അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 CM Kids Scholarship LP & UP വിഭാഗങ്ങളുടെ ഫലം പ്രഖ്യാപിച്ചു . ഫലം അറിയുന്നതിന് ഇവിടെ ഇവിടെ KTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

SSLC 2026 IT Exam Forms Generator

 




2026 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷക്ക് മുന്നോടിയായി ഐ ടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2026 ഫെബ്രുവരി 2 ന് ആരംഭിക്കാനും ഫെബ്രുവരി 13 നകം പൂര്‍ത്തീകരിക്കുന്നതിനും നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ പുറത്തിറങ്ങിയത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. പ്രാക്ടി്കല്‍ പരീക്ഷക്ക് മുന്നോടിയായി ലാബുകള്‍ സജ്ജമാക്കുന്നതോടൊപ്പം പരീക്ഷക്കാവശ്യമായ ഫോമുകള്‍ തയ്യാറേക്കേണ്ട ഉത്തരവാദിത്വവും അതത് സ്കൂളുകളിലെ എസ് ഐ ടി സി / ജോയിന്റ് എസ് ഐ ടി സിമാര്‍ക്കാണല്ലോ. ഇതിനാവശ്യമായ ഫോമുകള്‍ തയ്യാറാക്കുന്നതിന് മുന്‍വര്‍ഷങ്ങളിലേത് പോലെ എസ് ഐ ടി സി ഫോറം ബ്ലോഗ് തയ്യാറാക്കിയ എക്‍സല്‍ പ്രോഗ്രാം ചുവടെ ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്‍ത് സേവ് ചെയ്‍ത ശേഷം Data എന്ന ഷീറ്റിലെ പച്ച കള്ളികളില്‍ വിദ്യാലയത്തിന്റെയും വിദ്യാര്‍ഥികളുടെയും വിശദാംശങ്ങള്‍ നല്‍കിയാല്‍ തുടര്‍ന്നുളള ഷീറ്റുകളില്‍ നിന്നും P3, P4, P5, P7 എന്നിവ ലഭിക്കുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രിന്റ് എടുക്കുമ്പോള്‍ പ്രിവ്യൂ പരിശോധിച്ച് ആവശ്യമായ എണ്ണം പേജുകള്‍ മാത്രം എടുക്കാവൂ

Click Here to Download Forms Generator 2026

Click Here for SSLC IT Exams Circular 


Post a Comment

Previous Post Next Post