ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനത്തിന് നിലവിലുള്ള ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നതിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്‍മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. അലോട്ട്‍മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 4 ന് രാവിലെ 10 മുതല്‍ മുതല്‍ ജൂലൈ 8 ന് വൈകിട്ട് 4 വരെ പ്രവേശനം ലഭിച്ച വിദ്യാലയത്തില്‍ രക്ഷകര്‍ത്താവുമൊത്ത് എത്തി അഡ്‍മിഷന്‍ എടുക്കാവുന്നതാണ്. അലോട്ട്‍മെന്റ് ലെറ്ററും ബന്ധപ്പെട്ട രേകഖള്‍ സഹിതമാണ് പ്രവേശനത്തിന് എത്തേണ്ടത്
അലോട്ട്‍മെന്റ് ലെറ്റര്‍ ലഭിക്കുന്നതിനായി പ്രവേശന വെബ്‍സൈറ്റായ https://hscap.kerala.gov.in/ ലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.
CLICK HERE for Candidate Login for Allotment Letter
- അലോട്ട്‍മെന്റ് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിര പ്രവേശനമാണ് നേടേണ്ടത്.
- അലോട്ട്‍മെന്റ് ലെറ്ററിലെ ആദ്യപേജിലെ രേഖകളും അതില്‍ രേഖപ്പെടുത്തിയ ഫീസും രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാര്‍ഥിയും രക്ഷകര്‍ത്താക്കളും അലോട്ട്‍മെന്റ് ലെറ്ററില്‍ ഒപ്പിടണം
- SSLC / പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, ടി സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്
- ബോണസ് പോയിന്റ്, ടൈബ്രേക്ക് ഇവ തെളിയിക്കുന്നതിനുള്ള രേഖകള്‍
- അപേക്ഷകര്‍ ജൂണ്‍ 1 ന് 15നും 20 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഇളവ് ആവശ്യപ്പെടുന്നവര്‍ അതിനുള്ള രേഖകളുടെ ഒറിജിനല്‍ ഹാജരാക്കണം
- ഭിന്ന ശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ 40% ല്‍ കുറയാത്ത വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം
- എസ് എസ് എല്‍ സി ബുക്കില്‍ നിന്നും വ്യത്യസ്തമായ ജാതിയില്‍ ഉള്‍പ്പെട്ടവര്‍ റവന്യൂ അധികാരികളുടെ ജാതി സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്
- OEC /OBC(H) വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ ഫീസ് ആനുകൂല്യത്തിന് റവന്യൂ അധികൃതര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
- പഞ്ചായത്ത് /മനിസിപ്പാലിറ്റി ബോണസ് പോയിന് അര്‍ഹരായവര്‍ SSLC ബുക്കില്‍ അവ ഉണ്ടെങ്കില്‍ അത് മതിയാകും അല്ലാത്ത പക്ഷം റേഷന്‍ കാര്‍ഡോ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം
അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ