ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

GAIN PF

GAIN PF RELATED ARTICLES

Click Here for the User Manual for GAIN PF
GAIN PF Latest Instructions (March 2017) & Proforma to HM's for Updation

GAIN PF

How to apply a loan in GAINPF ?

Time gap required to take another loan.

How to view loans that I have applied ?

 
 
 
 
 
  
 
ഗെയിൻ പി.എഫ് സൈറ്റിലൂടെ പ്രധാനാദ്ധ്യാപകര്‍ ചെയ്യേണ്ടത്‌ ആദ്യം സ്‌ക്കൂളിന്റെ സ്‌പാര്‍ക്ക്‌ കോഡ്‌ ഏതാണെന്ന്‌ അറിയുക gainpf.kerala.gov.in(ട്രെയിനിങ്‌ സൈറ്റ്‌) വെബ്‌സൈറ്റ്‌ തുറക്കുക pao120_<OfficeCode> യൂസര്‍ നേം ആയും off<Office Code>123$ പാസ്‌വേര്‍ഡ്‌ ആയും വെബ്‌സൈറ്റ്‌ തുറക്കുക അപ്പോള്‍ വെബ്‌സൈറ്റില്‍ Home-Settings-Reset Password എന്നീ മെനുകള്‍ വന്നതായി കാണാം ഇതില്‍ Settings എന്ന മെനുവില്‍ Set Menu ക്ലിക്ക്‌ ചെയ്‌താല്‍ നിലവില്‍ അതാത്‌ സ്‌ക്കൂളിലുള്ള പി.എഫ്‌ വരിക്കാരുടെ പേര്‌ സ്‌പാര്‍ക്കില്‍ നിന്നും എടുത്ത്‌ ഗെയിന്‍ പി.എഫ്‌ സൈറ്റില്‍ അപ്പ്‌ലോഡ്‌ ചെയ്‌തത്‌ ലിസ്റ്റായി വരുന്നത്‌ കാണാം. അതില്‍ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ പേര്‌ (ഹൈസ്‌ക്കൂളില്‍ ക്ലര്‍ക്കായാലും മതി) സെലക്ട്‌ ചെയ്‌ത്‌ Set Menu Management Menu എന്ന ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌ത്‌ പ്രധാനാദ്ധ്യാപകന്‌ അതാത്‌ ഓഫീസിലെ ഗെയിന്‍ പി.എഫ്‌ വെബ്‌ സൈറ്റുമായി ബന്ധപ്പെട്ട മെനുകള്‍ മാനേജ്‌ ചെയ്യാനുള്ള അധികാരം നല്‍കണം. അത്‌ ഉത്തരവാദിത്വത്തോടുകൂടി ശ്രദ്ധയോടെ ചെയ്യുകയും വേണം. 

     ഇത്രയുമായാല്‍ സ്‌ക്കൂളിന്റെ പി.എ.ഒ ഐ ഡി യില്‍ ചെയ്യേ സെറ്റിങ്ങ്‌സ്‌ ആയി. പിന്നീട്‌ പ്രധാനാദ്ധ്യാപകന്‍ വിരമിക്കുകയോ ട്രാന്‍സ്‌ഫറായി പോവുകയോ ചെയ്‌താലേ മെനു മാനേജ്‌മെന്റ്‌ മെനു പുതിയ പ്രധാനാദ്ധ്യാപകന്റെ പേരില്‍ സെറ്റ്‌ ചെയ്യാന്‍ അതാത്‌ ഓഫീസിന്റെ പി.എ.ഒ ഐ ഡി വെച്ച്‌ സൈറ്റ്‌ തുറക്കേണ്ടതുള്ളൂ.
സൈറ്റ്‌ ലോഗൗട്ട്‌ ചെയ്യുക.

        ഇനി Menu Management Menu സെറ്റ്‌ ചെയ്‌തിരിക്കുന്ന സ്‌ക്കൂള്‍ പ്രധാനദ്ധ്യപകന്റെ പെന്‍ നമ്പര്‍ യൂസര്‍നേം ആയും ജനന തീയതി പാസ്സ്‌ വേര്‍ഡ്‌ ആയും സൈറ്റ്‌ തുറക്കുക.
Home�Menu Management(O) എന്നീ മെനുകള്‍ കാണാം.
ഇതില്‍ Menu Management(O) എന്ന മെനു ക്ലിക്ക്‌ ചെയ്യുക
ഇതില്‍ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ പേര്‌ സെലക്ട്‌ ചെയ്‌ത്‌
Loan Processing, Scrutiny, Verification എന്നിവയും (ഹൈസ്‌ക്കൂള്‍ ആണെങ്കില്‍ ക്ലാര്‍ക്കിന്‌ Loan Processing, Scrutiny യും പ്രധാനാദ്ധ്യാപകന്‌ Loan Processing Verification \pw)
താഴെ ഭാഗത്തുള്ള Entry-Opening Balance-OB Loan, Verification- Opening Balance-OB Loan, എന്നിവയും ടിക്ക്‌ ചെയ്‌ത്‌ താഴെ ഭാഗത്തുള്ള Set Menu ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌ത്‌ പ്രധാനാദ്ധ്യാപകന്‌ മെനു സെറ്റ്‌ ചെയ്യണം.

ഇനി ഒരു ലോണ്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി തയ്യാറാക്കി നോക്കാം.
ഇതിനായി 2015-16 ക്രഡിറ്റ്‌ കാര്‍ഡ്‌ ലഭിക്കുന്നതുവരെ അപേക്ഷകന്‍ മാനുവലായി എഴുതി തയ്യാറാക്കി നല്‍കിയ അപേക്ഷ, അനക്‌സര്‍ സ്റ്റേറ്റ്‌മെന്റ്‌, അനുബന്ധ രേഖകള്‍ എന്നിവ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ അതത്‌ ജില്ലകളിലെ വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളിലുള്ള അസിസ്‌റ്റന്റ്‌ പ്രൊവിഡണ്ട്‌ ഫണ്ട്‌ ഓഫീസര്‍മാര്‍ക്ക്‌ നല്‍കണം. പകര്‍പ്പ്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ സൂക്ഷിക്കേണ്ടതുമാണ്‌.
ഒരു പി എഫ്‌ വരിക്കാരന്‌ പി എഫ്‌ ലോണ്‍ അപേക്ഷ ഗെയിന്‍ പി എഫ്‌ സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‌ സമര്‍പ്പിക്കണമെങ്കില്‍ പ്രസ്‌തുത വരിക്കാരന്‍ എഴുതി തയ്യാറാക്കിയ അനക്‌സര്‍ സ്റ്റേറ്റ്‌മെന്റ്‌ നോക്കി അതിലെ വിവരങ്ങള്‍ പ്രധാനാദ്ധ്യാപകന്‍ പ്രധാനാദ്ധ്യാപകന്റെ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറന്ന്‌ വരിക്കാരന്റെ പ്രൊവിഷണല്‍ ഓപ്പണിങ്ങ്‌ ബാലന്‍സ്‌ എന്‍ട്രി ചെയ്യുകയും അത്‌ വെരിഫൈ ചെയ്യുകയും തുടര്‍ന്ന്‌ ഒ.ബി ലോണ്‍ എന്‍ട്രി ചെയ്യുകയും ഒ ബി ലോണ്‍ വെരിഫൈ ചെയ്യുകയും വേണം. ഈ നാല്‌ സ്റ്റെപ്പുകളും സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ ചെയതു തീര്‍ത്താല്‍ മാത്രമേ ഒരു പി എഫ്‌ വരിക്കാരന്‌ അവനവന്റെ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറന്ന്‌ പി എഫ്‌ ലോണ്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു.
ഇതിനായി ആദ്യം സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ പ്രധാനാദ്ധ്യാപകന്റെ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറക്കുക.
തുടര്‍ന്ന്‌ Entry മെനുവിലെ Opening Balance ക്ലിക്ക്‌ ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ ഇപ്പോള്‍ ലോണിന്‌ അപേക്ഷിക്കുന്ന അപേക്ഷകന്റെ പേര്‌ സെലക്ട്‌ ചെയ്‌ത ശേഷം ലാസ്റ്റ്‌ ക്രഡിറ്റ്‌ കാര്‍ഡ്‌ ഇയര്‍ 2014-15 ആക്കി അപേക്ഷകന്‍ നല്‍കിയ അനക്‌സര്‍ സ്റ്റേറ്റ്‌മെന്റ്‌ നോക്കി 2014-15 വര്‍ഷത്തെ ക്രഡിറ്റ്‌ കാര്‍ഡ്‌ ബാലന്‍സ്‌, പ്രസ്‌തുത ക്രഡിറ്റ്‌ കാര്‍ഡിനു ശേഷം 2016 മാര്‍ച്ച്‌ 31 വരെയുള്ള Subscription Total, (01.04.2016 മുതലുള്ള പി എഫ്‌ തുകയുടെ വിവരങ്ങള്‍ സ്‌പാര്‍ക്കില്‍ നിന്നും ഗെയിന്‍ പി എഫ്‌ സൈറ്റിലേക്ക്‌ എത്തിച്ചേരും), Refund Total after last Credit Card, Withdrawal after last Credit Card Total, Arrears to be excluded from last Credit Card, Arrears to be included from last Credit Card എന്നിവ Entry ചെയ്‌ത ശേഷം Save ബട്ടണ്‍ ക്ലിക്ക്‌ ചെയ്യണം.. അവിടെ അപ്പോള്‍ Entry ചെയ്‌ത വിവരങ്ങള്‍ക്കനുസരിച്ച്‌ പ്രൊവിഷണല്‍ ഓപ്പണിങ്ങ്‌ ബാലന്‍സ്‌(അനക്‌സര്‍ സ്റ്റേറ്റ്‌മെന്റിലെ ബാലന്‍സ്‌ തുക) വരുന്നതായി കാണാം.
ഇനി ഇങ്ങനെ Entry ചെയ്യുന്ന പ്രൊവിഷണല്‍ ഓപ്പണിങ്ങ്‌ ബാലന്‍സ്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ Verification മെനുവിലെ Opening Balance ക്ലിക്ക്‌ ചെയ്‌ത്‌ സ്‌ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വെരിഫൈ ചെയ്യണം. സ്‌ക്കൂള്‍ രേഖകളുമായി ഒത്തു നോക്കി വെരിഫൈ ചെയ്യുമ്പോള്‍ അപാകത കണ്ടെത്തിയാല്‍ ഇവിടെ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‌ Reject ചെയ്യുവാനുള്ള സൗകര്യമുണ്ട്‌. ഇതിനായി താഴെ ഭാഗത്തുള്ള Verified ഓ Rejected ഓ ക്ലിക്ക്‌ ചെയ്‌ത്‌. താഴെ ഭാഗത്തുള്ള Verified ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.
ഇനി Entry മെനുവിലെ O.B Loan ബട്ടണ്‍ ക്ലിക്ക്‌ ചെയ്യണം. ഇതില്‍ നിലവില്‍ റീഫണ്ട്‌ അടച്ചു വരുന്ന ടി.എ ലോണിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തണം. മുമ്പ്‌ ലോണ്‍ എടുത്തിരുന്നില്ലെങ്കിലും ഈ വിവരം രേഖപ്പെട്ടുത്തേണ്‍തതാണ്‌. ഇതിനാല്‍ എല്ലാ വരിക്കാര്‍ക്കും No Loan എന്ന്‌ രേഖപ്പെടുത്തി സീറോ ചേര്‍ത്ത്‌ സെറ്റ്‌ ചെയ്‌തു വെച്ചിട്ടുണ്ട്‌. ഇതില്‍ ഇപ്പോ:ള്‍ ലോണിന്‌ അപേഷിക്കുന്ന വരിക്കാരന്റെ പേര്‌ സെലക്ട്‌ ചെയ്‌ത്‌ View ക്ലിക്ക ചെയ്‌ത്‌്‌ നിലവില്‍ റീഫണ്ട്‌ അടച്ചു വരുന്ന ടി.എ ലോണ്‍ ഉണ്ടെങ്കില്‍ ആയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി സേവ്‌ ചെയ്യണം. ഇനി ഇങ്ങനെ Entry ചെയ്യുന്ന O.B Loan്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ Verification മെനുവിലെ O.B Loan ക്ലിക്ക്‌ ചെയ്‌ത്‌ സ്‌ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വെരിഫൈ ചെയ്യണം.
ഇങ്ങനെ Entry മെനുവിലെ Opening Balance , Verification മെനുവിലെ Opening Balance , Entry മെനുവിലെ O.B Loan, Verification മെനുവിലെ O.B Loan എന്നീ നാല്‌ സ്റ്റെപ്പുകള്‍ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ ചെയ്‌തു തീര്‍ത്താല്‍ മാത്രമേ അപേക്ഷകന്‌ ഒരു പി എഫ്‌ വരിക്കാരന്‌ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറന്ന്‌ പി എഫ്‌ ലോണ്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു.

മുകളില്‍ സൂചിപ്പിച്ച പ്രകാരം നാല്‌ സ്‌റ്റെപ്പുകള്‍ ചെയ്‌തു കഴിഞ്ഞാല്‍ മാത്രമേ പി എഫ്‌ വരിക്കാരന്‍്‌ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറന്ന്‌ Temporary Loan Application, NRA Application, NRA conversion Application എന്നിവയിലേതെങ്കിലും ക്ലിക്ക്‌ ചെയ്‌ത്‌ ലോണ്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി നല്‍കാന്‍ സാധിക്കുകയുള്ളൂ അല്ലെങ്കില്‍ Your Opening Balance is not entered. So you can not apply for New Temporary Advance, You can apply for Temporary Advance only after verification of Provisional OB, You can apply for Temporary Advance only after verification of OB Loan എന്ന മേസേജ്‌ കാണിക്കും.
നാല്‌ സ്റ്റെപ്പുകള്‍ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ ചെയ്‌തു തീര്‍ത്താല്‍ അപേക്ഷകന്‌ ഒരു പി എഫ്‌ വരിക്കാരന്‌ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറന്നാല്‍ മെനുകള്‍ വര്‍ക്ക്‌ ചെയ്യും. Temporary Loan Application ക്ലിക്ക്‌ ചെയ്‌താല്‍ നേരത്തേ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എന്‍ട്രി ചെയ്‌ത്‌ വെരിഫൈ ചെയ്‌ത Provisional Opening Balance പ്രകാരം ഈ അപേക്ഷകന എത്ര Temporary Loan എലിജിബ്‌ള്‍ ആണെന്ന്‌ സ്‌ക്‌റിനില്‍ കാണിക്കും. അതിന്‌ ചുവടെയുള്ള കോളത്തില്‍ Temporary Advance Requirments ല്‍ 1. Basic Pay�*, 2. Dearness Pay�*, 3. Amount of advance required�*, 5. Number of Installments of recovery proposed�*, 6. Purpose for which is required�*, എന്നിവ ചേര്‍ക്കുമ്പോള്‍ താഴെ SAVE ആണ്‌ കാണുക. Declerationല്‍ ടിക്ക്‌ ചെയതാല്‍ Submit ബട്ടണ്‍ വരും. വിവരങ്ങള്‍ പരിശോധിച്ച്‌ Submit ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. ഇങ്ങനെ Submit ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌താലുടനെ അപേക്ഷകന്‌ ലോണ്‍ അപേക്ഷ പ്രിന്റ്‌ ചെയ്യാനുള്ള ഓപ്‌ഷന്‍ വരും. ഉടനെ തന്നെ അപേക്ഷകന്‍ ലോണ്‍ അപേക്ഷ പ്രിന്റ്‌ എടുത്ത്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‌ സമര്‍പ്പിക്കണം.
ഇങ്ങനെ Submit ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌താല്‍ അപേക്ഷ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ ഐ.ഡി യിലേക്ക്‌ Submit ആവും. ഇനി സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ ന്‍ പ്രധാനാദ്ധ്യാപകന്റെ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ വീണ്ടും തുറക്കണം. Loan Processing എന്ന മെനുവില്‍ Verification, ,Approval എന്നിവയില്‍ നേരത്തേ സമര്‍പ്പിച്ച അപേക്ഷ എത്തിയിട്ടുണ്ടാവും. അവയില്‍ പോയി വെരിഫിക്കേഷനും അപ്പ്രൂവലും നടത്തണം. ഇങ്ങനെ ചെയ്‌താല്‍ മാത്രമേ അപേക്ഷ തുടര്‍ന്ന്‌ പുതുക്കിയ വര്‍ക്ക്‌ ഫ്‌ളോ പ്രകാരം അപേക്ഷ ഓഫീസ്‌ രജിസ്‌ടറുകളുമായി ഒത്തു നോക്കി പരിശോധിക്കേണ്ട അസിസ്റ്റന്റ്‌ പ്രൊവിഡണ്ട്‌ ഫണ്ട്‌ ഓഫീസറുടെക്ലാര്‍ക്കിന്റെ ഐ.ഡി യിലേക്ക്‌ Scrutiny നടത്തുന്നതിനായി. ഓണ്‍ലൈന്‍ വഴി പോവുകയുള്ളു. 2015-16 ക്രഡിറ്റ്‌ കാര്‍ഡ്‌ തയ്യാറാവുന്നതു വരെ നിലവിലുള്ള രീതിയില്‍ അനക്‌സര്‍ സ്റ്റേറ്റ്‌മെന്റും അപേക്ഷയും അനുബന്ധ രേഖകളും എ.പി.എഫ്‌.ഒ ഓഫീസുകളില്‍ പ്രധാനാദ്ധ്യാപകന്‍ കവറിങ്ങ്‌ ലെറ്ററോടുകൂടി നേരിട്ട്‌ എത്തിക്കണം പി.എഫ്‌. ഷെഡ്യൂളുകള്‍ ട്രഷറിയില്‍ നിന്നും വിശദമായ പരിശോധന നടത്തി ഫൈനലൈസ്‌ ചെയ്‌താല്‍ മാത്രമേ സ്‌പാര്‍ക്കില്‍ നിന്നും 01.04.2016 ന്‌ ശേഷമുള്ള അതാത്‌ മാസത്തെ തുകകള്‍ ഗെയിന്‍ പി.എഫ്‌ സൈറ്റിലേക്ക്‌ എത്തിച്ചേരുകയുള്ളു. എന്നാല്‍ മാത്രമേ ഗെയിന്‍ പി.എഫ്‌ സൈറ്റിലൂടെ പി.എഫ്‌ ലോണ്‍ അപേക്ഷകള്‍ പാസാക്കി നല്‍കാന്‍ സാധിക്കുകയുള്ളു. ആയതിനാല്‍ വേഗത്തില്‍ ലോണ്‍ അപേക്ഷ തീര്‍പ്പു കല്‍പ്പിച്ചു ലഭിക്കാന്‍ അവസാന മാസത്തെ അടവ്‌ സ്റ്റേമെന്റില്‍ ചേര്‍ക്കാതെ അപേക്ഷിക്കുന്നതാണ്‌ ഉചിതം.
Notes Prepared  by                 
   Vinoy Chandran. R
State Nodal Officer- GAIN PF (Senior Clerk, KASEPF Wing o/o The Deputy Director of Education, Kannur)
GAIN PF for Aided Schools:
 Help File(By Sri. Prakash Manikandan) &
 Quick Reference Guide(Courtesy DEO Kothanagalam)

GAIN PF അപാകതകള്‍ എങ്ങനെ പരിഹരിക്കാം

GAIN PFമായി ബന്ധപ്പെട്ട അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതാത് ഓഫീസ്/സ്കൂളുകളുടെ പേരും സ്പാര്‍ക്ക് കോഡും പ്രധാനാധ്യാപകന്റെയും അപേക്ഷകന്റെയും പെന്‍നമ്പറും ജനനതീയതിയും നിര്‍ബന്ധമായും അയക്കേണ്ടതാണ്. അതിനായി അപാകത സംബന്ധിച്ച വിവരങ്ങള്‍ മെയില്‍ അയക്കുന്നതോടൊപ്പം ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ vcrkottaram@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയിലായി അയച്ച് നല്‍കിയാല്‍ മതിയാവും.
ഗെയിന്‍ പി എഫ് സൈറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്കൂളുകളുടെയും സ്കൂള്‍ പ്രധാനാധ്യാപകരുടെയും (പി എഫ് നമ്പര്‍ ഉള്ളവരും ഇല്ലാത്തവരും പി എഫ് എക്സംപ്ഷന്‍ ഉള്ള പ്രധാനാധ്യാപകരായ സ്കൂളുകള്‍} മറ്റ് പി എഫ് വരിക്കാരുടെയും വിവരങ്ങള്‍ ഇതോടൊപ്പം നല്‍കിയിരിക്കുന്ന പ്രഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ കളക്ട് ചെയ്‌ത് ആയത് ഇ-മെയിലായി തന്നെ കലക്ട് ചെയ്ത് ഇ-മെയിലായി അയച്ചുതരേണ്ടതും ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ ലൈന്‍ പ്രഫോര്‍മയില്‍ 24.06.2016ന് മുമ്പായി ലഭിച്ച ഓരോ പ്രൊഫോര്‍മയിലെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സബ്‌മിറ്റ് ചെയ്യേണ്ടതാണ്. ഗെയിന്‍ ഫി എഫുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഈ പോസ്റ്റിന് കമന്റായി ചെയ്യാവുന്നതാണ്.

      ചില ഓഫീസുകള്‍ ഗെയിന്‍ പി എഫ് ലൈവ് സൈറ്റില്‍ ഇതു വരെയും അവരവരുടെ ഓഫീസ് ഐ ഡിക്ക് കീഴില്‍  സ്കീളുകള്‍ സെര്‍ച്ച് ചെയ്ത് അഡ്‌മിന്‍മാരാക്കുകയും അതാത് ഓഫീസിലെ ലോണ്‍ അപേക്ഷ പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ ഐ ഡി ക്രിയേറ്റ് ചെയ്തിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അവ എത്രയും പെട്ടെന്ന്‌ ചെയ്‌തു തീര്‍ത്താല്‍ മാത്രമേ പി.എഫ്‌ വരിക്കാര്‍ക്ക്‌ ലോണിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സബ്‌മിറ്റ്‌ ചെയ്യാന്‍ സാധിക്കുകയുള്ളു. ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.   


Gain PF Instruction to School Headmasters
Gain PF Notes to DEO/AEO Offices

GAIN PF അപേക്ഷകളോടൊപ്പം എന്തെല്ലാം രേഖകള്‍ സമര്‍പ്പിക്കണം 

GAIN PF മുഖേന എയ്ഡഡ് വിദ്യാലയങ്ങളിലെ PF അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ സ്പാര്‍ക്ക് ബില്ലിനോടൊപ്പം താഴെപ്പറയുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്. 
  1. Loan Application taken from the GAIN PF signed by the employee.
  2. ABCD Statement generated from GAIN PF attested by DDO
  3. Copy of the Sanction Order generated from GAIN PF and attested by DDO
  4. Authorisation Letter  from GAIN PF attested by DDO
  5. If the Loan Application is from the Credit card for the year 2014-15 Copy of that Credit Card and Copy of ABCD Statement for the year 2015-16 prepared manually by the institution and signed by the DDO
  6.  If the Loan Application is based on the Credit card for the year 20115-16 , A copy of that Credit Card
Click Here to See the Instruction to Integrate GAIN PF (For Aided Schools) with SPARK



 

1 Comments