അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

തിരഞ്ഞെടുപ്പ് ചുമതലയുള്ള എല്ലാ പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കും ചുമതലകള്‍ നല്ല രീതിയില്‍ നടത്തുന്നതിനുള്ള ആശംസകള്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സര്‍ക്കാര്‍ എയ്‍ഡഡ് സ്കൂളുളില്‍ അധിക തസ്‍തിക അനുവദിച്ച് ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ASSEMBLY ELECTION 2026

 


2026 ഏപ്രില്‍ 9ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്ങ് ചുമതലകള്‍ ഉള്ള ജീവനക്കാര്‍ക്ക് സഹായകരമായ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട പേജ് ആണിത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍  സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍  ഉള്‍പ്പെടുത്തി വിശദാംശങ്ങള്‍ സമയാസമയങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യുന്നതായിരിക്കും. ഇതില്‍ നല്‍കുന്ന ഫയലുകള്‍ ഔദ്യോഗികമായി കണക്കാക്കരുത്. ഇലക്ഷന്‍ കമ്മീഷന്‍ ഹാന്‍ഡ് ബുക്കുമായി ഒത്ത് നോക്കി തിരഞ്ഞെടുപ്പ് ക്ലാസുകളില്‍ നിന്ന് ലഭ്യമാകുന്നവയുമായി ഒത്ത് നോക്കി ശരിയെന്നുറപ്പാക്കുക.

ORDER SITE

Election ഡ്യൂട്ടി ഉണ്ടോ എന്നത് പരിശോധിക്കുന്ന വിധം
. ആദ്യമായി പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്യാൻ ഡാറ്റ entry സമയം ജീവനക്കാരന്റെതായി നൽകിയ മൊബൈലിൽ otp verify ചെയ്യണം. ലിങ്ക് : https://order.ceo.kerala.gov.in/public/employee/employee_corner അപ്പോൾ default പാസ്‌വേഡ് ആയി  Nic*123 സെറ്റ് ചെയ്തതായി സ്‌ക്രീനിൽ എഴുതി വരും.. യൂസർ നെയിം മൊബൈൽ നമ്പറും, default പാസ്സ്‌വേർഡ്‌ ഉം വച്ച് ലോഗിൻ ചെയ്യുമ്പോൾ പാസ്സ്‌വേർഡ്‌ പുതിയത് സെറ്റ് ചെയ്യാൻ സ്‌ക്രീനിൽ ഓപ്‌ഷൻ വരും.
HANDBOOKS & FORMS
HAND BOOKS FORMS
e-Vidya Election Learning Portal

  • തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കൃത്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താൻ ഇനി ഡിജിറ്റൽ പരിശീലനം! കേരള ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് സർക്കാർ ഉദ്യോഗസ്ഥർക്കായി പ്രത്യേകം തയ്യാറാക്കിയ ഓൺലൈൻ ലേർണിംഗ് സംവിധാനമാണ് ഇ-വിദ്യ ഇലക്ഷൻ ഓൺലൈൻ ലേർണിംഗ് പോർട്ടൽ.
  • വിവിധ സർക്കാർ വകുപ്പുകൾക്കായുള്ള 'സ്റ്റേറ്റ് ഇ-ലേർണിംഗ് പോർട്ടലിന്റെ' ഭാഗമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇലക്ഷൻ പരിശീലനത്തിനായി ഇത്തരമൊരു സമഗ്രമായ ഓൺലൈൻ പ്ലാറ്റ്‌ഫോം നിലവിൽ വരുന്നത്.
  • ഇ-വിദ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി lms.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിലെ ലിസ്റ്റിൽ നിന്നും 'Election Department' എന്നത് തിരഞ്ഞെടുക്കുക.
  • ഇപ്പോൾ നിങ്ങൾ ഇ-വിദ്യ പോർട്ടലിൽ എത്തും. ഇവിടെ 'Registration' ബട്ടൺ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ വിവരങ്ങൾ നൽകി OTP വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതോടെ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാകും.
  • രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാം. അതല്ലെങ്കിൽ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും OTP-യും ഉപയോഗിച്ചും ലോഗിൻ ചെയ്യാവുന്നതാണ്.
  • ലോഗിൻ ചെയ്താൽ തുറന്നുവരുന്ന ഡാഷ്‌ബോർഡിൽ നിങ്ങൾ ചെയ്യുന്ന കോഴ്സുകളുടെ വിവരങ്ങളും പഠനപുരോഗതിയും കാണാൻ സാധിക്കും.
  • പുതിയ കോഴ്സുകൾക്കായി 'Explore Course' പേജ് സന്ദർശിക്കുക.
  • ഇലക്ഷനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കോഴ്‌സുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • കോഴ്സിനെക്കുറിച്ചുള്ള വിവരങ്ങൾ വായിച്ച ശേഷം 'Enrol' ചെയ്ത് പഠനം ആരംഭിക്കാം.
  • ഇവിടെ ലഭ്യമായ വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവ കണ്ട് പഠനം പൂർത്തിയാക്കാം.
  • എല്ലാ പാഠഭാഗങ്ങളും കണ്ടുകഴിഞ്ഞാൽ ഒരു ഓൺലൈൻ ടെസ്റ്റ് ഉണ്ടായിരിക്കും. ഇത് വിജയകരമായി പൂർത്തിയാക്കുന്നതോടെ കോഴ്സ് സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ഓൺലൈനായി തന്നെ ലഭിക്കുന്നതാണ്.
  • തിരഞ്ഞെടുപ്പ് ചുമതലകൾ ആത്മവിശ്വാസത്തോടെയും അറിവോടെയും നിർവ്വഹിക്കാൻ ഇ-വിദ്യ നിങ്ങളെ സഹായിക്കുന്നു.


പോളിങ്ങ് ഉദ്യോഗസ്ഥരുടെ വിന്യാസം -സമയക്രമം
Sl NoActivityTime Schedule
1മാര്‍ച്ച് 19 പോളിങ്ങ് ഉദ്യോഗസ്ഥരുടെ വിവരശേഖരണം പൂര്‍ത്തിയാക്കേണ്ട അവസാന തീയതി
2മാര്‍ച്ച് 20-21 വേരിഫിക്കേഷന്‍, ഒഴിവാക്കല്‍
3മാര്‍ച്ച് 22 ആദ്യഘട്ട റാന്‍ഡമൈസേഷന്‍
4മാര്‍ച്ച് 24-29 ആദ്യ ഘട്ടപരിശീലനം
5മാര്‍ച്ച് 27 ക്യാന്‍സേലേഷന്‍ പൂര്‍ത്തീകരിക്കേണ്ട അവസാനതീയതി
6മാര്‍ച്ച് 30 രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍
7ഏപ്രില്‍ 4 രണ്ടാം ഘട്ട പരിശീലനം പൂര്‍ത്തിയാക്കേണ്ട അവസാന തീയതി
7ഏപ്രില്‍ 8 മൂന്നാം ഘട്ട റാന്‍ഡമൈസേഷന്‍
ELECTION COMMISSION SITES



ELECTION CIRCULARS & INTRUCTIONS
DATECIRCULAR /ORDER
21.03.26 Public holiday declared for all Public Offices, Educational Institutions & Institutions under Negotiable Instruments Act, 1881 and Paid Holiday declared for all Government and Commercial Establishments - Order
21.03.26 Consolidated list of symbols allotted under Para 10, 10A & 10B of Election Symbols
18.03.26 ORDER സോഫ്‍റ്റ്‍വെയര്‍ മുഖേനയുള്ള പോളിങ്ങ് ഉദ്യോഗസ്ഥരുടെ വിന്യാസം - നിര്‍ദ്ദേശങ്ങള്‍
17.03.26 General Election to Kerala Legislative Assembly, 2026 - Grant of Duty off to Booth Level Officers - Orders issued
15.03.26 GREEN PROTOCOL- INSTRUCTIONS
15.03.26 STAR CAMPAIGNERS
15.03.26 ASSISTANT RETURNING OFFICERS -CONTACT DETAILS
15.03.26 RETURNING OFFICERS -CONTACT DETAILS
15.03.26 Press Note-General Election to the Legislative Assemblies of Assam,Kerala, Tamil Nadu, West Bengal and Puducherry, 2026 – reg.

Post a Comment