FLASH NEWS

ഏവര്‍ക്കും SITC Forumന്റെ ഓണാശംസകള്‍. ഓണാഘോഷസമയത്ത് പ്രളയദുരിതാശ്വഫണ്ടിലേക്കായി കുട്ടികളില്‍ നിന്നും ശേഖരിച്ച തുക CMDRFല്‍ നിക്ഷേപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലറും ലിങ്കും ചുവടെ. ഓണത്തിന് കുട്ടികള്‍ക്ക് Special Rice വിതരണം സബന്ധിച്ച സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. Festival, Athletic Fund കള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്‌തംബര്‍ 7 വരെ ദീര്‍ഘിപ്പിുച്ച. ഓണം അഡ്വാന്‍സ് . ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ് ഉത്തരവുകള്‍ ഡൗണ്‍ലോഡ്‌സില്‍. വിതരണം 29മുതല്‍. 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്നും അത്‌ലറ്റിക്ക് ഫണ്ടിനത്തില്‍ 10 രൂപയും കലോല്‍സവ ഫണ്ട് ആയി 7 രൂപ വീതവും ആഗസ്‌ത് 31നകം ഓണ്‍ലൈനായി അടക്കുന്നതിന് നിര്‍ദ്ദേശം സര്‍ക്കുലറുകളും അടക്കേണ്ടവിധവും ഡൗണ്‍ലോഡ്‌സില്‍. സെപ്തംബര്‍ രണ്ടിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ ആറിലേക്ക് മാറ്റി. ഓണാഘോഷം ലളിതമായി രണ്ടാം തീയതി നടത്താന്‍ നിര്‍ദ്ദേശം.ഒന്നാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിള്‍ ഡൗണ്‍ലോഡ്‌സില്‍. ഇന്‍സ്‌പെയര്‍ അവാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാനതീയതി ആഗസ്‌ത് 31 വരെ ദീര്‍ഘിപ്പിച്ചു. Income Tax Return സമര്‍പ്പിക്കേണ്ട അവസാനതീയതി ആഗസ്ത് 31 വരെ ദീര്‍ഘിപ്പിച്ചു. ദിവസവേതനജീവനക്കാരുടെ പ്രതിഫലം വര്‍ദ്ധിപ്പിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോ‌സില്‍.CMDRF
Festival&Athletic Fund(Online Payment)
CENTRAL SECTOR SCHOLARSHIPS::
SCHEME OF WORK
MODIFIED TEACHER TEXT Class IX & X
SITC Directory(Palakkad only) Link
TEXT BOOK Price List
Education Calendar
Anticipatory Income Tax Calculator 2019-20
PRISM(Online Pension Submission)::
MID DAY MEAL
ICT Equipments Complaint Registration
TimeTable Generator Helpfile
Instructions for GAIN PF
BIMS
BROADBAND COMPLAINT REGISTRATION


പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere


രണ്ടാം വോളിയം പാഠപുസ്‌കവിതരണം സെപ്‌തംബര്‍ 8,10,14,15 അവധിദിവസങ്ങളില്‍ KBPS മുന്‍കൂട്ടി അറിയിച്ച് വിതരണം നടത്തുമെന്ന് DDE
Human Trafficking Prevention Collective വിദ്യാലയങ്ങളില്‍ രൂപീകരിക്കണമെന്ന് DDE നിര്‍ദ്ദേശം.വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍
ക്ലാസ് മുറികളിലും സ്കൂള്‍ പരിസരത്തും കച്ചവടം നടത്തുന്നതിനോ പരസ്യപ്രചാരണം നടത്തുന്നതിനോ സ്വകാര്യപരിശീലനകേന്ദ്രങ്ങളുടെ ഏജന്റുമാര്‍ക്കോ പുറത്ത് നിന്നുള്ള വ്യക്തികള്‍ക്കോ അനുവാദം നല്‍കരുതെന്ന് നിര്‍ദ്ദേശം
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD

Concession Certificate ലഭ്യമല്ലാത്ത 2020 March SSLC LD വിഭ്ഗം കുട്ടികളുടെ ലിസ്റ്റ് മെയിലില്‍ നല്‍കിയ മാതൃകയില്‍ ഇന്ന് നല്‍കണമെന്ന് DEO
2019-20 വര്‍ഷത്തെ അധ്യാപകദിന സ്റ്റാമ്പുകള്‍ വിതരണത്തിനെത്തിയിട്ടുണ്ടെന്നും എല്ലാ പ്രധാനാധ്യാപകരും സ്റ്റാമ്പുകള്‍(HM 250, Teachers 200 വീതം, 9,10 ലെ കുട്ടികള്‍ 2 രൂപ) കൈപ്പറ്റsണ്ടതാണെന്ന് DEO
സ്‌കൂള്‍ അക്കാദമികസമയങ്ങളില്‍ ഒരു കായിക ഇനങ്ങളും പരിശീലിപ്പിക്കുന്നതിനുള്ള അനുമതി സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കാന്‍ പാടില്ലെന്നും അങ്ങിനെ നടക്കുന്നുണ്ടെങ്കില്‍ അടിയന്തരമായ അവസാനിപ്പിക്കുന്നതിനും DGE നിര്‍ദ്ദേശം
August 30,31 തീയതികളില്‍ നിശ്ചയിച്ചിരുന്ന അധ്യാപകരുടെ നാടകശില്‍പ്പശാല ഒക്ടോബറിലേക്ക് മാറ്റിയതായി അറിയിപ്പ്
വിദ്യാലയങ്ങളിലെ Dropout Students ലിസ്റ്റ് എല്ലാ മാസവും പത്താം തീയതിക്കകം മെയില്‍ മുഖേന അറിയിക്കണമെന്ന് നിര്‍ദ്ദേശം


DEO OTTAPALAM
WEBSITE :Here
Earned Leave Surrender മാതൃക Proceedings സ്കൂള്‍ മെയിലില്‍
2020,2021വര്‍ഷങ്ങളില്‍ SSLC പരീക്ഷ എഴഉതുന്ന ഭിന്നശേഷി വിദ്യാര്‍ഥികളെ 2019 മാര്‍ച്ച് 31നകം തിരിച്ചറിയണമെന്നും ജൂണ്‍ 30നകം മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും DEO
COPTA 2003 പ്രകാരം വിദ്യാലയങ്ങളില്‍ പുകയില ഉപയോഗം തടയു്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് DEO
പെന്‍ഷന്‍ അപേക്ഷകള്‍ ലമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും E Mail IDയും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

ഊര്‍ജ്ജസംരക്ഷണ അവബോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ അധ്യാപകര്‍ക്കുള്ള ക്യാമ്പ് ആഗസ്ത് 24ന് കാലത്ത് പത്തരക്ക് മണ്ണാര്‍ക്കാട് കോടതിപ്പടിയിലുള്ള എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ മണിക്ക് പാലക്കാട് മോയന്‍സ് സ്കൂളില്‍.LP,UP,HS വിഭാഗങ്ങളില്‍ നിന്നും ഓരോ അധ്യാപകരെ വീതം പങ്കെടുപ്പിക്കണമെന്ന് നിര്‍ദ്ദേശം

RESOURCES

സമഗ്ര E Resource Portal 
ശ്രദ്ധ : Module
നവപ്രഭ Modules: English: Malayalam : Science : Maths
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദമായ പഠനവിഭവങ്ങളാണ് ഈ പേജില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഇതിനായി നിങ്ങള്‍ തയ്യാറാക്കിയ കുറിപ്പുകളോ Worksheet-കളോ മറ്റേതെങ്കിലും തരത്തിലുള്ള Study Material-കളോ അയച്ചു തന്നാല്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. sitcforumpkd@gmail.com എന്ന മെയിലിലേക്ക് ആണ് പഠനവിഭവങ്ങള്‍ അയക്കേണ്ടത്.
Orukkam Handbook -2016  
Sl.No Subjects
1 Arabic
2 Chemistry
3 Hindi
4 Mathematics
5 Sanskrit
6 Urdu
7 Biology
8 English
9 Malayalam
10 Physics
11 Social Scienceഈ മാസം വിദ്യാലയങ്ങളില്‍ നടന്ന ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ വിവിധ വിഭാഗങ്ങളിലെ പരമാവധി ചോദ്യങ്ങള്‍ സംഭരിച്ച് അവ ബ്ലോഗിന് നല്‍കിയത് കുണ്ടൂര്‍ക്കുന്ന് TSNM HSS ലെ പ്രമോദ് മൂര്‍ത്തി സാറാണ്. ചില വിഭാഗങ്ങളില്‍ അവ പി ഡി എഫ് രൂപത്തിലാണെങ്കില്‍ മറ്റ് ചിലത് വിദ്യാര്‍ഥികള്‍ക്ക് സ്വയം പരിശീലിക്കുന്നതിന് ഉപകരിക്കുന്ന വിധതത്തിലാണ്. ബ്ലോഗിലേക്ക് വ്യത്യസ്ഥങ്ങളായ വിഭവങ്ങളൊരുക്കി ഇതിനെ സമ്പന്നമാക്കാന്‍ ശ്രമിക്കുന്ന പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി. 
 • QGIS എന്ന വിഭാഗത്തിലെ ചോദ്യങ്ങളും അവ ചെയ്യേണ്ട പ്രവര്‍ത്തനക്രമവും ഉള്‍പ്പെടുത്തിയ പി ഡി എഫ് ഫയല്‍ ഇവിടെ
 • പൈത്തണ്‍ പാഠഭാഗത്തെ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് പരിശീലിക്കുന്നതിന് സഹായകരമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് ഉബുണ്ടുവിന്റെ 10.04-നും 14.04നും അനുയോജ്യമായ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് സേവ് ചെയ്യുക.ലഭിക്കുന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. ചോദ്യങ്ങള്‍ ഉള്‍പ്പെട്ട Practical Exam Helper Download ചെയ്യുന്നതിനായി Python for 10.04 VersionPython Questions Version 14.04 
 • സ്പ്രെഡ് ഷീറ്റ് പ്രാക്റ്റിക്കല്‍ ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഓപ്പണ്‍ ഓഫീസ് മാക്രോ പ്രോഗ്രാമിങ് സോഫ്റ്റ്‌വെയര്‍. ഇവിടെ
  അറ്റാച്ച് ചെയ്തിരിക്കുന്ന IT_Exam_Helper.ots എന്ന ഓപ്പണ്‍ ഓഫീസടെംപ്ലേറ്റ് ഫയല്‍ തുറക്കുക.
  "password" എന്ന്  പാസ്‌വേര്‍ഡ്  ടൈപ്പ് ചെയ്യുക.
  Enable Macro ബട്ടണ്‍ ക്ലിക്ക് ചെയ്യുകഇപ്പോള്‍ തുറന്നുവരുന്ന untitled1 എന്ന ഫയല്‍ ഇഷ്ടമുള്ള പേരില്‍ .ods ഫയലായി Save As ചെയ്യുക.
  ഇഷ്ടമുള്ള പാസ്‌വേര്‍ഡ് വേണമെങ്കില്‍ കൊടുക്കുക.(optional)
  10 ചോദ്യങ്ങളാണുള്ളത്. ഓരോന്നായി സെലക്റ്റ് ചെയ്ത് പരിശീലിക്കാം.
 • 8,9,10 ക്ലാസുകളിലെ Mid Term ഐ ടി പരീക്ഷക്ക് ചോദിച്ച ചോദ്യങ്ങളുടെ സംഗ്രഹം . പത്തിലെ ചോദ്യങ്ങളില്‍ മിക്കവയും മുകളില്‍ സൂചിപ്പിച്ചവയാണ്. pdf രൂപത്തിലുള്ള ചോദ്യശേഖരം ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക ക്ലാസ് 8ക്ലാസ് 9ക്ലാസ് 10
IT THEORY EXAM SAMPLE QUESTIONS
: :

IT PRACTICAL SAMPLE QUESTIONS-MALAYALAM
: :

 


MATHS, BIOLOGY ഇവയുടെ പഠനസഹായികള്‍

പത്താം ക്ലാസ് പാഠപുസ്തകത്തിലെ രണ്ടാമത് അധ്യായമായ 'വൃത്തങ്ങള്‍' എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഉബുണ്ടുവിലെ സ്‌പ്രെഡ്ഷീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയം വിലയിരുത്തല്‍ സഹായി(SETICALC) കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ ടി ക്ലബിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നത് പ്രസിദ്ധീകരിക്കുന്നു. നേരത്തെ പ്രസിദ്ധീകരിച്ച സമാന്തരശ്രേണികളുടെ SETICALC-ന് തുടര്‍ച്ചയാണ് ഇത്. പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ഉള്‍പ്പെടുത്തി പരീക്ഷയുടെ രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന പ്രവര്‍ത്തനം കുട്ടികള്‍ക്ക് സ്വയം വിയിരുത്തലിന് സഹായകരമാണ്. 
             ഇതോടൊപ്പം തന്നെ എട്ടാം ക്ലാസ് പാഠഭാഗത്തിലെ ബയോളജിയുടെ രണ്ടാം അധ്യായമായ കോശജാലങ്ങള്‍ എന്ന പാഠഭാഗത്തെ അധികരിച്ച് ഒരു സെറ്റിഗാമും പ്രസിദ്ധീകരിക്കുന്നു. മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന സെറ്റിഗാമുകളുടെ അതേ രീതിയിലാണ് ഇവയും പ്രവര്‍ത്തിപ്പിക്കേണ്ടത് രണ്ട് പ്രവര്‍ത്തനങ്ങളും ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇവയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രോല്‍സാഹനമാകുമെന്നതിനാല്‍ അവ കമന്റുകളായി ഉള്‍പ്പെടുത്തണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. രണ്ട് പ്രവര്‍ത്തനങ്ങളും എസ് ഐ ടി സി ഫോറത്തിന് അയച്ചു തന്ന പ്രമോദ് സാറിനും കൂട്ടാളികള്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗ് ടീമിന്റെ നന്ദി.
CLICK HERE TO Download SETICALC FOR CLASS X MATHS(CIRCLE)
CLICK HERE TO Download SETIGAM FOR CLASSVIII BIOLOGY(കോശജാലകം)

ഒരു ഐ ടി പഠനസഹായി. IT CalcTSNMHS കുണ്ടൂര്‍ക്കുന്നിലെ ശ്രീ പ്രമോദ് സര്‍ വീണ്ടുമൊരു സ്വയം വിലയിരുത്തല്‍ സഹായി നമുക്കായി തയ്യാറാക്കിയിരിക്കുന്നു. ഇത്തവണ ഐ ടി പരീക്ഷയാണ്. സ്പ്രെഡ്ഷീറ്റിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ലളിതമായ രീതിയിലുള്ളഒരു പരീക്ഷയാണ് തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷയുടെ ഓരോ ഘട്ടത്തിലും ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ സ്കോറുകള്‍ കണക്കാക്കി കമ്പ്യൂട്ടര്‍ തന്നെ മാര്‍ക്കിടുന്ന രീതിയാണ് ഇതിലൂടെ പരീക്ഷിച്ചിരിക്കുന്നത്. Open Office Org/Libre Office-ലും ഇത് പ്രവര്‍ത്തിപ്പിക്കാം. ഇതോടൊപ്പം തന്നിരിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പായി Macros Enable ചെയ്യേണ്ടതുണ്ട് . അതിനുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ വിശദീകരിക്കുന്നു.
സ്റ്റെപ്പ് 1
Spreadsheet തുറന്ന് അതിലെ Tools -> Options എന്നതില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 2:
തുറന്ന് വരുന്ന ജാലകത്തിലെ Security എന്നതില്‍ ക്ലിക്ക്

 


SETICALC- ക്ലാസ് 10 ഗണിതസഹായി

    പത്താം ക്ലാസ് പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ സമാന്തരശ്രേണികള്‍ക്ക് ഒരു പുതുമയാര്‍ന്ന പരീക്ഷാസാമഗ്രി കൂടി അവതരിപ്പിക്കുന്നു ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ നേതൃത്വത്തിലുള്ള കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഐ ടി ക്ലബ്. വളരെ ലളിതമായി കുട്ടികള്‍ക്ക് പരിശീലനത്തിന് സഹായിക്കുന്ന ഒരു Evaluation Tool ഓപ്പണ്‍ ഓഫീസ് സ്പ്രെഡ്ഷീറ്റിന്റെ സഹായത്തോടെ തയ്യാറാക്കിയതാണ് ഇവിടെ അവതരിപ്പിക്കുന്നത്. ചുവടെ തന്നിരിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക.പ്രവര്‍ത്തിപ്പിക്കുക. Self Evaluation Tool In CALC എന്ന് അദ്ദേഹം പേര് നല്‍കിയിരിക്കുന്ന ഈ Evaluation Tool ഏവര്‍ക്കും ഇഷ്ടപ്പെടുമെന്നുറപ്പാണ്. പരീക്ഷിച്ച് പ്രതികരണം അറിയിക്കുമല്ലോ. പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയും അത് എസ് ഐ ടി സി ഫോറത്തിനായി ഷെയര്‍ ചെയ്യുകയും ചെയ്യുന്ന പ്രമോദ് സാറിന് ഫോറതത്തിന്റെ നന്ദി.
Click Here to Download SETICALC

DATABASE സ്പ്രെഡ്ഷീറ്റിലൂടെ

         
      ഓപ്പണ്‍ ഓഫീസ് കാല്‍ക്കിലൂടെ ഒരു സ്റ്റുഡന്റ്സ് ഡേറ്റാബേസ് തയ്യാറാക്കുന്ന രീതി പരിചയപ്പെടുത്തുന്ന ഒരു പോസ്റ്റാണിത്. SETIGAM-കളിലൂടെ നമുക്കേറെ പരിചിതനായ കുണ്ടൂര്‍ക്കുന്ന് TSNMHS-ലെ എസ് ഐ ടി സി കൂടിയായ ശ്രീ പ്രമോദ് സാറാണ് സ്പ്രെഡ്ഷീറ്റിലൂടെ ഡേറ്റാബേസിന്റെ പുതിയൊരു സാധ്യത നമുക്കായി നല്‍കുന്നത്. സമ്പൂര്‍ണ്ണയില്‍ വിദ്യാലയത്തിലെ വിദ്യാര്‍ഥികളെ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയതിന് ശേഷം അതില്‍ നിന്നും തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനെ ഇതിലുള്‍പ്പെടുത്തിയിരിക്കുന്ന myschooldatabase.ods എന്ന സ്പ്രെഡ്ഷീറ്റിലേക്ക് കോപ്പി ചെയ്താല്‍ ഡേറ്റാബേസ് തയ്യാറായി. ഇത് തയ്യാറാക്കേണ്ട രീതിയും സാറിന്റെ തന്നെ ഹെല്‍പ്പ് ഫയലില്‍ വിശദീകരിച്ചിട്ടുണ്ട്. അഡ്‌മിഷന്‍ നമ്പര്‍ അടിസ്ഥാനത്തിലോ ക്ലാസുകളിലെ റോള്‍ നമ്പറിന്റെ അടിസ്ഥാനത്തിലോ ഏതെങ്കിലും ഒരു വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ഈ ഡേറ്റാബേസിന് കഴിയും . സമ്പൂര്‍ണ്ണയിലെ 19 ഫീല്‍ഡുകളുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ആദ്യഘട്ടം . തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനെ ഹെല്‍പ്പ് ഫയലില്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തി ഇതോടൊപ്പം നല്‍കിയിരിക്കുന്ന myschooldatabase.ods എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിലേക്ക് പേസ്റ്റ് ചെയ്താല്‍ മതി.

SETIGAM for PHYSICS

എട്ടാം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ ഒമ്പതാം യൂണിറ്റ് 'ചലനം' എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി കുണ്ടൂര്‍കുന്ന് TSNMHS-ലെ ഫിസിക്സ് ക്ലബിന് വേണ്ടി ശ്രീ പ്രമോദ് സാര്‍ അയച്ച് നല്‍കിയ SETIGAM ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പാഠഭാഗത്തുള്ള പ്രവര്‍ത്തനങ്ങളെ രസകരമായ രീതിയില്‍ സ്വയം വിലയിരുത്തുന്നതിന് സഹായകരമായ രീതിയിലാണ് അദ്ദേഹം സെറ്റിഗാമുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയും അതിനെ Extract ചെയ്യുകയും (Right Click -‍‍> Extract Here) ചെയ്യുന്നതോടെ ഇത് പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു. Extract ചെയ്ത ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. തുറന്ന് വരുന്ന ജാലകത്തില്‍ നിന്നും പരീക്ഷക്കാവശ്യമായ സമയം ക്രമീകരിക്കാവുന്നതാണ്. അതിന് ശേഷം തുറന്ന് വരുന്ന ജാലകത്തിന് ഇടതുവശത്തെ ബോക്സിലുള്ള MainMenu എന്നതിന് നേരെയുള്ള + അടയാളത്തില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അതിന് ശേഷം പരീക്ഷ തുടങ്ങുന്നതിന് ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിപ്പിക്കുകയും ചെയ്താല്‍ മതി. ഉബുണ്ടു 10.04 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇത് അയച്ചുതന്ന പാലക്കാട് കുണ്ടൂര്‍കുന്ന് TSNMHS-ലെ ഫിസിക്‌സ് ക്ലബിനും SITC കൂടിയായ ശ്രീ പ്രമോദ് സാറിനും ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download SETIGAM for Class VIII Physics 

SETIGAM - CLASS VIII MATHS-ബഹുഭുജങ്ങള്‍

പുതുക്കിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ ബഹുഭുജങ്ങള്‍ എന്ന അധ്യായത്തെ അടിസ്ഥാനമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ ഗണിതശാസ്ത്രക്ലബ് തയ്യാറാക്കിയ SETIGAM പരിചയപ്പെടുത്തുന്നു. മുമ്പ് അവതരിപ്പിച്ച സെറ്റിഗാമുകെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ഇപ്പോള്‍ ലഭിച്ച ഫയലിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍ അതെ Location-ല്‍ ബഹുഭുജങ്ങള്‍.gambas എന്ന പേരില്‍ ഒരു ഫയല്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാവും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. നിര്‍മ്മിതികള്‍, കോണുകളുടെ തുക, സമബഹുഭുജങ്ങള്‍ , ബിന്ദുവിന് ചുറ്റും എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നിരവധി പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പരിശീലിക്കുന്നതിനും സ്വയം വിലയിരുത്തലിനുമായി നല്‍കിയിട്ടുണ്ട്. അധ്യായത്തിലെ ആശയങ്ങള്‍ വ്യക്തമാക്കുന്നതിന് സഹായകരമായ രീതിയില്‍ ഈ പോസ്റ്റ് തയ്യാറാക്കി നല്‍കിയ കുണ്ടൂര്‍കുന്ന് സ്കൂളിന് എസ് ഐ ടി സി ഫോറത്തിന്റെ അഭിനന്ദനങ്ങളും നന്ദിയും
ബഹുഭുജങ്ങളുടെ SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

SETIGAM- Maths Chapter II

പുതിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായമായ സമവാക്യങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയ SETIGAM (Self Evaluation Tool In GAMBAS). പാപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് സ്വയം പരിശീലിക്കുന്നതിനും വിലയിരുത്തുന്നതിനും സഹായകമായ തരത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഇവ താഴെതന്നിരിക്കുന്ന ലിങ്കില്‍ നിന്നും ‍ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. തുടര്‍ന്ന് സേവ് ചെയ്ത zip ഫയലിനെ റൈറ്റ് ക്ലിക്ക് ചെയ്ത് Extract ചെയ്യുക. ഇപ്രകാരം Unzip ചെയ്ത ഫയലില്‍ Double Click ചെയ്ത് ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി നല്‍കുമല്ലോ.

SETIGAM for Class VIII Maths & Biology New Text Books

പുതുക്കിയ എട്ടാം ക്ലാസ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന Self Evaluation Tools-ല്‍(SETIGAM) ആദ്യത്തേത് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.  ജീവശാസ്ത്രത്തിലെ ഒന്നാമത്തെ അധ്യായമായ 'കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി TSNM HS കുണ്ടൂര്‍കുന്നിലെ ജീവശാസ്ത്രം ക്ലബ് തയ്യാറാക്കിയ SETIGAM  ഒരു പക്ഷെ  പുതിയ പാഠപുസ്തകവുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ ആദ്യ പഠനവിഭവമായിരിക്കും ഇത്. അതോടൊപ്പം തന്നെ മണ്ണാര്‍ക്കാട് നടക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തില്‍ തയ്യാറാക്കിയ ഗണിതത്തിലെ ആദ്യ അധ്യായവുമായി ബന്ധപ്പെട്ട ഒരു ICT Tool. 
            പാഠപുസ്തകത്തിലെ വിവിധ ഭാഗങ്ങളെ കുട്ടികള്‍ക്ക് സ്വയം പരിശോധിക്കുന്നതിനും അവ പരിചയപ്പെടുന്നതിനും രണ്ട് പ്രവര്‍ത്തനങ്ങളും  ഏറെ സഹായകരമാകും എന്നതില്‍ തര്‍ക്കമില്ല. ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറുകള്‍  താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. Extract ചെയ്തെടുക്കുന്ന ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. 
      ബയാളജിയുടെ സോഫ്റ്റ്‌വെയറില്‍ സമയം ക്രമീകരിക്കുക എന്ന ജാലകത്തില്‍ നിന്നും സമയം തിരഞ്ഞെടുത്ത് OK ബട്ടണ്‍ അമര്‍ത്തുന്നതോടെ പ്രവര്‍ത്തനം ആരംഭിക്കുകയായി. ഇടത് വശത്തുള്ള Main Menu എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ബട്ടണിലെ പരീക്ഷക്ക് മുമ്പ് എന്നതില്‍ ക്ലിക്ക് ചെയ്ത് പരീക്ഷ എഴുതുന്ന കുട്ടിയെ രജിസ്റ്റര്‍ ചെയ്യുക.തുടര്‍ന്ന് പരീക്ഷ തുടങ്ങുന്നതോടെ ചോദ്യങ്ങള്‍ ദൃശ്യമാകും .ഈ ജാലകത്തിന്റെ ഇടത് വശത്തുള്ള പരീക്ഷ എന്നതില്‍ ക്ലിക്ക് ചെയ്ത് ഉത്തരങ്ങള്‍ കണ്ടെത്താവുന്നതാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി മതിയാക്കാം എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ അടുത്ത ചോദ്യം തിരഞ്ഞെടുക്കുന്നതിനുള്ള ജാലകം ലഭിക്കും. ഇത്തരത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി കഴിഞ്ഞാല്‍ പരീക്ഷക്ക് ശേഷം എന്നതിലെ സ്കോര്‍ഷീറ്റ് വഴി സ്കോറുകളും തെറ്റിയവയുടെ ശരിയുത്തരങ്ങളും കണ്ടത്താന്‍ കഴിയും. സോഫ്റ്റ്‌വെയര്‍ തയായറാക്കിയ ജീവശാസ്ത്രം ക്ലബിനും നമുക്കയച്ചു തന്ന പ്രമോദ് സാറിനും ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
                   ഗണിതത്തിലെ പ്രവര്‍ത്തനം ആദ്യ അധ്യായവുമായി ബന്ധപ്പെട്ടതാണ്. തുല്യത്രികോണങ്ങള്‍ എന്ന ഈ അധ്യായത്തിലെ പ്രവര്‍ത്തനങ്ങള്‍ പാഠപുസ്തകത്തിലെ ഇരുപതോളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതാണ്. അതിലെ ത്രികോണത്തിലെ കോണുകളും വശങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആശയം ഊട്ടിയുറപ്പിക്കാന്‍ സഹായകരമാകും എന്നതില്‍ സംശയമില്ല. ഈ രണ്ട് സോഫ്റ്റ്‌വെയറുകളും ഫോറം ബ്ലോഗിനയച്ചുതന്ന കുണ്ടൂര്‍കുന്ന് സ്കൂളിലെ എസ് ഐ ടി സി കൂടിയായ പ്രമോദ് സാറിന് നന്ദി.
രണ്ട് സോഫ്റ്റ്‌വെയറുകളും  ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ചുവടെ. പരിശോധിച്ച് അഭിപ്രായങ്ങള്‍ കമന്റുകളാക്കി അറിയിക്കുമല്ലോ
ബയോളജി - കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍
ഗണിതം-തുല്യത്രികോണങ്ങള്‍

 

SETIgam for Class X Physics & Chemistry(Updated)


പത്താം ക്ലാസ് ഫിസിക്‌സിലെ ഇലക്ട്രോണിക്സ് എന്ന അധ്യായത്തോടൊപ്പം കെമിസ്ട്രിയിലെ സെമി കണ്ടക്ടേര്‍സ് എന്ന അധ്യായത്തിലെ ചോദ്യങ്ങളെ അടിസ്ഥാനമാക്കി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIgam-ഉം ഇവിടെ അവതരിപ്പിക്കുന്നു. ഗണിതത്തിലെയും ഇംഗ്ലീഷിലെയും ഐ ടിയിലെയും വിവിധ അധ്യായങ്ങളെ അടിസ്ഥനമാക്കി അദ്ദേഹം തയ്യാറാക്കിയ SETIgam-കള്‍ നാം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. കുട്ടികള്‍ക്ക് അവര്‍ തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ സ്വയം വിലയിരുത്തുന്നതിന് അവസരമൊരുക്കുന്നു എന്നതാണ് SETIgam-ന്റെ പ്രത്യേകതകള്‍ താഴെത്തന്നിരിക്കുന്ന ലിങ്കില്‍ നിന്നും Download ചെയ്തെടുക്കുന്ന ഫയല്‍ കംപ്യൂട്ടറില്‍ സേവ് ചെയ്ത് അതിനെ Extract ചെയ്ത് ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്
Download Setigam for Semi Conductors Class topic
Download this SETIGam which is based on V.A.Ebrahim sir's questions from Here
download the zip file
extract it
double click to run

 

SETIGAM for CLASS VIII PHYSICS - അളവുകളും യൂണിറ്റുകളുംപുതുക്കിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ എട്ടാമത്തെ അധ്യായമായ 'അളവുകളും യൂണിറ്റുകളും' എന്ന ഊര്‍ജതന്ത്രം പാഠഭാഗത്തെ ആസ്പദമാക്കി കുണ്ടൂര്‍ക്കുന്ന് TSNMHS-ലെ ശാസ്ത്രക്ലബ് തയ്യാറാക്കി നല്‍കിയ SETIGAM ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുമ്പ് പരിചയപ്പെട്ട SETIGAM-കളെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലിനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയും അതിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനസജ്ജ്മാകും . Extract ചെയ്യുന്ന ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പാപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് സ്വയം വിലയിരുത്തുന്നതിന് സഹായകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയതിന് അഭിനന്ദനങ്ങള്‍. ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഈ SETIGAM വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിയാല്‍ അവര്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്നുറപ്പ്.
അളവുകളും യൂണിറ്റുകളും എന്ന SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക

SETIGAM for Maths

ത്താം ക്ലാസ് ഗണിതപാഠപുസ്തകത്തിലെ ഒന്നാം ഭാഗത്തിലെ സൂചകസംഖ്യകള്‍,ഘനരൂപങ്ങള്‍, സാധ്യതകളുടെ ഗണിതം എന്ന അധ്യായങ്ങളുമായി ബന്ധപ്പെടുത്തി പുതിയ SETIGAM-മുകള്‍ നമുക്ക് മുന്നില്‍ പ്രമോദ് മൂര്‍ത്തി സാര്‍ അവതരിപ്പിക്കുന്നു. മുമ്പ് സ്കൂള്‍ യുവജനോല്‍സവ സോഫ്റ്റ്‌വെയറും ഗണിതത്തിലെയും മറ്റ് വിഷയങ്ങളിലെയും SETIGAM-കള്‍ നമുക്കായി പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി തന്നതിന് മികച്ച പ്രതികരണമായിരുന്നു അധ്യാപകസുഹൃത്തുക്കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇത്തവണയും വളരെ ലളിതമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്
താഴെത്തന്നിരിക്കുന്ന ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക
ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ ​എക്സ്ട്രാകറ്റ് ചെയ്താല്‍ ലഭിക്കുന്ന .gambas എന്ന executable file ഡബിള്‍ ക്ലിക്ക് ചെയ്താല്‍ run ചെയ്യുന്നതാണ്. ഇത് നമുക്കായി അവതരിപ്പിച്ച സാറിന് SITC Forum-ന്റെ നന്ദി

സൂചകസംഖ്യകളുടെ SETIGAM File-നായി ഇവിടെ ക്ലിക്ക് ചെയ്യുക
ഘനരൂപങ്ങളുടെ SETIGAM File ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
സാധ്യതകളുടെ ഗണിതത്തിലെ SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

Basic Skill Test for SSLC-2016(Updated with SETIGAM's)

        പത്താം ക്ലാസിലേക്ക് പ്രവേശിച്ച വിദ്യാര്‍ഥികളുടെ ഗണിതാഭിരുചിയും അറിവും പരിശോധിക്കുന്നതിനും അവരുടെ നിലവാരം അറിയുന്നതിനുമായി ഒരു Basic Skill Test-ന് ഉതകുന്ന ഒരു ചോദ്യാവലി തയ്യാറാക്കി നല്‍കിയത് ഫോറം അംഗവും കല്ലിങ്ങല്‍പാടം ഗവ ഹൈസ്കൂള്‍ ഗണിതാധ്യാപകനും ജെ എസ് ഐ ടി സിയുമായ ശ്രീ വി കെ ഗോപീകൃഷ്ണന്‍ സാര്‍ . അവധിക്കാല ക്ലാസുകളുടെ ആരംഭദിവസം നടത്താവുന്ന ഈ അഭിരുചി പരീക്ഷയ്ക്കായി ഗണിതത്തിലെ അടിസ്ഥാനാശങ്ങള്‍ ഉള്‍പ്പെട്ട 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളം , ഈംഗ്ലീഷ് മീഡിയം വിഭാഗങ്ങള്‍ക്കായി ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയം ബ്ലോഗുമായി പങ്ക് വെച്ചതിന് അഭിനന്ദനങ്ങള്‍
Basic-Skill Test for SSLC 2016 Students

ശ്രീ ഗോപീകൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ Basic Skill Test വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ മാതൃകയില്‍ പരീക്ഷിക്കുന്നതിനും പരിശീലിക്കുന്നതിനുമായി ഇതിനനുയോജ്യമായ SETIGAM എസ് ഐ ടി സി ഫോറത്തിന് തയ്യാറാക്കി ലഭിച്ചിട്ടുണ്ട്. മുമ്പ് പരിശീലിച്ച പല SETIGAM-കളെപ്പോലെ ഇവിടെയും താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യുക. കമ്പ്യൂട്ടറില്‍ സേവ് ചെയ്ത ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് Install ചെയ്യുന്നതോടെ ഇത് പ്രവര്‍ത്തനസജ്ജമാകും. Application -> Education -> MathsBasicSkillTest എന്ന മെനു വഴി ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. Ubuntu-വിന്റെ 10.04-ലും 12.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വേര്‍ഷനുകള്‍ ഉണ്ട്. ഇംഗ്ലീഷ്, മലയാളം മീഡിയം തിരഞ്ഞെടുക്കാവുന്നതുമാണ്.
SETIGAM for Basic Skill Test for UBUNTU10.04 Version
SETIGAM for Basic Skill Test for UBUNTU12.04 Version

SETIGAM for POLYNOMIALS

പത്താം ക്ലാസ് ഗണിത പുസ്തകത്തിലെ പോളിനോമിയലുകള്‍ എന്ന അധ്യായവുമായി ബന്ധപ്പെട്ട് ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ അയച്ചുതന്ന SETIGAM ആണ് ഇവിടെ നല്‍കുന്നത്. താഴെത്തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ SETIGAM നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. മുന്‍അധ്യായങ്ങളിലേതുപോലെ തന്നെ ഗണിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ വഴികള്‍ മിസിലാകത്തക്ക വിധത്തിലവതരിപ്പിച്ചിരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗണിതാധ്യാപകര്‍ വളരെ താല്‍പര്യത്തോടെ സ്വീകരിച്ചുവെന്നത് സന്തോഷകരമായ വസ്തുതയാണ്. ഇത് നമുക്കയച്ചു തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് എസ് ഐ ടി സി ഫോറത്തിന്റെ നന്ദി

പോളിനോമിയലുകളുടെ SETIGAM-നായി ഇവിടെ ക്ലിക്ക് ചെയ്യുക

SETIGam for IT

SETIGam-ലൂടെ നമുക്ക് സുപരിചിതനായ പ്രമോദ് സാര്‍ ഇത്തവണ ഐ ടിക്ക് സഹായകരമായ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ SETIGam തയ്യറാക്കിയിരിക്കുന്നത്. Inkscape, QGIS, വിവരവിശകലനത്തിന്റെ പുതിയരീതികള്‍ എന്നീ അധ്യായങ്ങള്‍ ഉള്‍പ്പെടുത്തി  പള്ളിപ്പുറം പരുതൂര്‍ സ്കൂളിലെ എസ് ഐ ടി സി ആയ ഷാജി സാര്‍  തയ്യാറാക്കിയ ചോദ്യങ്ങള്‍ ആണ് അദ്ദേഹം ഇത്തവണ SETIGam-ന് ഉപയോഗിച്ചിരിക്കുന്നത് മുന്‍ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി Installation-ന്റെ ആവശ്യം ഇല്ലാതെ തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് അദ്ദേഹം ഇത് തയ്യാറാക്കിയിരിക്കുന്നത്. ചുവടെ ചേര്‍ത്തിരിക്കുന്ന മൂന്ന് ഫയലുകളും ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് സേവ് ചെയ്യുക. ഇവയില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ് . ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ OK ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തുറന്നു വരുന്ന ജാലകത്തിലെ Main Menu എന്നതിന്റെ ഇടതുവശത്തെ ത്രികോണചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് പരീക്ഷാര്‍ഥിയെ രജിസ്റ്റര്‍ ചെയ്ത് ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാം.
ഇത് തയ്യാറാക്കി അയച്ചു തന്ന പ്രമോദ് സാറിനും ചോദ്യങ്ങള്‍ തയ്യാറാക്കിയ ഷാജി സാറിനും എസ് ഐ ടി സി ഫോറത്തിന്റെ നന്ദി.
ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
Questions from Inkscape
Questions from QGis
Questions from Calc


SETIGam for English

ഇവിടെ ചേര്‍ത്തിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് കെ എന്‍ നമുക്കയച്ചു തന്ന SETIGam (Self Evaluation Tool In GAMbas) ആണ്. പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ അഞ്ച് യൂണിറ്റുകളും മൂന്ന് ഗ്രാമര്‍ ടെസ്റ്റുകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കമ്പ്യൂട്ടറിന്റെ സഹായത്തോടെ നടത്താവുന്ന ടെസ്റ്റ് പേപ്പറുകളാണ് ഇവ. 
   This is how he Explains to conduct the Test.
SETIGam is a new experiment of some teachers to help our students.
It is a computer aided unit test in which students can write the exams of each unit and find out their marks immediately after finishing it.
Computer will show the wrong answers and it will help the students to correct them.
This is SETIGam for English. It includes 5 units and 3 grammar tests.(Conversation,Phrasal Verbs,Passage Editting)

1.download the compressed file .seteng.rar and extract it to the Home folder of your computer.( A folder named "seteng" vl b created in Home which includes all the executable files of the SETIGams)
2. download the  setigam_0.0.11_all.deb file and install it.
test it and report bugs

For any Doubts Contact Mr. PRAMOD M.N at 9496352140

 CLICK HERE to Download seteng.rar
 CLICK HERE to Download  setigam_0.0.11_all.deb

SETIGAM for സൂചക സംഖ്യകള്‍&സ്റ്റാറ്റിസ്റ്റിക്സ്-CLASS X MATHS

പത്താം ക്ലാസ് ഗണിത പുസ്തകത്തിലെ ബാക്കിയുള്ള രണ്ട് അധ്യായങ്ങളിലെ SETIGAM-കള്‍ തയ്യാറാക്കി പ്രമോദ് മൂര്‍ത്തി സാര്‍ വീണ്ടും നമ്മുടെ സഹായത്തിനെത്തിയിരിക്കുന്നു. ഗണിതത്തിലെ പ്രശ്നങ്ങള്‍ എങ്ങനെ നിര്‍ധാരണം ചെയ്യണമെന്നത് അതിന്റെ ക്രമമായ രീതിയിലൂടെ ചെയ്യാന്‍ സാധ്യമായ രീതിയിലാണ് ഓരോ SETIGAM-ഉം അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡയറ്റ് തയ്യാറാക്കിയ ചോദ്യങ്ങളാണ് ഇത്തവണ സൂചക സംഖ്യകള്‍ , സ്റ്റാറ്റിസ്റ്റിക്ക്സ് എന്നീ അധ്യായങ്ങള്‍ ആണ് ഇത്തവണ അദ്ദേഹം നമുക്കായി അവതരിപ്പിക്കുന്നത് .താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .കമ്പ്യൂട്ടറില്‍ സേവ് ചെയ്ത ഈ Setgam Extract ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇതോടെ പത്താം ക്ലാസിലെ ഗണിതത്തിലെ എല്ലാ അധ്യായങ്ങളും പരിചയപ്പെടുത്തുന്നതിനും കുട്ടികള്‍ക്ക് അവരുടെ അറിവ് സ്വയം പരിശോധിക്കുന്നതിനുമുള്ള ഒരു സാധ്യത നമുക്ക് അവതരിപ്പിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍
സൂചകസംഖ്യകള്‍  സ്റ്റാറ്റിസ്റ്റിക്സ്  

SETIGAM for Tangents

തൊടുവരകള്‍ എന്ന പത്താം ക്ലാസ് ഗണിതത്തിലെ അധ്യായത്തെ അടിസ്ഥാനമാക്കി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM ആണ് ഇവിടെ അവതരിപ്പിക്കുന്നത്. താഴെത്തന്നിരിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്‌ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. തൊടുവരകള്‍ എന്ന അധ്യായത്തിലെ ആശയങ്ങളെ വ്യക്തമായി കുട്ടികള്‍ക്ക് മനസിലാക്കുന്നതിന് ഇത് സഹായിക്കും എന്നതില്‍ സംശയമില്ല. ഇതില്‍ നല്‍കിയിരിക്കുന്ന ഓരോ ചോദ്യത്തിലും അതിന്റെ ശരിയായ ഉത്തരത്തിലേക്കെത്തുന്നതിന് സാഹായകരമായ രീതിയില്‍ ലളിതമായ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഉദ്യമത്തിലൂടെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പ്രയോജനപ്രദങ്ങളായ ആശയങ്ങള്‍ അവതരിപ്പിച്ചതിന് ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് എസ് ഐ ടി സി ഫോറത്തിന്റെ അഭിനന്ദനങ്ങള്‍

തൊടുവരകളുടെ SETIGAM-നായി ഇവിടെ ക്ലിക്ക് ചെയ്യുക

SETIGAM for CLASS IX MATHS (updated)

        ഒമ്പതാം ക്ലാസിലെ പതിമൂന്ന് അധ്യായങ്ങളിലെയും ഗണിത പാഠങ്ങളെ ഉള്‍ക്കൊള്ളിച്ച് SITC ഫോറത്തിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM സോഫ്റ്റ്‌വെയറുകളുടെ സംഗ്രഹമാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. Edu-ubuntu 10.04, 11.04, 12.04 എന്നിവയിലെല്ലാം പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറുകള്‍  ഓരോ യൂണിറ്റിനും പ്രത്യേകം പ്രത്യേകം തയ്യാറാക്കിയതാണ്. പാഠഭാഗങ്ങള്‍ പരിശീലിക്കുന്നതിനും അറിവുകള്‍ സ്വയം വിലയിരുത്തുന്നതിനും സഹായകമായ Self Test മാതൃകയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും അവ ഓരോന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുക.ഫയലുകളെ Extract ചെയ്ത് കമ്പയൂട്ടറില്‍ സേവ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറുകളില്‍ ഡബിള്‍ക്ലിക്ക് ചെയ്താല്‍ പരീക്ഷയുടെ സമയം ക്രമീകരിക്കുന്നതിനുള്ള ജാലകം ലഭിക്കും. 10 ,15  20,25,30,45 മിനിട്ടുകള്‍ വീതമുള്ളവയില്‍ നിന്നും അനുയോജ്യമായ സമയം തിരഞ്ഞെടുത്ത് OK ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് വരുന്ന ജാലകത്തിലെ ഇടത് ഭാഗത്ത് കാണുന്ന Main Menu എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പരീക്ഷക്ക് മുമ്പ്, ചോദ്യങ്ങള്‍, പരീക്ഷക്ക് ശേഷം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ കാണാം. ഇവയില്‍ ആദ്യമെനു പരീക്ഷക്ക് മുമ്പ് എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പുതിയ മെനുവിലെ പേര് രജിസ്റ്റര്‍ ചെയ്യാം എന്നതില്‍ ക്ലിക്ക് ചെയ്യുക.തുറന്ന് വരുന്ന ജാലകത്തിലെ Register Your Details എന്നതില്‍ ക്ലിക്ക് ചെയ്യുക. വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്തതിന് ശേഷം മെയിന്‍ മെനുവിന് താഴയുള്ള പരീക്ഷ തുടങ്ങാം എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഇതിന് താഴെ ചോദ്യങ്ങള്‍ എന്ന മെനു ലഭ്യമാകും. ഇതില്‍ ഡബില്‍ക്ലിക്ക് ചെയ്താല്‍ ചോദ്യങ്ങളുടെ ലിസ്റ്റ് കാണാവുന്നതാണ്. ഓരോ ചോദ്യനമ്പറിലും ഡബിള്‍ ക്ലിക്ക് ചെയ്ത് ചോദ്യത്തിന്റെ പേജ് തുറക്കുക. ചോദ്യം വായിച്ചതിന് ശേഷം ഇതിന്റെ ഇടത് മുകളിലായി കാണുന്ന 'പരീക്ഷ' എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍  തുടങ്ങാം, മതിയാക്കാം എന്നിങ്ങനെ 2 Options കാണാം പരീക്ഷ എഴുതുന്നതിന് തുടങ്ങാം എന്ന ബട്ടണ്‍ അമര്‍ത്തുക. ചോദ്യത്തല്‍ കാണുന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അതിന്റെ ഉത്തരം എഴുതുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കും ഉത്തരം തിരഞ്ഞെടുത്ത് എന്റര്‍ ബട്ടണ്‍ നല്‍കിയാല്‍ അടുത്ത ഭാഗത്തേക്ക് കടക്കാം. ഇപ്രകാരം എല്ലാ ഭാഗങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷം മതിയാക്കാം എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അടുത്ത ചോദ്യത്തിലേക്ക് പോകുന്നതിനുള്ള ജാലകം ലഭിക്കും. ഇപ്രകാരം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിക്കഴിഞ്ഞാല്‍ വിലയിരുത്തലിനുള്ള അവസരമാണ്. പരീക്ഷക്ക് ശേഷം എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ സ്കോര്‍ഷീറ്റ് , കുട്ടിയുടെ ഉത്തരം , പുറത്ത് കടക്കാം എന്നിങ്ങനെ മൂന്ന് ബട്ടണുകള്‍ കാണാം. ഉത്തരങ്ങള്‍ പരിശോധിച്ച് പുറത്ത് കടക്കാം എന്ന ബട്ടണ്‍ അമര്‍ത്തി പരീക്ഷ പൂര്‍ത്തിയാക്കാം. ഈ സോഫ്റ്റ്‌വെയര്‍ SITC ഫോറത്തിന് തയ്യാറാക്കി തന്ന പ്രമോദ് മൂര്‍ത്തി സാറിന് ഫോറത്തിന്റെ നന്ദി. അടുത്ത് നടക്കാന്‍ പോകുന്ന അധ്യാപക പരിശീലനത്തില്‍ ഇത് ചര്‍ച്ച ചെയ്യണമെന്നും ഏവരിലേക്കും ഈ സോഫ്റ്റ്‌വെയര്‍ എത്തിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
1 ബഹുഭുജങ്ങള്‍
2 ഭിന്നകസംഖ്യകള്‍
3. വൃത്തങ്ങള്‍
4.അഭിന്നകങ്ങള്‍
5.പരപ്പളവ്
6.സമവാക്യജോഡികള്‍
7.സ്ഥിതിവിവരക്കണക്ക്
8 ജ്യാമിതീയ അംശബന്ധങ്ങള്‍
9 സദൃശത്രികോണങ്ങള്‍
10 ബഹുപദങ്ങള്‍
11 വൃത്തത്തിലെ അളവുകള്‍
12 രേഖീയസംഖ്യകള്‍
13 സ്തംഭങ്ങള്‍
 


EDUCATIONAL BLOGS OF VARIOUS SUBJECTS
 ശ്രീമതി ജയന്തി ആര്‍ (GMMGHSS Palakkd)

നിയമപാഠം-തയ്യാറാക്കിയത് ശ്രീമതി ജയന്തി ആര്‍ (GMMGHSS Palakkd)
English Medium PART 1(Malayalam Medium)Part 2 (Malayalam Medium)
IT THEORY & PRACTICAL QUESTIONS 2014
SSLC IT Model Exam 2014 QuestionsTHEORY & PRACTICAL
ICT Practical Sample QuestionsStandard - X 
   Malayalam | English | Kannada | Tamil

IT PRACTICAL EXAM Theory Questions from Chapter 5 to 9:PRACTICAL EXAM Questions&ANSWERS

January 18, 2014
Orukkam 2014
Malayalam   II    English      II       Hindi        II        Sanskrit      II      Arabic        II      Urdu     II      Social Science     II     Physics      II         Chemistry        II        Biology      II        Mathematics 

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മികവ് 2014 എന്ന എസ് എസ് എല്‍  സി പഠനസഹായി താഴെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
(Thanks to:-  http://shenischool.blogspot.in/)
മികവ് 2014-                               SSLC STUDY MATERIAL
  കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത്   
MALAYALAM ENGLISHHINDISOCIAL I SOCIAL II
PHYSICS CHEMISTRY BIOLOGY MATHSARABIC


PHYSICS MODULES for SSLC Students

തൃത്താല DKBMMHS എസ്.എസ്.എല്‍.സി.ക്കാര്‍ക്ക് ഫിസിക്സ് റിവിഷന്‍ നടത്താനായി മൊഡ്യൂളുകള്‍ തയ്യാറാക്കി അവരുടെ സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നുണ്ട് .ഈ മൊഡ്യൂളുകള്‍ മറ്റ് സ്കൂളുകള്‍ക്കും പ്രയോജനപ്രദമാകുമെന്നതിനാല്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു . അവരുടെ ബ്ലോഗ് അഡ്രസ് www.dkbmmhs.blogspot.com . ഈ ബ്ലോഗില്‍ ഇതുവരെ പ്രസിദ്ധീകരിച്ച രണ്ട് മൊഡ്യൂളുകള്‍ ചുവടെ നല്‍കിയ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ വിവരം നമുക്കായി പങ്ക് വെച്ച തൃത്താല സ്കൂളിന് നന്ദി

PHYSICS :- MODULE 1 Unit 1  MODULE 2 Unit 1

പത്താം ക്സാസിലെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി Maths റിവിഷന്‍ ചോദ്യങ്ങള്‍ 
(Prepared by Gopikrishnan.V.K HSA Maths , GHSS Kizhakkenchery)

  പത്താം ക്ലാസ് ഗണിത പരീക്ഷയുടെ ഉത്തര സൂചിക ഇവിടെ

(അയച്ചു തന്നത് ശ്രീമതി ഡെയ്‌സി എം എ ;ജി എച്ച് എസ് എസ് ചാലിശ്ശേരി) 

 

 

 

 


  ഒമ്പതാം ക്ലാസ് ഗണിത പരീക്ഷയുടെ ഉത്തര സൂചിക ഇവിടെ


(അയച്ചു തന്നത് ശ്രീ സി ആര്‍ മുരളീധരന്‍ ജി എച്ച് എസ് എസ് ചാലിശ്ശേരി)

MATHEMATICS  Resources on Various Chapters
പോളിനോമിയലുകളുടെ SETIGAM-നായി ഇവിടെ ക്ലിക്ക് ചെയ്യുക
തൊടുവരകളുടെ SETIGAM-നായി ഇവിടെ ക്ലിക്ക് ചെയ്യുക
SCERT QUESTION BANK FOR CLASS VIII , IX, X (Published in 2011)

FIRST TERMINAL EVALUATION TOOLS
CLASS VIII : CLASS IX ; CLASS X
SECOND TERMINAL EVALUATION TOOLS
CLASS VIII : LANGUAGE SUBJECT(Mal Med)SUBJECT (Eng Med) : (TAMIL Med)
CLASS IX : LANGUAGE : SUBJECT(Mal Med) : SUBJECT (Eng Med) : SS&Malayalam: SS(Eng Med.)
CLASS X : LANGUAGE : SUBJECT(Mal Med) : SUBJECT (Eng Med)
MATHEMATICS  Resources on Various Chapters
പോളിനോമിയലുകളുടെ SETIGAM-നായി ഇവിടെ ക്ലിക്ക് ചെയ്യുക
തൊടുവരകളുടെ SETIGAM-നായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്റ്റാറ്റിസ്റ്റിക്സ്  SETIGAM-നായി ഇവിടെ ക്ലിക്ക് ചെയ്യുക
ഘനരൂപങ്ങളുടെ SETIGAM File ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
സാധ്യതകളുടെ ഗണിതത്തിലെ SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
സൂചകസംഖ്യകളുടെ SETIGAM File-നായി ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വര്‍ഷത്തെ SSLC ഐ ടി പരീക്ഷയുടെ മാതൃകാ ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Group 1,Group4 എന്നിവയിലെ മാതൃകാചോദ്യങ്ങളുടെ Help File-നായി ഇവിടെ ക്ലിക്ക് ചെയ്യുക

അയിലൂര്‍ എസ് എം എച്ച് എസ് എസിലെ ശ്രീമതി പി ഉഷടീച്ചര്‍ തയ്യാറാക്കിയ ഗണിതശാസ്ത്രത്തിന്റെ വര്‍ക്ക്ഷീറ്റുകള്‍ ആണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. മറ്റ് അധ്യായങ്ങളുടെ വര്‍ക്ക് ഷീറ്റുകളും ഇവയുടെ ഉത്തരസൂചികകളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്. വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി അയച്ചുതന്ന ഉഷടീച്ചറിനെ SITC Forum നന്ദി അറിയിക്കുന്നു. ഈ മാതൃക പിന്തുടര്‍ന്ന് മറ്റ് സ്കൂളുകളും വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി അയച്ചു തന്നാല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്. 

ANSWER KEYS of First TERMINAL Examination 2013-14
CLASS X: ENGLISH (ABHILASH JOY&K.RENU,KCP HSS,KAVASSERY)
BIOLOGY (Swaminathan & Ajita Kumari, SMHSS Ayalur)
HINDI (T.G.Bindu&N.V.Prema, KCP HSS Kavassery)
HINDI (MeenaKumari SMHSS Ayalur)
SOCIAL SCIENCE (Eng Medium Teachers,ASMHSS Alathu
SOCIAL SCIENCE (Mal Med. Selin T John & Seena V.AKCPHSS, Kavasserry)
SOCIAL Science(,SMHS Ayalur)
CHEMISTRY (Nirmala Teacher, P.K.HS Mannapra)
PHYSICS (Nirmala Teacher.A, P.K.HS Mannapra)
MALAYALAM II (Lissy Varghese,M N Ramaprasad, Johny Dian))
MATHS(N.K.Vijayalakshshmi,T.P.Sindhu&Rajeev.R.Warrier, GHS Mezhathur)
MATHS(Annie Mol Thomas,Lourde Matha HSMangalam Dam)
MATHS(P.Usha,Grace.K.P,Roy.K.Paul,SMHS Ayalur)
CLASS IX: MATHS (HSMEZHATHUR)
HINDI (Meena Kumari.K SMHSS Ayalur)
HINDI (K.P.SADASIVAN GHS Karimba)
CHEMISTRY (Nirmala Teacher PKHS Mannapra)
Social Science (G.Krishnaveni, K.P.Sujathakumari, KCPHSS, KAVASSERY)
ENGLISH (Simy Boby and Anusri K.R KCPHSS Kavassery)
PHYSICS (A.Ramakrishanan, PKHS Mannapra)
BIOLOGY (K.C AjithaKumary&T.A.Swaminathan SMHS Ayaloor)
CLASS VIII:
BASIC SCIENCE (GHSS KUMARAPURAM)
PHYSICS(HARISREYAN.M.B,KCPHSS KAVASSERY)
CHEMISTRY(P.M.MARY, KCPHSS KAVASSERY)
BIOLOGY(MalMed. Swaminathan&Ajithakumari SMHSS Ayalur)
BIOLOGY_Eng Med.(Swaminathan&AjithaKumari SMHSS Ayalur)
BIOLOGY (Eng)SREEJA T.K, ASM ALATHUR
HINDI (Meenakumari.K SMHSS Ayalur)
Malayalam I (Lizzy Varghese & Johny Dian SMHSS Kavassery)
ENGLISH (M.Chithra,R.Subha & G.Sakhi SMHS Ayalur)
English (Binoy Thomas KCP HSS Kavassery)
SANSKRIT(MINIMOL,SMHSS AYALOOR)
MATHS(GHSS Mezhathur)


CLICK HERE FOR RESOURCE WEBSITE FOR CLASS X TOPICS

MATHEMATICS CE SCORING SHEET &SCORING NOTES (MATHS BLOG-ല്‍ പ്രസിദ്ധീകരിച്ചത്)INFORMATION TECHNOLOGY
ഐ.ടി യുമായി ബന്ധപ്പെട്ട് എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഡ്രോയിങ്ങ് അധ്യാപകനായ ശ്രീ ഇഖ്ബാല്‍ സാര്‍ അയച്ചു തന്ന വര്‍ക്ക് ഷീറ്റുകളാണ് ഈ ശ്രേണിയില്‍ ആദ്യം. പോസ്റ്റ് തയ്യാറാക്കിയ ഇഖ്ബാല്‍ സാറിന് എസ് ഐ ടി സി ഫോറത്തിന്റെ നന്ദി.Worksheet-കള്‍ Download ചെയ്യാവുന്നതാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുത്.


15 comments:

vijay_8 said...

thank u very much sir .expect more

vijay_8 said...

thank you sir... expect more

classroomactivities said...

DEAR SIR,

THANK YOU VERY MUCH. THIS WAS VERY HELPFUL FOR US

classroomactivities said...

thanks sir it is very helpful deal the 10th it

classroomactivities said...

thanks sir it is very helpful deal the 10th it

PAROKKAT said...


please post it notes in both medium,

PAROKKAT said...


please post it notes in both medium,

KOORI said...

We have so many doubts about programming...We expect more learning materials from python.

KOORI said...

We have so many doubts about programming...We expect more learning activities from python

KOORI said...

Sir.....we are awaiting the learning materials from python....

ravi said...

pls add more python programmes so that we can give to the students.all the best.

Gopikrishnan V K said...

thanks a lot sir.........

Gopikrishnan V K said...

thanks a lot sir.........

muhammed hashim said...

thank u sir

Venugopalan K.k. said...

നന്നായിട്ടുണ്ട്.അടുത്ത പാഠഭാഗങ്ങള്‍ കൂടി പ്രതീക്ഷിക്കുന്നു
കെ.കെ.വേണു.sptbshs.adakkaputhur

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!