മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷ പ്രൊവിഷണല്‍ 'എ ലിസ്റ്റ്' പ്രസിദ്ധീകരിച്ചു. സമ്പൂര്‍ണ്ണയില്‍ പ്രധാനാധ്യാപകന്റെ ലോഗിനിലെ iExaMS എന്ന ലിങ്കിലൂടെ Provisional A List ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നിലവില്‍ പ്രഖ്യാപിച്ച സമയക്രമം അനുസരിച്ച് ഫെബ്രുവരി 9 മുതല്‍ 12 വരെ പ്രധാനാധ്യാപകര്‍ക്ക് തിരുത്തലിന് അവസരമുണ്ട്. തുടര്‍ന്ന് ഫെബ്രുവരി 16ന് A& B Listകള്‍ പ്രസിദ്ധീകരിക്കും. ഫെബ്രുവരി 17 മുതല്‍ 26 വരെ CE മാര്‍ക്ക് എന്‍ട്രിയും മാര്‍ച്ച് 10ന് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും
ഇതോടൊപ്പം തന്നെ രക്ഷകര്‍ത്താക്കള്‍ക്കായി iExaMS വെബ്സൈറ്റിൽ കാന്റിഡേറ്റ് ഡാറ്റ പാർട്ട് സർട്ടിഫിക്കറ്റ് വ്യൂവും (Candidate Data Part Certificate View) ലഭിക്കും. ഇതിനായി ചുവടെ ലിങ്കില്‍ ലഭിക്കുന്ന പേജില്‍ വിദ്യാഭ്യാസജില്ലയും വിദ്യാലയവും തിരഞ്ഞെടുത്ത ശേഷം കുട്ടിയുടെ അഡ്‍മിഷന്‍ നമ്പരും ജനനതീയതിയും സ്കൂള്‍ രേഖകള്‍ പ്രകാരം നല്‍കി Show Candidate Details View എന്നതില്‍ ക്ലിക്ക് ചെയ്താല്‍ സര്‍ട്ടിഫിക്കറ്റിലെ കുട്ടിയുടെ Candidate Data Part ന്റെ Preview കാണാന്‍ സാധിക്കും
Click Here for Candidate Data Part Certificate View
Click Here for Revised Schedule for iExaMS Activities