രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാലയങ്ങളിലെ വിദ്യാര്‍ധികളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കുന്നതിനും അതിനനനുസരിച്ച് സ്കൂള്‍ സംബന്ധമായ വിവരശേഖരണം നടത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ തലത്തില്‍ നടത്തുന്ന വിവരശേഖരണമാണ് UDISE+ ലൂടെ നടത്തി വരുന്നത്. പ്രീ-പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഔപചാരിക വിദ്യാഭ്യാസം നടത്തുന്ന ഗവ. , എയ്‍ഡഡ് , അണ്‍ എയ്ഡഡ് മേഖലയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പ്രവര്‍ത്തനത്തിലൂടെ നടത്തുന്ന വിഭവസമാഹരണത്തില്‍ പങ്കാളികളാകുന്നു. വിദ്യാര്‍ഥികളുടെയും അധ്യാപകരുള്‍പ്പെടെ ജീവനക്കാരുടെയും അടിസ്ഥാനവിവരങ്ങള്‍ ശേഖരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനുള്ള മാര്‍ഗമായാണ് ഈ വിഭവശേഖരണം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു ഓണ്‍ലൈന്‍ ഡേറ്റ കളക്ഷന്‍ ഫോര്‍മാറ്റ് (DCF) മുഖേന സ്കൂൾ വിശദാംശങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഫാക്കൽറ്റി ഘടന, വിദ്യാർത്ഥികളുടെ പ്രവേശന സ്ഥിതിവിവരക്കണക്കുകൾ, പരീക്ഷാ ഫലങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ വിശദാംശങ്ങള്‍ ആണ് ശേഖരിക്കുന്നത്.
2025-26 അധ്യയനവര്‍ഷത്തെ വിശദാംശങ്ങള്‍ സെപ്‍തംബര്‍ 30നകം UDISE+ പോര്‍ട്ടല്‍ മുഖേന നല്‍ണം എന്ന് നിര്‍ദ്ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ
- UDISE+ പോര്‍ട്ടലില്‍ പ്രവേശിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
- UDISE+ Teacher Module Login ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
- UDISE+ ല്‍ നിന്നും വിദ്യാലയത്തിന്റെ വിശദാംശങ്ങള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
- Click Here for Progresstion Activity User Manual
- UDISE+ പോര്‍ട്ടലില്‍ പ്രവേശിച്ച് Current Accademic Year 2025-26 ക്ലിക്ക് ചെയ്യുക
- തുറന്ന് വരുന്ന ജാലകത്തിലെ Student Movement and Progression എന്നതില്‍ ക്ലിക്ക് ചെയ്യുക
- Progression Moduleന്റെ പുതിയ ജാലകം തുറന്ന് വരും . ഈ ജാലകത്തിലെ Progression Module എന്നതിന് താഴെയുള്ള Go ബട്ടണ്‍ അമര്‍ത്തുക
- List of students eligible for progression from the academic year 2024-25 to 2025-26 ന്റെ ജാലകം തുറന്ന് വരും. ഇതില്‍ കഴിഞ്ഞ വര്‍ഷത്തെ ഓരോ ക്ലാസിലെയും വിദ്യാര്‍ഥികളുുടെ ലിസ്റ്റ് ഉള്‍പ്പെട്ട ഈ ജാലകത്തില്‍ നിന്നും Select Class, Select Section എന്നിവയില്‍ നിന്നും ക്ലാസ്, ഡിവിഷന്‍ ഇവ തിരഞ്ഞെടുത്ത് Go ബട്ടണ്‍ അമര്‍ത്തുക
- ഓരോ വിദ്യാര്‍ഥിയുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെട്ട പേജ് ചുവടെ മാതൃകയില്‍ ലഭ്യമാകും
- ഈ ജാലകത്തിലെ Progression Status എന്നതിന് നേരെയുള്ള കോമ്പോ ബോക്സില്‍ നിന്ന് Promotted (By Examination) , Not Promoted / Repeater , Promoted without Examination എന്നിവയില്‍ നിന്നും അനുയോജ്യമായത് തിരഞ്ഞെടുക്കുക. 2024-25 അധ്യയനവര്‍ഷത്തെ Marks in Percentage (%), No. of Days School attended എന്നിവ നല്‍കുക. Schooling Status (2025-26 ) എന്നതിന് നേരെ ഈ അധ്യയനവര്‍ഷം കുട്ടി ഈ വിദ്യാലയത്തില്‍ പഠനം തുടരുന്നു എങ്കില്‍ Studying in Same School എന്നും പഠിക്കുന്നില്ല എങ്കില്‍ LeftSchol with TC / Without TC എന്നതോ തിരഞ്ഞെടുക്കുക .
- തുടര്‍ന്ന് വിദ്യാര്‍ഥി ഇതേ വിദ്യാലയത്തില്‍ ഈ വര്‍ഷവും പഠിക്കുന്നു എങ്കില്‍ തൊട്ടടുത്ത കോളത്തില്‍ ഈ വര്‍ഷം പഠിക്കുന്ന ഡിവിഷന്‍ തിരഞ്ഞെടുക്കുക. ഇപ്രകാരം വിവരങ്ങള്‍ കൃത്യമായി നല്‍കി Action എന്ന കോളത്തിലെ Update നല്‍കി പ്രസ്‍തുത വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ അപ്‍ഡേറ്റ് ചെയ്യുക
- ഇപ്രകാരം വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ഥികളുടെയും വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുക.
- View Summary എന്നതില്‍ നിന്നും Progression ന്റെ നിലവിലെ അവസ്ഥ അറിയാന്‍ സാധിക്കും
- ഇപ്രകാരം എല്ലാ ഡിവിഷനിലെയും എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ അപ്‍ഡേറ്റ് ചെയ്ത ശേഷം തെറ്റുകള്‍ ഇല്ലെന്നുറപ്പാക്കി മുകളിലെ ജാലകത്തിലെ Finalize Progression ബട്ടണ്‍ അമര്‍ത്തി Progression പ്രവര്‍ത്തനം പൂര്‍ത്തിയാക്കാവുന്തതാണ്. ചുവടെ കാണുന്ന ജാലകത്തിലെ ചെക്ക്ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കി Submit ബട്ടണ്‍ അമര്ത്തുകഇപ്രകാരം Progression Activity പൂര്‍ത്തിയാകുന്നതോടെ 2024-25 അധ്യയനവര്‍ഷം വിദ്യാലയത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ 2025-26 ല്‍ പുതിയ ക്ലാസുകളിലേക്ക് പ്രമോട്ട് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്ത് കഴിഞ്ഞു. ഈ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പുതിയ ക്ലാസിലെ വിദ്യാര്‍ഥികളായി മാറിക്കഴിഞ്ഞിട്ടുണ്ടാവും.
Get PEN & DOB Click ചെയ്ത് ലഭിക്കുന്ന ജാലകത്തില്‍ Adhaar No.and Year of Birth നല്‍കി Search ചെയ്ത് കണ്ടെത്താവുന്നതാണ്.കുട്ടികളുടെ വിശദാംശങ്ങള്‍ ചേര്‍ക്കുന്നതോടൊപ്പം അധ്യാപകരുടെ വിശദാംശങ്ങളും UDISE+ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇതിനായി UDISE+ലെ Teacher Module ല്‍ ലോഗിന്‍ ചെയ്‍ത് പ്രവേശിക്കുക.
- Teacher Module ല്‍ ലോഗിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. UserID, Password, Captcha ഇവ നല്‍കി ലോഗിന്‍ ചെയ്യുക തുറന്ന് വരുന്ന ജാലകത്തിലെ Teaching/Non-Teaching/VTP (NSQF Teacher) DCF to fill the data. എന്നതിലെ Go ബട്ടണ്‍ അമര്‍ത്തുക. 2024-25 വര്‍ഷം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പേജ് ലഭ്യമാകും Click Here for User Manual on Teacher Module