അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

EASY PHOTO RESIZER

 


      എസ് എസ് എല്‍ സി പരീക്ഷയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ സമ്പൂര്‍ണയില്‍ 31/10/2025 ന് മുമ്പായി തിരുത്തലുകള്‍ വരുത്തുന്നതിനും വിദ്യാര്‍ഥികളുടെ ഫോട്ടോ 150X200 സൈസിലുള്ള jpg ഫയലായി ഉള്‍പ്പെടുത്തണമെന്നുമുള്ള പരീക്ഷാ ഭവന്‍ സര്‍ക്കുലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. സാധാരണ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന അധ്യാപകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് കുട്ടികളുടെ ഫോട്ടോ നിശ്ചിത അളവില്‍ അപ്‍ലോഡ് ചെയ്യുക എന്നത്. ഈ പ്രവര്‍ത്തനം വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു വെബ് ആപ്ലിക്കേഷന്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. മൊബൈലിലും കമ്പ്യൂട്ടറിലും പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിലവില്‍ സേവ് ചെയ്‍തിരിക്കുന്ന ഫോട്ടോ 150X200 സൈസില്‍ കളറിലോ ബ്ലാക്ക് & വൈറ്റിലോ Resize ചെയ്യാവുന്നതാണ്. ഫോട്ടോ സേവ് ചെയ്‍തിട്ടില്ല എങ്കില്‍ മൊബൈലില്‍ ഫോട്ടോ എടുത്ത് അതിനെ അപ്പോള്‍ തന്നെ നിശ്ചിത സൈസിലേക്ക് റീസൈസ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. Offline ആയും പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി.

Click Here for SSLC Easy Photo Resizer

മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Choose Photo എന്നതിന് താഴെ Choose File എന്ന രണ്ട് ബട്ടണുകള്‍ കാണാം . അതില്‍ ആദ്യത്തെ ബട്ടണിലെ Choose File  വഴി കമ്പ്യൂട്ടറിലോ മൊബൈലിലോ സേവ് ചെയ്‍തിരിക്കുന്ന ഫോട്ടോ Browse ചെയ്‍ത് Width 150 ഉം Height 200 ആയി നിലനിര്‍ത്തി Mode എന്നതില്‍ Color അല്ലെങ്കില്‍ Black and White എന്നതില്‍ ആവശ്യമായത് തിരഞ്ഞെടുത്ത് Resize എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ 150X200 സൈസില്‍ 20-30 KB യില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

         ഫോട്ടോ സേവ് ചെയ്‍തിട്ടില്ല എങ്കില്‍ രണ്ടാമത്തെ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോട്ടോ എടുക്കുന്നതിനും അതിനെ റീസൈസ് ചെയ്യുന്നതിനും സാധിക്കും 

20 ഫോട്ടോകള്‍ വരെ ഒറ്റ ക്ലിക്കിലൂടെ Resize ചെയ്യത്തക്ക വിധം Bulk ResizeR ന് ഇവിടെ ക്ലിക്ക് ചെയ്യുക

Click Here for the Sampoorna Updation Circular


Post a Comment

Previous Post Next Post