2026 മാര്‍ച്ചില്‍ നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. വിജ്ഞാപന പ്രകാരം പരീക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചുരുക്കി ചുവടെ. കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതാണ്
SSLC MARCH 2026- Importatnt Dates
| Fee Collection without Fine | 12.11.2025 to 19.11.2025 |
|---|---|
| Date of Remittance of Fee to Treasury | 21.11.2025 |
| Fee Collection with Fine of Rs 10 | 21.11.2025 to 26.11.2025 |
| Date of Remittance of Fee to Treasury with Fine Rs10/- | 27.11.2025 |
| Remittance of SSLC Card to Treasury | 27.11.2025 |
| Date of Remittance of Fee to Treasury with Fine Rs10/- | 27.11.2025 |
| IT Examination | 01.02.2026 to 14.02.2026 |
| IT Model Exam | 12.01.2026 to 22.01.2026 |
| IT Examination | 01.02.2026 to 14.02.2026 |
| SSLC Model Examination | 16.02.2026 to 20.02.2026 |
| SSLC Examination | 05.03.2026 to 30.03.2026 |
| SSLC Valuation | 07.04.2026 to 25.04.2026 |
| SSLC Result | 08.05.2026 |
പരീക്ഷാ ഫീസ്
- School Going :- Rs 30/-
- Private Candidates :- Rs 20/- (per paper)
- Betterment of Results :- Rs 200/-
- Fine for Late Payment :- Rs 10/-
- SSLC Card Fee :- Rs 15/-
പരീക്ഷാ ഫീസ് ഇളവ് അനുവദിച്ചവര്‍
- BPL Students (BPL ആണെന്ന് തെളിയിക്കുന്ന രേഖ വാങ്ങി സൂക്ഷിക്കണം)
- SC , OEC & OBC(H) Students (For the First 2 Attempts)
- ST Students (For 5 Attempts)
- Students from Orphange and Govt
- Govt /Aided School Going Candidates of Lakshadeep and Mahi (For First Attempt)
- No Fees exemption for Students of Unaided Schools (Except for SC/ST)
SSLC Card വിലയില്‍ ഇളവ് അംഗീകൃത അനാഥമന്ദിരങ്ങളിലെയും സര്‍ക്കാര്‍ ക്ഷേമസ്ഥാപനങ്ങളിലെയും അന്തേവാസികള്‍ക്ക് മാത്രമാണ്. ഫീസ് ഇളവുള്ള മറ്റെല്ലാ വിഭാഗം വിദ്യാര്‍ഥികളും എസ് എസ് എല്‍ സി കാര്‍ഡിന്റെ വിലയായ 15 രൂപ നിര്‍ബന്ധമായും അടക്കേണ്ടതാണ്
പരീക്ഷാ ഫീസും സര്‍ട്ടിഫിക്കറ്റ് കാര്‍ഡിന്റെ വിലയും പ്രധാനാധ്യാപകര്‍ മുകളില്‍ നിര്‍ദ്ദേശിച്ച തീയതികള്‍ക്കുള്ളില്‍ വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിച്ച് ഓരോ വിദ്യാര്‍ഥിക്കും രസീത് നല്‍കേണ്ടതും ശേഖരിച്ച തുക നിശ്ചിതസമയത്തിനകം ട്രഷറിയില്‍ അടക്കേണ്ടതുമാണ്
- പരീക്ഷാ ഫീസ് അടക്കേണ്ട ചെല്ലാന്‍ ഹെഡ് ഓഫ് അക്കൗണ്ട് :- 0202-01-102-99
- സര്‍ട്ടിഫിക്കറ്റിന്റെ വില അടക്കേണ്ട ഹെഡ് ഓഫ് അക്കൗണ്ട് :- 0202-01-102-92 (Other Receipts)
SSLC പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ ഫോമുകള്‍ ചുവടെ ലിങ്കുകളില്‍
പരീക്ഷാര്‍ഥികളുടെ വിവിധ വിഭാഗങ്ങള്‍
- റഗുലര്‍ കാന്‍ഡിഡേറ്റ്‍സ് (ന്യൂ സ്‍കീം)
- സ്‍കൂള്‍ ഗോയിങ്ങ് കാന്‍ഡിഡേറ്റ്‍സ് (SGC) :- 2025-26 അധ്യയനവര്‍ഷം പത്താം ക്ലാസില്‍ പഠിക്കുന്നവര്‍
- റീ-അഡ്‍മിറ്റഡ് കാന്‍ഡിഡേറ്റ്‍സ് (RAC):- കഴിഞ്ഞ അധ്യയനവര്‍ഷം പഠനം പൂര്‍ത്തിയാക്കാതെ റിമൂവ് ചെയ്യുകയും ഈ അധ്യയനവര്‍ഷം റീ അഡ്‍മിഷന്‍ നേടുകയും ചെയ്‍തവര്‍
- അറ്റന്‍ഡന്‍സ് റീ-കൂപ്പ്‍ഡ് കാന്‍ഡിഡേറ്റ്‍സ് (ARC):- കഴിഞ്ഞ വര്‍ഷം എ ലിസ്റ്റില്‍ ഉള്‍പ്പെുകയും ഹാജര്‍ കുറവ് മൂലം പരീക്ഷ എഴുതാന്‍ സാധിക്കാതെ ഈ വര്‍ഷം വിദ്യാലയത്തില്‍ പുനപ്രവേശനം നേടി പരീക്ഷ എഴുതുന്നവര്‍
- കാന്‍ഡിഡേച്ചര്‍ ക്യാന്‍സല്‍ഡ് കാന്‍ഡിഡേറ്റ്‍സ് (CCC):- കഴിഞ്ഞ വര്‍ഷം പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്‍തെങ്കിലും അസുഖം മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്‍തവര്‍
- പ്രൈവറ്റ് കാന്‍ഡിഡേറ്റ്‍സ് (PCO-Old Scheme)
- 2020-21 മുതല്‍ 2024-25 വരെ വര്‍ഷങ്ങളില്‍ പരീക്ഷ എഴുതി വിജയിക്കാത്തവര്‍ . ഇവര്‍ പഴയ സ്കീമില്‍ പ്രൈവറ്റ് ആയാണ് എഴുതേണ്ടത്. തോറ്റ എല്ലാ വിഷയങ്ങളും എഴുതണം
- ബെറ്റര്‍മെന്റ് ഓഫ് റിസല്‍ട്ട് (BT)
- ഉപരിപഠനത്തിന് അര്‍ഹത നേടിയെങ്കിലും ഫലം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍. (ഇവര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പരീക്ഷ എഴുതിയവരും മറ്റൊരു ഉയര്‍ന്ന യോഗ്യതയും നേടിയിട്ടില്ലാത്തവര്‍ ആയിരിക്കണം
2021 മാര്‍ച്ചിന് മുമ്പ് പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ക്ക് തുല്യതാ പരീക്ഷയാണ് എഴുതാന്‍ കഴിയുക
പ്രായപരിധി
എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിക്ക് ഈ അധ്യയനവര്‍ഷം ജൂണ്‍ 1ന് 14 വയസ് പൂര്‍ത്തിയായിരിക്കണം. . ആറ് മാസം വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും അതില്‍ അധികം വയസിളവിന് സര്‍ക്കാരിനും അപേക്ഷിക്കണം
പ്രൈവറ്റ് വിദ്യാര്‍ഥികളുടെ അപേക്ഷ സമര്‍പ്പിക്കുന്ന വിധം
- മുകളില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ അപേക്ഷാ ഫോം
- Identification Certificate
- മുന്‍ അവസരങ്ങളിലെ എല്ലാ ഒറിജിനല്‍ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകളും
- വിദ്യാര്‍ഥിയുടെ ഫോട്ടോ
.jpg)
