ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അധ്യാപക രക്ഷകര്‍തൃ സമിതിയുടെ വാര്‍ഷിക പൊതുയോഗം ചേര്‍ന്ന് പുതിയ വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. (ഹയര്‍ സെക്കണ്ടറി ഇല്ലാത്ത വിദ്യാലയങ്ങളില്‍ സ്കൂള്‍ തുറന്ന് ആദ്യമാസം തന്നെ രൂപീകരിക്കാവുന്നതാണ്) ഇതുമായി ബന്ധപ്പെട്ട് നിരവധി സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സ്കൂള്‍ തല പി ടി എ ജനറല്‍ ബോഡിയുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ അധികം വൈകാതെ പുറത്തിറങ്ങും. സ്കൂള്‍ തലത്തില്‍ രൂപീകരിക്കേണ്ട ഏറ്റവും പ്രധാന സമിതിയായ അധ്യാപക രക്ഷകര്‍തൃസമിതിയുടെ (പി ടി എ) രൂപീകരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ഈ പോസ്റ്റിലുള്ളത്.
പി ടി എ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട പ്രധാന നിര്‍ദ്ദേശങ്ങള്‍
- വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കള്‍ പി ടി എ അംഗങ്ങളായിരിക്കും
- രക്ഷകര്‍ത്താക്കള്‍ ഉള്‍പ്പെട്ട ജനറല്‍ ബോഡി വര്‍ഷത്തില്‍ ചുരുങ്ങിയത് മൂന്ന് തവണ ചേരണം
- ആദ്യ ജനറല്‍ ബോഡിയില്‍ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കണം
- 750 കുട്ടികള്‍ വരെ പഠിക്കുന്ന സ്കൂളുകളില്‍ 15 പേരും അതിന് മുകളില്‍ ഓരോ 250 കുട്ടികളോ ഭാഗങ്ങളോ ഉള്ളിടത്ത് രണ്ട് പേര്‍ വീതം അധികവും പരമാവധി 21 പേരുമാണ് ഭരണസമിതിയില്‍ ഉണ്ടാവേണ്ടത് ( അതായത് 750 കുട്ടികള്‍ വരെ 15 പേര്‍ , 750-1000 വരെ 17 പേര്‍, 1000-1250 വരെ 19 പേര്‍ 1250 ലധികം കുട്ടികളുണ്ടെങ്കില്‍ 21 പേര്‍ വീതവുമാകും ഭരണസമിതി അംഗങ്ങളായി ഉണ്ടാവേണ്ടത്)
- അധ്യാപകരുടെ എണ്ണത്തേക്കാള്‍ ഒന്ന് കൂടുതലായിരിക്കണം രക്ഷകര്‍ത്താക്കളുടെ എണ്ണം
- രക്ഷിതാക്കളുടെയും അധ്യാപകരുടെയും എണ്ണത്തില്‍ പകുതെയെങ്കിലും സ്‍ത്രീകളായിരിക്കണം
- അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാ വിഭാഗത്തിനും( എല്‍ പി, യു പി , ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, വി എച്ച് എസ് ഇ) പ്രാധാന്യം നല്‍കണം .
- രക്ഷിതാക്കള്‍ക്കായി നീക്കി വെച്ചിരിക്കുന്ന പ്രസിഡന്റ്, വൈസ്‍ പ്രസിഡന്റ് എന്നിവരെ അധ്യാപകരും രക്ഷകര്‍ത്താക്കളും ഉള്‍പ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങള്‍ ചേര്‍ന്ന് തിരഞ്ഞെടുക്കണം. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നാണ് പ്രസിഡന്റ് എങ്കില്‍ വൈസ് പ്രസിഡന്റ് ഹൈസ്കൂള്‍/ പ്രൈമറി വിഭാഗത്തില്‍ നിന്നായിരിക്കണം. ഹൈസ്കൂള്‍/ പ്രൈമറി വിഭാഗത്തില്‍ നിന്നാണ് പ്രസിഡന്റ് എങ്കില്‍ വൈസ് പ്രസിഡന്റ് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നും
- ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളില്‍ പ്രിന്‍സിപ്പല്‍ എക്‍സ് ഒഫീഷ്യോ സെക്രട്ടറിയും ഹൈസ്കൂള്‍ വിഭാഗം പ്രധാനാധ്യാപകന്‍ എക്‍സ് ഒഫീഷ്യോ ട്രഷററുമായിരിക്കും . വി എച്ച് എസ് ഇ ഉള്‍പ്പെട്ട വിദ്യാലയങ്ങളില്‍ വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ എക്‍സ് ഒഫീഷ്യോ ജോ സെക്രട്ടറി ആയിരിക്കും. ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടാത്ത വിദ്യാലയങ്ങളില്‍ പ്രധാനാധ്യാപകന്‍ എക്‍സ് ഒഫീഷ്യോ സെക്രട്ടറിയും സീനിയര്‍ അധ്യാപകന്‍ ട്രഷററുമായിരിക്കും.
- എക്‍സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി തിരഞ്ഞെടുക്കപ്പെടുന്ന ദിവസം മുതല്‍ തൊട്ടടുത്ത എക്‍സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് വരെയായിരിക്കും.
- എയ്ഡഡ് സ്കൂളുകളില്‍ മാനേജര്‍ ഭരണസമിതിയിലെ എക്‍സ് ഒഫീഷ്യോ അംഗമായിരിക്കും
- ഒരു വ്യക്തിക്ക് തുടര്‍ച്ചയായി മൂന്ന് തവണ മാത്രമേ പ്രസിഡന്റായി തുടരാന്‍ സാധിക്കൂ.
- ORC ഉള്ള വിദ്യാലയങ്ങളില്‍ ഒ ആര്‍ സി ചുമതലയുള്ള അധ്യാപകന്‍ എക്‍സിക്യൂട്ടീവ് കമ്മിറ്റിയില്‍ എക്‍സ് ഒഫീഷ്യോ അംഗമായിരിക്കും
- എല്ലാ വര്‍ഷവും എല്ലാ രക്ഷകര്‍ത്താക്കള്‍ക്കും പി ടി എ അംഗത്വഫീസ് നിര്‍ബന്ധമാണ്. ഇത് അഡ്‍മിഷന്‍ സമയത്തോ വര്‍ഷാരംഭത്തിലോ ശേഖരിക്കേണ്ടതാണ്. എല്‍ പി വിഭാഗത്തിന് 10 രൂപ, യു പി വിഭാഗം 20 രൂപ, ഹൈസ്‍കൂള്‍ 50 രൂപ ഹയര്‍ സെക്കണ്ടറി 100 രൂപ എന്ന നിരക്കിലാണ് വാങ്ങേണ്ടത്( എസ് സി / എസ് ടി വിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും അംഗത്വഫീസ് നിര്‍ബന്ധമല്ല)
- സര്‍ക്കാര്‍ ഒബ്‍സര്‍വേഷന്‍ ഹോമുകള്‍ , സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകള്‍ എന്നിവയില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും പി ടി എ ഫണ്ട് പിരിക്കാന്‍ പാടില്ല
- അംഗത്വ ഫീസ് കൂടാതെ പൊതുയോഗ തീരുമാന പ്രകാരം പി ടി എ ഫണ്ട് ഇനത്തില്‍ എല്‍ പി വിഭാഗത്തില്‍ നിന്നും 20 രൂപ യു പി വിഭാഗം 50 രൂപ ഹൈസ്‍കൂള്‍ വിഭാഗം 100 രൂപ ഹയര്‍ സെക്കണ്ടറി / വി എച്ച് എസ് ഇ വിഭാഗം 400 രൂപ വീതം പരമാവധി പി ടി എ ഫണ്ടിനത്തില്‍ പിരിക്കാവുന്നതാണ്
- വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താവ് എന്ന നിലയില്‍ മാതാവിനോ പിതാവിനോ മാത്രമേ പി ടി എ കമ്മിറ്റിയില്‍ അംഗമാവാന്‍ പാടുള്ളു
- 2024-25 അധ്യയനവര്‍ഷം പി ടി എ രൂപീകരണവുമായി ബന്ധപ്പെട്ട് 17.07.2024 ന് പുറത്തിറങ്ങിയ സര്‍ക്കുലര്‍ ഇവിടെ
- സ്‍കൂള്‍ പ്രവര്‍ത്തനസമയങ്ങളില്‍ പഠനം തടസപ്പെടുത്തിക്കൊണ്ട് പി ടി എ, എസ് എം സി ,സ്റ്റാഫ് മീറ്റിങ്ങുകള്‍,മറ്റ് മീറ്റിങ്ങുകള്‍ നടത്താന്‍ പാടില്ലെന്ന നിര്‍ദ്ദേശം (ക്യു ഐപി1/11430/2023/ഡിജിഇ തീയതി 27.09.2024) ഇവിടെ
- 01.04.2024 ന് പുറത്തിറങ്ങിയ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകള്‍ സര്‍ക്കാര്‍ ഒബ്‍സര്‍വേഷന്‍ ഹോമുകള്‍ എന്നിവിടങ്ങളില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും പി ടി എ ഫണ്ട് പിരിക്കാന്‍ പാടില്ല എന്ന സര്‍ക്കുലര്‍ ഇവിടെ
- 15.09.2022 ലെ പി ടി എ / എസ് എം സി രൂപീകരണവുമായി ബന്ധപ്പെട്ട പുനസംഘടനാ നിര്‍ദ്ദേശങ്ങള്‍ (No : DGE/11055/2022-H1) ഇവിടെ
- പി ടി എ രൂപീകരണവുമായി ബന്ധപ്പെട്ട 12.08.2022 ലെ സര്‍ക്കുലര്‍ (നം ഫിന്‍.ബി 4/MIS/2022/ഡിജിഇ/എച്ച്എസ്ഇ) ഇവിടെ
- 07.10.2021 ല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പി ടി എ രൂപീകരണവുമായി ബന്ധപ്പെട്ട ഉത്തരവ് ഇവിടെ
- 07.04.2021 ലെ നിര്‍ബന്ധിത ധനശേഖരണവും പി ടി എ ഫണ്ട് പിരിവും ഒഴിവാക്കുന്നത് സംബന്ധിച്ച എച്ച്1/6578//2020/ഡി ജി ഇ ഉത്തരവ് ഇവിടെ
- 01/12/2020 ലെ പി ടി എ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ല എന്ന സര്‍ക്കുലര്‍ (നം എച്ച്/10146/2020/ഡിജി ഇ) ഇവിടെ
- 09.01.2020 ല്‍ സുരക്ഷിത വിദ്യാലയം ക്യാമ്പയിന്റെ ഭാഗമായി സ്‍പെഷ്യല്‍ പി ടി എ ചേരുന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇവിടെ
- TR5 മാതൃകയില്‍ പി ടി എ ഫണ്ട് രസീത് നല്‍കണം എന്ന 24.11.2018 ലെ ഉത്തരവ് ഇവിടെ
- പി ടി എ ഫണ്ട് രസീത് നല്‍കുന്നതുമായി ബന്ധപ്പെട്ട് 22.11.2018 ലെ എ ഡബ്ല്യു /എ3/7430/2017/ഡി പി ഐ ഉത്തരവ് ഇവിടെ
- എയ്‍ഡഡ് സ്കൂള്‍ മാനേജര്‍മാരെ പി ടി എ കമ്മിറ്റിയില്‍ എക്‍സ് ഒഫീഷ്യോ അംഗമായി ഉള്‍പ്പെടുത്തിയ 11.01.2019ലെ സ ഉ (കൈ) നം 7/2019/പൊ വി വ ഉത്തരവ് ഇവിടെ
- സ്കൂള്‍ അഡ്‍മിഷനുമായി ബന്ധപ്പെട്ട് പി ടി എ ഫണ്ട് പിരിക്കുന്നത് സംബന്ധിച്ച് 23.05.2017 ലെ എസ് എസ് 1/23/05/2017/ഡി പി ഐ ഉത്തരവ് ഇവിടെ
- 16.11.2016 ലെ പി ടി എ പ്രസിഡന്റിന്റെ കാലാവധി പരമാവധി 3 വര്‍ഷമായി പരിമിതപ്പെടുത്തിയുള്ള ജി ഒ (എം എസ് ) നം 190/2016/പൊ വി വ ഉത്തരവ് ഇവിടെ
- 23/09/2014 ലെ പി ടി എ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി അംഗീകരിച്ച സഉ(കൈ) നം 196/2014പൊ വി വ ഉത്തരവ് ഇവിടെ
- വിദ്യാലയങ്ങളില്‍ പി ടി എ കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് 25.06.2007 ല്‍ പുറത്തിറങ്ങിയ സ.ഉ(കയ്യെഴുത്ത്)നമ്പര്‍ 126//2007/പൊ.വി.വ ഉത്തരവ് ഇവിടെ
- പി ടി എ/എസ് എം സി പ്രവര്‍ത്തനം സംബന്ധിച്ച് 20.03.2025 ന് നിയമസഭാ ചോദ്യത്തിന് നല്‍കിയ മറുപടി ഇവിടെ