രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പ്ലസ് വണ്‍ പ്രവേശനം - സ്കൂള്‍ / കോമ്പിനേഷന്‍ ട്രാന്‍സ്‍ഫര്‍ അപേക്ഷ ക്ഷണിച്ചു

 


സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ജില്ല / ജില്ലാന്തര സ്കൂള്‍ /കോമ്പിനേഷന്‍ ട്രാന്‍സ്‍ഫറിന് അപേക്ഷ ക്ഷണിച്ചു. ഇത് വെ നടന്ന എല്ലാ അലോട്ട്‍മെന്റുകളിലും ഏകജാലക അലോട്ട്‍മെന്റിലൂടെ  പ്രവേശനം നേടിയ മെറിറ്റ് ക്വോട്ടയിലോ സ്‍പോര്‍ട്ട്‍സ് ക്വാട്ടയിലോ പ്രവേശനം നേടിയവര്‍ക്ക് (ഒന്നാം ഓപ്‍ഷനില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ) അപേക്ഷ നല്‍കുന്നതിന് യോഗ്യരാണ്. 2025 ജൂലൈ 21ന് വൈകിട്ട് 4 മണിക്കകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ജില്ലക്കുള്ളിലെയോ ജില്ലക്ക് പുറത്തോ ഉള്ള സ്കൂള്‍ മാറ്റത്തിനോ കോമ്പിനേഷന്‍ മാറ്റത്തിനോ അതേ വിദ്യാലയത്തിലെ മറ്റൊരു കോമ്പിനേഷനിലേക്കോ അപേക്ഷിക്കാവുന്നതാണ് .

പ്രവേശന സൈറ്റായ HSCAP ലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് . താഴെപ്പറയുന്ന വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല

  1. അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം നേടിയ ഭിന്നശേഷി വിദ്യാര്‍ഥികള്‍
  2. ഒരു ജില്ലയില്‍ പ്രവേശനം നേടിയ ശേഷം ടി സി വാങ്ങി മറ്റൊരു ജില്ലയില്‍ പ്രവേശനം നേടിയവര്‍ക്ക് ആദ്യ ജില്ലയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല
  • സ്കൂള്‍ മാറ്റം ലഭിച്ചാല്‍ ആ വിദ്യാലയത്തില്‍ നിര്‍ബന്ധമായും ചേര്‍ന്നിരിക്കണം എന്നതിനാല്‍ ഓപ്‍ഷന്‍ നല്‍കുമ്പോള്‍ സ്കൂള്‍ തിരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തണം
  • നിലവില്‍ ഒഴിവുകള്‍ ഇല്ലാത്ത വിദ്യാലയങ്ങളിലേക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്
  • സ്കൂള്‍ ട്രാന്‍സ്‍ഫറും കോമ്പിനേഷന്‍ ട്രാന്‍സ്‍ഫറും ഒരുമിച്ചാവും പ്രോസസ് ചെയ്യുന്നത്
സ്കൂള്‍ / കോമ്പിനേഷന്‍ ട്രാന്‍സ്‍ഫര്‍ സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷാ സമര്‍പ്പണം ആയി ബന്ധപ്പെട്ട പത്രക്കുറിപ്പ് ഇവിടെ
നിലവിലെ ഒഴിവുകള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക



Post a Comment

Previous Post Next Post