അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
സർക്കാർ / എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന 'കെടാവിളക്ക്' സ്‌കോളർഷിപ്പിന്റെ അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. KTET രജിസ്ട്രേഷനുള്ള അവസാനതീയതി ഒക്ടോബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം          NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

പുതിയ മെഡിസെപ്പ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

 


കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ്പ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ പുതിയ MEDISEP CARD ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് മെഡിസെപ്പ് പോര്‍ട്ടലില്‍ ഇപ്പോള്‍ ലഭ്യമാണ്. പുതിയ കാര്‍ഡില്‍ ചെറിയ ചില മാറ്റങ്ങളുള്ളതായി കാണുന്നു

  • പുതിയ കാര്‍ഡില്‍ പോളിസി നമ്പറില്‍ അവസാന ഭാഗത്ത് ചെറിയ മാറ്റം കാണുന്നു
  • മുമ്പ് Beneficiary ന്റെയും Dependant യും UHID നമ്പര്‍ Medisep ID തന്നെയായിരുന്നു
  • പുതിയ കാര്‍ഡില്‍ Beneficiary ക്കും Dependant നും പുതിയ UHIDനമ്പറുകളാണ്


പോര്‍ട്ടലിലെ '  Medcard' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ജാലകം തുറന്ന് വരും


ഇതിലെ Beneficiary എന്നതില്‍  ക്ലിക്ക് ചെയ്യുക


ഇപ്പോള്‍ ലഭിക്കുന്ന ചുവടെ മാതൃകയിലെ ജാലകത്തില്‍ Medisep ID യും  Employee ID/PEN/PPO No ഉം നല്‍കുക




പോളിസി വിവരങ്ങളടങ്ങിയ പുതിയ പേജ് ലഭിക്കും. ഇതിന് ചുവട്ടിലുള്ള Continue ബട്ടണ്‍ അമര്‍ത്തുക


അപ്പോള്‍ പോളിസിയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഉള്‍പ്പെട്ട പുതിയ ജാലകം താഴെക്കാണുന്ന മാതൃകയില്‍ ലഭിക്കും. ഇതിലെ Health Card എന്നതിലെ Medisep ID എന്നതിന് വലത്തുള്ള ആരോയില്‍ ക്ലിക്ക് ചെയ്യുക


Your Policy Summary എന്ന പുതിയ ജാലകത്തില്‍ നമ്മുടെ പോളിയിസുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങളില്‍ ഉള്‍പ്പെട്ട ഓരോരുത്തര്‍ക്കും (Dependants) പ്രത്യേകം പ്രത്യേകം ടാബുകള്‍ കാണാം. ഇവിടെ മുന്‍ കാര്‍ഡില്‍ നിന്നും വ്യത്യസ്‍തമായി Beneficiary ക്കും Dependant നും വ്യത്യസ്തങ്ങളായ UHID നമ്പറുകളാണ് വന്നിട്ടുണ്ടാവുക. മുമ്പ് ഇത് Medisep Id തന്നെ ആയിരുന്നു. ഈ പേജിന്റെ ചുവട്ടിലെ Member Details എന്നതില്‍ Beneficiary, Dependent എന്നിവ ഓരോന്നിലും ക്ലിക്ക് ചെയ്‍ത് വലത് വശത്തെ  Download All Ecards എന്നതിലൂടെ കാര്‍ഡുകള്‍ ഡൗണ്‍ലോഡ്  ചെയ്യാവുന്നതാണ്. ചികില്‍സക്കായി ആശുപത്രികളില്‍ ഹാജരാക്കുന്നതിന് പുതിയ കാര്‍ഡുകള്‍ ആവശ്യമായി വരുമെന്നതിനാല്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത് വെക്കുന്നത് ഉചിതമായിരിക്കും


Post a Comment

Previous Post Next Post