അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

മാര്‍ഗദീപം സ്കോളര്‍ഷിപ്പ് 2025-26


 ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷമത വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള 2025-26 സാമ്പത്തിക വര്‍ഷത്തെ മാര്‍ഗദീപം സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 12.09.2025.

ലക്ഷ്യം ;- കേരളത്തിലെ സർക്കാർ സ്കൂളുകളിലോ സർക്കാർ എയ്ഡഡ് സ്കൂളുകളിലോ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങൾ), സിഖ്, ബുദ്ധ, ജൈന, പാർസി) വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുക. 

ആര്‍ക്കൊക്കെ അപേക്ഷിക്കാം ;- സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാസയങ്ങളില്‍ 1 മുതല്‍ 8 വരെ ക്ലാസുകളിലെ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങൾ), സിഖ്, ബുദ്ധ, ജൈന, പാർസി  വിദ്യാര്‍ഥികള്‍ക്ക്

അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡം;-

  • സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളിലെ 1 മുതല്‍ 8 വരെ ക്ലാസില്‍ പഠിക്കുന്ന ന്യൂനപക്ഷ സമുദായത്തില്‍പെട്ട വിദ്യാര്‍ഥി ആയിരിക്കണം
  • കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കുറവായിരിക്കണം
  • കേരളത്തിലെ സ്ഥിര താമസക്കാരായിരിക്കണം
  • ഒരു കുടുംബത്തില്‍ നിന്നും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ അപേക്ഷിക്കരുത്
  • ഈ സ്കീമില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ മറ്റ് സ്കീമുകളിലെ സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ കൈപ്പറ്റരുത്
സ്കോളര്‍ഷിപ്പ് തുക ;- 1500 രൂപ

ആവശ്യമായ രേഖകള്‍ ;- 

  1. വില്ലേജ് ഓഫീസര്‍ നല്‍കുന്ന കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്
  2. വില്ലേജ് ഓഫീസര്‍ നല്‍കുന്ന കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്
  3. ബാങ്ക് പാസ്‍ബുക്കിന്റെ പകര്‍പ്പ്
  4. 2024-25 വര്‍ഷത്തെ ഗ്രേഡ് ഷീറ്റിന്റെ പകര്‍പ്പ്
  5. ‍ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (അര്‍ഹരായവര്‍ക്ക് മാത്രം)
  6. മരണസര്‍ട്ടിഫിക്കറ്റ് (മാതാപിതാക്കളില്‍ ഒരാളോ രണ്ട് പേരുമോ മരണപ്പെട്ടവര്‍ക്ക്)
അപേക്ഷിക്കുന്ന വിധം;-ചുവടെ മാതൃകയില്‍ നല്‍കിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധരേഖകള്‍ സഹിതം 2025 സെപ്തംബര്‍ 12 നകം വിദ്യാലയത്തില്‍ സമര്‍പ്പിക്കുക.  

പ്രധാനതീയതികള്‍

  • വിദ്യാര്‍ഥികള്‍ അപേക്ഷസമര്‍പ്പ‍ിക്കേണ്ട അവസാന തീയതി ;- 12.09.2025
  • സ്ഥാപനമേധവി പരിശോധനകള്‍ നടത്തി ഡയറക്ടറേറ്റിലേക്ക് സമര്‍പ്പിക്കേണ്ട അവസാനതീയതി  ;- 19.09.2025

മുന്‍ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം മുതല്‍ മാര്‍ഗദീപം സ്കോളര്‍ഷിപ്പിന് 2 യൂസര്‍മാര്‍ ഉണ്ട്. Principal User & Clerk User. Principal User ന്റെ Username & Password Sampoorna ലോഗിന്‍ Username & Password  ആണ് . Clerk User ന്റെ Clerk Username ലഭിക്കുന്നതിന് Principal User ആയി ലോഗിന്‍ ചെയ്യുമ്പോള്‍ അതിന് താഴെ User List എന്നതില്‍ നിന്നും Username ലഭിക്കും. ഇത് തന്നെ  Password ആയി നല്‍കി ലോഗിന്‍ ചെയ്ത്  Password റീസെറ്റ് ചെയ്യുക. Clerk User ല്‍ ലോഗിന്‍ ചെയ്ത് Process Application വഴി അപേക്ഷ തയ്യാറാക്കി Principal User വഴി Verification പൂര്‍ത്തിയാക്കുക

  • Click Here for Margadeepam Scholarship Circular
  • Click Here for Margadeepam Scholarship Site
  • Click Here for User Manual for Scholarship Entry

Post a Comment

Previous Post Next Post