അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Individual Login for Employees in SPARK

     SPARKല്‍ ജീവനക്കാര്‍ക്ക് Individual Login അനുവദിച്ച് മുമ്പ് നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നെങ്കില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇവ പരിഹരിച്ച് ജീവനക്കാര്‍ക്ക് Individual Login ലഭിക്കുന്നതിന് പുതിയ ലിങ്ക് നിലവില്‍ വന്നു. ഇതിനായി SPARK-ന്റെ ലോഗിന്‍ പേജില്‍ നല്‍കിയിരിക്കുന്ന Not registered a user yet, register now  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ രജിസ്ട്രേഷനുള്ള പേജ് ലഭിക്കും. ഇതില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി Submit ചെയ്‌താല്‍ ഒരു OTP രജിസ്റ്റര്‍ ചെയ്‌ത മൊബൈലിലേക്ക് ലഭിക്കും. ഈ OTP നല്‍കി Verify ബട്ടണ്‍ അമര്‍ത്തുന്നതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായും 30 മിനിട്ടുകള്‍ക്കകം Activation  പൂര്‍ത്തിയായി ലോഗിന്‍ സാധ്യമാകുമെന്ന മെസ്സേജ് ലഭിക്കും
    ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ഓരോ ജീവനക്കാരനും SPARK ലെ അവരുടെ Personal Memoranda പേജിലെ Contact Details ല്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും മെയില്‍ ഐ ഡിയും ശരിയെന്നുറപ്പ് വരുത്തണം. കൂടാതെ Service matters -‍>Personal details->Present Service details ക്രമത്തില്‍ ആധാര്‍ വേരിഫിക്കേഷന്‍ നടത്തിയിരിക്കണം. അതിനായി DDO മാരെ സമീപിച്ച് ഇവ പരിശോധിക്കുക. ഇതോടൊപ്പം ആധാര്‍ നമ്പര്‍ രജിസ്ട്രേഷന് ആവശ്യമാണ്. പുതിയ പാസ്‌വേര്‍ഡ് തിരഞ്ഞെടുക്കുമ്പോള്‍ 8 മുതല്‍ 15 വരെ characters (alphabets special Character & digits) ഉണ്ടാവണം.
Individual Login മുഖേന ലഭിക്കുന്ന പുതിയ പേജില്‍ താഴെക്കാണുന്ന മെനുകള്‍ ഉള്‍പ്പെട്ട പേജ് ലഭിക്കും

ഇതിലെ മെനുകള്‍ മുഖേന സ്‌പാര്‍ക്കില്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ , ലീവ് അക്കൗണ്ട്, Online Leave Application, Salary Slip, Drawn Salary Details, Loan Details എന്നിവ ജീവനക്കാര്‍ക്ക് സ്വയം പരിശോധിക്കാവുന്നതാണ്
Click Here for the Help File
Click Here for the Video Tutorial

Post a Comment

Previous Post Next Post