പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പ്രകടിപ്പിക്കുന്ന സാമ്പത്തികവും കുടുംബപരവുമായ പിന്നോക്കാവസ്ഥ കാരണം മികവ് പ്രകടിപ്പിക്കാന്‍ കഴിയാത്ത പട്ടികജീതി വിദ്യാര്‍ഥികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്റ് ഡെവലപ്പ്‍മെന്റ് സ്‍കോളര്‍ഷിപ്പിനായി 2025-26 അധ്യയനവര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ജൂലൈ 5 മുതല്‍ 28 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. 24.08.2025ന് നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്.
അപേക്ഷാ ഫോം കോര്‍പ്പറേഷന്‍ / ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭ്യമാകും
Click Here for the Circular for Ayyankali Talent Search & Development Scholarship 2025-26
നിബന്ധനകള്‍
- 2025-26 അധ്യയനവര്‍ഷം സര്‍ക്കാര്‍ /എയ്‍ഡഡ് വിദ്യാലയങ്ങളില്‍ 5, 8 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍കള്‍ക്കാണ് അപേക്ഷിക്കാവുന്നത്.
- കുടുംബ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല
- മുന്‍ വര്‍ഷം (4,7 ക്ലാസുകളില്‍) എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് കരസ്ഥമാക്കിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്.
- സ്കീം കാലയളവില്‍ സര്‍ക്കാര്‍ / എയ്‍ഡഡ് വിദ്യാലയങ്ങളില്‍ തന്നെ പഠിക്കണം
- പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല സമുദായത്തില്‍ പെട്ട / പട്ടിക വര്‍ഗത്തിലെ പി വി റ്റി ജി വിദ്യാര്‍ഥികളില്‍ ബി ഗ്രേഡ് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം
- സ്കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കുന്ന സമയത്തെ പഠനനിലവാരത്തില്‍ നിന്നും തുടര്‍ന്നുള്ള വാര്‍ഷിക പരീക്ഷകളില്‍ പിന്നോക്കം പോവുകയാണെങ്കില്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കും
- 5, 8 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ യഥാക്രമം കാറ്റഗറി 1 യുപി, കാറ്റഗറി 2 ഹൈസ്കൂള്‍ വിഭാഗം ടാലന്റ് സേര്‍ച്ച് പരീക്ഷയില്‍ പങ്കെടുക്കണം
ലഭിക്കുന്ന ആനുകൂല്യങ്ങള്‍
- സ്കോളര്‍ഷിപ്പ് ഇനത്തില്‍ പ്രതിവര്‍ഷം 4500 രൂപയുടെ സ്കോളര്‍ഷിപ്പ്
- പഠനാവശ്യത്തിനായി ഫര്‍ണിച്ചര്‍ വാങ്ങുന്നതിനായി 2000 രൂപയുടെ ആനുകൂല്യം
- 12000 രൂപയില്‍ കുറവ് വരുമാനമുള്ള രക്ഷകര്‍ത്താക്കളുടെ കുട്ടികള്‍ക്ക് പോഷകാഹാരത്തിനായി 100 രൂപയുടെ അധിക ഫണ്ട്