2026 ജനുവരി 7 മുതല്‍ 11 വരെ തൃശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് വോഗോ ക്ഷണിക്കുന്നു.
20ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലോഗോകള്‍ ' കേരള സ്കൂള്‍ കലോല്‍സവം ' എന്ന് രേഖപ്പെടുത്തിയ കവറില്‍ ശ്രീ ഷിബു ആര്‍ എസ്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) , പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, , ജഗതി, തിരുവനന്തപുരം, 695014 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
ലോഗോയില്‍ ഉള്‍പ്പെടുത്തേണ്ടവ
- മേളയുടെ പ്രതീകങ്ങള്‍ ഉണ്ടാവണം
- തൃശൂര്‍ ജില്ലയുടെ സവിശേഷതകള്‍ ഉണ്ടാവണം
- മേളയുടെ തീയതിയുടെ രേഖപ്പെടുത്തലുകള്‍ ഉണ്ടാവണം ( 2026 ജനുവരി 7 മുതല്‍ 11 വരെ)
- എഡിറ്റ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ഫോര്‍മാറ്റില്‍ പെന്‍ഡ്രൈവിലും, എ-4 ഫോര്‍മാറ്റില്‍ കളര്‍ പ്രിന്റിലും ലോഗോ തയ്യാറാക്കി നല്‍കണം
Logo ക്ഷണിച്ച് പത്രക്കുറിപ്പ് ഇവിടെ