ഹയര്‍ സെക്കണ്ടറി വിഭാഗം പ്ലസ് വണ്‍ പ്രവേശനത്തിന് നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള രണ്ടാം അല്ലോട്ട്‍മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ ജൂലൈ 16ന് രാവിലെ 10 മണി മുതല്‍ ജൂലൈ 17ന് വൈകിട്ട് 4 മണി വരെ സമയത്തിനുള്ളില്‍ പ്രവേശനം ലഭിച്ച വിദ്യാലയത്തില്‍ അലോട്ട്‍മെന്റ് സ്ലിപ്പും ബന്ധപ്പെട്ട രേഖകള്‍ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം എത്തി പ്രവേശനം നേടേണ്ടതാണ്.
സപ്ലിമെന്ററി അലോട്ട്‍മെന്റ് വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അലോട്ട്‍മെന്റ് വിവരങ്ങള്‍ ഹയര്‍ സെക്കണ്ടറി അഡ്‍മിഷന്‍ വെബ്‍സൈറ്റായ https://hscap.kerala.gov.in/ ലെ Candidate Login-ലെ Supplementary Allot Results എന്ന ലിങ്കിലൂടെ നിന്നും പരിശോധിക്കാവുന്നതാണ്. പ്രവേശനം ലഭിച്ചവര്‍ ഈ ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്‍മെന്റ് ലെറ്ററിന്റെ പ്രിന്റ് എടുത്ത് അതി പൂരിപ്പിച്ച് രക്ഷകര്‍ത്താവും വിദ്യാര്‍ഥിയും ഒപ്പിട്ട് ഇതില്‍ നിര്‍ദ്ദേശിക്കുന്ന ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളെ സംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നും ലഭിക്കും
പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ