രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC Valuation- Online അപേക്ഷകള്‍ Feb 2 മുതല്‍

       2016 മാര്‍ച്ചിലെ SSLC പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി 2015-16 അദ്ധ്യയന വര്‍ഷം എസ്. എല്‍. സി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന HSA മാരില്‍ നിന്നും കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പുകളില്‍ എക്‌സാമിനറായി തെരെഞ്ഞടുക്കാനുവാനുള്ള Online അപേക്ഷ ക്ഷണിച്ചു. www.keralapareekshabhavan.in എന്ന വെബ് സൈറ്റില്‍ ഫെബ്രുവരി 2 മുതല്‍ 10 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രഥമാധ്യാപകര്‍ അപേക്ഷകളുടെ ഓണ്‍ ലൈന്‍ കണ്‍ഫര്‍മേഷന്‍ 12-നകവും അപേക്ഷകളുടെ പ്രിന്റൗട്ട് അതത് ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ 15-നകവും നല്‍കണം. മൂല്യനിര്‍ണ്ണയത്തിന് അധ്യാപകരുടെ കുറവ് നേരിടുന്നതിനാല്‍ English, Physics, Chemistry, Biology വിഭാഗത്തിലെ യോഗ്യരായ അധ്യാപകര്‍ക്ക് ഈ വര്‍ഷം നിര്‍ബന്ധിത നിയമനം നല്‍കും. എല്ലാ HSA മാരും അതതു സോണിലെ സൗകര്യപ്രദമായ ക്യാമ്പ് ഓപ്റ്റ് ചെയ്ത് വെബ് സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. തങ്ങളുടെ സ്‌കൂളിലെ മേല്‍പറഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എല്ലാ HSA - മാരും Online അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ആയതിന്റെ കണ്‍ഫര്‍മേഷന്‍ നടത്തിയെന്നും എല്ലാ പ്രഥമാധ്യാപകരും ഉറപ്പാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലും പരീക്ഷാ ഭവനിലും ലഭിക്കുന്നതാണ്. 
NEW REGISTRATION
Circular for Examiners 
Instructions for Registration 
HM Login   

Post a Comment

Previous Post Next Post