2024 ല്‍ നർക്കാനിരിക്കുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പെട്ട പേജ് ഓരോ ദിവസവും ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ധാനത്തില്‍ പേജ് അപ്‍ഡേറ്റ് ചെയ്യുന്നതാണ്.
ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നത്. സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാൽ ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകൾക്ക് പുറത്തും കാമറ സ്ഥാപിക്കും.
ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യൽ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കൺട്രോൾ റൂമുകൾ സജ്ജമാക്കുക.ഇലക്ഷൻ ഡ്യൂട്ടിയുളള ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷകള്‍ നൽകാൻ പ്രത്യേക സൗകര്യം.
സ്വന്തം താമസസ്ഥലം ഉള്‍പ്പെടുന്ന പാര്‍ലമെന്റ് മണ്ഡലത്തില്‍തന്നെയാണ് തെരഞ്ഞടുപ്പ് ഡ്യൂട്ടി ലഭിച്ചിട്ടുള്ളതെങ്കില്‍ ജീവനക്കാര്‍ ഫോറം 12 A യിലും, ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത് സ്വന്തം താമസസ്ഥലം ഉള്‍പ്പെടുന്ന പാര്‍ലമെന്റ് മണ്ഡലത്തിന് പുറത്താണെങ്കില്‍ ഫോറം 12 ലുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോറം 12 A സമര്‍പ്പിച്ച ജീവനക്കാര്‍ക്ക് ഡ്യൂട്ടി നിര്‍വഹിക്കുന്ന ബൂത്തില്‍ തന്നെ വോട്ടു ചെയ്യാം. ഫോറം 12 സമര്‍പ്പിച്ച ജീവനക്കാര്‍ക്ക് ഏപ്രിൽ 15 മുതല്‍ 20 വരെ പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററിൽ വോട്ട് രേഖപ്പെടുത്താവുന്നതാണ്.
2024 മാര്‍ച്ചിലെ ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് മാറി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഒരര്‍ഥത്തില്‍ ഔദ്യോഗിക സംവിധാനം പൂര്‍ണമായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലായി എന്ന് പറയാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ എന്ന നിലയില്‍ നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ആണ് ഈ പേജില്‍ കൈകാര്യം ചെയ്യുന്നത്.
ലോക്‍സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ രാജ്യത്തെവിടെയും നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണ്. ഇവരെ സഹായിക്കുന്നതിന് സംസ്ഥാന തലത്തിലും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‍സൈറ്റായ https://www.eci.gov.in/ ല്‍ നിന്നും ഇലക്ഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും മറ്റ് അറിയിപ്പുകളും ഹെല്‍പ്പ് ഫയലുകളും ലഭിക്കും. ഇവയില്‍ Election Commission of India യുടെ വെബ് സൈറ്റിലെ പ്രധാനപ്പെട്ട ചില ലിങ്കുകള്‍ ചുവടെ നല്‍കുന്നു.
Election Commission of India യുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്നത് Chief Electroral Officer , Kerala യുടെ നേതൃത്വത്തിലാണ്.. ശ്രീ സഞ്ജയ് കൗള്‍ IAS ആണ് ഇപ്പോളത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (CEO). CEO KERALA ക്കും സ്വന്തമായ വെബ്‍സൈറ്റും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പങ്ക് വെക്കുന്നതിനുള്ള സംവിധാനവുമുണ്ട്. CEO KERALA യുടെ ഔദ്യോഗിക വെബ്‍സൈറ്റ് https://www.ceo.kerala.gov.in/ എന്നതാണ്. ഇതില്‍ ലഭ്യമായ ചില വിവരങ്ങള്‍ ചുവടെ ലിങ്കുകളില്‍ ലഭിക്കും