നിലവിലെ ശമ്പളസ്‍കെയിലിന് ആനുപാതികമായി ജി ഐ എസ് വരിസംഖ്യ സാധാരണയായി പുതുക്കേണ്ടത് സെപ്‍തംബര്‍ മാസ ശമ്പളത്തിലാണ് . ഈ മാസത്തെ ശമ്പളത്തില്‍ ജി ഐ എസ് വരിസംഖ്യ കുറവുള്ള ഉദ്യോഗസ്ഥരുടെ ശമ്പളം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ ബില്ലുകള്‍ പാസാക്കാറില്ല. അതിനാല്‍ സെപ്‍തംബര്‍ മാസത്തെ ബില്‍ തയ്യാറാക്കുന്നതിനു് മുമ്പായി ചുവടെ പട്ടികയില്‍ നല്‍കിയിരിക്കുന്ന ക്രമത്തിലാണോ ജി ഐ എസ് വരിസംഖ്യ കിഴിവ് വരുത്തുന്നത് എന്ന് പരിശോധിക്കേണ്ടതാണ്
- നിലവില്‍ വരിസംഖ്യ കുറവ് വരുത്തുന്ന ജീവനക്കാര്‍ക്ക് പ്രായം 50 വയസ് കഴിഞ്ഞാലും വരിസംഖ്യ ആവശ്യമായതിലും കുറവാണെങ്കില്‍ ശമ്പളസ്‍കെയിലിന് ആനുപാതികമായി ഉയര്‍ത്തേണ്ടതാണ്.
- എല്ലാ ജീവനക്കാര്‍ക്കും ശമ്പളസ്‍കെയിലിന് ആനുപാതികമായ ഏറ്റവും കുറഞ്ഞ വരിസംഖ്യ ശമ്പളത്തില്‍ നിന്നും കുറവ് വരുത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടത് DDO യുടെ ഉത്തരവാദിത്വമാണ്.
- 01/09/2026 ന് 45തികയാത്തവര്‍ക്ക് മാത്രമേ മിനിമം തുകയേക്കാള്‍ ഉയര്‍ന്ന പ്രീമിയം ( ആ സ്കെയിലിന്റെ മിനിമം തുകയുടെ ഇരട്ടി വരെ) അടക്കാന്‍ അര്‍ഹതയുള്ളു. ഇപ്രകാരം അടക്കുന്നവരുടെ പരമാവധി പ്രീമിയം 2000 രൂപയില്‍ അധികരിക്കരുത്
- 50 വയസ് കഴിഞ്ഞ് സര്‍വീസില്‍ കയറിയവര്‍ക്ക് GIS അംഗത്വം ആവശ്യമില്ല
- GIS പ്രീമിയം വര്‍ധിപ്പിക്കുന്നത് നിലവിലെ അക്കൗണ്ട് നമ്പറില്‍ തന്നെ ആയതിനാല്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കുകയോ മറ്റെന്തെങ്കിലും നടപടി ക്രമങ്ങളുടെ ആവശ്യമോ ഇല്ല
| |
