ഈ അധ്യയനവര്‍ഷത്തെ സംസ്ഥാന സ്‍കൂള്‍ ശാസ്‍ത്രോല്‍സവം 2025 നവംബര്‍ 7 മുതല്‍ 10 വരെ പാലക്കാട് വെച്ച് നടത്താന്‍ തീരുമാനിക്കുകയും സ്വാഗതസംഘരൂപീകരണം നടക്കുകയും ചെയ്‍ത സാഹചര്യത്തില്‍ ശാസ്‍ത്രോല്‍സവവുമായി ബന്ധപ്പെട്ട മാനുവല്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ചുവടെ നല്‍കുന്നു. നിലവില്‍ ലഭ്യമായ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഈ പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഉണ്ടാവുന്ന മാറ്റങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്
ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ തല ശാസ്‍ത്രോല്‍സവങ്ങള്‍ സെപ്തംബര്‍ 25നകവും സബ്‍ജില്ലാ മേളകള്‍ ഒക്ടോബര്‍ 22നുള്ളിലും ജില്ലാ തല ശാസ്‍ത്രോല്‍സവങ്ങള്‍ ഒക്ടോബര്‍ 25നകവും പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളടങ്ങിയ Action Plan പ്രസിദ്ധീകരിക്കുകയുണ്ടായി.
(Click on the School Name for Location Map)
|
- മലയാളം ടൈപ്പിങ്ങ് :- 22.04 ലെ Poorna കീ ബോര്‍ഡ് ആണ് ഉപയോഗിക്കേണ്ടത്. ആണവ ചില്ല് മാത്രമേ ഈ വര്‍ഷം മുതല്‍ ഉണ്ടാവൂ
- പ്രസന്റേഷന്‍ :- വിഷയം - ശാസ്‍ത്രവും മാനവികതയും ( 5 മിനിറ്റ് മാത്രമാണ് അവതരണത്തിന് ഉണ്ടാവുക)
- ആനിമേഷന്‍ :- Open Toonz ഉപയോഗിക്കാം. Final Product , mp4/Avi ആയി Export ചെയ്യണം
- സ്‍ക്രാച്ച് :- 22.04 ലെ Scratch 3 (Turbo Warp) ആണ് ഉപയോഗിക്കേണ്ടത്
- ക്വിസ് :- സ്കൂള്‍ തലം സെപ്‍തംബര്‍ 20ന് മുമ്പ് നടത്തണം (ചോദ്യങ്ങള്‍ സ്കൂള്‍ തലത്തില്‍ തയ്യാറാക്കണം) കൈറ്റ് നല്‍കുന്ന ചോദ്യങ്ങള്‍ അനുസരിച്ച് സെപ്‍തംബര്‍ 23 ന് സബ്‍ജില്ലാ മല്‍സരം നടത്തണം. ജില്ലാ തലം സെപ്‍തംബര്‍ 30 ന്
|
|
|
|
