SSLC സര്‍ട്ടിഫിക്കറ്റില്‍ വരുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ എങ്ങനെ എന്ന് രക്ഷിതാക്കള്‍ക്ക് പരിശോധിക്കുന്നതിന് പരീക്ഷാഭവന്‍ അവസരമൊരുക്കിയിട്ടുണ്ട് . ചുവടെ ലിങ്കില്‍ വിദ്യാര്‍ഥിയുടെ വിശദാംശങ്ങളായ Educational District, School, Admission No, Date of Birth എന്നിവ തെറ്റ് കൂടാതെ നല്‍കി Captch യും ചേര്‍ത്ത് Show Candidate Details View ബട്ടണ്‍ അമര്‍ത്തിയാല്‍ വിദ്യാലയങ്ങള്‍ രേഖപ്പെടുത്തിയ വിശദാംശങ്ങള്‍ ശരിയാണോ എന്ന് രക്ഷകര്‍ത്താക്കള്‍ക്ക് പരിശോധിക്കാവുന്നതാണ്. ഏതെങ്കിലും തെറ്റുകളുണ്ടെങ്കില്‍ അവയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ബന്ധപ്പെട്ട വിദ്യാലയത്തിലെ പ്രധാനാധ്യാപകനെ സമീപിച്ച് തിരുത്തലുകള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്

