2025-26 അധ്യന വര്‍ഷം മുതല്‍ ഹൈസ്‍കൂള്‍ വിഭാഗം 8,9,10 ക്ലാസുകള്‍ക്ക് വെള്ളി ഒഴികെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍അധിക പ്രവര്‍ത്തിസമയം ഉടൻ പ്രാബല്യത്തിൽ നിശ്ചയിച്ച് ഉത്തരവായി. പുതുക്കിയ ഉത്തരവ് പ്രകാരം രാവിലെ 9.45 മുതല്‍ വൈകുന്നേരം 4.15 വരെയാകും ഇനി മുതല്‍ പ്രവര്‍ത്തി സമയം. 8 പീരിയഡുകള്‍ വീതമാണ് ഉണ്ടാവുക
പുതുക്കിയ സമയക്രമം അനുസരിച്ച് തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ പീരിയഡുകള്‍ ചുവടെ പറയുന്ന രീതിയിലാണ് ക്രമീകരിക്കേണ്ടത്. വെള്ളിയാഴ്‍ചകളിലെ സമയക്രമത്തില്‍ മാറ്റമില്ലPeriod | From | To | Duration |
First Period | 9.45 | 10.30 | 45 Minutes |
Second Period | 10.30 | 11.15 | 45 Minutes |
Interval | 11.15 | 11.25 | 10 Minutes |
Third Period | 11.25 | 12.10 | 40 Minutes |
Fourth Period | 12.10 | 12.45 | 35 Minutes |
Lunch Break | 12.45 | 1.45 | 1 Hour |
Fifth Period | 1.45 | 2.25 | 40 Minutes |
Sixth Period | 2.25 | 3.05 | 40 Minutes |
Interval | 3.05 | 3.10 | 5 Minutes |
Seventh Period | 3.10 | 3.45 | 35 Minutes |
Eighth Period | 3.45 | 4.15 | 30 Minutes |
ഇതോടൊപ്പം തന്നെ യു പി വിഭാഗത്തിന് രണ്ടും ഹൈസ്‍കൂള്‍ വിഭാഗത്തിന് ആറും ശനിയാഴ്‍ചകള്‍ പ്രവര്‍ത്തി ദിനങ്ങളാക്കിയിട്ടുണ്ട്. ഇവ ചുവടെ പറയുന്നു
യു പി വിഭാഗം :- ജൂലൈ 26, ഒക്ടോബര്‍ 25
ഹൈസ്‍കൂള്‍ വിഭാഗം :- ജൂലൈ 26, ആഗസ്ത് 16, ഒക്ടോബര്‍ 4, ഒക്ടോബര്‍ 25, ജനുവരി 3, ജനുവരി 31
അധിക പ്രവര്‍ത്തി സമയം അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ
യു പി , ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ അധിക പ്രവര്‍ത്തി ദിനം അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ