നമ്മുടെ വിദ്യാലയത്തില്‍ നിന്നും മറ്റ് വിദ്യാലയത്തിലേക്ക് നല്‍കിയ ടി സി കളുടെയും മറ്റ് വിദ്യാലയങ്ങളില്‍ നിന്നും നമ്മുടെ വിദ്യാലയങ്ങളിലേക്ക് Issue ചെയ്ത ടി സികളുടെയും വിശദാംശങ്ങള്‍ ഇപ്പോള്‍ സമ്പൂര്‍ണ്ണയില്‍ ലഭ്യമാണ്.
സമ്പൂര്‍ണ ഡാഷ് ബോര്‍ഡിലെ TC Request എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക
TC Issued , TC Received എന്ന മെനുകള്‍ കാണാം
ഇതില്‍ TC Issued എന്നതില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ വിദ്യാലയത്തില്‍ നിന്നും മറ്റ് വിദ്യാലയങ്ങളിലേക്ക് നല്‍കിയ TCകളുടെ വിശദാംസങ്ങളടങ്ങിയ ലിസ്റ്റ് ലഭിക്കും. TC Recieved എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് വിദ്യാലയങ്ങളില്‍ നിന്നും നമ്മുടെ സ്‌കൂളിലേക്ക് തയ്യാറാക്കിയ ടി സികളുടെ ലിസ്റ്റ് (ടി സി നമ്പര്‍, കുട്ടികളുടെ പേര്, ടി സി നമ്പര്‍ ഉള്‍പ്പെടെ) ലഭിക്കും. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ കുട്ടികളെ അഡ്‌മിഷന്‍ നടത്തുന്നതിന് ഏറെ പ്രയോജനപ്രദമാണ് ഈ സംവിധാനം

