2024-25 അധ്യയനവര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാലയങ്ങളില്‍ SSLC/ Plus 2/ VHSE വിഭാഗങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയ ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു . ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി 09.01.2026
പ്രൊഫ ജോസഫ് മുണ്ടശേരി സ്‍കോളര്‍ഷിപ്പ് നിര്‍ദ്ദേശങ്ങള്‍
Links for
- 2025 മാര്‍ച്ചിലെ SSLC/HSS/VHSE പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ ന്യൂനപക്ഷ വിഭാഗങ്ങളായ കൃസ്‍ത്യന്‍ , മുസ്ലീം, സിഖ് , പാഴ്‍സി വിഭാഗങ്ങളില്‍ പെട്ട കേരളത്തില്‍ സ്ഥരിതാമ,മാക്കിയവര്‍ക്ക് ആണ് അപേക്ഷിക്കാവുന്നത്
- സ്കോളര്‍ഷിപ്പ് തുക 10000 രൂപ വീതമായിരിക്കും
- വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ കുറവ് ആയിരിക്കണം
- അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് ഉണ്ടാവണം
- ഗവ / എയ്‍ഡഡ് സ്‍കൂളുകളില്‍ പഠിക്കുന്നവരായിരിക്കണം
- അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജനുവരി 9SSLC/THSLC/Higher Secondary/VHSE exam
Read more at: https://www.hsslive.in/2017/08/Prof-Joseph-Mundasserry-Scholarship.html
Copyright © Hsslive.inSSLC/THSLC/Higher Secondary/VHSE exam
- ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യുക ആണ് ആദ്യം ചെയ്യേണ്ടത്
- ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന Username & Password ഉപോയോഗിച്ച് ലോഗിന്‍ ചെയ്‍ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍
- ലോഗിന്‍ ചെയ്യുന്നതിനുള്ള ലിങ്ക് ഇവിടെ
- പ്രൊഫൈല്‍ പൂര്‍ത്തിയാക്കുക
- തുടര്‍ന്ന് വിദ്യാഭ്യാസയോഗ്യതകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുക
- എല്ലാ വിശദാംശങ്ങളും നല്‍കിയ ശേഷം Apply for Scholarship അമര്‍ത്തുക
- എല്ലാം ശരിയെന്നുറപ്പ് വരുത്തിയ ശേഷം Final Submit & Download Print ക്ലിക്ക് ചെയ്യുക
- രജിസ്ട്രേഷന്റെ പ്രിന്റ് എടുത്ത് ഫോട്ടോ പതിക്കണം
- SSLC/ Plus 2/ VHSE പരീക്ഷകളുെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്
- സ്വന്തം പേരിലുള്ള ബാങ്ക് പാസ്‍ബുക്കിന്റെ ഒന്നാം പേജിന്റെ പകര്‍പ്പ്.
- ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
- നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
- കമ്മ്യൂണിറ്റി / മൈനോരിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
- വില്ലേജില്‍ നിന്നും ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
- റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
മേല്‍ രേഖകള്‍ സഹിതം പ്രിന്റൗട്ട് സ്ഥാപന മേധാവിക്ക് ജനുവരി 12 നകം നല്‍കണം
സ്ഥാനപനമധാവികള്‍ ജനുവരി 14നകം അപേക്ഷകള്‍ ഓണ്‍ലൈനായി വേരിഫൈ ചെയ്യണം
