രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SPARK PROBLEM SOLVING CAMPS

സ്പാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് SPARK സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പുകള്‍ എല്ലാ ജില്ലകളിലും നടക്കുന്നു. പാലക്കാട് , മലപ്പുറം ജില്ലകളുടെ ക്യാമ്പ് ഈ മാസം 3,4 തീയതികളില്‍ പാലക്കാട് സുല്‍ത്താന്‍പേട്ടയിലെ ഐ ടി സ്കൂള്‍ DRCയിലാണ് നടക്കുന്നത്. ജീവനക്കാരുടെ സര്‍വീസുമായി ബന്ധപ്പെട്ട് DDOമാര്‍ക്ക് തിരുത്താന്‍ സാധിക്കാത്ത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് ക്യാമ്പ്. പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ തിരുത്തുന്നതിനാവശ്യമായ രേഖകള്‍ സഹിതം വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളും ഓഫീസുകളും മൂന്നിന് രാവിലെ പത്ത് മണിക്ക് ഐ ടി സ്കൂളില്‍ ഹാജരാകണമെന്ന് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു. 
     കൊല്ലം , പത്തനംതിട്ട ജില്ലകള്‍ക്ക് ഫെബ്രുവരി 5,6 തീയതികളില്‍ കൊല്ലം IT@Schoolലും കോഴിക്കോട് , വയനാട് ജില്ലകള്‍ക്ക് ഗവ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ കോഴിക്കോട് വെച്ച് 8,9 തീയതികളിലും ആലപ്പുഴ ജില്ലക്ക് ആലപ്പുഴ കളക്ട്രേറ്റില്‍ 9നുമായിരിക്കും ക്യാമ്പ് നടക്കുക. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകള്‍ക്ക് സ്പാര്‍ക്ക് ഹെല്‍പ്പ്ഡെസ്ക് കണ്ണൂരില്‍ 9,10 തീയതികളിലാവും ക്യാമ്പ്. DDO തലത്തില്‍ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളുള്ളവരാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്.

Post a Comment

Previous Post Next Post