ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ റിപ്പബ്ലിക്ക് ദിനാശംസകള്‍ 2025 വര്‍ഷത്തിലുണ്ടാവുന്ന ഒഴിവുകളിലെ പ്രമോഷന് പരിഗണിക്കുന്നതിനായി DPC (Higher/Lower) കൂടുന്നതിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

New Web Portal of AG Kerala

      സംയോജിത ധനകാര്യ മാനേജ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായി അക്കൗണ്ടന്റ് ജനറല്‍ കൈകാര്യം ചെയ്യുന്ന സേവനങ്ങള്‍ ലഭ്യമാകുന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിച്ചു. അക്കൗണ്ടന്റ് ജനറല്‍ കൈകാര്യം ചെയ്യുന്ന ഗസറ്റഡ് ജീവനക്കാരുടെ പേ സ്‌ളിപ്, വാര്‍ഷിക പ്രോവിഡന്റ് ഫണ്ട് സ്‌റ്റേറ്റ്‌മെന്റ് എന്നിവ ജൂലൈ ഒന്നുമുതല്‍ ഡിജിറ്റലാകും. ഈ സേവനങ്ങളാണ് https://ksemp.agker.cag.gov.in/Login എന്ന പുതിയ വെബ്‌സൈറ്റിലൂടെ ലഭിക്കുന്നത്. ജീവനക്കാര്‍, ഡ്രോയിംഗ് ഓഫീസര്‍മാര്‍, ട്രഷറി ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ഈ സൈറ്റിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. 
     സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരുടെ PF Claimകള്‍ , Gazetted ഉദ്യോഗസ്ഥരുടെ Pay Slips, Annual Account Statement എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി പുതിയൊരു വെബ്പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. 01/07/2017 മുതല്‍ PFമായി ഗസറ്റഡ് ഉദ്യാഗസ്ഥരുടെ പേ സ്ലിപ്പ്, ജീവനക്കാരുടെ PF TA/NRA/Closure എന്നീ GPF ക്ലയിമുകള്‍ക്കുള്ള Authorizationന്റെ ഹാര്‍ഡ് കോപ്പികള്‍ ഉണ്ടാവില്ലെന്നും ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ജീവനക്കാര്‍ക്ക് PEN Number & Password ഉപയോഗിച്ച് ഈ പോര്‍ട്ടലില്‍ പ്രവേശിക്കാവുന്നതാണ്. പോര്‍ട്ടലില്‍ പ്രവേശിക്കുന്നതിന് Password ലഭിക്കുന്നതിന് ചെയ്യേണ്ട മാര്‍ഗങ്ങള്‍ താഴെപ്പറയുന്നു.
https://ksemp.agker.cag.gov.in/Login എന്ന സൈറ്റില്‍ പ്രവേശിച്ച് ജീവനക്കാരന്റെ PEN Number നല്‍കി ചുവടെയുള്ള Create/Forgot password എന്നതില്‍ ക്ലിക്ക് ചെയ്യുക


താഴെക്കാണുന്ന മാതൃകയില്‍ ലഭിക്കുന്ന ജാലകത്തില്‍ വിശദാംശങ്ങള്‍ (PEN Number, Email ID, Mobile Number) നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക


താഴെക്കാണുന്ന മാതൃകയില്‍ ഒരു മെസേജ് ലഭിക്കുകയും പാസ്‌വേര്‍ഡ് നല്‍കിയ മൊബൈലിലേക്ക് അയച്ചിട്ടുമുണ്ടാവും
ഈ മെയില്‍ (SPARKല്‍ ജീവനക്കാരുടെ Personal Detailsല്‍ നല്‍കിയിരിക്കുന്ന മെയില്‍ ഐ ഡിയാണ് നല്‍കേണ്ടത്. ഈ മെയില്‍ ഐ ഡിയിലേക്കാവും പാസ്‌വേര്‍ഡ് ലഭിക്കുക) തുറന്നാല്‍ പുതിയ പാസ്‌വേര്‍ഡ് ലഭിക്കും. ഈ പാസ്‌വേര്‍ഡുപയോഗിച്ച് ലോഗിന്‍ ചെയ്ത് പ്രവേശിച്ചാലുടനെ പാസ്‌വേര്‍ഡ് Change  ചെയ്യേണ്ടതാണ്.
ഈ സംവിധാനം ജൂണ്‍ 1 മുതല്‍ ആക്ടീവായിട്ടുണ്ടെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇവിടെ

Post a Comment

Previous Post Next Post