2025 ജൂലൈ മാസം നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ആഗസ്‍ത് മാസ ശമ്പളം പ്രോസസ് ചെയ്യുന്നതിന് മുമ്പായി സ്പാര്‍ക്കില്‍ ഡയസ്‍നോണ്‍ ആയി ബന്ധപ്പെട്ട രേഖപ്പെടുത്തലുകള്‍ വരുത്തേണ്ടതുണ്ട്. ഇതിനായി അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ രേഖപ്പെടുത്തലുകള്‍ വരുത്തിയ ശേഷം (സമരത്തില്‍ പങ്കെടുത്തവരുടെ അന്നത്തെ ദിവസത്തെ കോളത്തില്‍ SW(Struck Work) എന്ന് ആണ് എഴുതേണ്ടത്) സ്പാര്‍ക്കില്‍ Salary Matters ->Changes ithe Month -> Diesnon -> Batch Diesnon എന്ന ക്രമത്തില്‍ പ്രവേശിക്കുക. ഡയസ്‍നോണ്‍ വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ സമരത്തില്‍ പങ്കെടുത്ത ജീവനക്കാരെ മാത്രം തിരഞ്ഞെടുത്ത് ഡയസ്‍നോണ്‍ വിവരങ്ങള്‍ അപ്‍ഡേറ്റ് ചെയ്യുക.
തുറന്ന് വരുന്ന ജാലകത്തില്‍ From Date 09/07/2025 , To Date 09/07/25025 , No of Days : 1 എന്നും Month in which Diesnon to be deducted എന്നതില്‍ August എന്നും Year 2025 എന്നും രേഖപ്പെടുത്തുക.തുടര്‍ന്ന് Select Employees എന്നതില്‍ Click ചെയ്‍താല്‍ താഴെക്കാണുന്ന മാതൃകയില്‍ ജാലകം ലഭിക്കും ഇതില്‍ ആ ദിവസം സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ പേരിന് നേരെയുള്ള ബോക്സില്‍ Tick ചെയ്‍ത് Confirm അമര്‍ത്തുക
തുടര്‍ന്ന് ജൂലൈ മാസത്തെ ശമ്പളം പ്രോസസ് ചെയ്യുന്ന അവസരത്തില്‍ ഇവരുടെ ശമ്പളത്തില്‍ നിന്നും ഡയസ്‍നോണ്‍ ആയ ദിവസത്തെ ശമ്പളം കുറവ് ചെയ്ത് ആവും പ്രോസസ് ചെയ്യുക.
ഏതെങ്കിലും കാരണവശാല്‍തെറ്റായി രേഖപ്പെടുത്തി കണ്‍ഫേം ചെയ്താല്‍ Salary Matters ->Changes ithe Month -> Diesnon Cancellation -> Submit Request എന്ന ക്രമത്തില്‍ അത് ഒഴിവാക്കുന്നതിന് റിക്വസ്റ്റ് അയച്ച് അത് അപ്രൂവ് ചെയ്താല്‍ മതി.
തെറ്റായ ഡയസ്‍നോണ്‍ വിവരങ്ങള്‍ നല്‍കി ബില്‍ ട്രഷറിയില്‍ നിന്നും പാസാക്കി നല്‍കിയതിന് ശേഷമാണ് തെറ്റ് കണ്ടെത്തുന്നതെങ്കില്‍ അത് ഡി ഡി ഒ മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്‍ച ആയി കരുതി സ്പാര്‍ക്ക് PMU അത് തിരുത്തി നല്‍ണമെന്നില്ല. അതിനാല്‍ E-submit ചെയ്യുന്നതിന് മുമ്പ് പണിമുടക്കില്‍ പങ്കെടുത്തവരുടെ മാത്രമാണ് ഡയസ്‍നോണ്‍ എന്‍ട്രി വരുത്തിയത് എന്നും ഒരു ദിവസത്തെ ശമ്പളം മാത്രമാണ് കുറവ് വരുത്തിയത് എന്നും ഉറപ്പ് വരുത്തുക
ഇതോടൊപ്പം തന്നെ സര്‍വീസ് ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകള്‍ വരുത്തേണ്ടതുണ്ട്. ബന്ധപ്പെട്ട പേജില്‍ Participated in the Strike on 09/07/2025 .It may be treated as Diesnon as per Order Number GO(P) No 8/2025/GAD dated 08/07/2025 എന്ന് രേഖപ്പെടുത്തണം
- Click Here for Diesnon Entry Cancellation Tutorial
- ജൂലൈ 9ലെ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‍നോണ്‍ ബാധകമാക്കി ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ