PSC പരീക്ഷാ ജോലിക്ക് ഇന്‍വിജിലേറ്റര്‍മാരീയി നിയമിക്കുന്നവര്‍ പരിചയസമ്പന്നര്‍ ആയിരിക്കണമെന്ന് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള പൊതുവിദ്യാഭ്യാസഡയറക്ടറുടെ സര്‍ക്കുലറില്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് എംപ്ലോയ്‌മെന്റ് ഐ ഡി കാര്‍ഡ് ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. എല്ലാ വിദ്യാലയങ്ങളിലും സ്പാര്‍ക്കിന്റെ പരിധിയില്‍ വന്നതിനാല്‍ വളരെ എളുപ്പത്തില്‍ സ്പാര്‍ക്കില്‍ നിന്നും ഒരു വിദ്യാലയത്തിലെ എല്ലാ ജീവനക്കാര്‍ക്കും ഐഡന്റിറ്റി കാര്‍ഡുകള്‍ തയ്യാറാക്കാം. ഇത് ചെയ്യുന്നത് എങ്ങിനെയെന്ന് ചുവടെ വിശദീകരിക്കുന്നു
SPARK-ല്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുന്ന പേജില്‍ Service Matters---> Employee ID Card-ല്‍ ക്ലിക്ക് ചെയ്യുക
തുറന്നു വരുന്ന പുതിയ ജാലകത്തില്‍ ആദ്യതവണയാണ് കാര്‍ഡ് തയ്യാറാക്കുന്നതെങ്കില്‍ Initialise Initialise Identity Card Number എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.ഒരു തവണ Initialise അടുത്ത തവണ കാര്‍ഡ് തയ്യാറാക്കുമ്പോള്‍ തൊട്ടടുത്ത നമ്പര്‍ തനിയെ വന്നു കൊള്ളും
തുറന്ന് വരുന്ന പേജില്‍ Department, Office ഇവ തിരഞ്ഞെടുത്തതിന് ശേഷം Card Number എന്ന ബോക്സില്‍ അവസാനം തയ്യാറാക്കിയ കാര്‍ഡിന്റെ നമ്പര്‍ നല്‍കണം (ആദ്യമായി കാര്‍ഡ് തയ്യാറാക്കുമ്പോള്‍ ഇത് 0 ആയി നല്‍കാവുന്നതാണ്. നമ്പറുകള്‍ എത്ര അക്കം വേണമെങ്കിലും ആവാം. മൂന്നക്കം വേണമെങ്കില്‍ ആദ്യനമ്പര്‍ 100 ആയി നല്‍കുക.
തെറ്റുകള്‍ തിരുത്തിയതിന് ശേഷം മുന്‍പേജിലെത്തി Final Print എന്നത് സെലക്‌ട് ചെയ്ത് കണ്‍ഫേം നല്‍കുക. ഇപ്പോള്‍ ലഭിക്കുന്ന Generate എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള കാര്‍ഡ് ലഭിക്കും. ഇത് സേവ് ചെയ്ത് Signature of Issuing Authority എന്നിടത്ത് പ്രധാനാധ്യാപകന്റെ ഒപ്പും വാങ്ങി ലാമിനേറ്റ് ചെയ്‌തെടുത്താല്‍ കാര്‍ഡ് തയ്യാര്‍.
ഇത്തരത്തില്‍ തയ്യാറാക്കിയ കാര്‍ഡുകളുടെ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണം. ഒരു കാര്‍ഡിന് അഞ്ച് വര്‍മായിരിക്കും കാലാവധി . കാലാവധി കഴിയുമ്പോഴോ ഒരു ജീവനക്കാരന്‍ സ്ഥലം മാറി പോകുമ്പോഴോ പഴയ കാര്‍ഡ് തിരികെ വാങ്ങണം.
SPARK-ല്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുന്ന പേജില്‍ Service Matters---> Employee ID Card-ല്‍ ക്ലിക്ക് ചെയ്യുക
തുറന്നു വരുന്ന പുതിയ ജാലകത്തില്‍ ആദ്യതവണയാണ് കാര്‍ഡ് തയ്യാറാക്കുന്നതെങ്കില്‍ Initialise Initialise Identity Card Number എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.ഒരു തവണ Initialise അടുത്ത തവണ കാര്‍ഡ് തയ്യാറാക്കുമ്പോള്‍ തൊട്ടടുത്ത നമ്പര്‍ തനിയെ വന്നു കൊള്ളും
ആദ്യനമ്പര്‍ നല്‍കിയതിന് ശേഷം Proceed അമര്‍ത്തുക.ഇപ്പോള്‍ Identity Card Number is initialised എന്ന മെസ്സേജ് വന്നിട്ടുണ്ടാവും. തുടര്‍ന്ന് Back അമര്‍ത്തി മുന്‍ ജാലകത്തില്‍ തിരിച്ചെത്തുക
ഇനി ആര്‍ുടെ പേരിലാണോ കാര്‍ഡ് തയ്യാറാക്കേണ്ടത് അവരുടെ തസ്തിക Designation എന്നതില്‍ നിന്നും തിരഞ്ഞെടുക്കുക. എല്ലാ ജീവനക്കാരുടെയും ഒന്നിച്ച് തയ്യാറാക്കുന്നതിന് Designation എന്ന ബോക്സിലെ All എന്നത് തിരഞ്ഞെടുക്കുക. ഇപ്പോള്‍ എല്ലാ ജീവനക്കാരുടെയും പേരും പെന്‍ നമ്പരും ഉള്‍പ്പെട്ട ഒരു ബോക്സ് ലഭിക്കും. പേരിന് ഇടത് വശത്തുള്ള ബോക്സില്‍ ടിക്ക് ചെയ്തതിന് ശേഷം Draft Print എന്ന Radio Button സെലക്ട് ചെയ്ത് Confirm നല്‍കുക. ഏതെങ്കിലും ജീവനക്കാര്‍ക്ക് മുമ്പ് കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
അവരുടെ പഴയ കാര്‍ഡ് തിരിെ വാങ്ങണമെന്ന നിര്‍ദ്ദേശവും ലഭിക്കും. തുടര്‍ന്ന് Generate എന്നതില്‍ ക്ലിക്ക് ടെയ്യുക. ഇപ്പോള്‍ ടിക്ക് ചെയ്തവരുടെ ഐ ഡി കാര്‍ഡിന്റെ പി ഡി എഫ് രൂപം ലഭിക്കും. ഇതിന്റെ പ്രിന്റ് എടുത്ത് തെറ്റുകള്‍ ഇല്ലെന്നുറപ്പാക്കുക. ഏതെങ്കിലും ഫീല്‍ഡില്‍ തെറ്റ് കണ്ടാല്‍ സ്പാര്‍ക്കില്‍ ആ തെറ്റ് തിരുത്തണം.
ഇത്തരത്തില്‍ തയ്യാറാക്കിയ കാര്‍ഡുകളുടെ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണം. ഒരു കാര്‍ഡിന് അഞ്ച് വര്‍മായിരിക്കും കാലാവധി . കാലാവധി കഴിയുമ്പോഴോ ഒരു ജീവനക്കാരന്‍ സ്ഥലം മാറി പോകുമ്പോഴോ പഴയ കാര്‍ഡ് തിരികെ വാങ്ങണം.