QP Generator
ഓരോ തവണ Reload ചെയ്യുമ്പോഴും ഓരോ വിഭാഗത്തിലെയും ഓരോ ചോദ്യങ്ങൾ മാറി മാറി ജനറേറ്റ് ചെയ്തു കിട്ടുന്ന രീതിയിൽ. കുട്ടികൾക്ക് പരിശീലിക്കുവാൻ പാകത്തില്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ പത്താം ക്ലാസിലെ ഗണിത ചോദ്യശ്രേണി ആണ് QP Generator. ചുവടെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു ചോദ്യപേപ്പര്‍ ലഭിക്കും . വീണ്ടുമൊരിക്കല്‍ ഈ പേജിനെ റിഫ്രഷ് ചെയ്താല്‍ മറ്റൊരു ചോദ്യപേപ്പര്‍ ആകും ലഭിക്കുന്നത്. PGenerator & Practice Qn Generator എന്നിവ Mobile ലും കംപ്യൂട്ടറിലും ഒരേ പോലെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നവ ആണ് . 2021 ലെ SSLC മാതൃകയിലുള്ള 45 ചോദ്യങ്ങളുള്ള ഗണിത ത്തിൻ്റെ ചോദ്യപേപ്പറുകൾ ഇതുപയോഗിച്ച് ജെനറേറ്റ് ചെയ്തെടുക്കാം .Address Bar ൻ്റെ വലതു വശത്തുള്ള 3 കുത്തുകളിൽ ക്ലിക്ക് ചെയ്താൽ Desktop Site എന്നതിലമർത്തിയാൽ zoom option ലഭിക്കും
Click Here for QP Generator QuestionsOnSET- പത്താം ക്ലാസ് ഗണിതത്തിനായൊരു വെബ്‍സൈറ്റ് പത്താം
ക്ലാസിലെ ഗണിതത്തിന് മാത്രമായി ഒരു വെബ്‍സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്
പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ്
മൂര്‍ത്തി സാറാണ്. പത്താം ക്ലാസിലെ ഗണിതത്തിലെ എല്ലാ അധ്യായങ്ങളിലെയും നിരവധി പഠനപ്രവര്‍ത്തനങ്ങളും സ്വയം പരിശീലനത്തിന് സഹായകരമായ
നിരവധി പ്രവര്‍ത്തനങ്ങളും മാതൃകാ ചോദ്യപേപ്പറുകള്‍ തുടങ്ങിയവ ഈ വെബ്‍സൈറ്റില്‍ നല്‍കിയിട്ടുണ്ട്. പരീക്ഷക്ക്
തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും റിവിഷന്‍ ക്ലാസുകള്‍ നല്‍കുന്ന
അധ്യാപകര്‍ക്കും ഏറെ സഹായകരമാകുും എന്ന് കരുതുന്ന ഈ വെബ് സൈറ്റിലെ നിരവധി
പ്രവര്‍ത്തനങ്ങള്‍ മുമ്പ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ
സൈറ്റിന് എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ എല്ലാ ആശംസകളും നേരുന്നു. വെബ്
സൈറ്റിനെക്കുറിച്ച് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ വിശദീകരിക്കുന്നത് ഇവിടെ |