SSLC രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്താകരിക്കുന്നതിനുള്ള അവസാനതീയതി 03.12.2025 വരെ ദീര്‍ഘിപ്പിച്ചു രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ - അപേക്ഷകള്‍ക്കായി തുറന്നു

 


2025-26 അധ്യയനവര്‍ഷത്തെ വിവിധ കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിപ്പ് പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിനായി നാഷണല്‍ സ്‍കോളര്‍ഷിപ്പ് പോര്‍ട്ടല്‍ തുറന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ആഗസ്ത് 31 ആണ്. പ്രീമെട്രിക്ക് വിഭാഗം വിദ്യാര്‍ഥികള്‍ക്കായി താഴെപ്പറയുന്ന സ്കോളര്‍ഷിപ്പുകള്‍ക്കാണ് നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാവുന്നത്

  1. National Means Cum Merit Scholarship (NMMS)
  2.  Financial Assistance For Education To The Wards Of Beedi/Cine/Iomc/Lsdm 
  3. PM Yasasvi Central Sector Scheme Of Top Class Education In Schools For OBC, EBC And DNT Students
നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിന് 2024-25 അധ്യയന വര്‍ഷം മുതല്‍ One Time Registration നിര്‍ബന്ധമാക്കിയിട്ടുണ്ട്. One Time Registration നടത്തുമ്പോള്‍ ലഭിക്കുന്ന 14 അക്ക OTR നമ്പര്‍ ഉപയോഗിച്ച് ആണ് ലോഗിന്‍ ചെയ്യേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടവ
  1. മറ്റേതെങ്കിലും സെന്‍ട്രല്‍ സെക്ടര്‍ പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിച്ചവര്‍ നാഷണല്‍ സ്‍കോളര്‍ഷിപ്പ് പോര്‍ട്ടല്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കരുത്
  2. ഒന്നിലധികം സ്കോളര്‍ഷിപ്പ് പദ്ധതികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ മെച്ചപ്പെട്ട പദ്ധതി ഏതോ അതിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. അതായത് ഒന്നിലധികം സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കരുത്
  3. നാഷണല്‍ സ്‍കോളര്‍ഷിപ്പ് പോര്‍ട്ടലില്‍  One Time Registration നടത്തി വേണം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ . ഇപ്രകാരം  One Time Registration നടത്തുമ്പോള്‍ ലഭിക്കുന്ന OTR നമ്പര്‍ മറക്കാതെ സൂക്ഷിച്ച് വെക്കണം . തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യുന്നതിന് ഇത് ആവശ്യമായി വരും
  4. ആഗസ്ത് 31 ആണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി
  5. അപേക്ഷ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന പ്രിന്റൗട്ട് വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും ഒപ്പിട്ട് വിദ്യാലയത്തിലെ നോഡല്‍ ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്
  6. അപേക്ഷകളില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ നോഡല്‍ ഓഫീസര്‍ ഡിഫെക്ട് ചെയ്യുന്ന അപേക്ഷകളില്‍ നിശ്ചിത സമയത്തിനകം തിരുത്തലുകള്‍ വരുത്തി പുനര്‍ സമര്‍പ്പിക്കണം
  7. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകള്‍ സെപ്‍തംബര്‍ 15 നകം വിദ്യാലയങ്ങളില്‍ നിന്നും വേരിഫിക്കേഷന്‍ നടത്തേണ്ടതാണ്.
  8. One Time Registration നടത്തുന്നതിന് വിദ്യാര്‍ഥിയുടെയോ രക്ഷകര്‍ത്താവിന്റെയോ മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവു. ഭാവിയില്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന അവസരത്തില്‍ OTP ഈ മൊബൈല്‍ നമ്പറിലേക്ക് ആവും വരിക എന്നതിനാല്‍ മറ്റാരുടെയെങ്കിലും മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാല്‍ ഭാവിയില്‍ പ്രയാസം നേരിടും
  9. One Time Registration പൂര്‍ത്തിയാക്കിയാല്‍ രജിസ്റ്റര്‍ ചെയ്‍ത മൊബൈലിലേക്ക് ഒരു റഫറന്‍സ് നമ്പര്‍ ലഭ്യമാകും
  10. OTR റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് ഫേസ് ഓതന്റിഫിക്കേഷന്‍ നടത്തേണ്ടതുണ്ട് . ഇതിനായി ആന്‍ഡ്രോയ്‍ഡ് മൊബൈലില്‍ NSP OTR ആപ്പും Aadhaar Face RD-യും ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
  11. ഫേസ് ഓതന്റിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ OTR നമ്പര്‍ ലഭ്യമാകൂ
  12. OTR നമ്പര്‍ ലഭിച്ചാല്‍ സ്‍കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 
  13. ഒരു വിദ്യാര്‍ഥിക്ക് ഒരു OTR നമ്പര്‍ മാത്രമേ അനുവദിക്കൂ. രക്ഷിതാവിന് പരമാവധി രണ്ടും . ഏതെങ്കിലും വിദ്യാര്‍ഥിക്ക് ഒന്നിലധികം OTR നമ്പര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ സ്കോളര്‍ഷിപ്പില്‍ നിന്നും ഡീബാര്‍ ചെയ്യും
ചുവടെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്കോളര്‍ഷിപ്പ് പോര്‍ട്ടലി‍ലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. സ്കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ സര്‍ക്കുലറുകള്‍ ലഭ്യമാകുന്ന മുറക്ക് പ്രസിദ്ധീകരിക്കുന്നതാണ്


Post a Comment

Previous Post Next Post