FLASH NEWS

Incentive to Girls അവസാന തീയതി ഏപ്രില്‍ 10 വരെ ദീര്‍ഘിപ്പിച്ചു.പാലക്കാട് റവന്യൂ ജില്ലയിലെ മാര്‍ച്ച് 31-ന് റിട്ടയര്‍ ചെയ്യുന്നവരുള്‍പ്പെടെയുള്ള എല്ലാ പ്രധാനാധ്യാപകരുടെയും യോഗം ഏപ്രില്‍ ആറിന് രാവിലെ പത്തരക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍. സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പ് പ്രിന്റൗട്ടുകള്‍ ഏപ്രില്‍ പത്തിനകം എത്തിക്കണമെന്ന് നിര്‍ദ്ദേശം. അവധിക്കാല അധ്യാപകപരിശീലനം മെയ് 12 മുതല്‍. ഗവ സ്കൂള്‍ അധ്യാപകരുടെയും പ്രധാനാധ്യാപകരുടെയും ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിന് അപേക്ഷ ക്ഷണിച്ചു സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. 9,10 ക്ലാസുകളില്‍ പഠിക്കുന്ന ST വിഭാഗം വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ അടിയന്തരമായി Update ചെയ്യണമെന്ന സര്‍ക്കുലര്‍ Downloads-ല്‍ .
LIST OF ADDITIONAL EXAMINERS POSTED FOR SSLC VALUATION
Final eniority list of HSA's from 01.01.97 to 31/12/2000 :
ഗവ സ്കൂള്‍ പ്രധാനാധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിന് അപേക്ഷ ക്ഷണിച്ചു
NuMATS RESULTS PUBLISHED
സ്നേഹപൂര്‍വ്വം
ANTICIPATORY INCOME TAX GENERATOR 2015-16(Prepared by Sri.Sudheer Kumar T.K)
LINK to UPDATE SITC FORUM DIRECTORY Form

TAX CALCULATORS

ഓര്‍മ്മിക്കാന്‍

To Get SITC Forum updates via Whatsapp Add 9447939995 to your mobile & introduce
 • Incentive to Girls അവസാന തീയതി ഏപ്രില്‍ 10 വരെ ദീര്‍ഘിപ്പിച്ചു.
 • സ്നേഹപൂര്‍വ്വം പദ്ധതി ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളുടെ പ്രിന്റൗട്ട് ഏപ്രില്‍ പത്തിനകം എത്തിക്കണം
 • പാലക്കാട് റവന്യൂ ജില്ലയിലെ മാര്‍ച്ച് 31-ന് റിട്ടയര്‍ ചെയ്യുന്നവരുള്‍പ്പെടെയുള്ള എല്ലാ പ്രധാനാധ്യാപകരുടെയും യോഗം ഏപ്രില്‍ ആറിന് രാവിലെ പത്തരക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍.
 • SSLC-March 2015
 • EDUCATIONAL CALENDER 2014-15

 • Correction in School Admission Register(Date Of Birth etc):-Circular : Application&Instruction : Procedigs
 • 2015 വര്‍ഷത്തെ പൊതു അവധിദിവസങ്ങളുടെ ലിസ്റ്റ്
 • Tuesday, March 31, 2015

  എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയ ക്യാമ്പില്‍ ഹാജരാകണം

  2015 ല്‍ നടത്തിയ എസ്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം നടത്തുന്നതിന് നിയമന ഉത്തരവ് ലഭിച്ചിട്ടുളള എല്ലാ അദ്ധ്യാപകരും അടിയന്തരമായി നിശ്ചിത ക്യാമ്പുകളില്‍ ഹാജരാകണം. മുന്‍കൂട്ടി അനുവാദം ലഭിക്കാതെ മൂല്യനിര്‍ണ്ണയ ജോലികളില്‍ നിന്നും ഒഴിവായി നില്‍ക്കുന്നവരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് പരീക്ഷാഭവന്‍ പത്രക്കുറിപ്പില്‍ അറിയിക്കുന്നു

  Monday, March 30, 2015

  USER NAME, PASSWORD എന്നിവ വാങ്ങണം


  ഗവ സ്കൂള്‍ അധ്യാപകരുടെയും HM/AEO മാരുടയും പൊതു സ്ഥലമാറ്റത്തിന് അപേക്ഷിക്കുന്നതിന് പ്രധാനാധ്യാപകര്‍ , AEOമാര്‍, തുടങ്ങിയവര്‍ യൂസര്‍ നെയിമും പാസ് വേര്‍ഡും ഏപ്രില്‍ ഒന്നു മുതല്‍ DDE ഓഫീസില്‍ നിന്നും നിന്നും വാങ്ങണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

  വിരമിക്കുന്നവര്‍ക്ക് ആശംസകള്‍

     

       സുദീര്‍ഘമായ അധ്യപനകാലഘട്ടത്തിന് ശേഷം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ നൂറ് കണക്കിന് അധ്യാപകരും അനധ്യാപകരും ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ പ്രഥമ DEO ശ്രീ നാരായണന്‍ മാഷ്,  ഒറ്റപ്പാലം DEO ശ്രീമതി ഗിരിജ ടീച്ചര്‍ മണ്ണാര്‍ക്കാട് , ഷൊര്‍ണ്ണൂര്‍ എന്നീ ഉപജില്ലകളിലെ AEO-മാര്‍ എന്നിവരും ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. പാലക്കാട് DEO ശ്രീമതി രാജലക്ഷ്മി ടീച്ചര്‍ മെയ് 31-നാണ് വിരമിക്കുന്നത്. അതോടെ ജില്ലയിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രഗത്ഭരുടെ ഒരു നിര തന്നെ വഴിമാറുന്നു. ഇതോടൊപ്പം നിരവധി  പ്രധാനാധ്യാപരും അതിന്റെ പതിന്മടങ്ങ് അധ്യാപകരും വിദ്യാലയത്തിന്റെ പടികള്‍ ഇറങ്ങുന്നതോടെ വിദ്യാഭ്യാസരംഗത്തെ ഒരു കാലഘട്ടത്തിന്റെ അവസാനമായിരിക്കുന്നു. കരുത്താര്‍ന്ന നേതൃത്വപാടവം പ്രകടിപ്പിച്ച ഇവര്‍ അധ്യയന പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം കൂറും ആത്മാര്‍ഥതയും കാണിച്ചവരായിരുന്നു . തങ്ങളെ ഏല്‍പ്പിച്ച ജോലി ആത്മാര്‍ഥമായി പൂര്‍ത്തീകരിക്കുന്നതിന് ഇവര്‍ നല്‍കിയ പങ്ക് പുതിയ തലമുറക്ക് ആവേശം നല്‍കുന്നതാകും എന്നതില്‍ സംശയം വേണ്ട. സര്‍വീസില്‍ നിന്ന് വിരമിച്ചാലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും ഇവരുടെ സാന്നിധ്യം ഉണ്ടാവുമെന്നാശിക്കാം. സുഖകരവും ശാന്തവുമായ ഒരു  വിശ്രമജീവിതതം നയിക്കുന്നതിനോടൊപ്പം കുടുംബവുമായും വീടുമായും  ഇടപഴകുന്നതിന് കൂടുതല്‍ സമയം ലഭിക്കും എന്നത് സന്തോഷകരമാണെങ്കിലും വിദ്യാഭ്യസരംഗത്ത് ഏറെ പരിചയസമ്പന്നരായ അനുഭവസമ്പത്തുള്ള ഒരു കൂട്ടം സഹപ്രവര്‍ത്തകരെ നഷ്ടമാകുന്നു എന്നത് വേദനാജനകമാണ്. നിങ്ങളെ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ശിഷ്യഗണങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം SITC ഫോറവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന എല്ലാ മഹദ്‌വ്യക്തികള്‍ക്കും ആശംസകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നതോടൊപ്പം തന്നെ ഇക്കാലയളവില്‍ SITC ഫോറവുമായി സഹകരിച്ചതിന് പ്രത്യേകം നന്ദിയും പ്രകാശിപ്പിക്കുന്നു.

  Sunday, March 29, 2015

  സ്‌കൂളുകളിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

  സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായി ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവ് ലഭിച്ചാല്‍ ഉടന്‍ തന്നെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നതുള്‍പ്പെടെയുളള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിശദവിവരങ്ങള്‍ പി.ആര്‍.ഡി വെബ്‌സൈറ്റിലും ഇ-മെയിലിലും. (സര്‍ക്കുലര്‍ നം. 2859/ജി3/15/പൊവിവ. തീയതി 18.03.2015)

  Friday, March 27, 2015

  SSLC 2015 NEWS  SSLC Exam Question Papers 
  Maths:QP&KEY  (Prepared by Sri C R Muraleedharan GHS Chalissery)
  Social :QP & Key (Prepared by Smt Alice Mathew,GHS Vechoor,Kottayam)
  Physics Key (Prepared By Shaji A, Govt HS Pallikkal)
  Chemistry Key (Prepared By Ravi P & Deepa C, HS Peringode)
  Biology Key(Prepared By M M Krishnan, GHSS Kottodi)

  SSLC Valuation Duty-ക്ക് ക്യാമ്പുകളിലെ അധ്യാപക ക്ഷാമ പരിഹരിക്കുന്നതിനായി വിവിധ വിദ്യാലയങ്ങളില്‍ നേരത്തെ നിയമനം ലഭിക്കാത്ത അധ്യാപകര്‍ക്ക് നിര്‍ബന്ധിതവാല്യുവേഷന്‍ നല്‍കി ഉത്തരവായിരിക്കുന്നു. അതത് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ അവരവരുടെ വിദ്യാലയങ്ങളിലെ അധ്യാപകരുടെ പോസ്റ്റിങ്ങ് ഓര്‍ഡര്‍ പരീക്ഷാഭവന്‍ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നല്‍കുന്നതിന് നിര്‍ദ്ദേശം. പോസ്റ്റിങ്ങ് ഓര്‍ഡര്‍ ഇവിടെ
  SSLC പരീക്ഷാ വാല്യുവേഷന്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ പത്ത് വരെ. പോസ്റ്റിങ്ങ് ഓര്‍ഡര്‍ പരീക്ഷാഭവന്‍ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കണം. എട്ട് ദിവസങ്ങളാണ് വാല്യുവേഷന് നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച് 31, ഏപ്രില്‍ 1,4,6മുതല്‍ 10 വരെഎന്നിങ്ങനെ. വാല്യുവേഷന് വരുത്തിയ പ്രധാന മാറ്റം ഉത്തരക്കടലാസുകള്‍ പെന്‍സില്‍ ഉപയോഗിച്ചാണ് നോക്കേണ്ടത്. Facing Sheet-ലെ ടാബുലേഷന്‍ കോളങ്ങളില്‍ മാത്രമാണ് പേന ഉപയോഗിച്ച് മാര്‍ക്ക് രേഖപ്പെടുത്താവുന്നത്. ഉത്തരങ്ങള്‍ എഴുതിയ പേജുകളില്‍ HB പെന്‍സിലുപയോഗിക്കണമെന്നും ഇതിനുള്ള പെന്‍സിലുകള്‍ ക്യാമ്പുകളില്‍ ലഭ്യമാക്കുമെന്നും പരീക്ഷാ സെക്രട്ടറി പറഞ്ഞു. ബാലാവകാശകമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് റീവാല്യുവേഷന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാണ് ഈ മാറ്റം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതു കൂടാതെ റീവാല്യുവേഷന്‍ അതത് സെന്ററുകള്‍ക്ക് പകരം കേന്ദ്രീകൃതമാക്കാനും ആലോചിക്കുന്നതായും പറഞ്ഞു.

  ഇത് വരെ ആബ്സന്റ്റീസ് വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തവര്‍ 25-നകം അത് സൈറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം.(സ്കൂള്‍ ലോഗിന്‍ വഴി പ്രവേശിച്ച് Pre-Examination എന്നതിന് താഴെയായി Absentees -> Absentees Entry എന്നത് വഴി ആബ്‌സന്റ് ആയവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.രജിസ്റ്റര്‍ നമ്പര്‍ ചര്‍ക്കുന്നതിന് മുമ്പ് വിഷയം തിരഞ്ഞെടുക്കണം.)
  ലിങ്ക് ഇവിടെ  


  SSLC 2015 പ്രവര്‍ത്തനങ്ങള്‍ ഇത് വരെ

  Incentive to Girls അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിനം ഇന്ന്

     ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ക്കായുള്ള Incentive to Girls സ്കോളര്‍ഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാനദിവസം ഇന്ന്(മാര്‍ച്ച് 28) ണ്. സമ്പൂര്‍ണ്ണയില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ട എല്ലാ Mandatory Field-കളും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കൂ. ഇതോടൊപ്പം ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കണം. വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ പൂര്‍ത്തീകരിച്ചതിന് ശേഷം Sync Students എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ Eligible ആയ വിദ്യാര്‍ഥികളുടെ ലിസ്റ്റ് ELIGIBLE STUDENTS എന്നതില്‍ കാണാവുന്നതാണ്. എല്ലാ വിദ്യാര്‍ഥികളും ഉണ്ടന്ന് ഉറപ്പാക്കിയ ശേഷം REPORT ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രിന്റ് നിര്‍ദ്ദേശം ഉള്‍പ്പെട്ട പേജ് ലഭിക്കും. REPORT പേജില്‍ കുട്ടികളുടെ വിവരങ്ങള്‍ക്ക് പകരം നിര്‍ദ്ദേശമാണ് വരുന്നതെങ്കില്‍ ഈ വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ്ണയിലെ ഏതെങ്കിലും ഫീല്‍ഡുകള്‍ പൂരിപ്പിക്കാന്‍ വിട്ടു പോയതു കൊണ്ടായിരിക്കും. ELIGIBLE STUDENTS-ന്റെ ലിസ്റ്റില്‍ കുട്ടികളുടെ പേര് വരാത്തതിന് കാരണം സമ്പൂര്‍ണ്ണയിലെ Gender എന്നതില്‍ Female-ന് പകരം Male എന്നോ Category എന്ന ഫീല്‍ഡിന് നേരെ SC/ST എന്നതിന് പകരം മറ്റേതെങ്കിലും വിഭാഗമോ കിടക്കുന്നതായിരിക്കും. കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളുടെ കോപ്പിയും റിപ്പോര്‍ട്ടിനൊപ്പം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
  മാര്‍ച്ച് 31-ന് മുമ്പ് 9,10 ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ ST വിദ്യാര്‍ഥികളുടെയും വിവരങ്ങളും സമ്പൂര്‍ണ്ണയില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന മറ്റൊരു സര്‍ക്കുലറും പുറത്തിറങ്ങിയിട്ടുണ്ട്. Hostel-ല്‍ നിന്ന് പഠിക്കുന്ന ST വിദ്യാര്‍ഥികളുടെ പേജിലെ Students Residing in Hostel എന്നതിന് നേരെ Yes എന്നു ചേര്‍ക്കണം. 8,9,10 ക്ലാസുകളിലെ പ്രസ്തുതവിഭാഗം കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശം

  Tuesday, March 24, 2015

  വോട്ടര്‍ ഐ ഡി കാര്‍ഡ് കളര്‍ഫുള്‍ ആകുന്നു

   
  കേരളത്തിലെ നിലവിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള വോട്ടര്‍മാരുടെ കാര്‍ഡുകള്‍ പുതുക്കുന്നതിനവസരം. നിലവിലുള്ള കാര്‍ഡിന് പകരംPVC Elector ID Card ആക്കി മാറ്റാവുന്നതാണ്. ഓണ്‍ലൈനായി ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതോടൊപ്പം നിലവിലെ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തുന്നതിനും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനും അവസരം ലഭിക്കും. കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിയുടെ ഒദ്യോഗിക വെബ്‌പോര്‍ട്ടലില്‍ ഇതിനുള്ള ലിങ്ക് ലഭ്യമാണ്. ഇതിനായി താഴെപ്പറയുന്നവ കയ്യില്‍ കരുതുക
  1. നിലവിലുള്ള കാര്‍ഡിന്റെ നമ്പര്‍
  2. ആധാര്‍ കാര്‍ഡിന്റെ നമ്പര്‍
  3. പുതിയ കളര്‍ പാസ്‌പോര്‍ട്ട് ഫോട്ടോ ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ളത്(ലൈറ്റ് ബാക്ക്ഗ്രൗണ്ടിലായിരിക്കണം)
  4. മൊബൈല്‍ നമ്പര്‍
  5. നിലവിലെ കാര്‍ഡില്‍ മറ്റെന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ്
  പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് ഡിജിറ്റല്‍ രൂപത്തിലില്ലെങ്കില്‍ അതിന്റെ കോപ്പി ബൂത്ത് ലെവല്‍ ഓഫീസര്‍ തെളിവെടുപ്പിന് വരുന്ന അവസരത്തില്‍ സമര്‍പ്പിച്ചാലും മതി. ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അതിന്മേല്‍ തെളിവെടുപ്പിനായി ആ പ്രദേശത്തെ ബൂത്തിന്റെ ചുമതലയിലുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ നിങ്ങളുടെ വീട്ടിലെത്തും . ബന്ധപ്പെട്ട രേഖകളുടെ ശരി പകര്‍പ്പ് അദ്ദേഹത്തിന് സമര്‍പ്പിക്കണം. ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തവര്‍ അതിന്റെ കോപ്പിയും സമര്‍പ്പിക്കേണ്ടി വരും. പുതിയ കാര്‍ഡിന് പത്ത് രൂപ നല്‍കേണ്ടി വരും . കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറഞ്ഞവര്‍ക്കായി ജില്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും അക്ഷയകേന്ദ്രങ്ങള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
  ഫോട്ടോയുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം ഇവിടെ
  ഇതോടൊപ്പം തന്നെ നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പുതുതായി പേരുകള്‍ ഉള്‍പ്പെടുത്തുന്നതിനും അവസരം  ലഭിക്കുന്നതാണ്

  നിലവിലുള്ള കാര്‍ഡ് പുതുക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
  പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
  വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ

  Sunday, March 22, 2015

  2013-14 വര്‍ഷത്തെ ഐ ടി പ്രാക്ടിക്കല്‍ ഫണ്ട് ഉടനെ ലഭിക്കും

      ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് SSLC പരീക്ഷയുടെ വാല്യുവേഷനുമായി ബന്ധപ്പെട്ട് ക്യാമ്പ് ഓഫീസര്‍മാര്‍ക്കും സ്കോര്‍ സൂപ്പര്‍വൈസര്‍മാര്‍ക്കുമായി പരിശീലനം നടന്നു. ഈ വര്‍ഷത്തെ പരീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് വിഹിതം അപര്യാപ്തമാണെന്നും ഇത് വര്‍ദ്ധിപ്പിക്കണമെന്നും ഏതാനും ക്യാമ്പ് ഓഫീസര്‍മാര്‍ ആവശ്യമുന്നയിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ബഹുമാനപ്പെട്ട ഡി പി ഐ സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ടന്നും അടുത്ത വര്‍ഷം നിശ്ചയമായും വര്‍ദ്ധനവുണ്ടാകുമെന്നും പരീക്ഷാ സെക്രട്ടറി സുകുമാരന്‍ സാര്‍ അറിയിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു മാസ്റ്റര്‍ ട്രയിനര്‍ ഐ ടി പരീക്ഷയുടെ പ്രതിഫലത്തിലെ അപാകതകള്‍ ഉന്നയിക്കുകയുണ്ടായി . ചോദ്യത്തിന്റെ ആദ്യഭാഗം കേട്ടപ്പോള്‍ തന്നെ സെക്രട്ടറി, പ്രതിഫലക്കാര്യത്തിലെ അപാകതയുടെ പ്രശ്നമല്ലെ അതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിരുന്നുവെന്നും  അതും പരിഹരിക്കണമെന്ന നിര്‍ദ്ദേശവും ഇതോടൊപ്പം  സമര്‍പ്പിച്ചിട്ടുണ്ടെന്നും അടുത്ത വര്‍ഷം പരിഹാരമുണ്ടാകുമെന്നും ഉറപ്പ് നല്‍കി. ഫോറം ഇക്കഴിഞ്ഞ വര്‍ഷം നടത്തിയ ഇടപെടലുകള്‍ ഫലം കാണുന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. ഈ അധ്യയനവര്‍ഷം ഈ പ്രശ്നം പരീക്ഷാ സെക്രട്ടറിമുമ്പാകെ നേരിട്ടും അല്ലാതെയും നിരവധി തവണ നാം അവതരിപ്പിക്കുകയും സമാന മനസ്കരുടെ സഹകരണം തേടുകയും ചെയ്തിരുന്നു. അവ ഫലപ്രാപ്തിയിലെത്തുമെന്ന് പ്രതീക്ഷിക്കാം . ഇതോടൊപ്പം മുന്‍വര്‍ഷത്തെ ഐ ടി പരീക്ഷയുടെ പ്രതിഫലം ഇതുവരെ ലഭിച്ചില്ലെന്ന പരാതിക്ക് അതിനുള്ള ഫണ്ട് പാസായിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് ബന്ധപ്പെട്ട DEOമാര്‍ക്ക് കൈമാറുമെന്നും അറിയിക്കുകയുണ്ടായി

  Thursday, March 19, 2015

  Valuation Posting Order Available


  2015 എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് അസിസ്റ്റന്റ് എക്‌സാമിനര്‍, അസിസ്റ്റന്റ് ചീഫ് എക്‌സാമിനര്‍ എന്നിവരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ നിയമന ഉത്തരവുകള്‍ പ്രഥമാദ്ധ്യാപകര്‍ www.keralapareekshabhavan.inഎന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച്HM LOGIN ചെയ്ത് സ്‌കൂള്‍ കോഡും പാസ്‌വേര്‍ഡും നല്‍കി പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ടവര്‍ക്ക് അടിയന്തരമായി നല്‍കണമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
  Circular for Examiners 
  Link Here 
  (For Schools who could not open the valuation site
  contact Pareekshabhavan at 0471 2546832 or 2546833 password will be reset as school code after registering your complaint.)

  പരീക്ഷാ സമയം പുന:ക്രമീകരിച്ചു. സ്കൂളുകള്‍ 30-ന് അടക്കും

  ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കൂടി നടത്തേണ്ടതിനാല്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍ മാര്‍ച്ച് 24 മുതല്‍ 30 വരെയുള്ള പരീക്ഷകള്‍ വിഷയങ്ങളില്‍ മാറ്റമില്ലാതെ അതത് ദിവസം ഉച്ചയ്ക്ക് 1.45 ന് പുനക്രമീകരിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 2014-15 അദ്ധ്യയന വര്‍ഷത്തെ ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണയം മുമ്പ് പ്രസിദ്ധീകരിച്ച ടൈംടേബിള്‍ പ്രകാരം നടത്തും.
            സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 30 ന് അവസാനിക്കുന്നതിനാലും SSLC വാല്യുവേഷന്‍ മാര്‍ച്ച് 31 ന് ആരംഭിക്കുന്നതിനാലും മധ്യവേനലവധിക്കായി സംസ്ഥാനത്തെ സ്‌കൂളുകള്‍ മാര്‍ച്ച് 30 ന് അടയ്ക്കും.
   
  8,9 ക്ലാസുകളിലെ പുതുക്കിയ ടൈംടേബിള്‍ ഇവിടെ

  Disclaimer

  മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!