എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ ഡിസംബര്‍ 31നകം സമ്പൂര്‍ണ ലോഗിന്‍ വഴി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ദിനാചരണങ്ങള്‍

വിവിധ ദിനാചരണങ്ങളെക്കുറിച്ച് വെണ്ണക്കര ഗവ ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കൈപ്പുസ്തകത്തിനായി ഇവിടെ ക്ലിക്ക് 
ചെയ്യുക 

സ്വാതന്ത്ര്യദിനം
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തൽ ഉണ്ടായിരിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന പതാക ഉയർത്തലും തുടർന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്‌. ഈ പ്രസംഗത്തിൽ തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കും സ്വാതന്ത്ര്യദിനത്തില്‍ രാജ്യവ്യാപകമായി പതാക ഉയര്‍ത്തലുകളും പൊതുചടങ്ങുകലും സംഘടിപ്പിക്കാറുണ്ട്.ദേശസ്നഹം വിളിച്ചോതുന്ന പരിപാടികളുമായി വിദ്യാലയങ്ങളും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നു.സ്കൂള്‍ തലങ്ങളില്‍ ക്വിസ് മല്‍സരം, സ്വാതന്ത്ര്യദിന പോസ്റ്റര്‍ മല്‍സരം,ദേശഭക്തിഗാനാലപനം,സ്കിറ്റുകള്‍,ഘോഷയാത്രകള്‍, എന്നവ സംഘടിപ്പിക്കാവുന്നതാണ് ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതോടൊപ്പം ഈ സ്വാതന്ത്ര്യം നമുക്ക് നേടിത്തന്ന ധീരരക്തസാക്ഷികളുടെ പാവനസ്മരണക്കുമുന്നില്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്നു


ഹിരോഷിമ ദിനം ആഗസ്ത് 6
ആഗസ്ത് 6 ന്യൂക്ലിയര്‍ യുദ്ധത്തിന് തുടക്കം കുറിച്ച് ഹിരോഷിമയിലും നാഗസാക്കിയിലും ബോംബുകള്‍ വര്‍ഷിച്ചതിന്റെ അറുപത്തിയെട്ടാമത് വാര്‍ഷികം ഹിരോഷിമദിനമായി ആചരിക്കുന്നു. ആഗസ്ത് ആറിന് ഹിരോഷിമയിലും ഒമ്പതിന് നാഗസാക്കിയിലുമാണ് പതിനായിരക്കണക്കിന് ആളുകളെ മരണത്തിലേക്കും നിത്യദുരിതത്തിലേക്കും തള്ളിയിട്ട ഈ കൂട്ടക്കുരുതി നടന്നത്. 1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. എനോള ഗേ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനമാണ് ഹിരോഷിമയില്‍ ‘ലിറ്റില്‍ ബോയ്’ എന്ന ആണു ബോംബ് വര്‍ഷിച്ചത്. 70000 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ബോംബ് വര്‍ഷത്തിന്‍റെ റേഡിയേഷന്‍ പിന്നെയും മാസങ്ങളൊളം നില നിന്നു.റേഡിയേഷന്‍ അതിപ്രസരം മൂലം ഒന്നര ലക്ഷത്തോളം ആളുകള്‍ മരിച്ചതായി വിലയിരുത്തപ്പെടുന്നു. അതിലുമധികം ആളുകള്‍ അംഗവൈകല്യം സംഭവിച്ചവരുമായി.

മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷത്തില്‍ മരിച്ചവര്‍ക്കും മരിക്കാതെ, മരിച്ചു ജീവിച്ചവര്‍ക്കും സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് വീണ്ടുമൊരു ഹിരോഷിമദിനം കൂടി കടന്നുവരുമ്പോഴും ലോകമിന്നും ആണവയുദ്ധഭീതിയില്‍ നിന്നും മുക്തമായിട്ടില്ല. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ആയുധക്കച്ചവടവും അധികാരമല്‍സരങ്ങളും മറ്റൊരു ആണവയുദ്ധത്തിന്റെ സാദ്ധ്യതകള്‍ നിലനിര്‍ത്തുന്നു.

A Video on HIROSHIMA BOMBING


 
ലോകജനസംഖ്യാദിനം ജൂലൈ 11

ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളി ലൊന്ന് 2015-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.
        ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടു കൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാ മെന്ന തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.


ലഹരിവിരുദ്ധദിനം ജൂണ്‍ 26
സ്കൂള്‍ അസംബ്ലിയില്‍ എടുക്കേണ്ട പ്രതിജ്ഞക്കായി ഇവിടെ ക്ലിക്ക് ചെയ്യുക




വായനാവാരം (ജൂണ്‍ 19-25)


വിദ്യാഭ്യാസ വകുപ്പ് 1996 മുതല്‍ ജൂണ്‍ 19-ന് വായന ദിനമായും ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളത്തിലെ വിദ്യാലയങ്ങളില്‍ ആചരിക്കുന്നു. മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയര്‍ത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് വായന ദിനമായി ആചരിക്കപ്പെടുന്നത്. 1909 മാര്‍ച്ച് 1-ന് കോട്ടയം ജില്ലയില്‍ ജനിച്ച അദ്ദേഹം കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറി പുസ്തകങ്ങള്‍ ശേഖരിച്ച്‌ ജന്മനാട്ടില്‍ 'സനാതനധര്‍മം' വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്. 1945 സെപ്റ്റംബറില്‍ തിരുവിതാംകൂല്‍ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ല്‍ ഗ്രന്ഥശാലാസംഘം രജിസ്റ്റര്‍ ചെയ്തു. 1949 ജൂലയില്‍ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ല്‍ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു.നിരക്ഷരതാനിർമാർജനത്തിനായി 1977 ല്‍ കേരള അനൌപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED: കാന്‍ഫെഡ്:: Kerala Non formal Education) രൂപം നല്‍കി.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക 'എന്ന മുദ്രാവാക്യവുമായി 1970-ല്‍ പാറശ്ശാല മുതല്‍ കാസര്‍കോഡ് വരെ സാസ്കാരികയാത്ര നടത്തി മലയാളിയെ വായനയുടെ മഹത്വം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഈ വാരാചരണത്തോടനുബന്ധിച്ച് കേരളത്തിലെ കലാലയങ്ങളില്‍ നടപ്പിലാക്കാന്‍ കഴിയുന്ന ചില പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നത്. വ്യത്യസ്തങ്ങളായ പരിപാടികള്‍ നിങ്ങളുടെ വിദ്യാലയങ്ങളില്‍ ആസൂത്രണം ചെയ്തിട്ടുണ്ടാവും .ഇവ മറ്റുള്ളവരുമായി പങ്കുവെക്കാനാഗ്രഹിക്കുന്നവര്‍ ആ വിവരം ഞങ്ങള്‍ക്കയച്ചുതന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
വായനാ വാരം - സ്കൂളില്‍ സംഘടിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍
  1. ആനുകാലിക പ്രസിദ്ധീകരണങ്ങളുടേയും പത്രങ്ങളുടേയും പ്രദര്‍ശനം.
  2. സ്കൂള്‍ ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം.
  3. രാമായണം, മഹാഭാരതം, ഭാഗവതം, ഭഗവദ്ഗീത, ബൈബിള്‍, ഖുറാന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തല്‍.
  4. സ്കൂള്‍ ലൈബ്രറി നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന വായനാ മത്സരം.
  5. വായനയും വിദ്യാഭ്യാസവും വിഷയമാക്കുന്ന സെമിനാര്‍
  6. വായനയേയും പുസ്തകങ്ങളേയും സ്നേഹിച്ച പ്രമുഖരായ മലയാളികളെ കണ്ടെത്താം,പരിചയപ്പെടാം.
  7. തെരഞ്ഞടുത്ത കവിതകളും,കഥകളും അവതരിപ്പിക്കുന്ന കവിതയരങ്ങ്, കഥയരങ്ങ്.
  8. മലയാള സാഹിത്യവുമായി ബന്ധപ്പെട്ട സാഹിത്യക്വിസ് (ക്വിസിന് ആവശ്യമായ ചോദ്യപേപ്പര്‍ എസ് ഐ ടി സി ഫോറം തയ്യാറാക്കി നല്‍കുന്നതാണ്.ക്ലാസ് തലത്തില്‍ ക്വിസ് മല്‍സരം നടത്തുന്നതിന് ചോദ്യപേപ്പറുകള്‍ ആവശ്യമുള്ള സ്കൂളുകള്‍ ഞങ്ങള്‍ക്ക് മെയില്‍ ചെയ്താല്‍ 21-ന് രാവിലെ നിങ്ങളുടെ സ്കൂളിലേക്ക് ചോദ്യപേപ്പര്‍ സ്കൂള്‍ മെയിലിലേക്ക് അയച്ച് നല്‍കുന്നതാണ് )
  9. ക്ലാസ് തലത്തില്‍ പ്രശസ്തരായ മലയാള സാഹിത്യകാരന്‍മാരുടെ ജീവചരിത്രക്കുറിപ്പുകള്‍ തയ്യാറാക്കി അവ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക
  10. ക്ലാസ് തല കയ്യെഴുത്ത് മാസിക തയ്യാറാക്കല്‍.
  11. പുസ്തക നിരൂപണം(സ്കൂള്‍ നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി)

    വായനാവാരത്തില്‍ സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കാവുന്ന പോസ്റ്ററുകളുടെ മാതൃകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Child labour is the practice of having children engage in economic activity, on part or full-time basis. The practice deprives children of their childhood, and is harmful to their physical and mental development. Poverty, lack of good schools and growth of informal economy are considered as the important causes of child labour in India The 2001 national census of India estimated the total number of child labour, aged 5–14, to be at 12.6 million. The child labour problem is not unique to India; worldwide, about 217 million children work, many full-time. UNICEF estimates that India with its larger population, has the highest number of labourers in the world under 14 years of age, while sub-saharan African countries have the highest percentage of children who are deployed as child labour.International Labour Organisation estimates that agriculture at 60 percent is the largest employer of child labour in India, while United Nation's Food and Agriculture Organisation estimates 70 % of child labour is deployed in agriculture and related activities.Outside of agriculture, child labour is observed in almost all informal sectors of the Indian economy.
Article 24 of India's constitution prohibits child labour. Additionally, various laws and the Indian Penal Code, such as the Juvenile Justice (care and protection) of Children Act-2000, and the Child Labour (Prohibition and Abolition) Act-1986 provide a basis in law to identify, prosecute and stop child labour in India



സ്കൂള്‍ അസംബ്ലിയില്‍ എടുക്കാവുന്ന പ്രതിജ്ഞ
 
         ബാലവേല കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് ഞാന്‍ മനസിലാക്കുന്നു.കേരളസംസ്ഥാനത്തെ ഒരു ഭാവി പൗരനെന്ന നിലയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്വം എനിക്ക് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നോടൊപ്പം ക്ലാസ് മുറികളില്‍ ഇരുന്ന് പഠിക്കേണ്ട കുട്ടികളെ സാമ്പത്തിക നേട്ടത്തിനായി പണി എടുപ്പിക്കുന്ന തൊഴിലുടമകളെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വന്ന് ശരിയായ ശിക്ഷ വാങ്ങിക്കൊടുക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി ഞാന്‍ ബോധവാനാണ്.14 വയസിന് താഴെയുള്ള കുട്ടികളെക്കൊണ്ട് പണി എടുപ്പിക്കുന്നതായി കണ്ടാല്‍ ചൈല്‍ഡ് ലൈന്‍ മുഖേന വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് കുട്ടികളെ മോചിപ്പിക്കുന്നതിനും അതുവഴി അവരുടെ പഠനത്തിനും വഴിയൊരുക്കുമെന്ന് ബാലവേലവിരുദ്ധദിനമായ ജൂണ്‍ 12-ന് എന്റെ സഹപാഠികള്‍ക്കൊപ്പം ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.
പ്രതിജ്ഞ പി ഡി എഫ് രൂപത്തില്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 
CLICK HERE for a SHORT FILM against Child Labour. 
സ്കൂളില്‍ പ്രദര്‍ശിപ്പിക്കാവുന്ന ഒരു പ്രസന്റേഷന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
CLICK HERE to Download Child Labour Prevention Act 1986.

ഒരു കവിത



Post a Comment