എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ ഡിസംബര്‍ 31നകം സമ്പൂര്‍ണ ലോഗിന്‍ വഴി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

HELP FILE


How to update Mozilla Firefox to latest version in IT @ School Edubuntu Distribution of Operating System

Login with the Administrator user name

-------------------------------------------------------------------
Step 1 - Back up the existing version to use, if the procedure fails
-------------------------------------------------------------------

Open your Home folder by double clicking its icon on Desktop

In the home folder click 'View > Show Hidden Files' (OR Ctrl + H using Keyboard)

A folder named '.mozilla' will be visible now, which was hidden before this action

Copy this folder to Desktop as a back up 

------------------------------------------------------------------
Step 2 - Add the Source for installation in the Source file of APT
------------------------------------------------------------------

Ensure that your computer is connected to the internet

Browse the folder /etc/apt

Double Click the file 'sources.list' in this folder

You will be prompted for password. Supply Administrator password with which you logged in to the system

Click the tab 'Other Software' in the 'Software Sources' dialogue box which is opening when you supply the password

Look whether the line (without quotes)

"http://downloads.sourceforge.net/project/ubuntuzilla/mozilla/apt all main"

is there in this tab with a tick mark.

If it is not there do the following

Click the Add button

In the input box with label 'APT line', type the following line (You may copy and paste it)

deb http://downloads.sourceforge.net/project/ubuntuzilla/mozilla/apt all main

The 'Add Source' button will be active now. Click on it to add this source

You will see the APT line (without the first word deb) you added, is now included in the list, with a tick mark in the check box 
(If no tick mark, put it by clicking)

Now click the 'Close' button

You will be prompted to Reload this newly added source. Click the 'Reload' button

Some files will be downloaded now.

An error message stating that the signatures couldn't be verified may be seen. Ignore it and close it by clicking the 'Close' 
button of the message

(You may double click the file 'sources.list' again and ensure that the tick mark is there for the newly added line in 'Other Software' tab)

---------------------------------------------------------------
Step 3 - Download and Install Latest Version of Mozilla Firefox
---------------------------------------------------------------

Ensure that your computer is connected to the internet

Open a terminal (Applications > Accessories > Terminal)

Type the following line and press 'Enter Key' (Ctrl+c to copy from here; Ctrl+Shift+v to paste in terminal)

sudo apt-get install firefox-mozilla-build

You will be prompted for the Administrator password. Supply the password and press enter

Some messages like .. Reading packages list ... will be seen and finally you will be prompted (y/n) to start the installation. 
Type 'y' there and press Enter Key to start the installation.

Wait for the installation to complete.(It will take little time to complete depending on the speed of your internet connection)

After successful completion of the installation, open Mozilla Firefox to see that it's latest version is installed

You can delete the Back up folder from Desktop (For deleting, make it visible by clicking, 'View > Show Hidden Files' 
OR Ctrl + H using Keyboard, in Desktop folder)

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
മേല്‍പറഞ്ഞ കാര്യങ്ങള്‍ നേരിട്ട് ടെര്‍മിനല്‍ വഴി കുറഞ്ഞ സ്റ്റെപ്പുകളില്‍ താഴെ പറയുന്ന വിധം ചെയ്യാം.
ഓരോന്നിന്റേയും ഉദ്ദേശങ്ങളെക്കുറിച്ചുള്ള വിശദീകരണം ഒഴിവാക്കിയിരിക്കുന്നു.

0. കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കുക.
1. ടെര്‍മിനല്‍ തുറക്കുക 
2. sudo tail /etc/apt/sources.list എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക
3.അപ്പോള്‍ കാണുന്ന ലിസ്റ്റില്‍ deb http://downloads.sourceforge.net/project/ubuntuzilla/mozilla/apt all main എന്ന വരി ഇല്ല എങ്കില്‍ (തുടക്കത്തില്‍ 
ഒരു # ചിഹ്നം ഉണ്ടാകരുത്) സ്റ്റെപ്പ് 4 ചെയ്യുക. ലിസ്റ്റില്‍ ഈ വരി ഉണ്ട് എങ്കില്‍ സ്റ്റെപ്പ് 5 ലേക്ക് പോകുക.
4. echo -e "\ndeb http://downloads.sourceforge.net/project/ubuntuzilla/mozilla/apt all main" | sudo tee -a /etc/apt/sources.list > /dev/null 
എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക 
5. sudo apt-key adv --recv-keys --keyserver keyserver.ubuntu.com C1289A29 എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക 
6. sudo apt-get update എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക
7. sudo apt-get install firefox-mozilla-build എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക

 sudo password ചോദിച്ചാല്‍ password തെറ്റാതെ ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
ഓരോ കമാന്റിനു ശേഷവും അതിലെ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കണം.
ഏതെങ്കിലും ഘട്ടത്തില്‍ y/n ഉത്തരം നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ y നല്‍കണം.
 
Converting Images in a Folder into Black & White 

കളര്‍ ചിത്രങ്ങളെ ബ്ലാക്ക് ആന്റ് വൈറ്റ് ആക്കി മാറ്റാം.
ചിത്രങ്ങളുള്ള ഒറിജിനല്‍ ഫോള്‍ഡറിന്റെ കോപ്പി എടുത്ത് അതില്‍ Right Click ചെയ്ത് open in Terminal വഴി ടെര്‍മിനല്‍ തുറക്കുക.
mogrify -type Grayscale *.* 

 
എന്ന കമാന്റ് കോപ്പി പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. ഇനി ചിത്രങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആകുന്നത് ഫോള്‍ഡര്‍ തുറന്ന് നേരിട്ടു കണ്ട് ആസ്വദിക്കാം.

NB: imagemagick എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഈ കണ്‍വെര്‍ഷന്‍ നടന്നത്. ഇത് നമ്മുടെ സിസ്റ്റത്തിലുണ്ടോ എന്നറിയാന്‍ System-Administration-Synaptic Package Manager ലെ Quick Search ല്‍ imagemagick എന്നു നല്‍കി സെര്‍ച്ചു ചെയ്തു നോക്കുക. റിസല്‍ട്ടില്‍ ഈ പേരിനൊപ്പം പച്ച ചതുരം കാണുന്നുണ്ടെങ്കില്‍ ഈ സോഫ്റ്റ്‌വെയര്‍ നമ്മുടെ സിസ്റ്റത്തിലുണ്ട്. വെളുത്ത ചതുരമാണെങ്കില്‍ അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് mark for installation നല്‍കി apply ചെയ്താല്‍ installation നടക്കും. തുടര്‍ന്ന് മുകളിലെ വിദ്യ പരീക്ഷിച്ചു നോക്കാം. അല്ലെങ്കില്‍ താഴെത്തന്നിരിക്കുന്ന മാര്‍ഗംഉപയോഗിക്കൂ
.................................................................................................................................... ഇതു പോലെ തന്നെ ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open in Terminal വഴി ടെര്‍മിനല്‍ ജാലകത്തില്‍ താഴെത്തന്നിരിക്കുന്ന കമാണ്ട് കോപ്പി പേസ്റ്റ് ചെയ്യുക
mkdir bw && for i in *.jpg; do convert $i -colorspace Gray bw/$i; done
 
ഫോള്‍ഡറിനുള്ളില്‍ BW എന്ന പേരിലുള്ള ഒരു സബ് ഭോള്‍ഡറില്‍ Black& White ചിത്രങ്ങള്‍ ലഭിക്കും 
 



SSLC SEATING PLANNER-2015
(protect ചെയ്ത ഷീറ്റുകളില്‍ മാറ്റം വരുത്തുന്നതിന് Tools -> Protect Document -> Sheet എന്നതില്‍ നല്‍കേണ്ട Password "manusree")


UPDATING MOZILLA TO THE LATEST VERSION  (Using Terminal Window)
  • Open Terminal Window
  • Copy the following Code and Paste it in the Terminal Window
          sudo add-apt-repository ppa:mozillateam/firefox-next            (Give the system Password when asks)
  • After Completing the Process Copy the following Code and Paste it in the Terminal Window
       sudo apt-get update
  • After Completing the Process Copy the following Code and Paste it in the Terminal Window
      sudo apt-get install firefox
  • Give Y when asks for Y or N



 

Iron Folic Tablet Distribution (WIFS) Data Entry Help File 
HELP FILE FOR WIFS DATA ENTRY-PRESENTATION (Thanks to Sri Anil P.B, DC IT@School, Thrissur)

   മലയാളം ടൈപ്പിങ്ങ് സോഫ്റ്റ്‌വെയര്‍
ഐ ടി മേളയില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക്  മലയാളം ടൈപ്പിങ്ങ് പരിശീലിക്കുന്നതിന് സഹായകരമായ TYPE IT എന്ന സോഫ്റ്റ്‌വെയറാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മല്‍സരം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ചില സബ്‌ജില്ലകളില്‍ മുന്‍വര്‍ഷം നടത്തിയിരുന്നു. ഈ വര്‍ഷം മുതല്‍ എല്ലാ സബ് ജില്ലകള്‍ക്കും സോഫ്റ്റ്‌വെയര്‍ സൗകര്യം ലഭ്യമാക്കുന്നതിനും അത് പരിശീലിക്കുന്നതിനും വേണ്ടി ടൈപ്പിങ്ങ് സോഫ്റ്റ്‌വെയര്‍ ഇവിടെ പരിചയപ്പെടുത്തട്ടെ. 
ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡര്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയും അതിനെ Extract ചെയ്യുകയും ചെയ്യുക. ഫോള്‍ഡറിനുള്ളിലെ Data എന്ന ഫോള്‍ഡറിലെ typespeed.txt എന്നതിലാണ് ടൈപ്പ് ചെയ്യുന്നതിനുള്ള Matter ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് തുറന്ന് പുതിയ മാറ്റര്‍ ഉള്‍പ്പെടുത്തി പരിശീലിപ്പിക്കാവുന്നതാണ്. മല്‍സര സമയത്ത് സോഫ്റ്റ്‌വെയറിലെ മാറ്റര്‍ മാറ്റി നല്‍കുക.
സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്
Terminal Window-യില്‍ sudo dpkg-reconfigure localesഎന്ന് ടൈപ്പ് ചെയ്ത് Enter ചെയ്ത് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക
pytypespeed-0.04.py എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ജാലകത്തില്‍ കുട്ടിയുടെ പേരും ചെസ്റ്റ് നമ്പര്‍  നല്‍കുക. അടയാളവാക്ക് എന്നതിന് നേരെ pass എന്ന് നല്‍കുന്നതോടെ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനസജ്ജമാകും. തുറന്ന് വരുന്ന ജാലകത്തിലെ മുകള്‍ഭാഗത്ത് നമ്മള്‍ സെറ്റ് ചെയ്ത മാറ്ററും താഴെ ടൈപ്പ് ചെയ്യുന്നതിനുള്ള Space-ഉം ദൃശ്യമാകും. Language മലയാളത്തിലാക്കി ടൈപ്പിങ്ങ് ആരംഭിക്കാം. മാറ്ററിലെ അതേ മാതൃകയില്‍ തന്നെ ടൈപ്പ് ചെയ്തില്ലെങ്കില്‍ അടുത്ത അക്ഷരം ടൈപ്പ് ചെയ്യാന്‍ കഴിയില്ല.കുത്ത്, കോമ, സ്പേസ് ഇവയെല്ലാം മാറ്ററില്‍ നല്‍കിയിരിക്കുന്നതുപോലെ തന്നെ നല്‍കണം. നിശ്ചിതസമയം അവസാനിക്കുമ്പോഴോ മാറ്റര്‍ പൂര്‍ണ്ണമായും ടൈപ്പ് ചെയ്ത് കഴിയുമ്പോഴോ സോഫ്റ്റ്‌വെയര്‍ സ്വയം പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ഒരു മെസ്സേജ് ബോക്സ് തുറന്ന് വരികയും ചെയ്യും . ഇപ്പോള്‍ File Menu-വിലെ Export Score എന്നതുവഴി റിസള്‍ട്ട് തയ്യാറാക്കിയത് ഹോം ഫോള്‍ഡറില്‍ typespeed_score.py എന്ന പേരില്‍ സേവ് ചെയ്യാവുന്നതുമാണ്. ഇതിലെ accuracy , cpm എന്നിവയുടെ അടിസ്ഥാനത്തില്‍ വിജയിയെ കണ്ടത്താവുന്നതാണ്. ഇവ ഒരു മിനിട്ടില്‍ ശയിയായി ടൈപ്പ് ചെയ്ത അക്ഷരങ്ങളുടെ എണ്ണത്തിന്റെയും  കൃത്യതയുടെയും സൂചകങ്ങളാണ്. ഒരു അക്ഷരത്തിനു വേണ്ടി തെറ്റായ ഒരു കീ എന്റര്‍ ചെയ്യുന്നത് Accuracy കുറയുന്നതിന് കാരണമാകും. അതായത് Speed & Accuracy എന്നിവയുടെ അടിസ്ഥാനത്തില്‍ വിജയിയെ കണ്ടെത്താം




Gambas-ലൂടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട SETIGam-മുകളിലൂടെ നമുക്ക് സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഏവര്‍ക്കും മലയാളം ടൈപ്പിങ്ങ് പരിശീലിക്കുന്നതിനായി പുതിയൊരു സോഫ്റ്റ്‌വെയര്‍ നമുക്കായി അവതരിപ്പിക്കുന്നു. മലയാളം ടൈപ്പിങ്ങ് സഹായി അഥവാ MTP എന്ന് അദ്ദേഹം പരിചയപ്പെടുത്തുന്ന സോഫ്‌റ്റ്‌വെയര്‍മലയാളം ടൈപ്പിങ്ങ് പരിശീലിക്കുന്നതിന് ഏറെ സഹായകരമാകുമെന്നതിന് സംശയമില്ല. ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നത് Gambas2 എന്ന പ്രോഗ്രാമിങ്ങ് ലാംഗ്വേജിലാണ്. ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന .deb ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന Gdebi Package Installer വഴി ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. അതോടെ Main Menu-വില്‍ Others എന്ന ഒരു പുതിയ മെനു സൃഷ്ടിക്കപ്പെടും.പ്രവര്‍ത്തിപ്പിക്കണ്ട രീതി താഴെ വിശദീകരിക്കുന്നു. വ്യത്യസ്തങ്ങളായ വിഭവങ്ങളുമായി നമ്മെ സാഹായിക്കാന്‍ തയ്യാറായി വന്ന TSNMHS കുണ്ടൂര്‍ക്കുന്നിലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തിസാറിന് SITC Forum-ന്റെ അഭിനന്ദനങ്ങളും നന്ദിയും.
Click Here to Download Software and Help File


Application --------‍>  Others --------‍> Malayalam Typing Practice 1.0 എന്ന ക്രമത്തില്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
താഴെക്കാണുന്ന മാതൃകയിലുള്ള ജാലകം ലഭ്യമാകും

ഇതിലെ File എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മൂന്ന് സബ് മെനു കാണാം.
ഇതിലെ ആദ്യ മെനു ഖണ്ഡിക(Default) എന്നതില്‍ ക്ലിക്ക് ചെയ്താല്‍ താഴെത്തന്നിരിക്കുന്ന മാതൃകയിലുള്ള ഒരു ജാലകം ലഭിക്കും 

ഇതിന് മൂന്ന് ഭാഗങ്ങളുണ്ട്. മുകള്‍ ഭാഗത്ത് പരിശീലനത്തിന് ടൈപ്പ് ചെയ്യേണ്ട ഖണ്ഡിക ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതിന് തൊട്ടുതാഴെയുള്ള വെള്ള ചതുരത്തില്‍ ഖണ്ഡികയിലെ ഓരോ വാക്കുകള്‍ വീതം ടൈപ്പ് ചെയ്ത് Enter ചെയ്യുക. വാക്ക് ശരിയായാണ് ടൈപ്പ് ചെയ്തതെങ്കില്‍ താഴെക്കാണുന്ന രീതിയിലുള്ള ജാലകം ലഭ്യമാകും

തെറ്റായ വാക്കാണ് ടൈപ്പ് ചെയ്യുന്നതെങ്കില്‍ താഴെക്കാണിച്ചിരിക്കുന്ന രീതിയിലുള്ള മെസ്സേജ് ലഭിക്കും 

അപ്പോള്‍ തെറ്റായ അക്ഷരങ്ങള്‍ ശരിയായ രീതിയില്‍ ടൈപ്പ് ചെയ്ത് എന്‍ര്‍ അമര്‍ത്തിയാല്‍ ആ വാക്ക് താഴത്തെ ചതുരത്തിലേക്ക് മാറും.അപ്പോള്‍ ഇതേ രീതിയില്‍ അടുത്ത വാക്ക് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. ഇതേ രീതിയില്‍ ഓരോ വാക്കുകള്‍ വീതം ടൈപ്പ് ചെയ്താല്‍ മതി. 

ഖണ്ഡിക(Copy&Paste)
File Menu-വിലെ ഖണ്ഡിക(Copy&Paste) എന്ന SubMenu ഉപയോഗിച്ച് പരിശീലനത്തിനായി പുതിയ ഖണ്ഡികകള്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്താം. ഇതിനായി PDF ഫയലുകള്‍ അല്ലാത്ത ഏത് മലയാളം പാരഗ്രാഫിനെയും കോപ്പി ചെയ്ത് മുകളിലെ ചതുരത്തില്‍ പേസ്റ്റ് ചെയ്താല്‍ മതി.
സഹായം എന്ന മൂന്നാമത്തെ മെനുവില്‍ നിന്നും നിങ്ങള്‍ക്ക് വാക്കുകള്‍ ടൈപ്പ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങള്‍ ലഭിക്കും.

പരീക്ഷിച്ചു നോക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കരുത് .
Note :- This is just a Trial version only.Please report bugs. For any clarifications and suggestions ,contact moorthypramod@gmail.com Phone 9496352140

Ubuntu Printer Driver – Canon, Epson, HP, Fujifilm, Ricoh, Samsung, Xerox etc.

Canon, Epson, HP, Fujifilm, Ricoh, Samsung, Xerox തുടങ്ങിയ പല പ്രിന്ററുകളും Ubuntu ല്‍ പ്രവര്‍ത്തിപ്പിക്കാന്‍ gutenprint എന്ന ഒരു driver കൊണ്ട് കഴിയും.
Installation Steps
  • ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും gutenprint ഡൗണ്‍ലോഡ് ചെയ്യുക.
  • ലഭിക്കുന്ന gutenprint-5.2.9.tar.bz2 എന്ന ഫയലില്‍ right click ചെയ്ത് extract here എന്ന് നല്‍കുക.
  • Printer കണക്ട് ചെയ്ത് Power On ചെയ്യുക
  • Extract ചെയ്തപ്പോള്‍ ലഭിച്ച gutenprint-5.2.9 എന്ന Folder തുറന്ന്  configure എന്ന ഫയലില്‍ double click ചെയ്യുക
  • തുറന്നുവരുന്ന ജാലകത്തില്‍ Run in Terminal ക്ലിക്ക് ചെയ്യുക.
  • തുടര്‍ന്ന് സ്ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക.


Printer Driver Installation – DELL 1133

ICT Hardware വിതരണത്തില്‍ ഉള്‍പ്പെട്ട DELL 1133 പ്രിന്ററിന്റെ ലിനക്‌സ് ഡ്രൈവര്‍ ചുവടെ ചേര്‍ത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
  • ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക
  • ഡൗണ്‍ലോഡ് ചെയ്ത് ലഭിച്ച ഫയലില്‍ Right Click ചെയ്ത് Extract Here നല്‍കുക.
  • പുതിയതായി ലഭിച്ച ഫോള്‍ഡര്‍ തുറക്കുക.
  • install.sh ഫയല്‍ double click ചെയ്ത്  Run in Terminal ലില്‍ പ്രവര്‍ത്തിപ്പിക്കുക.

Samsung – ml 1666 and 1676 printer installation

ICT Supply വഴി സ്കൂളുകള്‍ക്ക് ലഭിച്ചിട്ടുള്ള Samsung ml 1666, Samsung ml 1676 എന്നീ പ്രിന്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ നിന്നും driver ഡൗണ്‍ലോഡ് ചെയ്ത ശേഷം  Installation manual ഡൗണ്‍ലോഡ് ചെയ്ത് install ചെയ്യാവുന്നതാണ്.
Printer Driver – ml 1666
Printer Driver – ml 1676
Installation Manual


SAMSUNG ML-1640 PRINTER INSTALLATION

LINUX ല്‍ PRINTER INSTALL ചെയ്യാന്‍ താഴെ പറയുന്ന STEPS ചെയ്യുക.
1. Root ആയി login ചെയ്യുക
2. Samsung Printer Driver CD യില്‍ ഉള്ള Linux എന്ന folder Desktop ല്‍  Paste ചെയ്യുക
3. Linux folder open ചെയ്തതിനു ശേഷം അതിലെ install.sh എന്ന file നു execute permission
നല്കുക.(right click on install.sh, properties-permissions-tick execute)
4) Terminal open ചെയ്യുക(right click on desktop, open terminal)

5) cd  /root/Desktop/Linux

എന്ന് ടൈപ്പ് ചെയ്തതിനു ശേഷം enter key അമര്ത്തുക

6) ./install.sh

എന്ന് ടൈപ്പ് ചെയ്തതിനു ശേഷം enter key അമര്‍ത്തുക
7) തുടര്ന്നു വരുന്ന നിര്ദ്ദേശങ്ങളില്‍ Enter key 2 തവണ അമര്ത്തുക
8) Printers ന്റെ ലിസ്റ്റില് നിന്നും ML-1640 spl2 select ചെയ്ത് copy എടുക്കുക.
9) Terminal window യില് paste ചെയ്യുക, enter key അമര്ത്തുക.
10) Install finished എന്ന നിര്ദ്ദേശം വന്നതിനു ശേഷം window close ചെയ്യുക.
11) നിങ്ങളുടെ Printer install ആയിക്കഴി‌‌‌‌‍‍ഞ്ഞു


Maths Blog-ല്‍ മുമ്പ് ശ്രീ ഹസൈനാര്‍ മങ്കട സാര്‍ Canon LBP 2900B Printer ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു അത് താഴെ നല്‍കുന്നു.
Canon LBP 2900B Printer ഇന്‍സ്റ്റലേഷന്‍ 
Ubuntu 10.04 ല്‍ Canon LBP ലേസര്‍ പ്രിന്ററുകള്‍ cndrvcups-capt ഡ്രൈവറുപയോഗിച്ച് സാധാരണയായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ആ മാര്‍ഗം ഉപയോഗിച്ച് LBP 2900B പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഒരു പ്രാവശ്യം പ്രിന്റ് ചെയ്ത് പ്രിന്റര്‍ പണി മുടക്കുന്നതായി പലരും പറയുന്നു. സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്താല്‍ ഈ പ്രിന്റര്‍ പിന്നെ വര്‍ക്ക് ചെയ്യില്ല. പഠിച്ച പണി പതിനെട്ടവും പയറ്റിയാലും മാര്‍ഗമില്ല. ഇത്തരം ഒരു പ്രിന്റര്‍ ലഭിക്കുകയാണെങ്കില്‍ എന്താണ് കാരണം കണ്ടെത്താമായിരുന്നു എന്ന് മനസ്സില്‍ കുറെ ദിവസമായുള്ള ആഗ്രഹമായിരുന്നു. ഇന്ന് LBP 2900B യുമായി ഒരു അധ്യാപകന്‍ ഓഫീസില്‍ വന്നപ്പോള്‍ സന്തോഷമാണ് തോന്നിയത്. ഒന്ന് പരീക്ഷണം നടത്താലോ? ഇതിനിടയില്‍ ഹക്കീം മാഷും വന്നു. capt ഡ്രൈവറിന്റെ പല വേര്‍ഷനും ഞങ്ങള്‍ പരീക്ഷിച്ചു. അവസാനം cndrvcups-capt_2.00-2 ഡ്രൈവര്‍ ഉപയോഗിച്ച് ഈ പ്രിന്റര്‍ ഞങ്ങള്‍ വിജയകരമായി പ്രിന്റ് ചെയ്യിച്ചു. വീണ്ടും! വീണ്ടും! പല പ്രാവശ്യം റീസ്റ്റാര്‍ട്ട് ചെയ്ത് പ്രിന്റ് ചെയ്ത് നോക്കി.. പ്രിന്റര്‍ പണിമുടക്കിയില്ല !.. ഞങ്ങള്‍ ചെയ്ത മാര്‍ഗം താഴെ നല്‍കുന്നു.
 1. സിസ്റ്റത്തില്‍ cups മായി ബന്ധപ്പെട്ട പാക്കേജുകള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ളവ അപ്‌ഡേറ്റ് ചെയ്തു. 
2. സിനാപ്റ്റിക്കില്‍ നിന്ന് portreserve എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്തു. (sudo apt-get install portreserve) ഇവിടെ നിന്ന് hplip ന്റെ പുതിയ ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ( ഇത് ആവശ്യമില്ലെങ്കിലും അത് ചെയ്തിരുന്നു എന്നത് പ്രത്യേകം ഇവിടെ ഓര്‍ക്കുന്നു.) ശേഷം താഴെയുള്ള സ്റ്റെപ്പുകള്‍ ഓരോന്നായി ചെയ്തു. 3. നിലവിലുള്ള cndrvcups-capt ഡ്രൈവര്‍ ഉണ്ടെങ്കില്‍ അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.. 
4. System-Administration-Printing ല്‍ പോയി LBP പ്രിന്റര്‍ Add ആയിട്ടുണ്ടെങ്കില്‍ ഡീലിറ്റ് ചെയ്യുക. 
5. പ്രിന്റര്‍ പവര്‍ഓഫ് ചെയ്യുക. 
6. ഇവിടെ നിന്നും libstdc++5 ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക (C the Download button on the top right corner of the new page) 
7. ശേഷം ഇവിടെ നിന്ന് Capt_driver_2.0 ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് താഴെ പറയുന്ന ക്രമത്തില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.(C the Download button on the top right corner of the new page)
 cndrvcups-common_2.00-2_i386.deb cndrvcups-capt_2.00-2_i386.deb ഇനി താഴെയുള്ള കമാന്റ് ഓരോന്നായി റണ്‍ ചെയ്യുക, (കോപ്പി ചെയ്ത് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുക.)
 sudo /etc/init.d/cups restart 
sudo /usr/sbin/lpadmin -p LBP2900 -m CNCUPSLBP2900CAPTK.ppd -v ccp:/var/ccpd/fifo0 -E 
sudo /usr/sbin/ccpdadmin -p LBP2900 -o /dev/usblp0 sudo /etc/init.d/ccpd start (കമാന്റുകള്‍ ഇവിടെ നിന്ന് കോപ്പി ചെയ്ത് ടെക്സ്റ്റ് എഡിറ്ററില്‍ പേസ്റ്റ് ചെയ്യുക. ശേഷം അവിടെ നിന്ന് കോപ്പി ചെയ്യാം) മൂന്നാമത്തെ കമാന്റ് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുമ്പോള്‍ OK എന്ന് ടെര്‍മിനലില്‍ തെളിയും. തെളിയണം. ഇത് വന്നില്ലെങ്കില്‍ System-Administration-Printing ല്‍ പോയി LBP പ്രിന്റര്‍ ഡീലിറ്റ് ചെയ്തതിന് ശേഷം സിസ്റ്റം റീസ്റ്റാര്‍‌ട്ട് ചെയ്യുക. ശേഷം മുകളില്‍ പറഞ്ഞ അവസാനത്തെ മൂന്ന് കമാന്റുകള്‍ മാത്രം ഓരോന്നായി വീണ്ടും ടെര്‍മിനലില്‍ റണ്‍ ചെയ്യണം. ഇനി പ്രിന്റര്‍ പവര്‍ ഓണ്‍ ചെയ്ത് ഏതാണ്ട് 15 സെക്കന്റ് കാത്തിരിക്കുക. LBP 2900 ready for printing എന്ന മെസ്സേജ് പാനലില്‍ തെളിയും. 8.ശേഷം താഴെയുള്ള കമാന്റ് റണ്‍ ചെയ്യുക. sudo update-rc.d ccpd defaults 20 9.System-Administration-Printing തുറക്കുക. അവിടെ LBP യുടെ രണ്ട് പ്രിന്റര്‍ കാണാം. ഇതില്‍ LBP2900 Default ആയിട്ടില്ലെങ്കില്‍ Make default ആക്കുക. (മറ്റേതില്‍ Right Click ചെയ്ത് enable അണ്‍ ചെക്ക് ചെയ്യുക.) 10. ശേഷം ടൈപ്പ് ചെയ്ത് പ്രിന്റ് ചെയ്യാം. (Print test page വര്‍ക്ക് ചെയ്യണമെന്നില്ല.) ഇനിയാണ് ശ്രദ്ധിക്കേണ്ടത്. സിസ്റ്റം ഓരോ പ്രാവശ്യം ഓഫ് ചെയ്യുന്നതിന് മുമ്പ് പ്രിന്റര്‍ ആദ്യം ഓഫ് ചെയ്യുക. സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്ത് login ചെയ്തത് എല്ലാ അപ്ലിക്കേഷനും പ്രവര്‍ത്തന സജ്ജമായതിന് ശേഷം മാത്രം പ്രിന്റര്‍ ഓണാക്കുക. ഇനി പ്രിന്റ് ചെയ്യാം. പ്രിന്റര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ വെറൊരു കമാന്റും ആവശ്യമില്ല. (എന്നാല്‍ LBP2900 പ്രിന്ററിന് സിസ്റ്റം ഓരോ പ്രാവശ്യവും റിസ്റ്റാര്‍ട്ട് ചെയ്താല്‍ മുകളിലെ അവസാനത്തെ കമാന്റ് - sudo /etc/init.d/ccpd start - ടെര്‍മിനലില്‍ റണ്‍ ചെയ്താലേ പ്രിന്റര്‍ പ്രവര്‍ത്തിക്കൂ.) പിന്നീട് പ്രിന്റര്‍ ​എപ്പോഴെങ്കിലും ഓഫാക്കിയിട്ടുണ്ടെങ്കില്‍ സിസ്റ്റം റീബൂട്ട് ചെയ്ത് മുമ്പ് സൂചിപ്പിച്ച രീതിയില്‍ പ്രിന്റര്‍ ഓണ്‍ ചെയ്യുക. (LBP 2900B ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അല്പം ക്ഷമ നിര്‍ബന്ധമായും ആവശ്യമാണ് കേട്ടോ ? ) LBP സീരിസില്‍ പെട്ട മറ്റ് പ്രിന്ററുകള്‍ ഒറ്റ സ്ക്രിപ്റ്റ് ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്ക്രിപ്റ്റും ഡ്രൈവറും ഇവിടെ ഉണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്യാനായി extract ചെയ്ത ഫോള്‍ഡറിലെ canonLBP_install.sh എന്ന ഫയലിന് Execute Permission നല്‍കുക. ഇനി പ്രസ്തുത ഫോള്‍ഡറില്‍ Right Click ചെയ്ത് Open in Terminal വഴി ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്ത് താഴെ പറയുന്ന കമാന്റ് ടൈപ്പ് ചെയ്യുക. sudo ./canonLBP_install.sh PRINTER_MODEL Ex: LBP3010 ആണെങ്കില്‍ കമാന്റ് ഇങ്ങനെയാണ് നല്‍‌കേണ്ടത്. sudo ./canonLBP_install.sh LBP3010 കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുമല്ലോ ?

PSC Seating Planner

         പി എസ് സി പരീക്ഷക്ക് പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടക്കുന്ന സ്കൂളുകള്‍ക്ക് Plan of Seating Arrangement തയ്യാറാക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനമാണ്. Plan of Seating Arrangement-ഉം List of Candidates Present-ഉം തയ്യാറാക്കുന്നതിനുള്ള ഒരു PSC Seating  Planner ആണ് ഇവിടെ അവതരിപ്പിക്കുന്നത്. സ്പ്രെഡ്ഷീറ്റില്‍ തയ്യാറാക്കിയ ഈ ഫയല്‍ വിന്‍ഡോസിലും ഉബുണ്ടുവിലും പ്രവര്‍ത്തിപ്പിക്കാം. താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ആദ്യത്തെ ഷീറ്റായ General എന്നതില്‍ പരീക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കുക. രണ്ടാമത്ത ഷീറ്റില്‍ നിന്നും Plan of Seating Arrangement-ഉം മൂന്നാമത്തെ ഷീറ്റില്‍ നിന്നും List of Candidates Present-ഉം പ്രിന്റ് എടുക്കുന്നതിനുള്ള പേജുകള്‍ തയ്യാറായിട്ടുണ്ടാവും. 300 പരീക്ഷാര്‍ഥികള്‍ വരെയുള്ള കേന്ദ്രങ്ങള്‍ക്ക് ഈ പ്ലാനര്‍ ഉപയോഗിക്കാം. പ്രിന്റ് എടുക്കുന്നതിന് മുമ്പ് പ്രിവ്യൂ പരിശോധിച്ച് Page Set up ശരിയോണോ എന്ന് പരിശോധിക്കുക.ആവശ്യമായ എണ്ണം പേജുകളുടെ മാത്രം പ്രിന്റ് എടുക്കുക
          SITC Forum Palakkad-നു വേണ്ടി ഫോറം സെക്രട്ടറി ശ്രീ സുജിത്ത് എസ് ആണ് ഈ Planner തയ്യാറാക്കിയത്. നിങ്ങളുടെ അഭിപ്രയങ്ങള്‍ അറിയിക്കുമല്ലോ?

Seating Planner ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക



കീ ബോര്‍ഡിലെ ഫങ്ഷന്‍ കീ ഓണായി കിടന്നാല്‍ Disable ചെയ്യുന്നതെങ്ങിനെ?
KeyBoard-ല്‍ Function Key On ആയിക്കിടന്നാല്‍ ചില ബട്ടണുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ സംഖ്യകള്‍ വരുന്നു എന്ന പരാതി(ഉദാഹരണത്തിന് U അമര്‍ത്തിയാല്‍ 4 ആവും വരിക) ഇതിന് പരിഹാരമായി Fn+Num Lock അമര്‍ത്തിയാല്‍ മതി

BROADBAND USAGE

Know Your BSNL BB Usage

IT@School Project സ്കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ള Broadband Connection, പ്രോജക്ട് നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുതന്നെ ഉപയോഗിക്കേണ്ടതാണ്.സ്കൂളിലെ Internet സൗകര്യം അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും സ്കൂളിന്റെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂ. Internet Connection യാതൊരു കാരണവശാലും സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റാന്‍ പാടില്ല.ഓരോ പ്രാവശ്യവും Internet ഉപയോഗിക്കുമ്പോള്‍ ലോഗ് ബുക്കില്‍ രേഖപ്പെടുത്തണം.
IT@School Project ഏതൊക്കെ സ്കൂളുകള്‍ക്കാണ് (LP,UP,HS,HSS,VHSS etc) Connection നല്കിയിരിക്കുന്നത് തുടങ്ങിയ വിശദാംശങ്ങള്‍ www.itschool.gov.in/broadband എന്ന സൈറ്റില്‍ നിന്നും അറിയാം.

BSNL Portal ല്‍ നിന്നും BB Usage കണ്ടെത്തുന്ന രീതി

1.selfcare.sdc.bsnl.co.in എന്ന സൈറ്റില്‍ പ്രവേശിക്കുക.
2.User Registration for Existing BSNL Customers എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3.തുറന്നു വരുന്ന window യില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കുക.
  • Customer ID/Unique ID – ഇത് സ്കൂളിലെ Telephone Bill എടുത്തു നോക്കിയാല്‍ മുകളില്‍ വലതു വശത്തായി കാണാം.
  • User Id: User Id should contain atleast one alphabet and atleast one digit, should be minimun of 5 characters and maximun of 30 characters.
  • Password: Password having a minimum length of 8 characters.Password should have at least one alphabet and at least one digit.
  • Challenge Question: Enter a challenge question to be used in case you forget your password.
  • Answer to Challenge Question: Enter the answer to the challenge question.
  • Email: Enter School email address
  • Do you have Broadband: Select  Y
  • BB User Id:  You need to provide your Bradband user id.( അറിയില്ലെങ്കില്‍ 12678 എന്ന BSNL Toll Free നമ്പറിലേയ്ക്ക്  Land Phone ല്‍ നിന്നും വിളിച്ചാല്‍ മതി)
4.ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കിയ ശേഷം മുകളില്‍ ഇടതു വശത്ത് കാണുന്ന NEXT Button ക്ലിക്ക് ചെയ്യുക.
5.പുതിയ ജാലകത്തില്‍ I agree എന്നതില്‍ ക്ലിക്ക് ചെയ്യുക.
6.അടുത്ത ജാലകത്തില്‍ Finish എന്നതില്‍ ക്ലിക്ക് ചെയ്യുക.
7.ഇതോടെ Registration പൂര്‍ണമായി. ഇനി BB Usage അറിയാന്‍ selfcare.sdc.bsnl.co.in എന്ന സൈറ്റില്‍ പ്രവേശിച്ച്  User ID, Password എന്നിവ നല്‍കി OK അമര്‍ത്തുക.
8.ഇടതു വശത്ത് മുകളില്‍ കാണുന്ന Service എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
9.Check my Broadband Billed Usage details, Check my Broadband Unbilled Usage details എന്നീ ലിങ്കുകളില്‍ നിന്ന്  BB Usage അറിയാം.
മറ്റ് പല വിവരങ്ങളും സര്‍വീസുകളും ഇവിടെ ലഭ്യമാണ്. പരിശോധിക്കുക.

SPARK USER MANUEL മലയാളത്തിലുള്ളതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

SPARK USER MANUAL
Contents
1 Introduction
2 Product Features
3 Installation and Operating Instructions

Establishment Interface
4 Administration
4.1 Initialization Modules
4.2 Other Admin Modules
5 Service Matters
5.1 Service Modules
6 Salary Matters
6.1 DDO-SDO Modules
6.2 NGO Salary Matters
7 Queries
7.1 Query Modules

SDO/Employee Interface
8 SDO/Employee Interface Modules


MALAYALAM KEY BOARD LAY-OUT
മലയാളം ലേ-ഔട്ടിന്റെ പകര്‍പ്പ് PDF രൂപത്തില്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
<

CLICK HERE FOR GPF CALCULATOR (Download,Save the file and then Proceed)

CLICK HERE FOR ANTICIPATORY INCOME TAX STATEMENT 2013-14

സമ്പൂര്‍ണയില്‍ തയ്യാറാക്കിയ ടി സി പിന്നീട് ലഭിക്കുന്നതിനുള്ള മാര്‍ഗം

സമ്പൂര്‍ണയില്‍ ടി സി തയ്യാറാക്കി പിന്നീട് പ്രിന്റ് എടുക്കാന്‍ നോക്കിയപ്പോള്‍ ഈ കുട്ടിയെ സമ്പൂര്‍ണയില്‍ കാണുന്നില്ല എന്താണ് പരിഹാരം എന്നന്വേഷിച്ച് ധാരാളം മെയിലുകളും ഫോണ്‍ കോളുകളും ഈയടുത്ത ദിവസങ്ങളില്‍ ലഭിക്കുകയുണ്ടായി. പൊതുവായി കാണുന്ന പ്രശ്നം എന്ന നിലയില്‍ ഇതിന്റെ പരിഹാരം ഒരു പോസ്റ്റായി നല്‍കാമെന്ന് കരുതി.
      സമ്പൂര്‍ണയില്‍ ഒരു ടി സി തയ്യാറാക്കുന്നതോടെ ആ കുട്ടിയുടെ പേര്‍ റഗുലര്‍ വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെടും. ഈ വിദ്യാര്‍ഥിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പിന്നീട് Former Students-ന്റെ ലിസ്റ്റില്‍ നിന്നുമാണ് ലഭിക്കുന്നത്. ഇതിനായി സമ്പൂര്‍ണയിലെ Students എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തുറന്ന് വരുന്ന പേജിലെ Search Former Students എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
പുതിയ പേജില്‍ കുട്ടിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും നല്‍കണമെന്നില്ല . കുട്ടിയുടെ ടി സി നമ്പര്‍ അറിയാമെങ്കില്‍ അത് മാത്രം നല്‍കിയാല്‍ മതി .ടി സി നമ്പര്‍ നല്‍കുമ്പോള്‍ School code/TC Number/Year എന്ന രീതിയിലാണ് നല്‍കേണ്ടത് (ഉദാഹരണത്തിന് 21124/123/2013 എന്ന മാതൃകയില്‍) .അല്ലെങ്കില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പരോ പേരോ ഏതെങ്കിലും ഒന്ന് നല്‍കി ചുവടെയുള്ള Serach ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ തുറന്ന് വരുന്ന പുതിയ പേജില്‍ പ്രസ്തുത വിദ്യാര്‍ഥിയുടെ പേര് ഉണ്ടാകും . വിദ്യാര്‍ഥിയുടെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന് മുകളില്‍ Print TC എന്നതില്‍ ക്ലിക്ക് ചെയ്ത് TC-യുടെ Print Out എടുക്കാം.
     ഇതോടെപ്പം തന്നെ നിങ്ങള്‍ തയ്യാറാക്കിയ  T.C-യില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ അത് തിരുത്തുന്നതിന് എന്തെങ്കിലും മാര്‍ഗമുണ്ടോ എന്നന്വേഷിച്ചും നിരവധി അന്വേഷണങ്ങള്‍ ഉണ്ടായി. അതിനുള്ള പരിഹാരം ഇതാ. മേല്‍ സൂചിപ്പിച്ച രീതിയില്‍ കുട്ടിയെ കണ്ടെത്തുക.തുറന്ന് വരുന്ന പേജിന്റെ മുകള്‍ഭാഗത്ത് TC issued/Mark as Not Issued എന്ന് കാണാം.

ഇതില്‍ TC Issued എന്നതില്‍ ചിത്രത്തില്‍ കാണുന്നതു പോലെ ടിക്ക് മാര്‍ക്ക് ഉണ്ടെങ്കില്‍ വലത് വശത്ത് Print TC, Conduct Certificate എന്നിങ്ങനെ രണ്ട് ബട്ടണുകള്‍ മാത്രമേ കാണൂ. അപ്പോള്‍ Mark as not issued എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ Print TC, Conduct Certificate ഇവയ്ക്ക് ഇടയിലായി Edit TC എന്ന പുതിയ ബട്ടണ്‍ ലഭ്യമാകും . ഇതില്‍ ക്ലിക്ക് ചെയ്ത് ടി.സിയില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്
സമ്പൂര്‍ണയില്‍ തയ്യാറാക്കിയ ടി സിയുമായി വരുന്ന കുട്ടിയെ നിങ്ങളുടെ സ്കൂളിലെ സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന വിധം
സമ്പൂര്‍ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Admission എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന താഴെക്കാണുന്ന ജാലകത്തിലെ Admit from TC Number എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തുറന്ന് വരുന്ന ജാലകത്തില്‍ ടി സി നമ്പര്‍ (മേല്‍സുചിപ്പിച്ച മാതൃകയില്‍ നല്‍കണം) നല്‍കിയാല്‍ പ്രസ്തുത വിദ്യാര്‍ഥിയെ നിങ്ങളുടെ സ്കൂളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വിന്‍ഡോ ലഭിക്കും. ആവശ്യമായ വിവരങ്ങള്‍ നല്‍കി അഡ്‌മിറ്റ് ചെയ്യാവുന്നതാണ്



-->
ടി സി തയ്യാറാക്കുന്ന വിധം
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയര്‍ പ്രാബല്യത്തിലായതോടെ വിദ്യാര്‍ഥികളെ സംബന്ധിക്കുന്ന ഏത് വിവരങ്ങളും സമ്പൂര്‍ണയിലൂടെ മാത്രമേ നടത്താവൂ എന്ന നിര്‍ദേശം ഉണ്ടല്ലോ. ആയതിനാല്‍ മാനുവല്‍ ആയി ടി സി നല്‍കുന്ന പ്രവര്‍ത്തനം ഒഴിവാക്കി സമ്പൂര്‍ണയിലൂടെ തയ്യാറാക്കുന്ന ടി സികള്‍ ആവശ്യമായി വന്നിരിക്കുന്നു. എല്ലാ വിദ്യാലയങ്ങളിലും എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞതോടെ ടീ സി തയ്യാറാക്കുന്ന തിരക്കിലായിരിക്കും അധ്യാപകര്‍.
സംപൂര്‍ണയില്‍ ടി സി തയ്യാറാക്കുന്നതിന് മുമ്പ് ആ വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ Confirm ചെയ്തിരിക്കണം(പത്താം ക്ലാസിലെ വിദ്യാര്‍ഥികളെ Confirm ചെയ്തിട്ടുള്ളതിനാല്‍ ബുദ്ധിമുട്ടുണ്ടാവില്ല. മറ്റ് ക്ലാസ്സുകളിലെ കുട്ടികളുടെ ടി സി തയ്യാറാക്കുന്നതിന് മുമ്പ് Confirm ചെയ്യാന്‍ മറക്കരുത്)
ടി സി ആവശ്യമുള്ള വിദ്യാര്‍ഥിയുടെ പേജ് തുറന്ന് ആ പേജിന് മുകളില്‍ Issue TC എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തുറന്ന് വരുന്ന ജാലകത്തില്‍ കുട്ടിയുടെ TC Number നല്‍കണം. ഇത് Default ആയി ആ Field-ല്‍ കിടക്കുന്ന നമ്പര്‍ ആവണമെന്നില്ല. അവസാനം Samppornaയില്‍ നല്‍കിയതിന് തൊട്ടടുത്ത TC Number ആയിരിക്കും ഇവിടെ കാണുക.ഇതിന് ശേഷം Manual TC Office-ല്‍ നിന്നും വല്‍കിയിട്ടുണ്ടെങ്കില്‍ അവസാന TC Number-ന്റെ തൊട്ടടുത്ത നമ്പര്‍ നല്‍കുക
Whether qualified for promotion to a higher standard എന്നതിന് നേരെ SSLC പരീക്ഷ കഴിഞ്ഞ വിദ്യാര്‍ഥികളാണെങ്കില്‍ vide SSLC Book എന്നത് തിരഞ്ഞെടുക്കാം. തൊട്ട് താഴെയുള്ള തീയതികള്‍ തിരഞ്ഞെടുത്ത് Reason എന്നതില്‍ Higher Studies എന്നും നല്‍കി സ്കൂള്‍ ദിവസങ്ങളുടെ എണ്ണവും നല്‍കി Issue TC Button അമര്‍ത്തിയാല്‍ TC റെഡി






സമ്പൂര്‍ണയില്‍ കുട്ടികളെ പുതിയ ക്ലാസുകളിലേക്ക് പ്രമോഷന്‍ നല്‍കേണ്ട രീതി
Step 1 : Creating New Division
Login to Sampoorna using your school username & Password
In the New Window Click on to Class & Divisions Tab on the top


നിങ്ങളുടെ സ്കൂളിലെ ക്ലാസുകളുടെ ഒരു ലിസ്റ്റ് തുറന്ന് വരും . ഈ ലിസ്റ്റിന്റെ മുകളിലായി Student Transfer എന്ന Tab വഴി കുട്ടികളെ പുതിയ ക്ലാസിലേക്ക് Transfer ചെയ്യാം. പുതിയ അധ്യയന വര്‍ഷമായതിനാല്‍ ആദ്യം ചെയ്യേണ്ടത് പുതിയ ഡിവിഷനുകള്‍ നിര്‍മ്മിക്കുകയാണ്. ഇതിനായി നിലവിലുള്ള ലിസ്റ്റിലെ ഏതെങ്കിലും ഒരു ക്ലാസില്‍ ക്ലിക്ക് ചെയ്താല്‍ നിലവില്‍ ആ ക്ലാസില്‍ എത്ര ഡിവിഷനുകളുണ്ടോ അത്രയും ഡിവിഷനുകളുടെ ലിസ്റ്റ് ഉള്‍പ്പെടുത്തിയ പുതിയ ജാലകം തുറന്ന് വരും( ഉദാഹരണത്തിന് Eighth Class എന്നതിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ 8A 2012-13, 8B 2012-13 എന്നിങ്ങനെ ഡിവിഷനുകളുടെ ലിസ്റ്റ് ലഭ്യമാകും)


ഈ ലിസ്റ്റിന്റെ മുകള്‍ വശത്തുള്ള import Division എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിലവില്‍ എത്ര ഡിവിഷനുകളാണോ ഉണ്ടായിരുന്നത് അത്രയും ഡിവിഷനുകള്‍ പുതുതായി രൂപീകരിക്കുന്നതിന് പുതിയ ഒരു ജാലകം ലഭ്യമാകും. ഇതിന് പകരം New Division എന്നതിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ ഒരു ഡിവിഷന്‍ രൂപീകരിക്കുന്നതിനുള്ള ജാലകമായിരിക്കും വരിക.



Select Start Date എന്നതില്‍ ഈ ഡിവിഷന്‍ എന്ന് മുതലാണ് നിലവില്‍ വരുന്നത് എന്നും (For eg: 01 May 2013 )
Select End Date എന്നതില്‍ ഈ ഡിവിഷന്‍ എന്ന് വരെയാണ് എന്നും (For eg: 31 Mar 2014 ) നല്‍കി Submit Button അമര്‍ത്തുക. നിലവിലുള്ള അത്രയും ഡിവിഷനുകള്‍ പുതിയ പേരില്‍ 8A 2013-14, 8B 2013-14 എന്നിങ്ങനെ ലഭ്യമാകും.
ഇത്രയും ഡിവിഷനുകള്‍ ആവശ്യമില്ല എങ്കില്‍ ആവശ്യമില്ലാത്തവയുടെ ടിക്ക് മാര്‍ക്ക് ഒഴിവാക്കുക.
തയ്യാറാക്കിയ ഏതെങ്കിലും ഡിഷന്റെ പേരിലോ മറ്റെന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ Edit എന്നതില്‍ ക്ലിക്ക് ചെയ്തും ഡിവിഷന്‍ ഒഴിവാക്കണമെങ്കില്‍ Delete Button അമര്‍ത്തുകയും ചെയ്ത് മാറ്റങ്ങള്‍ വരുത്താം.
കൂടുതല്‍ ഡിവിഷനുകള്‍ തയ്യാറാക്കണമെങ്കില്‍ Class and Division-ല്‍ Eighth Class എന്നതില്‍ ക്ലിക്ക് ചെയ്ത് വരുന്ന പേജിലെ New Division എന്ന Tab ഉപയോഗിക്കാം.
ഈ രീതിയില്‍ സ്കൂളിലെ എല്ലാ ക്ലാസിലേക്കും ആവശ്യമായത്ര ഡിവിഷനുകള്‍ തയ്യാറാക്കുക.

തുടര്‍ന്ന് ഇപ്പോള്‍ തയ്യാറാക്കിയ ഡിവിഷനുകളിലേക്ക് കുട്ടികളെ ഉള്‍പ്പെടുത്തുന്നതിനായി വീണ്ടും Class and Division എന്ന ടാബ് വഴി ലഭിക്കുന്ന ജാലകത്തിലെ Student Transfer എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക


ലഭ്യമായ ജാലകത്തിലെ Reason എന്നതിന് നേരെയുള്ള Box-ല്‍ 3 Options ഉണ്ട്.
ആദ്യത്തേത് Class Transfer – ഇത് ഒരു പ്രത്യേക ക്യാസിലെ ഒരു ഡിവിഷനില്‍ നിന്നും അതേ ക്ലാസിലെ മറ്റൊരു ഡിവിഷനിലേക്ക് ക്ലാസ് മാറ്റം നടത്തുന്നതിനാണ്
രണ്ടാമത്തേത് EHS :- ഇത് ഒരു ക്ലാസില്‍ നിന്നും തൊട്ടടുത്ത ക്ലാസിലേക്ക് വിജയിക്കുന്ന (Eligible for Higher Studies) കുട്ടികളുടെ ക്ലാസ് മാറ്റങ്ങള്‍ക്കുള്ളതാണ്.
മൂന്നാമത്തേത് NHS:- നിലവിലെ ഒരു ക്ലാസില്‍ പരാജയപ്പെടുന്ന ഒരു കുട്ടിയെ അതേ ക്ലാസിലെ പുതിയ അധ്യയനവര്‍ഷത്തേക്ക് തയ്യാറാക്കിയ പുതിയ ഡിവിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനാണ്.
ഇവയില്‍ അനുയോജ്യമായത് തിരഞ്ഞടുത്ത് Select a Class എന്നതില്‍ നിന്നും നിലവിലുള്ള ക്ലാസ് തിരഞ്ഞടുക്കുക.
Select a Division എന്നതില്‍ നിലവിലെ ഡിവിഷനാണ് നല്‍കേണ്ടത്
അപ്പോള്‍ ആ ക്ലാസിലെ തിരഞ്ഞടുത്ത ഡിവിഷനിലെ നിലവിലുള്ള എല്ലാകുട്ടികളുടെയും പേരുകള്‍ ഉള്ള ഒരു ലിസ്റ്റ് തുറന്ന് വരും. ഈ ലിസ്റ്റില്‍ Transfer നടത്തേണ്ട കുട്ടികളുടെ പേരിന് നേരെയുള്ള ടിക്ക് മാര്‍ക്ക് നിലനിര്‍ത്തി മറ്റുള്ളവയുടെ ടിക്ക് മാര്‍ക്ക് ഒവിവാക്കാന്‍ മറക്കരുത്

ഈ ലിസ്റ്റിന് താഴെ Transfer ചെയ്യേണ്ട ക്ലാസും(Select Destination Class എന്നതിന് നേരെ) ഡിവിഷനും (Select Destination Division എന്നതിന് നേരെ) തിരഞ്ഞടുത്ത് Submit Button അമര്‍ത്തിയാല്‍ Select ചെയ്ത കുട്ടികളെല്ലാം പുതിയ ഡിവിഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവും.
ഈ രീതിയില്‍ ഓരോ ക്ലാസിലെയും എല്ലാ വിദ്യാര്‍ഥികളെയും Student Transfer വഴി പുതിയ അക്കാദമിക വര്‍ഷത്തേക്കുള്ള ഡിവിഷനുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം




-->
National Population Register (NPR)-ലോ AADHAR -ലോ രജിസ്റ്റര്‍ ചെയ്ത നിങ്ങള്‍ക്ക് ഇതു വരെ ആധാര്‍ കാര്‍ഡ് ലഭ്യമായില്ലെങ്കില്‍ നിങ്ങളുടെ EID (Enrolment Id) ഉപയോഗിച്ച് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്ന വിധം
NPR/ Aadhaar- ല്‍ രജിസ്റ്റര്‍ ചെയതപ്പോള്‍ ലഭിച്ച സ്ലിപ്പിലെ( Acknowledgement/Resident Copy) Enrolment Number , Date ഇവ കണ്ടെത്തുക
(Enrolment Number 2007/39027/09235 എന്ന രീതിയിലായിരിക്കും തീയതിയും സമയവും ചേര്‍ന്നതാണ് Date .For Example 25/03/2013 17:23:16)

നിങ്ങളുടെ ആധാര്‍ സ്റ്റാറ്റസ് അറിയുന്നതിനായി https://portal.uidai.gov.in/ResidentPortal/statusLink എന്ന ലിങ്കില്‍ പ്രവേശിക്കുക( CHECK YOUR ADHAR STATUS എന്ന് SITC FORUM BLOG-ല്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഇതില്‍ പ്രവേശിക്കാം).തുറന്ന് വരുന്ന പേജില്‍ Enrolment Number-ഉം Date-ഉം നല്‍കി അതിന് താഴെ തന്നിരിക്കുന്ന Text- ഉം Type ചെയ്ത് Submit Button ക്ലിക്ക് ചെയ്യുക

നല്‍കിയ വിവരങ്ങള്‍ കൃത്യമാണെങ്കില്‍
Congratulations! Your Aadhaar has been generated and the Aadhaar letter will be delivered shortly.

എന്ന മെസ്സേജ് ദൃശ്യമാകും


നിങ്ങളുടെ ആധാര്‍ കാര്‍ഡ് pdf format-ല്‍ ലഭ്യമാകണമെങ്കില്‍ ഈ ജാലകത്തിന്റെ ഇടത് വശത്തുള്ള e-aadhaar എന്ന ലിങ്കില്‍  (http://eaadhaar.uidai.gov.in/eDetails.aspx) Click ചെയ്യുക

തുറന്ന് വരുന്ന ലിങ്കില്‍ NPR / AADHAAR എടുത്ത സമയത്ത് ലഭ്യമായ സ്ലിപ്പിലെ വിവരങ്ങള്‍ നല്‍കി Submit Button അമര്‍ത്തുക (Resident Name ഏന്ന കോളത്തില്‍ പേര് സ്ലിപ്പിലേത് പോലെ തന്നെ ടൈപ്പ് ചെയ്ത് നല്‍കണം).Pincode എന്നതില്‍ നിങ്ങളുടെ Post Office-ന്റെ Pincode നല്‍കുക
തുടര്‍ന്ന് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ട് ഒരു Window തുറന്ന് വരും ഇവിടെ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒരു One Time Passord (OTP) അയച്ചുതരുമെന്നതിനാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കാന്‍ ശ്രദ്ധിക്കണം
ഇപ്പോള്‍ നിങ്ങളുടെ മൊബൈലിലേക്ക് ഒരു പാസ്‌വേര്‍ഡ് അയച്ചു തന്നിരിക്കും .ഈ പാസ്‌വേര്‍ഡ് ഒരുതവണ മാത്രം ഉപയോഗിക്കാനുള്ളതാണ്
.ഈ Password നല്‍കി ആധാര്‍ കാര്‍ഡ് PDF Format-ല്‍ ലഭിക്കും.pdf file തുറക്കാന്‍ നല്‍കേണ്ട പാസ്‌വേര്‍ഡ് നിങ്ങള്‍ മുമ്പ് നല്‍കിയ Pin Code ആണ്


Screenshot ഉള്‍പ്പെടുത്തിയ ഫയലിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Now the people who dint receive their Aadhaar card manually can download e Aadhaar Letter from the official website at eaadhaar.uidai.gov.in. All then you need to enter some credentials to get the respective Aadhaar card through online.
You can print the generated Aadhaar and can use it anywhere. The mandatory details to download your e Aadhaar are listed below

  • Enrollment number (1234/12345/12345) and date time (dd/mm/yyyy hh:mm:ss)
  • Resident Name
  • Area Pin code

Procedure to download e-Aadhaar from eaadhaar.uidai.gov.in
Steps
  1. Logon to official website by following the link http://eaadhaar.uidai.gov.in
  2. Enter the secured credentials like Enrolment Number, Date Time followed by Captcha. Get the details from the acknowledgement slip that was given at the enrolment center.
  3. Click on “Submit” to move forward
  4. Here in this step, you will get the last four digits of your mobile number which was registered at the enrollment center. If the number is correct then press “Yes” button. If the shown number is wrong then press “No” to enter new mobile number.
  5. Now you will get OTP (One Time Password) from Aadhaar as a part of verification process.
  6. Enter the Password which was sent to the shown mobile number to proceed further.
  7. Now download e Aadhaar Card in PDF Format and enter your Pin Code Number to open it.

Before you Download eAadhaar Check Aadhaar Status here. Make sure that you have entered your area pin code correctly when opening the pdf e Aadhaar card. Share your problems through comment form.

3 Comments