സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 3,5,8 ക്ലാസുകളില്‍ പഠിക്കുന്ന പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ മുന്‍നിരയില്‍ എത്തിക്കുന്നതിനായി ആരംഭിച്ച ശ്രദ്ധ പദ്ധതി ഈ അധ്യയനവര്‍ഷം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും മൊഡ്യൂളുകള്‍ പുറത്തിറക്കുകയും ചെയ്‍തിട്ടുണ്ട്. ക്ലാസ് അധ്യയന സമയത്തിന് പുറമെ ഒരു മണിക്കൂര്‍ അധിക സമയം കണ്ടെത്തി ചുരുങ്ങിയത് 150 മണിക്കൂര്‍ പരിശീലനം നല്‍കണം.
- കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം :- ഏഴാം ക്ലാസ് വാര്‍ഷിക എഴുത്ത് പരീക്ഷയില്‍ ഡി ഗ്രേഡ് ലഭിച്ച കുട്ടികളെ എട്ടാം ക്ലാസ് ശ്രദ്ധ ഗ്രൂപ്പിലും 2,4 ക്ലാസുകളുടെ എഴുത്ത് പരീക്ഷയില്‍ സി ഗ്രേഡ് എങ്കിലും ലഭിക്കാത്ത കുട്ടികളെയുമാണ് 3,5 ക്ലാസുകളുടെ ഗ്രൂപ്പിലേക്ക് ഉള്‍പ്പെടുത്തേണ്ടത് .
- പരിശീലനകാലയളവ്:- 2025 ആഗസ്ത് മുതല്‍ ഫെബ്രുവരി വരെയാണ് പരിശീലന കാലയളവ്
- മുന്നൊരുക്കങ്ങള്‍:- കുട്ടികളെ കണ്ടെത്തുക, ടൈം ടേബിള്‍ , എസ് ആര്‍ ജി, പി ടി എ യോഗങ്ങളും പദ്ധതിയിലെ കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ യോഗം ഇവ ചേരണം
ശ്രദ്ധ നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇവിടെ
പരിശീലന മൊഡ്യൂളുകള്‍