അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

5 ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ഹയര്‍ സെക്കണ്ടറി പ്രവേശനം രണ്ടാം ഘട്ട അല്ലോട്ട്‍മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 




ഹയര്‍ സെക്കണ്ടറി പ്രവേശനം രണ്ടാം ഘട്ട അലോട്ട്‍മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട പ്രവേശനത്തില്‍ താല്‍ക്കാലിക പ്രവേശനം നേടിയവരും അപേക്ഷ സമര്‍പ്പിച്ചവരും ഇപ്പോള്‍ പ്രസിദ്ധീകരിച്ച  അലോട്ട്‍മെന്റുകള്‍ പരിശോധിച്ച് അവരുടെ നിലവിലെ Position മനസിലാക്കി ജൂണ്‍ 11 ന് വൈകിട്ട് 5 മണിക്കകം പ്രവേശനം നേടേണ്ടതാണ്. 

CLICK HERE for Second Allotment Result

രണ്ടാം ഘട്ട അലോട്ട്‍മെന്റ് അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ

  1. അലോട്ട്മെന്റ് വിവരങ്ങള്‍ പ്രവേശന സൈറ്റായ www.hscap.kerala.gov.in ലെ Second Allot Results ലിങ്കില്‍ ലഭിക്കും
  2. അലോട്ട്‍മെന്റ് ലഭിച്ചവര്‍ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കുന്ന അലോട്ട്‍മെന്റ് ലെറ്ററില്‍ പ്രതിപാദിച്ചിരിക്കുന്ന വിദ്യാലയത്തില്‍ രക്ഷകര്‍ത്താവിനോടൊപ്പം ചെന്ന് പ്രവേശനം നേടണം
  3. മുന്‍ അലോട്ട്‍മെന്റില്‍ പ്രവേശനം നേടാത്തവര്‍ക്ക് ഈ അലോട്ട്‍മെന്റില്‍ പ്രവേശനം ലഭിച്ചിട്ടുണ്ട് എങ്കില്‍ അവര്‍ അലോട്ട്‍മെന്റ് ലഭിച്ച വിദ്യാലയത്തില്‍ സ്ഥിരമോ താല്‍ക്കാലികമോ ആയി നേടണം. 
  4.  ഒന്നാം ഓപ്‍ഷനില്‍ അല്ലാതെ അലോട്ട്‍മെന്റ് ലഭിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ താല്‍ക്കാലിക പ്രവേശനം നേടി മൂന്നാം ഘട്ട അലോട്ട്‍മെന്റിനായി കാത്തിരിക്കാം .
  5.   ആദ്യഘട്ട അലോട്ട്‍മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയവര്‍ക്ക് ഈ അലോട്ട്‍മെന്റില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അവര്‍ മുമ്പ് പ്രവേശനം നേടിയ വിദ്യാലയത്തില്‍ നിന്നും രേഖകള്‍ തിരികെ വാങ്ങി നിര്‍ബന്ധമായും പുതിയ വിദ്യാലയത്തില്‍ സ്ഥിര പ്രവേശനമോ താല്‍ക്കാലിക പ്രവേശനമോ നേടിയിരിക്കണം. 
  6.  Second Allotment റിസല്‍ട്ടില്‍ No Change എന്നാണ് കാണിക്കുന്നതെങ്കില്‍ അവര്‍ പുതുതായി ഒന്നും ചെയ്യേണ്ടതില്ല. ഈ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ഘട്ട അലോട്ട്‍മെന്റ് ലഭിച്ച നിലവിലെ അലോട്ട്‍മെന്റില്‍ തുടരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്ക് ഫീസ് അടച്ച് Permanant Admission ആക്കുകയും ആവാം. അപ്പോള്‍ അവരെ മൂന്നാം ഘട്ട അലോട്ട്‍മെന്റിന് പരിഗണിക്കില്ല. 
  7. ഈ അലോട്ട്‍മെന്റിലും പ്രവേശനം ലഭിക്കാത്തവര്‍ അടുത്ത അലോട്ട്‍മെന്റിനായി കാത്തിരിക്കുക
  8. ഇതേ വരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്കായി മൂന്നാം അലോട്ട്‍മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‍മെന്റിനായി അപേക്ഷിക്കാം 
  9. ഹയര്‍ ഓപ്‍ഷനുകളില്‍ തിരഞ്ഞെടുത്തവ റദ്ദാക്കുന്നതിന് ചുവടെ നല്‍കിയ അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കേണ്ടതാണ്

  • പ്രവേശനം ആരംഭിക്കുന്ന തീയതി : June 10ന് രാവിലെ 10 മണി മുതല്‍
  • പ്രവേശനം നേടേണ്ട് അവസാന തീയതി :- ജൂണ്‍ 11 ന് വൈകിട്ട് 5 മണി
രണ്ടാം ഘട്ട അലോട്ട്‍മെന്റ് പത്രക്കുറിപ്പ് ഇവിടെ
ഹയര്‍ ഓപ്‍ഷനുകള്‍ റദ്ദാക്കുന്നതിനുള്ള അപേക്ഷാ ഫോം ഇവിടെ
Click Here for Illegal Fees Collection ; Instruction to Candidates
Click Here for Instructions to Principals


Post a Comment

Previous Post Next Post