FLASH NEWS

SSLC Model പരീക്ഷയുടെ പുതുക്കിയ ടൈംടേബിളും സോഷ്യല്‍ സയന്‍ പരീക്ഷയുടെ പ്രധാനമാറ്റങ്ങളും SSLC 2019 പേജില്‍. .Little Kites പുതിയ ബാച്ചിനുളഅള സ്‌ക്രീനിങ്ങ് ടെസ്റ്റ് ഇന്ന്(23ന്). SSLC IT പരീക്ഷ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 8 വരെ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. ഫെബ്രുവരി 23ന് നടത്തുന്ന LSS/USS പരീക്ഷയുടെ ലിങ്ക് ചുവടെ. .SSLC പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും വിശദാംശങ്ങളും SSLC2019 പേജില്‍. Income Tax Calculator 2018-19ചുവടെ.


LSS/USS Registration Started
PRISM(Online Pension Submission)::
VIJAYASREE (Palakkad):
LITTLE KITES(Palakkad) Training Schedule::
INTER DISTRICT TRANSFER ::
SSLC March 19
SRADHA
MID DAY MEAL
HM/ SITC /JSITC Directory Updation Form(Palakkad only )
ICT Equipments Complaint Registration
Mid Day Meal Scheme 2018
TimeTable Generator Helpfile
Income Tax Calculator 2018-19
Instructions for GAIN PF
BIMS
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2018-19 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
NOON MEAL SOFTWARE(NMP & K2) Updated with New NMP

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere


2018-19 വര്‍ഷത്തെ അധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ജനുവരി 18 മുതല്‍ 21 വരെ അപേക്ഷിക്കുന്നവര്‍ നിലവില്‍ അന്യത്രസേവനവ്യവസ്ഥയില്‍ തുടരുന്നവര്‍ ആണെന്ന് ഉറപ്പ് വരുത്തണമെന്നും അല്ലാത്ത അപേക്ഷകള്‍ നിരസിക്കണമെന്നും 23നകം പരിശോധന പൂര്‍ത്തിയാക്കണമെന്നും DDE
ക്ലാസ് മുറികളിലും സ്കൂള്‍ പരിസരത്തും കച്ചവടം നടത്തുന്നതിനോ പരസ്യപ്രചാരണം നടത്തുന്നതിനോ സ്വകാര്യപരിശീലനകേന്ദ്രങ്ങളുടെ ഏജന്റുമാര്‍ക്കോ പുറത്ത് നിന്നുള്ള വ്യക്തികള്‍ക്കോ അനുവാദം നല്‍കരുതെന്ന് നിര്‍ദ്ദേശം
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ ലൈബ്രറി പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് സ്കൂള്‍ മെയിലില്‍
അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്ട്‌സ് സ്കൂളിലെ 2019-20 അധ്യയനവര്‍ഷത്തെ 5,+1 ക്ലാസുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ 21ന് തിങ്കല്‍ പാലക്കാട് വിക്ടോറിയ കോലേജില്‍. വിശദാംശങ്ങള്‍ മെയിലില്‍
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂളുകളെ കേന്ദ്രീകരിച്ച് ഡയറ്റ് നടത്തുന്ന സര്‍ഗപ്രതീക്ഷ 2019ന്റെ RP മാര്‍ക്കുള്ള പരിശീലനം ജനുവരി 19 ശനിയാഴ്‍ച ശിക്ഷക് സദനില്‍. RP ലിസ്റ്റും വിശദാംശങ്ങളും സ്കൂള്‍ മെയിലില്‍
പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനുവരി 19 പ്രവര്‍ത്തിദിനമായിരിക്കുമെന്ന് DDE
പാലക്കാട് വിദ്യാഭ്യാസജില്ലയിലെ ഉര്‍ജസംരക്ഷണ അവബോധമല്‍സരങ്ങള്‍ (Quiz,Essay,Cartoon, HomeEnergy Champion) ജനുവരി19 ന് മോയന്‍സില്‍ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍
വിദ്യാഭ്യാസവകുപ്പിലെ പെന്‍ഷന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേസ്വീകരിക്കൂ എന്ന നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് മെയിലില്‍
Feb 2 ന് നടത്താന്‍ തീരുമാനിച്ചിരുന്ന LP/UP സംസ്‌കൃത സ്കോളര്‍ഷിപ്പ് പരീക്ഷ ജനുവരി 31ലേക്ക് മാറ്റി.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിന്റെ എഴുപതാം വാര്‍ഷികത്തോടനുഹന്ധിച്ച് രക്തസാക്ഷിത്വത്തിന്റെ എഴുപത് വര്‍ഷങ്ങള്‍ എന്ന പേരില്‍ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ ചിത്രരചന, കവിതാരചന,പ്രസംഗം, പ്രബന്ധം എന്നിവയില്‍ മല്‍സരങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം
Self assesment proforma സ്കൂള്‍ മെയിലില്‍
2012-13 വര്‍ഷത്തെ പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ധനവിനിയോഗപത്രം സമര്‍പ്പിക്കാനുള്ള വിദ്യാലയങ്ങള്‍ എത്രയും വേഗം നല്‍കണമെന്ന് DEO

DEO OTTAPALAM
WEBSITE :Here
SSLC Model പരീക്ഷാ ഫീസിനത്തില്‍ 10 രൂപാനിരക്കില്‍(SC/ST/OEC/അനാഥര്‍ ഒഴികെയുള്ളവര്‍) പിരിച്ച് DEOയില്‍ സമര്‍പ്പിക്കണമെന്നും ക്വസ്റ്റ്യന്‍ പേപ്പര്‍ ഇന്‍ഡന്റ് 25നും നിശ്ചിതമാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്നും DEO
വിദ്യാലയങ്ങളിലെ SITC,JSITC, 9,10 ക്ലാസുകളില്‍ IT പഠിപ്പിക്കുന്ന അധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മയില്‍ പൂരിപ്പിച്ച് നല്‍കണമെന്ന് DEO
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂളുകളെ കേന്ദ്രീകരിച്ച് ഡയറ്റ് നടത്തുന്ന സര്‍ഗപ്രതീക്ഷ 2019ന്റെ RP മാര്‍ക്കുള്ള പരിശീലനം ജനുവരി 19 ശനിയാഴ്‍ച ശിക്ഷക് സദനില്‍. RP ലിസ്റ്റും വിശദാംശങ്ങളും സ്കൂള്‍ മെയിലില്‍
2017-18 വര്‍ഷത്തെ STSB Accountല്‍ Unspent Balance ഉണ്ടെങ്കില്‍ ഒരാഴ്‌ചക്കകം സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ നല്‍കണമെന്ന് DDE
ശാസ്ത്രായനം പദ്ധതി അവസാനതീയതി ജനുവരി 25.സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള പഠനോല്‍സവം ജനുവരി 26ന് ആരംഭിക്കും വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍
2020,2021വര്‍ഷങ്ങളില്‍ SSLC പരീക്ഷ എഴഉതുന്ന ഭിന്നശേഷി വിദ്യാര്‍ഥികളെ 2019 മാര്‍ച്ച് 31നകം തിരിച്ചറിയണമെന്നും ജൂണ്‍ 30നകം മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും DEO
COPTA 2003 പ്രകാരം വിദ്യാലയങ്ങളില്‍ പുകയില ഉപയോഗം തടയു്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് DEO
പെന്‍ഷന്‍ അപേക്ഷകള്‍ ലമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും E Mail IDയും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനുവരി 19 പ്രവര്‍ത്തിദിനമായിരിക്കുമെന്ന് DDE

Tuesday, January 22, 2019

ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷ ജനുവരി 23ന്

              പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഹൈസ്‌കൂളുകളിൽ രൂപീകരിച്ചിട്ടുള്ള  ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലേക്ക് 2019-21 വർഷത്തേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി 23 നടക്കും. നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന (അടുത്തവർഷം ഒമ്പതാം ക്ലാസിൽ) 20 മുതൽ 40 വരെ കുട്ടികൾക്കാണ് ഒരു സ്‌കൂളിലെ ക്ലബ്ബിൽ അംഗത്വം ലഭിക്കുക. മുൻ വർഷം അംഗീകാരം നേടിയ 1898 യൂണിറ്റുകളിലും ഈ വർഷം താൽക്കാലികമായി അംഗീകാരം നൽകിയിട്ടുള്ള 149 വിദ്യാലയങ്ങളിലേയും  അപേക്ഷിച്ചിട്ടുള്ള മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി രാവിലെ 10.30 ന്്  അഭിരുചി പരീക്ഷ നടത്തും.  എട്ടാം തരം ഐടി പാഠപുസ്തകത്തേയും ഐ.ടി മേഖലയിലെ പൊതുവിജ്ഞാനത്തിന്റേയും അടിസ്ഥാനത്തിലാണ് പരീക്ഷ.
             സ്‌കൂളുകളിലെ ഹാർഡ്‌വെയർ പരിപാലനം, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ് ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐ.ടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിംഗ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടേയും ക്യാമ്പുകളുടേയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടേയും ഡോക്യുമെന്ററികളുടേയും നിർമ്മാണം, സ്‌കൂൾതല വെബ് ടി.വികൾ, മൊബൈൽ ആപ്പുകളുടെ നിർമ്മാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബ്ബുകൾ സംഘടിപ്പിക്കുന്നത്. പരിശീലനങ്ങൾക്ക് പുറമെ മറ്റു വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ലിറ്റിൽ കൈറ്റ്‌സിന്റെ ഭാഗമായും നടത്തും. വിവിധ മേഖലകളിലെ വിദഗ്ദ്ധരെയും സാങ്കേതിക പ്രവർത്തകരേയും 'ലിറ്റിൽ കൈറ്റ്'സുമായി ബന്ധിപ്പിക്കുന്നുണ്ട്.സംസ്ഥാനത്തെ അംഗീകാരം നേടിയ 2047 യൂണിറ്റുകളുടെയും പട്ടിക കൈറ്റ് വെബ്‌സൈറ്റിൽ  (www.kite.kerala.gov.in)     പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Monday, January 21, 2019

പഠനോല്‍സവം 2018-19

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അക്കാദമിക മികവും പഠനപുരോഗതിയും രക്ഷകര്‍ത്താക്കളുടെയും പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളില്‍ പഠനോല്‍സവം സംഘടിപ്പിക്കുന്നതിന് പൊതു വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാലയങ്ങളില്‍ ക്ലാസ് തലത്തിലും സ്കൂള്‍ തലത്തിലും നടത്തേണ്ട പഠനോല്‍സവം ജനുവരി 26 മുതലുള്ള രണ്ട് ആഴ്‌ചക്കാലത്തിലുള്ളില്‍ എല്ലാ വിദ്യാലയങ്ങളിലും നടത്തണം. ഇതിന്റെ തുടര്‍ച്ച അടുത്ത അക്കാദമിക വര്‍ഷത്തിന് മുന്നോടിയായുള്ള പ്രവേശനോല്‍സവം വരെ സംഘടിപ്പിക്കുകയും അത് വഴി പൊതുവിദ്യാലയങ്ങളെ ശക്‌തിപ്പെടുത്താനും വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നിര്‍ദ്ദേശങ്ങളും ചുവടെ ലിങ്കുകളില്‍
Click Here to Download Circular
Click Here to Download the Aims & Objectives പഠനോല്‍സവം
Click Here to Download the Presentation
Click Here to Download the Presentation for HM Conference
Click Here to Download the Module ഉദ്ഗ്രതിഥം ക്ലാസ് 1
Click Here to Download the Module ഉദ്ഗ്രതിഥം ക്ലാസ്2
Click Here to Download the Module LP ഗണിതം
Click Here to Download the Module ഭാഷ(പ്രൈമറി)
Click Here to Download the Module ശാസ്‌ത്രം മധുരം (യു പി വിഭാഗം)
Click Here to Download the Module ഗണിതം (യു പി വിഭാഗം)
Click Here to Download the Circular

Sunday, January 20, 2019

Android Mobile App for Samagra

Samagraയിലെ ഗണിതം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളുടെ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പുകള്‍ തയ്യാറാക്കി അയച്ചിരിക്കുന്നത് കുണഅടൂര്‍ക്കുന്നു് TSNMHS ലെ Little Kite യൂണിറ്റാണ് . ചുവടെ ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച കുണ്ടൂര്‍ക്കുന്ന് സ്കൂളിന് നന്ദി.

SAMAGRA CHEMISTRY Qn Banks Mal Medium(8 apps for 8 chapters)SAMAGRA PHYSICS Qn Banks Mal Medium(8 apps for 8 chapters)


SAMAGRA MATHS Qn Banks Mal Medium(10 apps for 10 chapters ഘനരൂപങ്ങളുടെ Qn Bank സമഗ്രയില്‍ ഇല്ല)


Saturday, January 19, 2019

iExaMS Provisional A List Published

      SSLC 2019ലെ റെഗുലര്‍ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ എ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. iExaMS കണ്‍ഫേം ചെയ്യാത്ത സ്കൂളുകള്‍ക്ക് പ്രൊവിഷണല്‍ A List ലഭിക്കില്ല. പ്രസ്‌തുത വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ HM, Authorize ചെയ്‌ത കത്തുമായി ബന്ധപ്പെട്ട അധ്യാപകനോ ക്ലര്‍ക്കോ പരീക്ഷാഭവനില്‍ നേരിട്ടെത്തി A List ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. 
                   Provisional A Listല്‍ തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ 22ന് വൈകിട്ട് അഞ്ച് മണിക്കകം  തിരുത്തലുകള്‍ വരുത്തണം. iExaMSലെ HM Loginലാണ് പ്രൊവിഷണല്‍ A List ലഭിക്കുക. ARC,RAC,CCC വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിട്ട് പോയിട്ടുണ്ടെങ്കില്‍ പ്രസ്‌തുത വിവരം പ്രധാന അധ്യാപകന്റെ അപേക്ഷ സഹിതം (സ്കൂള്‍ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കി ഒപ്പ് വെച്ച് സ്കൂള്‍ സീലും സഹിതം) 21ന് വൈകിട്ട് അഞ്ച് മണിക്കകം iexamhelpdesk@gmail.com എന്ന മെയിലിലേക്ക് അയച്ച് നല്‍കണം.

Friday, January 18, 2019

Class X Physics -Revision Module

    പത്താം ക്ലാസ് ഫിസിക്‌സ് റിവിഷന് സഹായകമായി എല്ലാ പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി നാല് മൊഡ്യൂളുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ പി രവിസാറാണ്. ആദ്യ മൊഡ്യൂളില്‍ ആദ്യരണ്ട് അധ്യായങ്ങളായ തരംഗചലനം , വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവ ബ്ലോഗുമായി പങ്ക് വെച്ച രവിസാറിന് ബ്ലോഗ് ടീമിന്റെ നന്ദി.

Click Here to Download Module I( തരംഗചലനം , വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍)
Click Here to Download Module II(വൈദ്യുതകാന്തിക പ്രേരണം, പവര്‍ പ്രേഷണവും വിതരണവും)

Thursday, January 17, 2019

Samagra Hindi Teaching Manuals

8, 9, 10 ക്ലാസുകളിലെ ഹിന്ദി പാഠപുസ്തകത്തിലെ വിവിധ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി GHSS Permpalam സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ അശോക് കുമാര്‍ സാര്‍ തയ്യാറാക്കിയ സമഗ്ര അധിഷ്ടിത പഠനപ്രവര്‍ത്തനങ്ങളാണ് ചുവടെ ലിങ്കുകളില്‍ ഇവ ബ്ലോഗുമായി പങ്ക് വെച്ച ശ്രീ അശോക് കുമാര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.

Click on the Following Links to Download Hindi Activities

Class VIII
खूब्सूरत अनुभूति है ऎवरेस्ट:मरना :सफेद गु :वह सुबह कफी  तो आएगी      
Class IX
दैड  : राग गौरि प्रैमचन्द घर में : ओ मेरे पिता
Class X
गुठली तो पराई है : तुम लडकी हो तुम्हें क्यों पठना है 

ന്യൂമാറ്റ്‌സ്-സംസ്ഥാനതല അഭിരുചി പരീക്ഷ 19 ന്


സ്്കൂൾ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് എസ്.സി.ഇ.ആർ.ടി നടപ്പിലാക്കുന്ന ന്യൂമാറ്റ്‌സ് പദ്ധതിയുടെ സംസ്ഥാനതല അഭിരുചി പരീക്ഷ ജനുവരി 19 ന് രാവിലെ 10.30 മുതൽ 11.30 വരെ ജില്ലാ കേന്ദ്രങ്ങളിൽ നടത്തും.

തിരുവനന്തപുരം- ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ്. പട്ടം.
കൊല്ലം- ഗവൺമെന്റ് മോഡൽ ബോയിസ് എച്ച്.എസ്.എസ്. കൊല്ലം.
പത്തനംതിട്ട- ഗവൺമെന്റ് എച്ച്.എസ്.എസ്. പത്തനംതിട്ട.
ആലപ്പുഴ- ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ്. ആലപ്പുഴ.
കോട്ടയം - ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. കോട്ടയം.
ഇടുക്കി- ജി.വി.എച്ച്.എസ്.എസ്. തൊടുപുഴ.
എറണാകുളം- ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്. ആലുവ.
തൃശൂർ- കാൾഡിയൻ സിറിയൻ എച്ച്.എസ്.എസ്. തൃശൂർ.
പാലക്കാട്- ബി.ഇ.എം. എച്ച്.എസ്.എസ്. പാലക്കാട്.
മലപ്പുറം- ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം.
കോഴിക്കോട്- ഗവൺമെന്റ് മോഡൽ ബോയിസ് എച്ച്.എസ്.എസ്. മാനാഞ്ചിറ.
വയനാട്- ജി.എച്ച്.എസ്.എസ്. കണിയാംപെറ്റ.
കണ്ണൂർ- തലശ്ശേരി ബ്രണ്ണൻ മോഡൽ എച്ച്.എസ്.എസ്.
കാസർഗോഡ്- ജി.എച്ച്.എസ്.എസ്.കാസർഗോഡ് എന്നിവയാണ് കേന്ദ്രങ്ങൾ.

Wednesday, January 16, 2019

സമഗ്ര ചോദ്യശേഖരം

സമഗ്രയില്‍ പത്താം ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും ചോദ്യശേഖരങ്ങളെപി ഡി എഫ് രൂപത്തില്‍ ശേഖരിച്ച് തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍കുന്നു് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ബ്ലോഗ് ടീമിന് വേണ്ടി പ്രമോദ് മൂര്‍ത്തി സാറിന് നന്ദി
Click Here to Download Samagra Question Bank Mathematics(Mal Medium)
Click Here to Download Samagra Question Bank Mathematics(Eng Medium)
Click Here to Download Samagra Question Bank Social Science I
Click Here to Download Samagra Question Bank Social Science II
Click Here to Download Samagra Question Bank English
Click Here to Download Samagra Question Bank Physics
Click Here to Download Samagra Question Bank Chemistry
Click Here to Download Samagra Question Bank Biology
Click Here to Download Samagra Question Bank Malayalam AT
Click Here to Download Samagra Question Bank Malayalam BT
Click Here to Download Samagra Question Bank Hindi

Tuesday, January 15, 2019

പ്രളയാനന്തര കേരളത്തിന്റെ മണ്ണറിവിന് ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ അംഗീകാരവുമായി ഇഖ്ബാല്‍ മങ്കടബാംഗ്ലൂര്‍ വിശ്വേശരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്നോളജിക്കല്‍ മ്യൂസിയവും കര്‍ണ്ണാടക ഗവണ്‍മെന്റിന്റെ കമ്മീഷ്ണര്‍ ഓഫ് പബ്ലിക്ക് ഇന്‍സ്ട്രക്ഷന്‍സും ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സംയുക്തമായി ബംഗളൂരുവിലെ സെന്റ് ജോസഫ് ഇന്ത്യന്‍ ഹൈസ്ക്കൂളില്‍ വെച്ച് ജനുവരി 7മുതല്‍ 11വരെ സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ സയന്‍സ് ഫെയര്‍ 2019 ല്‍ കേരളത്തിലെ സാമൂഹ്യശാസ്ത്ര അധ്യാപകരെ പ്രതിനിധീകരിച്ച് "പ്രളയാനന്തര കേരളത്തിലെ മണ്ണറിയണം മണ്ണിനെയറിയണം" എന്ന സാമൂഹ്യശാസ്ത്ര പഠന പ്രോജക്ടിന് സാമൂഹ്യശാസ്ത്ര വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഓവര്‍ആള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി പാലക്കാട് ജില്ലയിലെ കൊപ്പം ഗവ.ഹൈസ്ക്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനും എസ് ഐ ടി സി ഫോറം പ്രസിഡന്റുമായ ശ്രീ ഇഖ്ബാല്‍ മങ്കട തുടര്‍ച്ചയായി രണ്ടാം തവണയും വിജയിയായി. ഇഖ്‌ബാല്‍ മാഷിന് എസ് ഐ ടി സി ഫോറത്തിന്റെ ആശംസകള്‍

Sunday, January 13, 2019

SSLC Chemistry D+ Module(updated)

SSLC രസതന്ത്രം പരീക്ഷക്ക് D+ ഗ്രേഡ് ലക്ഷ്യമാക്കി പിന്നോക്കക്കാരായ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്‌കൂളിലെ ശ്രീ രവിമാഷ് തയ്യാറാക്കിയ ഒരു പഠനപ്രവര്‍ത്തനമാണ് ചുവടെ ലിങ്കില്‍. നാല് മൊഡ്യൂകളിലായി തയ്യാറാക്കുന്നതില്‍ ആദ്യ പ്രവര്‍ത്തനം ആണ് ഇവിടെ അവതരിപ്പിക്കുന്നത്.ഇത് തയ്യാറാക്കി നല്‍കിയ ശ്രീ രവി മാഷിന് ബ്ലോഗ് ടീമിന് നന്ദി

Click Here to Download the Chemistry Module 1

Click Here to Download the Chemistry Module 2

Click Here to Download the Chemistry Module 3

Saturday, January 12, 2019

ലിറ്റിൽ കൈറ്റ്സ് പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് പുതിയ യൂണിറ്റുകൾക്കായി ഇപ്പോള്‍ അപേക്ഷിക്കാം

   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂളുകളിൽ രൂപീകരിച്ചിട്ടുള്ള ‘ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കാൻ താൽപര്യമുള്ള സ്കൂളുകൾക്ക് 15നകം ഓൺലൈനായി അപേക്ഷിക്കാം. എട്ടാം ക്ലാസുകാർക്ക‌് അടുത്ത വർഷത്തെ അംഗത്വത്തിന് 17 മുതൽ 21 വരെ അപേക്ഷ നൽകാം. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന പദ്ധതി രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ്.

സ്കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താല്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകർ ‘കൈറ്റ് മാസ്റ്റർ' എന്ന പേരിൽ യൂണിറ്റിന്റെ ചുമതലക്കാരാവും. സ്കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോറത്തിൽ കുട്ടികൾ പ്രഥമാധ്യാപകനാണ് അപേക്ഷ നൽകണം. 23-ന് അഭിരുചി പരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സിൽ അംഗത്വം നൽകുക. എട്ടാംതരം ഐടി പാഠപുസ്തകത്തേയും ഐടി മേഖലയിലെ പൊതുവിജ്ഞാനത്തിന്റേയും അടിസ്ഥാനത്തിൽ നടത്തുന്ന അഭിരുചി പരീക്ഷയിൽ ചുരുങ്ങിയത് 25 ശതമാനം സ്കോർ നേടണം.

    സ്കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ചുരുങ്ങിയത് മാസത്തിൽ നാല‌് മണിക്കൂർ പരിശീലനം ‘ലിറ്റിൽ കൈറ്റ്സ്' ക്ലബ‌് അംഗങ്ങൾക്ക‌് ഉറപ്പാക്കും. പ്രവർത്തനം വിലയിരുത്തി കുട്ടികൾക്ക് വർഷാവസാനം എ, ബി, സി ഗ്രേഡുകളിലുള്ള സർട്ടിഫിക്കറ്റുകൾ നൽകും. സ്കൂളുകൾക്ക് ക്ലബ‌് പ്രവർത്തനത്തിനാവശ്യമായ ധനസഹായം കൈറ്റ് നൽകും. സ്കൂളുകളിലെ ഹാർഡ്‌വെയർ പരിപാലനം, രക്ഷകർത്താക്കൾക്കുള്ള കംപ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ് ഡെസ്ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ,‍ഡിജിറ്റൽ മാപ്പിംഗ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടേയും ക്യാമ്പുകളുടേയും സംഘാടനം, വിക്ടേഴ്സിലേക്ക് ആവശ്യമായ വാർത്തകളുടേയും ഡോക്യുമെന്ററികളുടേയുംനിർമാണം, സ്കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ‘ലിറ്റിൽ കൈറ്റ്സ്' ക്ലബ്ബുകൾ സംഘടിപ്പിക്കും. പരിശീലനങ്ങൾക്ക് പുറമെ മറ്റു വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,

   ഈ വർഷം 1898 സ്‌കൂളുകളിൽ ഒൻപതാം ക്ലാസിലെ 58247 വിദ്യാർഥികളാണ് ‘ലിറ്റിൽ കൈറ്റ്സ്' അംഗങ്ങളായത്. അടുത്ത വർഷം രണ്ട‌് ലക്ഷം കുട്ടികൾ 'ലിറ്റിൽ കൈറ്റ്'സിന്റെ ഭാഗമാകും. പത്താം ക്ലാസിൽ കുട്ടികൾക്ക് ആഗസ്‌ത്‌ വരെ വിവിധ പ്രോജക്ട് വർക്കുകൾ ഉണ്ടാകും. എസ്എസ്എൽസി പരീക്ഷയ്ക്ക് ‘ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കും ഗ്രേഡനുസരിച്ച് ഗ്രേസ്‍മാർക്ക് നൽകാൻ സർക്കാരിന‌് കൈറ്റ് ശുപാർശ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് വൈസ് ചെയർമാൻ കെ അൻവർ സാദത്ത് അറിയിച്ചു. ഈ വർഷത്തെ മികച്ച 'ലിറ്റിൽ കൈറ്റ്സ്' ക്ലബ്ബുകൾക്കുള്ള പുരസ്കാര വിശദാംശങ്ങൾ ഫെബ്രുവരി ആദ്യം പ്രഖ്യാപിക്കും. വിശദാംശങ്ങൾ www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
(കടപ്പാട് https://kitepalakkad.blogspot.com/)
Click Here to get the Circular for Starting New Little Kites Units
Click Here for the Form for Applying Membership in Little Kites

Wednesday, January 09, 2019

OBJECTIVE SERIES MATHS FOR SSLC STUDENTS

      SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന ശരാശരിക്കാരായ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി പാലക്കാട് ജില്ലയിലെ കല്ലിങ്കല്‍പാടം സ്കൂളിലെ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍ തയ്യാറാക്കിയ പഠനപ്രവര്‍ത്തനങ്ങളാണ് ചുവടെ ലിങ്കുകളില്‍ ഉള്ളത്. പത്താം ക്ലാസ് ഗണിതത്തിലെ എല്ലാ അധ്യായങ്ങളുമായും ബന്ധപ്പെട്ട് ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി ഈ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയ ശ്രീ ഗോപീകൃഷ്‌ണന്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.

Click Here to Download OBJECTIVE MATHS SSLC2019 (Eng Medium)
Click Here to Download OBJECTIVE MATHS SSLC2019 (Mal Medium)
Click Here to Download SURE SUCCESS MATHS SSLC2019 

Tuesday, January 08, 2019

IT THEORY ENGLISH MEDIUM QUESTION ANSWERS

     പത്താം ക്ലാസ് ഐ ടി തിയറി പരീക്ഷയുടെ പത്ത് അധ്യായങ്ങളുടെയും ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ സഹിതം തയ്യാറാക്കി അയച്ച് നല്‍കിയിരിക്കുന്നത് പാലക്കാട് മോയന്‍സ് സ്കൂളിലെ അധ്യാപികയായ ശ്രീമതി പുഷ്‌കല വി ടീച്ചറാണ്. ഓരോ അധ്യായത്തില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ സഹിതം ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇവ ശേഖരിച്ച് ബ്ലോഗുമായി പങ്ക് വെച്ച പുഷ്‌കല ടീച്ചറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download Question-Answers from Chapters 1-5
Click Here to Download Question-Answers from Chapters 6-10

Grade Generator for Vijayasree Exam

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ പാദവാര്‍ഷിക,അര്‍ദ്ധ വാര്‍ഷിക, മോഡല്‍ , വിജയശ്രീ തുടങ്ങിയ പല പരീക്ഷകളുടെയും ഗ്രേഡുകള്‍ പല രീതികളിലായി വിജയശ്രീ പോര്‍ട്ടലിലേക്ക് അപ് ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്. ഇതിനായി തയ്യാറാക്കിയിരിക്കുന്ന ഒരു സ്പ്രെഡ് ഷീറ്റ് അപ്ലിക്കേഷനാണിത്.

      പരീക്ഷക്കു ലഭിച്ചിരിക്കുന്ന മാര്‍ക്കുകള്‍ മാത്രം എന്റര്‍ ചെയ്താല്‍ ഈ പ്രോഗ്രാം വഴി അവയെ grade കളായി ജനറേറ്റ് ചെയ്തെടുക്കാം.

വിജയശ്രീ പോര്‍ട്ടലിലേക്ക് അപ് ലോഡ് ചെയ്യുവാനും, സ്പെഷല്‍ കോച്ചിങ്ങിനായി കുട്ടികളെ ഗ്രേഡ് അടിസ്ഥാനത്തില്‍ തരം തിരിക്കുന്നതിനും മറ്റും ഇത് ഉപയോഗിക്കാം

പ്രത്യേകതകള്‍ :
 • ഇത് ഒരു സ്പ്രെഡ്ഷീറ്റ് പ്രോഗ്രാം ആണ്.
 • ഉബുണ്ടുവില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു.
 • മാക്രോകളും (Macro), Sheet Functions ഉം Formula കളും ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
 • Data Security ക്കു വേണ്ടി എല്ലാ ഷീറ്റ്കളും password protect ചെയ്തിട്ടുണ്ട്.
 • ആവശ്യമില്ലാത്ത Row, Column, Cell ഇവ ഹൈഡ് ചെയ്തിരിക്കുന്നു.
 • ഇവയിലെ വിവരങ്ങള്‍ അറിഞ്ഞോ അറിയാതെയോ മാറ്റിയാല്‍ error സംഭവിക്കുകയോ പ്രോഗ്രാം പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്തേക്കാം.

Mark Entry :
Application തുറക്കുമ്പോള്‍ ദൃശ്യമാകുന്ന MainSheet ല്‍ XA, XB, XC,.......,XZ തുടങ്ങി 26 ഡിവിഷനുകളിലെ മാര്‍ക്കുകള്‍ എന്റ്രി ചെയ്യുവാനുള്ള Check Box കള്‍ ഉണ്ട്.
ആവശ്യമായതില്‍ ക്ലിക്കി
Sl No, Name , Class, Division, Flan, Mal2,Eng,Hindi,SS,Phy,Che,Bio,Maths,IT തുടങ്ങിയ വിവരങ്ങള്‍ അതാത് heading കള്‍ക്ക് താഴെയുള്ള കള്ളികളില്‍ മാത്രം Enter ചെയ്യുക.

ഇതുപോലെ എത്ര ഡിവിഷനുകളുണ്ടോ അത്രയും ഷീറ്റുകളില്‍ ആവശ്യമായ വിവരങ്ങള്‍ Enter ചെയ്യുക.
ഒരു ക്ലാസില്‍ പരമാവധി 98കുട്ടികളുടെ മാര്‍ക്കുകള്‍ ചേര്‍ക്കാവുന്നതാണ്.

മറ്റ് സ്പ്രെഡ്ഷീറ്റില്‍ നേരത്തെ ശേഖരിച്ചുവച്ചിരിക്കുന്ന വിവരങ്ങളെ ഇതിലേക്ക് copy & paste ചെയ്യാവുന്നതുമാണ്.
പ്രത്യേകം ശ്രദ്ധിക്കുക :

Sl No, Name , Class, Division, Flan, Mal2, Eng, Hindi, SS, Phy, Che, Bio, Maths, IT
ന്ന ഇതേ ക്രമത്തില്‍ തന്നെയായിരിക്കണം copy & paste ചെയ്യപ്പെടുന്ന വിവരങ്ങളും.

Generation of Grades :

എല്ലാ വിവരങ്ങളും ചേര്‍ത്തു കഴിഞ്ഞാല്‍, Grade Table ലഭിക്കുവാന്‍
Analysis 

എന്ന check box ക്ലിക്കുക.

ഇപ്പോള്‍ തുറന്നു വരുന്ന View_Analysis എന്ന ഷീറ്റില്‍ School wise /Division Wise ഗ്രേഡ് പട്ടികകളും വിജയശ്രീ പോര്‍ട്ടലിലേക്ക് അപ് ലോഡ്പട്ടികയും തയ്യാറായിരിക്കും.

 Grade List ലഭിക്കുവാന്‍Grade List
Grade Listഎന്ന check box ക്ലിക്കുക.

ഇപ്പോള്‍ തുറന്നു വരുന്ന View_GradeList എന്ന ഷീറ്റില്‍
 എല്ലാ കുട്ടികളുടെയും ഗ്രേഡ് അടിസ്ഥാനത്തിലുള്ള പട്ടിക തയ്യാറായിരിക്കും.

How to Download & Use :


Mid_Term_mnp.ods എന്ന സ്പ്രെഡ്ഷീറ്റ്
ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് തുറക്കുക.

Tools – Options – Security – Macro
Security - Low എന്നാക്കി ഫയല്‍ close ചെയ്ത് വീണ്ടും തുറക്കുക.
ഇപ്പോള്‍ Macros Enabled ആയിരിക്കും.

ഇങ്ങിനെ ചെയ്താല്‍ മാത്രമേ ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുകയുള്ളു.

CLICK Here to Download Mid_Term_mnp.ods
Click Here  to Download Grade Generator Help File

Sunday, January 06, 2019

PRISM - PENSIONERS PORTAL

സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ പെന്‍ഷന്‍ ബുക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ധനകാര്യ വകുപ്പ് സൗകര്യമൊരുക്കിയിരിക്കുന്നു. ധനകാര്യവകുപ്പിന്റെ PRISM എന്ന ഓണ്‍ലൈന്‍ പെന്‍ഷന്‍ പോര്‍ട്ടലിലൂടെയാണ് ഇത് സാധ്യമാവുക. ഇതിനായി Prism പോര്‍ട്ടലില്‍ പുതിയ User ആയി രജിസ്റ്റര്‍ ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ ഇവിടെ. പെന്‍ഷന്‍ കണക്കാക്കുന്നതിനുള്ള പെന്‍ഷന്‍ കാല്‍ക്കുലേറ്ററും ഈ പോര്‍ട്ടലില്‍ ലഭ്യമാണ്.ധനകാര്യ(പെന്‍ഷന്‍) വകുപ്പിന്റെ 20.12.2018ലെ 119/2018/ധന ഉത്തരവ് പ്രകാരം വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് എന്നീ  വകുപ്പുകളില്‍ 01.01.2019ന് ശേഷം പ്രിസം വഴി മാത്രമേ പെന്‍ഷന്‍ അപേക്ഷകള്‍ സ്വീകരിക്കുകയും തീര്‍പ്പാക്കുകയും ഉള്ളു എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു
Click Here for Help File(New User & Online Pension Book Submission)
Click Here for PRISM Portal
Click Here for Pension Calculator
Click Here for Various Pension Related Forms
Click Here for Various Pension Circulars
Click Here  for PRISM - e-Submission of pension papers-Circular
Click Here for Finance (Pension) Latest Circular dated 20.12.18

Friday, January 04, 2019

സോഷ്യല്‍ സയന്‍സ് പഠനപ്രവര്‍ത്തനം

8,9,10 ക്ലാസുകളിലെ വിവിധ യൂണിറ്റുകള്‍ ഉള്‍പ്പെടുത്തിയുള്ള പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് SIHSS സ്കൂളിലെ അധ്യാപകനായ ശ്രീ യു സി അബ്‌ദുല്‍ വാഹിദ് സാറാണ്. ചുവടെ ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ശ്രീ വാഹിദ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
ക്ലാസ് 8 സോഷ്യൽ സയൻസ് യൂനിറ്റ് 12ഭൂമിയിലെ ജലം(Water on Earth)
ക്ലാസ് 9. SS - 2 യൂനിറ്റ് 7 For a Safer Future (സുരക്ഷിതമായ നാളെയ്ക്ക് )
ക്ലാസ് 10 SS -I Unit 8Kerala towards Modernity. (കേരളം ആധുനികതയിലേക്ക്)
ക്ലാസ് 10 SS II Unit 8Resource Wealth of India (ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം)
ക്ലാസ് 10 -SS II (Economics) Unit 9 Financial Institutions and Services
( ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും)Friday, December 28, 2018

GUD Menu Box

      നമ്മുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്ന അപ്ലിക്കേഷനുകള്‍ ഡെസ്ക്ടോപിലെ Application Menu വില്‍ നിന്നോ പാനലുകളിലെ Launcher Icon കളിലോ ക്ലിക്ക് ചെയ്താണല്ലോ പ്രവര്‍ത്തിപ്പിക്കുന്നത്. ഇവ Terminal ല്‍ command ടൈപ്പ് ചെയ്തും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.ഉദാഹരണത്തിന് Firefox ജാലകം പ്രവര്‍ത്തിപ്പിക്കുവാന്‍
Application -> Accessories -> Terminal എന്നക്രമത്തില്‍ തുറന്ന് Firefox എന്ന് ടൈപ്പ് ചെയ്താല്‍ ആ ജാലകം തുറന്നുവരും.
ഇതിനുപകരം ഒരൊറ്റ മെനുവിലൂടെ ഏത് സോഫ്റ്റ്‌വെയറും പ്രവര്‍ത്തിപ്പിക്കുവാനുള്ള ഒരു ആപ്ലിക്കേഷനാണ് GUDMenuBox_v1.0. TSNMHS .
പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNMHS ലിറ്റില്‍ കൈറ്റ്‌സിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കുമല്ലോ.

Installation :

gudmenubox-v1-0_0.0-1_all.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Double click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

Run :

Application -> SystemTools-> gudmenubox-v1.0 എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.


അപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍, Select The Application എന്നതിന്റെ താഴെയുള്ള കള്ളിയില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളുടെയും പേരുകള്‍ കാണിക്കും. ഏതിലാണോ ക്ലിക്ക് ചെയ്യുന്നത് അത് തുറക്കപ്പെടും.

ഈ അപ്ലിക്കേഷനെ Desktop Icon ആയി പ്രവര്‍ത്തിപ്പിക്കുവാന്‍
Application -‍> SystemTools- എന്ന മെനുവില്‍ പോയി GUDMenuBox_v1.0 എന്നതിനെ Drag ചെയ്ത് Desktop ലേക്കോ Panel ലേക്കോ ചേര്‍ക്കാവുന്നതാണ്.
2.png
ഇങ്ങിനെ ചെയ്താല്‍ Application മെനു ഉപയോഗിക്കാതെ തന്നെ ഏത് സോഫ്റ്റ്‌വെയറും പ്രവര്‍ത്തിപ്പിക്കാം. (ചിത്രത്തില്‍ കാണുന്ന ഐക്കണ്‍)
Generate List എന്നതില്‍ ക്ലിക്കി സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളുടെയും ലിസ്റ്റ് ടെക്സ്റ്റ് ഫയലായി ജനറേറ്റ് ചെയ്യാം...
തയ്യാറാക്കിയത് :
LITTLE KITEs Team
TSNMHS Kundurkunnu

Click Here to Download  gudmenubox-v1-0_0.0-1_all.deb

Class 10 Hindi Model Questions

പത്താം ക്ലാസ് ഹിന്ദി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും റിവിഷന്‍ സമയത്ത് പ്രയോജനപ്പടുന്ന രണ്ട് മാതൃകാ ചോദ്യപേപ്പറുകളും മറ്റ് രണ്ട് പഠനപ്രവര്‍ത്തനങ്ങളും തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി ഗവ ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ ആര്‍അരുണ്‍ദാസ് സാറാണ്. ചുവടെ ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച അരുണ്‍ദാസ് സാറിന് നന്ദി
Click Here to Download Hindi Question Paper Set A
Click Here to Download Hindi Question Paper Set B
Click Here to Download Hindi पढकथा, पत्रलेखन ,..........
Click Here to Download Hindi वारतालाप

Wednesday, December 26, 2018

Maths Mid Term Exam-Video Answers

മണ്ണാര‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ വാട്ട്‌സാപ്പ് ഗണിതകൂട്ടായ്‌മ തയ്യാറാക്കിയ മിഡ്‌ടേം പരീക്ഷാ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വീഡിയോ ഫോര്‍മാറ്റില്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് TSNMHS കുണ്ടൂര്‍ക്കുന്നിലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്.
ഓഫ് ലൈനായി പ്രവര്‍ത്തിപ്പിക്കുവാന്‍ qvd_1-2_all.deb എന്ന ഫയല്‍(70 MB)  google drive link വഴി download ചെയ്ത് double click ചെയ്ത് install ചെയ്യുക.
തുടര്‍ന്ന്
video-answers-mid-term-maths_0.0-1_all.deb എന്ന ഫയലും download ചെയ്ത് double click ചെയ്ത് install ചെയ്യുക.
Application - Education - video-answers-mid-term-maths എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.
 
ഓണ്‍ലൈനായി പ്രവര്‍ത്തിപ്പിക്കുവാന്‍ QP_2018_Mkd.pdf എന്ന pdf ഫയല്‍ download ചെയ്ത് ചോദ്യങ്ങളില്‍ ക്ലിക്ക് ചെയ്താല്‍മതി.

മണ്ണാര്‍ക്കാട് ഗണിതാദ്ധ്യാപകരുടെ whatsapp group ന്റെ സംഭാവനയാണ് ഇത്. ബ്ലോഗുമായി ഇവ പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി.
Click Here to Download qvd_1-2_all.deb
Click Here to Download  video-answers-mid-term-maths_0.0-1_all.deb
Click Here to Download  QP_2018_Mkd.pdf
 


Friday, December 21, 2018

iExaMS 2019 Help File


    ഈ അധ്യയനവര്‍ഷത്തെ SSLC iExaMS പ്രവര്‍ത്തനങ്ങളുടെ പ്രധാനാധ്യാപകര്‍ക്കും എസ് ഐ ടി സിമാര്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ 22 മുതല്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രധാനവസ്തുതകള്‍ ആണ് ഈ പോസ്റ്റിലൂടെ പങ്ക് വെക്കുന്നത്. മുന്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ സോഫ്റ്റ്‌വെയറില്‍ ഇല്ല. ഡിസംബര്‍ 4 വരെ സമ്പൂര്‍ണ്ണയില്‍ നടത്തിയ CorrectionS മാത്രമാണ് iExaMSല്‍ വന്നിച്ചുണ്ടാവൂ.
    എന്നാല്‍  ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനവും ഓണ്‍ലൈന്‍ മുഖേന ആക്കിയിട്ടുണ്ട്. ഇതിനായി iExaMS സൈറ്റിന്റെ ലോഗിന്‍ പേജില്‍ യോഗ്യാരായ അധ്യാപകര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയും പ്രധാനാധ്യാപകര്‍ HM Login മുഖേന ഇവ സര്‍വീസ് ബുക്കുമായി ഒത്ത് നോക്കി DEOക്ക് Forward ചെയ്യണം.
     ഈ വര്‍ഷത്തെ iExaMS ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 22ന് ആരംഭിക്കും. ഇത്തവണ ചീഫ്, ഡെപ്യൂട്ടി ചീഫുമാരുടെ നിയമനവും  ഓണ്‍ലൈന്‍ മുഖേന ആക്കിയിട്ടുള്ളതിനാല്‍ സൈറ്റ് ഓപ്പണ്‍ ആവുന്ന അതേ  ദിവസം തന്നെ എല്ലാ പ്രധാനാധ്യാപകരും iExaMS സൈറ്റില്‍ നിര്‍ബന്ധമായും initialization നടത്തേണ്ടതാണ്.
    ഇതിനുള്ള മുന്നൊരുക്കങ്ങള്‍ എന്ന നിലയില്‍ പ്രധാനാധ്യാപകര്‍ മുന്‍വര്‍ഷം ചെയ്തിരുന്നത് പോലെ സമ്പൂര്‍ണ്ണയില്‍ യൂസര്‍മാരെ തയ്യാറാക്കേണ്ടത് അനിവാര്യമാണ്.  ഇത് ചെയ്യുന്ന വിധം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍  ചുവടെ Help File നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അത് പോലെ തന്നെ ഓരോ ഡിവിഷനിലെയും Boys, Girls തിരിച്ചുള്ള Strength തയ്യാറാക്കുക.(റെഗുലര്‍ വിഭാഗത്തില്‍ പ്പെടുന്ന RAC, CCC, ARC കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെയും ഏതെങ്കിലും ഡിവിഷനുകളില്‍ ഉള്‍പ്പെടുത്തി വേണം Strength കണക്കാക്കാന്‍). എണ്ണം തെറ്റിയാല്‍ പിന്നീട് തിരുത്തലുകള്‍ക്ക് ബുദ്ധിമുട്ട് നേരിടും എന്നതിനാല്‍ കൃത്യമായ എണ്ണം നല്‍കാന്‍ ശ്രദ്ധിക്കണം.
       പ്രധാനാധ്യാപകരുടെ Signature സ്കൂാന്‍ ചെയ്തത് ഉള്‍പ്പെടുത്തേണ്ടതുണ്ട് . 10 കെ ബിയില്‍ കൂടുതല്‍ വരുന്ന ഒപ്പ് Scan ചെയ്‌ത് കരുതണം.

ഡേറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണ ഡാഷ് ബോര്‍ഡിലെ iExaMS ലിങ്കിലൂടെയാണ് നടത്തേണ്ടത്.
ഡേറ്റാ എന്‍ട്രി വിവിധ ഘട്ടങ്ങള്‍
 1. യൂസര്‍ ക്രിയേഷന്‍
 2. Initialization (ഡിവിഷന്‍ Creation പൂര്‍ത്തിയാക്കണം) Dec 22 ന് പൂര്‍ത്തിയാക്കണം
 3. Users First Login ( ആദ്യ ലോഗിനില്‍ Password മാറ്റിയിരിക്കണം)
 4. Users Data Entry and Confirmation
 5. HM Loginലൂടെ Users Confirm ചെയ്ത വിവരങ്ങള്‍ പരിശോധിക്കുകയും തെറ്റുണ്ടെങ്കില്‍ തിരുത്തലിനായയി Unconfirm ചെയ്ത് നല്‍കല്‍
 6. Parents Check List Print എടുത്ത് രക്ഷകര്‍ത്താക്കളെ കാണിച്ച് തെറ്റുകള്‍ ഇല്ലെന്ന് ഉറപ്പാക്കുക 
 7. എല്ലാ വിവരങ്ങളും പരിശോധിച്ചതിന് ശേഷം  Confirm ചെയ്യുക
 8. E-Verification ചെയ്യുക
Click Here to Download iExaMS 2019 Help File

Saturday, December 15, 2018

Answer Keys Half Yearly 2018

അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ വിവിധ ക്ലാസുകളിലെ ലഭ്യമായ ഉത്തര സൂചികകള്‍ പ്രസിദ്ധീകരിക്കുന്നു. ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

CLASS X
 • Hindi തയ്യാറാക്കിയത് ശ്രീ അശോക് കുമാര്‍ എന്‍ എ  GHSS Perumbalam.
 • Biology  തയ്യാറാക്കിയത് ശ്രീമതി ബീന GHSS Moothedath.
 • Chemistry തയ്യാറാക്കിയത് ശ്രീ രവി പി HS Peringod.
 • Social Science തയ്യാറാക്കിയത് ശ്രീ പ്രദീപ് ബി GHSS Puthoor.
 • Social Science തയ്യാറാക്കിയത് ശ്രീമതി ബിന്ദുമോള്‍,GHSS Vaikom & ശ്രീ കെ എസ് ദീപു , HSS Brahmamangalam
 • Physics  തയ്യാറാക്കിയത് ശ്രീ രവി പി  HS Peringode
 • Mathematics  തയ്യാറാക്കിയത് ശ്രീ മുരളീധരന്‍ സി ആര്‍  GHS Chalissery
 •  
CLASS IX
 • Mathematics  തയ്യാറാക്കിയത് ശ്രീ മുരളീധരന്‍ സി ആര്‍  GHS Chalissery
 • Social Science തയ്യാറാക്കിയത് ശ്രീമതി ബിന്ദുമോള്‍,GHSS Vaikom & ശ്രീ കെ എസ് ദീപു , HSS Brahmamangalam
 • Hindi തയ്യാറാക്കിയത് ശ്രീ അശോക് കുമാര്‍ എന്‍ എ  GHSS Perumbalam.
 • Hindi തയ്യാറാക്കിയത് ശ്രീ രവി എം  GHSS Kadannappally.
 •  English തയ്യാറാക്കിയത് ശ്രീ അനില്‍ കുമാര്‍ പി  AVHSS Ponnani.
 •  Biology  തയ്യാറാക്കിയത് ശ്രീമതി ബീന GHSS Moothedath.


CLASS VIII
 • Physics തയ്യാറാക്കിയത് ശ്രീ രവി പി HS Peringod.
 • Chemistry തയ്യാറാക്കിയത് ശ്രീ രവി പി HS Peringod.
 • Hindi  തയ്യാറാക്കിയത് ശ്രീ അശോക് കുമാര്‍ എന്‍ എ  GHSS Perumbalam.
 • Mathematics  തയ്യാറാക്കിയത് ശ്രീ മുരളീധരന്‍ സി ആര്‍  GHS Chalissery
 •  
 • Social Science തയ്യാറാക്കിയത് ശ്രീമതി ബിന്ദുമോള്‍ , GHSS Vaikam & ശ്രീ കെ എസ് ദീപു , HSS Brahmamangalam

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!