ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളുടെ സമഗ്രമായ ഡിജിറ്റല്‍ പ്രൊഫൈല്‍ നിര്‍മ്മിക്കാന്‍ അധ്യാപകരെ സഹായിക്കുന്ന സംവിധാനമാണ് സഹിതം മെന്ററിങ്ങ് പോര്‍ട്ടല്‍. മെന്ററിങ്ങിലൂടെ വിദ്യാര്‍ഥികളുടെ പഠനപുരോഗതി രേഖപ്പെടുത്തുന്നതിന് രൂപീകരിച്ച സഹിതം പോര്‍ട്ടലില്‍ ഈ വര്‍ഷത്തെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടിയുടെ അടിസ്ഥാന വിവരങ്ങള്‍, പഠനവിഷയങ്ങളിലെ പ്രകടന നിലവാരം, അക്ാഗമിക-സാമൂഹിക-വൈകാരിക ശേഷികളിലെ നിലവാരം, നൈപുണികള്‍, കഴിവുകള്‍ എന്നിവ അടങ്ങിയ സമഗ്ര രേഖയായ ഡിജിറ്റല്‍ പ്രൊഫൈല്‍ തയ്യാറാക്കി മെന്റര്‍മാരെ ഈ പോര്‍ട്ടലിലൂടെ നിയോഗിക്കുന്നു. അവര്‍ക്ക് എല്ലാ മേഖലകളിലും ആവശ്യമായ പിന്തുണ നല്‍കാന്‍ അധ്യാപകരെ ആണ് മെന്റര്‍മാരായി നിയോഗിക്കുന്നത്. ഒരു മെന്റര്‍ ടീച്ചര്‍ക്ക് പരമാവധി 30 കുട്ടികളെ വരെ മെന്ററിിങ്ങ് നടത്തുന്നതിന് നിര്‍ദ്ദേശിച്ചിരിക്കുന്നു. അടിസ്ഥാനവിവരങ്ങള്‍ സമ്പൂര്‍ണയില്‍ നിന്നും ചേര്‍ക്കുന്നതോടൊപ്പം മറ്റ് വിശദാംശങ്ങള്‍ മെന്ററിങ്ങ് അധ്യാപകര്‍ സഹിതം പോര്‍ട്ടലില്‍ ചേര്‍ക്കേണ്ടതുണ്ട്. ഇതിനായി വിദ്യാലയത്തിലെ ലോഗിന് പുറമെ മെന്റര്‍ അധ്യാപകര്‍ക്കും ലോഗിന്‍ അനുവദിച്ചിട്ടുണ്ട്. ഇതിനായി സഹിതം പോര്‍ട്ടലില്‍ മെന്റര്‍ അധ്യാപകര്‍ Signup ടെയ്യുകയും അവരെ HM അപ്രൂവ് ചെയ്യേണ്ടതുണ്ട്
സഹിതം പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇവിടെ
Click Here to Login to SAHITHAM Portal
SAHITHAM Mentoring Portal ആയി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക