സംസ്ഥാനത്തെ ഗവ ഹയര്‍ സെക്കണ്ടറി സ്‍കൂളുകളിലെ ഹയര്‍ സെക്കണ്ടറി (ജൂണിയര്‍) തസ്‍തികകളിലേക്കുള്ള തസ്‍തികമാറ്റ നിയമനത്തിനായി സംവരണം ചെയ്ത 25% തസ്‍തികകളിലേക്ക് HST.UPST/LPST, Lab Assistant, Ministerial Staff എന്നീ വിഭാഗങ്ങള്‍ക്കായി 70:20:5:5 എന്ന അനുപാതത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 29/12/2020 മുതല്‍ 10/03/2025 വരെയുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതാനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ജൂലൈ 15
Click Here for Applicant Registration Link
Click Here for Applicant Login
താഴെപ്പറയുന്ന രേഖകളുടെ 100 KB യില്‍ കുറയാത്ത Scanned Copy തയ്യാറാക്കിയതിന് ശേഷം വേണം അപേക്ഷ സമര്‍പ്പിക്കാന്‍
- Service certificate in prescribed format.
- Probation order.
- Advice and appointment order(as a single pdf file).
- ‘10 year service as HST’ Certificate.
- Master’s Qualification ( mark lists , certificate and Equivalency certificate(if necessary) as a single pdf file).
- Other Qualifications(mark lists ,
- certificate and Equivalency certificate(if necessary) as a single pdf file).
- Other Eligibility Certificates.
- 10/03/2025 ന് നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയ HST, UPST/LPST, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, ലാബ് അസിസ്റ്റന്റുമാര്‍ക്ക് അപേക്ഷിക്കാം
- ബൈട്രാന്‍സ്ഫര്‍ തസ്‍തികയില്‍ ഓരോ വര്‍ഷവും ഉണ്ടാവുന്ന ഒഴിവുകളുടെ 70% HST മാര്‍ക്കും 20% LPSA/UPSA അധ്യാപകര്‍ക്കും 5% മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കും 5% ലാബ് അസിസ്റ്റന്റുമാര്‍ക്കും സംവരണം ചെയ്‍തിരിക്കുന്നു
- ഓണ്‍ലൈനായി വേണം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍
- HST, UPST/LPST, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ അന്തര്‍ജില്ലാ സ്ഥലം മാറ്റം ലഭിച്ചവര്‍ ഒഴിവുകളുണ്ടായ കാലയളവില്‍ നിലവിലെ ജില്ലയില്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം
അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍
- PG, B.Ed, SET etc Certificate Copies to prove Educational Qualification for the Post
- 50% ല്‍ കുറയാതെ മാര്‍ക്ക് ഉണ്ടെന്ന് (45% for SC/ST) എന്ന് തെളിയിക്കുന്നതിന് PG മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്
- Equivalency Certificate (കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളിലെ അടിസ്ഥാന യോഗ്യത ആണെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലകള്‍ നല്‍കുന്നത്)
- കറസ്പോണ്ടന്‍സ് കോഴ്‍സ് വഴിയാണ് യോഗ്യത നേടിയതെങ്കിലും കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ നിന്നുള്ള Equivalency Certificate
- HM/AEO/DEO/RDD/Senior AO സാക്ഷ്യപ്പെടുത്തിയ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് മാതൃക ചുവടെ
- നിലവിലെ തസ്‍തികയിലെ (മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് എന്‍ട്രി കേഡര്‍) പ്രൊബേഷന്‍ പൂര്‍ത്തീകരിച്ച ഉത്തരവിന്റെ പകര്‍പ്പ്
- പി എസ് സി അഡ്വൈസ് മെമ്മോ
- നിയമന ഉത്തരവ്
- IGNOU ബി എഡ് ആണെങ്കില്‍ അധ്യാപക പരിചയത്തിന് ശേഷമാണ് ബി എഡ് എടുത്തത് എന്ന കണ്‍ട്രോളിങ്ങ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്
- സെറ്റ് ഇളവ് ആവശ്യമുള്ളവര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിഎന്ന എച്ച് എം നല്‍കുന്ന സാക്ഷ്യ പത്രം
- ഒഴിവുകളുടെ എണ്ണവും മറ്റ് വിശദാംശങ്ങളും സര്‍ക്കുലറില്‍. സര്‍ക്കുലര്‍ ഇവിടെ
- Click Here for Sample Service Certificate
- Click Here for User Manual for Online Application