2026-27 അധ്യയനവര്‍ഷത്തെ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗം കുട്ടികള്‍ക്കുള്ള മാര്‍ഗദീപം സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
- ഈ അധ്യയനവര്‍ഷം 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പെട്ട (മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‍സി മതവിഭാഗങ്ങള്‍) വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്
- ഗവ / എയ്‍ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്
- കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പ് നല്‍കുന്നത്
- 1500 രൂപയാണ് സ്കോളര്‍ഷിപ്പ് തുക
- കുടുംബ വാര്‍ഷികവരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്
- സ്കോളര്‍ഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്‍തിരിക്കുന്നു
- ഒരു കുടുംബത്തിലെ 2 കുട്ടികള്‍മാത്രമേ ഒരു വര്‍ഷം സ്കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടാവൂ. ഒരു കുടുംത്തിലെ രണ്ടില്‍ കൂടുതല്‍ പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല എന്ന് പ്രധാനാധ്യാപകന്‍ ഉറപ്പ് വരുത്തണം
- സ്കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദേശസാല്‍കൃത / ഷെഡ്യൂല്‍ഡ് ബാങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് ഉണ്ടായിരിക്കണം. (സ്കോളര്‍ഷിപ്പ് ട്രഷറിയില്‍ നിന്നും വിദ്യാര്‍ഥിയുടെ അക്കൗണ്ടിലേക്ക് DBT അടിസ്ഥാനത്തില്‍ നേരിട്ടാകും കൈമാറുക)
- കഴിഞ്ഞ അക്കാദമികവര്‍ഷം ലഭിച്ച ഗ്രേഡിന്റെ ഇന്‍ഡക്സ് പോയിന്റിന്റെ അടിസ്ഥാനത്തിലാവും 2 മുതല്‍ 8 വരെ ക്ലാസുകളിലെ കുട്ടികളുടെ അക്കാദമിക മികവ് പരിശോധിക്കുക
- ഒന്നാം ക്ലാസ് കുട്ടികള്‍ക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തിലാവും സ്കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കുക
- ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന (40%ന് മുകളില്‍) മുന്‍ഗണന നല്‍കും
- അച്ഛനോ അമ്മയോ രണ്ട് പേരുമോ മരണപ്പെട്ട കുട്ടികള്‍ക്കും പ്രത്യേക ഇന്‍ഡക്സ് മാര്‍ക്ക് നല്‍കി പരിഗണിക്കും
- തെറ്റായ വിവരങ്ങള്‍ നല്‍കി സ്കോളര്‍ഷിപ്പ് കൈപ്പറ്റിയതായി പിന്നീട് കണ്ടെത്തിയാല്‍ സ്കോളര്‍ഷിപ്പ് റദ്ദാക്കുകയും കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടക്കുകയും വേണം
- മുന്‍ വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് ലഭിച്ച കുട്ടികള്‍ ഈ വര്‍ഷവും അപേക്ഷിച്ചാല്‍ മാത്രമേ പരിഗണിക്കൂ
- ഈ സ്കീമിന് കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ മറ്റ് സ്‍കീമുകളിലെ ആനുകൂല്യങ്ങള്‍ / സ്കോളര്‍ഷിപ്പുകള്‍ കൈപ്പറ്റാന്‍ പാടില്ല
