ധനകാര്യവകുപ്പിന്റെ 09.04.2025 ലെ GO(P)No 44/2025/Fin പ്രകാരം പേപ്പര്‍ രഹിത ബില്‍ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‍പാര്‍ക്കില്‍ പുതിയ സംവിധാനം നിലവില്‍ വന്നു. പുതിയ അപേഡേഷന്‍ പ്രകാരം Make Bill From Approved Claim / Make Bill from Pay Roll ചെയ്തതിന് ശേഷം ഇ-സബ്‍മിറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ബില്‍ ലിസ്റ്റ് ചെയ്ത് കാണിക്കില്ല. ഇത് ലഭിക്കുന്നതിനായി Make Bill ചെയ്‍ത് കഴിഞ്ഞാല്‍ Accounts -> Bills -> Upload Supporting Documents എന്ന ഓപ്‍ഷന്‍ വഴി ബില്ലിനോടൊപ്പമുള്ള രേഖകള്‍ 200 KBയില്‍ പി ഡി എഫ് ഫയലായി അപ്‍ലോഡ് ചെയ്‍ത് ഇ സബ്‍മിറ്റ് ചെയ്യാനായി ഫോര്‍വേര്‍ഡ് ചെയ്യണം
ഇതില്‍ Office, DDO Code എന്നിവ നല്‍കുമ്പോള്‍ Type of Bill എന്നതില്‍ Salary, Non Salary എന്നിവയില്‍ നിന്നും അനുയോജ്യമായത് തിരഞ്ഞെടുക്കുക. തുടര്‍ന്ന് Bill Nature നിന്ന് ഏത് തരത്തിലുള്ള ബില്‍ എന്ന് തിരഞ്ഞെടുത്ത് ബില്‍ സെലക്ട് ചെയ്യുക. അപ്പോള്‍ അപ്‍ലോഡ് ചെയ്യുന്നതിനുള്ള Browse ഓപ്‍ഷന്‍ ലഭിക്കും. ഇതിലൂടെ അനുബന്ധഫയലുകള്‍ (Proceedings, Appointment Order, Relieving Order, Promotion Order, LPC, Fixation Statement, Tresury Certificate, RTC etc) അപ്‍ലോഡ് ചെയ്യണം അനുബന്ധ ഫയലുകള്‍ സ്കാന്‍ ചെയ്യുമ്പോള്‍ അവയുടെ വ്യക്തത ഉറപ്പ് വരുത്തണം. ക്ലാരിറ്റി കുറഞ്ഞാല്‍ അവ ഒബ്‍ജെക്ട് ചെയ്യാന്‍ സാധ്യതയുണ്ട്. ഇപ്രകാരം അപ്‍ലോഡ് ചെയ്യുന്ന ബില്ലുകളുടെ ഹാര്‍ഡ് കോപ്പികള്‍ ട്രഷറിയില്‍ നല്‍കേണ്ടതില്ല.
സാധാരണ സാലറി ബില്ലുകള്‍ക്ക് Supporting Documents ഒന്നും തന്നെ അപ്‍ലോഡ് ചെയ്യേണ്ടതില്ല. ഇവിടെ Accounts -> Bills -> Upload Supporting Documents -ൽ മുമ്പ് ചെയ്‍തത് പോലെ വിശദാംശങ്ങള്‍ നല്‍കി ബില്‍ സെലക്ട് ചെയ്ത ശേഷം Forward for esubmission നല്‍കിയാല്‍ ' You are not selected any supporting documents. The outer bill and inner bill will be merged and uploaded for e-submission . Are you sure to procede ?' എന്ന മെസേജ് ലഭിക്കും. അത് OK നല്‍കിയാല്‍ ' The outer Bill ,Inner Bill and selected supporting Documents are merged into a single file and uploaded succesfully for esubmission' എന്ന മെസേജ് വരും . അതും OK നല്‍കുക. തുടര്‍ന്ന് സാധാരണ ബില്ലുകള്‍ ഇ-സബ്‍മിറ്റ് ചെയ്യുന്ന രീതിയില്‍ Accounts -> Bills -> Esubmit Bills എന്ന ക്രമത്തില്‍ സാധാരണ പോലെ ഇ-സബ്‍മിറ്റ് ചെയ്യുക. (സാലറി ബില്ലുകള്‍ക്കൊപ്പം ഏതെങ്കിലും സര്‍ട്ടിഫിക്കറ്റുകളോ മറ്റോ ട്രഷറിയിലേക്ക് അയക്കുന്നത് ഉണ്ടെങ്കില്‍ അവ അപ്‍ലോഡ് ചെയ്യേണ്ടതാണ്)
Accounts -> Claim Entry വഴി തയ്യാറാക്കുന്ന Daily Wages Bills, PF ബില്ലുകള്‍, സറണ്ടര്‍ ബില്ലുകള്‍, റീഇമ്പേഴ്‍സ് ബില്ലുകള്‍ മുതലായവയും Make Bill from Approved Claim വഴി ബില്‍ തയ്യാറാക്കിയ ശേഷം Accounts -> Bills -> Upload Supporting Documents -ലെ Type of Bill എന്നതില്‍ Non Salary എന്ന ഓപ്‍ഷനിലൂടെ ബില്‍ തിരഞ്ഞെടുത്ത് അപ്‍ലോഡ് ചെയ്ത ശേഷം ആണ് ഇ-സബ്മിറ്റ് ഓപ്ഷനിലേക്ക് പ്രവേശിക്കേണ്ടത്
Click Here for Circular No.44/2025/Fin dated 09/04/2025 for Implementation of Paperless Bill System for the Non-Salary HR Claims
generated in SPARK in bill format TR-59(C) and all pay and allowance /
arrear claims -