മുന്‍ വര്‍ഷങ്ങളില്‍ USS എന്ന പേരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയിരുന്ന സ്‍കോളര്‍ഷിപ്പ് പരീക്ഷ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 193/2025/DGE തീയതി 20/12/2025 പ്രകാരം CM KIDS Scholarship (UP) എന്ന് പുനര്‍നാമകരണം ചെയ്‍തിട്ടുണ്ട്. പരിഷ്‍കരിച്ച സി എം കിഡ്‍സ് സ്കോളര്‍ഷിപ്പ് (യു പി) പരീക്ഷയെ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ , പരീക്ഷാ തീയതിയും സമീപനങ്ങളും സിലബസുമുള്‍പ്പെടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ പ്രയോജനപ്രദമാകുന്ന ഒരു വിശദീകരണം ബ്ലോഗുമായി പങ്ക് വെക്കുന്നത് കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ പ്രമോദ് കുമാര്‍ സാറാണ്. സാറിന് ബ്ലോഗിന്റെ നന്ദി
