തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ് eDrop പോര്‍ട്ടലില്‍ പ്രസിദ്ധകരിച്ചു തുടങ്ങിയിട്ടുണ്ട്. പോസ്റ്റിങ്ങ് ഓര്‍ഡര്‍ ലഭിക്കുന്നതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചുവടെ
- പോസ്റ്റിങ്ങ് ഓര്‍ഡര്‍ കണ്ടെത്തുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
- തുറന്ന് വരുന്ന പേജില്‍ ആദ്യമേ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിശോധിക്കുന്നതിനായി താഴെക്കാണുന്ന മാതൃക ജാലകത്തില്‍ മൊബൈല്‍ നമ്പര്‍ നല്‍കി അതിന് താഴെ നല്‍കിയ Captcha നല്‍കി Submit Button അമര്‍ത്തുക
- തുറന്ന് വരുന്ന ജാലകത്തില്‍ മൊബൈലില്‍ ലഭിച്ച OTP നല്‍കി Verify ബട്ടണ്‍ അമര്‍ത്തുക. ശരിയായ മൊബൈല്‍ നമ്പര്‍ ആണെങ്കില്‍ Verified Succesfully എന്ന മെസ്സേജ് ലഭിക്കും
- തുടര്‍ന്ന് പോസ്റ്റിങ്ങ് ഓര്‍ഡര്‍ ലഭിക്കുന്നതിനായി സൈറ്റില്‍ Username & Password ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം ഇതിനായി ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ Username & Password നല്‍കി ലോഗിന്‍ ചെയ്യണം. ഇതിനായി മുകളില്‍ കാണുന്ന Sign in എന്നതില്‍ ക്ലിക്ക് ചെയ്യുക
- ആദ്യ തവണ ലോഗിന്‍ ചെയ്യുന്നതിനായി Username ആയി മൊബൈല്‍ നമ്പറും പാസ്‍വേര്‍ഡ് ആയി Nic*123 എന്നും നല്‍കുക
- പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും. ഇതില്‍ Current Password ആയി Nic*123 എന്ന് നല്‍കി ചുരുങ്ങിയത് 6 അക്കങ്ങളുള്ള പാസ്‍വേര്‍ഡ് തയ്യാറാക്കുക
- തുടര്‍ന്ന് ഈ Password ഉപയോഗിച്ച് ലോഗിന്‍ ചെയ്‍താല്‍ പോസ്റ്റിങ്ങ് ഓര്‍ഡര്‍ ലഭിക്കുന്നതിനുള്ള ജാലകം താഴെക്കാണുന്ന മാതൃകയില്‍ ലഭിക്കും. ഇതില്‍ നിന്നും പോസ്റ്റിങ്ങ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം
.jpg)

