സംസ്ഥാനത്തെ ഗവ ഹയര്‍ സെക്കണ്ടറി സ്‍കൂളുകളിലെ ഹയര്‍ സെക്കണ്ടറി ജൂണിയര്‍ അധ്യാപക തസ്‍തികയിലേക്ക് HST, UPST/LPST, മിനിസ്റ്റീരിയല്‍ സ്റ്റാഫ് ,ലാബ് അസിസ്റ്റന്റുമാരില്‍ നിന്നും തസ്‍തിക മാറ്റ നിയമനം മുഖേന ചുവടെ വിഷയങ്ങളില്‍ നിയമനം ഉത്തരവ് പുറപ്പെടുവിച്ചു . നിയമനം ലഭിച്ച അധ്യാപകരില്‍ കെ ടെറ്റ് യോഗ്യത നേടാത്തവര്‍ രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടാമെന്ന നിബന്ധനക്ക് വിധേയമായി ബോണ്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. നിയമനം ലഭിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 7 ദിവസത്തിനകം നിയമനം ലഭിച്ച ഓഫീസ് മേലധികാരി മുമ്പാകെ ജോലിയില്‍ പ്രവേശിക്കണമെന്നും അല്ലാത്ത പക്ഷം നിയമന ഉത്തരവ് റദ്ദാകുമെന്നും ഉത്തരവില്‍ പറയുന്നു
