സംസ്ഥാനത്തെ ഗവണ്മെന്റ്, എയ്‍ഡഡ്, അണ്‍ എയ്‍ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ ശാസ്‍ത്ര, ഗണിത, സാമൂഹ്യശാസ്‍ത്ര , പ്രവര്‍ത്തി പരിചയ,ഐ ടി മേഖലകളിലെ ശേഷികള്‍ പരിപോഷിപ്പിക്കുന്നതിനും താല്‍പര്യം ജനിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ശാസ്‍ത്രോല്‍സവം സംഘടിപ്പിച്ച് വരുന്നുണ്ടല്ലോ. ഈ വര്‍ഷത്തെ സംസ്ഥാന സ്‍കൂള്‍ ശാസ്‍ത്രോല്‍സവം പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ട് വെച്ച് 2026 നവംബര്‍ 18,19,20,21 തീയതികളാണ് നടക്കുക. ഇതിന് മുന്നോടിയായി സ്കൂള്‍ , ഉപജില്ലാ , ജില്ലാ തലമല്‍സരങ്ങള്‍ നടത്തേണ്ടതുണ്ട് മേളകളുടെ സുഗമമായ നടത്തിപ്പിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശാസ്‍ത്രോല്‍സവത്തിന്റെ ഓണ്‍ലൈന്‍ സൈറ്റായ https://mela.kite.kerala.gov.in/2026/ എന്ന ലിങ്കില്‍ സമ്പൂര്‍ണ യൂസര്‍നെയിമും പാസ്‍വേര്‍ഡുമുപയോഗിച്ചാണ് വിദ്യാലയങ്ങള്‍ ലോഗിന്‍ ചെയ്യേണ്ടത്. വിവിധ മേളകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും റിസല്‍ട്ട് ഉള്‍പ്പെടെ ലിങ്കുകളുമാണ് ഈ പോസ്‍റ്റിലൂടെ പങ്ക് വെക്കുന്നത് . കേരളാ സ്കൂള്‍ ശാസ്‍ത്രോല്‍സവം മാനുവലും സമയാസമയങ്ങളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളുമാണ് ആധികാരികമായ മേളകളുടെ നടത്തിപ്പിന് അവസാന വാക്ക്,
