ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

SAMAGRA

         പൊതുവിദ്യാഭ്യാസ സംരക്ഷണയ‍ജ്ഞത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുസമൂഹത്തിലേക്കെത്തിക്കുന്നതിനും അതിലുമുപരി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദമായ വിധത്തില്‍ പഠനവിഭവങ്ങള്‍ തയ്യാറാക്കുന്നതിനും പങ്ക് വെക്കുന്നതിനും KITEന്റെയും SCERT യുടെയും സഹകരണത്തോടെ തയ്യാറാക്കിയ e-Resourse Portal ആണ് സമഗ്ര.
CLICK HERE To Enter Samagra Web Portal 
സമഗ്രയില്‍ അംഗത്വെമെടുക്കുന്നതെങ്ങനെ
സമഗ്രയില്‍ അംഗത്വെമെടുക്കുന്നതിന് പെന്‍ നമ്പര്‍ അനിവാര്യമാണ്. പെന്‍നമ്പര്‍ ലഭിച്ച ജീവനക്കാര്‍ ഇതിനായി സമഗ്രയിലെ ലോഗിന്‍ പേജിലെ Signup എന്നതില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന രജിസ്ട്രേഷന്‍ പേജില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കി Sign up ബട്ടണ്‍ അമര്‍ത്തുക. 
രജിസ്രേഷന്‍ ചെയ്യുന്ന വിധം വിശദീകരിക്കുന്ന Tutorial ഇവിടെ 

RESETTING PASSWORD :
സമഗ്രയിൽ അംഗമായ അധ്യാപകരുടെയും  പാസ് വേഡ് Reset ചെയ്യാൻ ഇപ്പോൾ പ്രധാന അധ്യാപകന് സാധിക്കും. സമഗ്രയിലെ HM ലോഗിനിലൂടെ പ്രവേശിച്ച്  Manage എന്ന ടാബിൽ Teachers ക്ലിക്ക് ചെയ്താൽ സമഗ്രയിൽ അംഗങ്ങളായ ആ വിദ്യാലയത്തിലെ അധ്യാപകരുടെ ലിസ്റ്റ് കാണാം. അതിൽ നിന്നും പാസ്‌വേഡ് മാറ്റേണ്ട അധ്യാപികയുടെ പേരിന് നേരെയുള്ള Reset ബട്ടൺ ക്ലിക്ക് ചെയ്താൽ പുതിയ 5 അക്ക നമ്പർ പാസ്‌വേഡ് ലഭിക്കും. ഈ നമ്പറാണ് ആ ടീച്ചറുടെ പുതിയ പാസ് വേഡ്. ടീച്ചർക്ക് സ്വന്തം Login വഴി കയറി Account എന്ന ടാമ്പിലെ Change password എന്ന ടാബിൽ ക്ലിക്ക് ചെയ്ത് പാസ്‌വേഡ് മാറ്റാവുന്നതാണ്. പഴയ പാസ്‌വേഡ് ആദ്യത്തെ text box ൽ നൽകണം പുതിയ പാസ് വേഡ് താഴെവരുന്ന 2 ടെക്സ്റ്റ് ബോക്സിലും നൽകി change password എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ മതി.  

ട്രാന്‍സ്‌ഫര്‍ ആയ അധ്യാപകനെ പുതിയ വിദ്യാലയത്തിലെ സമഗ്രയിലേക്ക് മാറ്റുന്നതിന്
ട്രാൻസ്ഫർ ആയി വരുന്ന അധ്യാപകർ പഴയ വിദ്യാലയത്തിലെ പ്രധാനാധ്യാപകന്‍ മുഖേന അവിടുത്തെ സമഗ്ര യിൽ നിന്ന് transit ചെയ്യണം.HM ലോഗിന്‍ മുഖേന പ്രവേശിച്ച് Manage എന്ന ടാമ്പിൽ Teachers ക്ലിക്ക് ചെയ്താൽ സമഗ്രയിൽ അംഗങ്ങളായ ആ വിദ്യാലയത്തിലെ അധ്യാപകരുടെ ലിസ്റ്റ് കാണാം. അതിൽ നിന്നും ട്രാന്‍സ്‌ഫര്‍ ആയ അധ്യാപികയുടെ പേരിന് നേരെയുള്ള Transit ബട്ടൺ ക്ലിക്ക് ചെയ്താൽ മതി, HM ലോഗിനില്‍  transit ആയാൽ നിങ്ങളുടെ profile തുറന്ന് പുതിയ വിദ്യാലയത്തിന്റെ പേര് തിരഞ്ഞെടുത്ത് save ചെയ്യുക. പ്രധാന അധ്യാപകൻ Approval തന്നാൽ നിങ്ങൾക്ക് വീണ്ടും സമഗ്ര ഉപയോഗിക്കാം. TM അപ്രൂവലിനായി നൽകാം.

https://samagra.kite.kerala.gov.in/ എന്ന സമഗ്രയുടെ ലിങ്കിലൂടെ സമഗ്രയില്‍ പ്രവേശിച്ചാല്‍ e-Resourses, Text Books , Question Bank എന്നിങ്ങനെ മൂന്ന് ലിങ്കുകള്‍ കാണാവുന്നതാണ്.

ഇതിലെ ഒന്നാമത്തെ ലിങ്ക് ആയ e-Resourses എന്നതില്‍ ക്ലിക്ക് ചെയ്താല്‍ 8 മുതല്‍ 12 വരെയുള്ള ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും അധ്യായം തിരിച്ചുള്ള പഠനവിഭവങ്ങളുടെ വിവിധതരത്തിലുള്ള Resources ലഭിക്കും. ഇതിനായി തുറന്ന് വരുന്ന പേജിന്റെ മുകളിലുള്ള Courses എന്നതില്‍ നിന്നും ക്ലാസ് തിരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ ഇടത് വശത്തുള്ള Standard എന്നതിന് താഴയുള്ള ക്ലാസോ തിരഞ്ഞെടുക്കുക . ഇതിന് മുകളിലുള്ള Malayalam English Tamil Kannada എന്നിവയില്‍ നിന്നും മീഡിയയം തിരഞ്ഞടുക്കാവുന്നതാണ്. തുടര്‍ന്ന് മധ്യഭാഗത്തായി കാണുന്ന
, എന്നീ ബോക്‌സുകളില്‍ നിന്നും വിഷയവും അധ്യായവും ആ അധ്യായത്തിലെ പാഠഭാഗവും തിരഞ്ഞെടുക്കുക. വലത് ഭാഗത്ത് മുകളില്‍ വിവിധതരത്തിലുള്ള പഠനപ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്ന അടയാളങ്ങള്‍ താഴെപ്പറയുന്ന രീതിയില്‍ കാണാവുന്നതാണ്.
ഇതില്‍ ആദ്യത്തേത് Videos രണ്ടാമത്തേത് Sound, മൂന്നാമത്തേത് Images നാലാമത്തേത് Interactive  അഞ്ചാമത്തേത് Others എന്നിവയാണ്. ഓരോന്നിനും മുകളില്‍ ചുവന്ന വൃത്തത്തിനുള്ളില്‍ ആ പാഠഭാഗത്തെ ആസ്പദമാക്കി എത്ര പഠനപ്രവര്‍ത്തനങ്ങള്‍ ഈ വിഭാഗത്തില്‍ ഉണ്ട് എന്ന് സൂചിപ്പിച്ചിരിക്കുന്നു. ആ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ താഴേക്ക് പഠനപ്രവര്‍ത്തനങ്ങളുടെ ലിസ്റ്റ് തുറന്ന് വരും അതില്‍ ക്ലിക്ക് ചെയ്താന്‍ ഈ പ്രവര്‍ത്തനം ഡൗണ്‍ലോഡ് ചെയ്യാവുന്ന മാതൃകയില്‍ ജാലകം ലഭിക്കും ഇതിനെ സേവ് ചെയ്ത് പെന്‍ഡ്രൈവില്‍ എടുത്താന്‍ ക്ലാസ് മുറികളില്‍ ഉപയോഗിക്കാവുന്നതാണ്.

    ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതിനായി Text Books എന്ന രണ്ടാമത്തെ ലിങ്ക് ഉപയോഗിക്കാം. തുറന്ന് വരുന്ന ജാലകത്തിലെ Select Medium, Select Class,Select Subject എന്നീ ബോക്‌സുകളില്‍ അനുയോദ്യമായവ തിരഞ്ഞെടുത്ത് പാഠപുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

മൂന്നാമത്തെ ലിങ്കായ Question Bank ഉപയോഗിച്ച് വ്യത്യസ്ത മേഖലകളിലുള്ളവര്‍ തയ്യാറാക്കിയ ചോദ്യശേഖരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിനായി Class Type എന്നതില്‍ SSE എന്ന് തിരഞ്ഞെടുത്ത് Class, Subject, Chapter, Subtitle എന്നിവയില്‍ അനുയോജ്യമായവ തിരഞ്ഞെടുക്കണം. നിലവില്‍ VIII IX, X ക്ലാസുകളിലെ ചോദ്യശേഖരങ്ങള്‍ ആണ് ഇവിടെ നിന്നും ലഭിക്കുക. 

1 Comments