തദ്ദേശഭരണ തിരഞ്ഞെടുപ്പ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ eDrops ല്‍ ലഭ്യം രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഫലം TRENDS ല്‍

 

തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ (ഡിസംബർ 13, ശനി) വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലായിരിക്കും.  ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും. വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ടിനു ആരംഭിക്കും. ആദ്യം വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്‌ട്രോങ്ങ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക.സ്‌ട്രോംഗ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെ നിന്ന് ഓരോ വാർഡിലെയും മെഷീനുകൾ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും.വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൾ തന്നെ ആയിരിക്കും എണ്ണുക. സ്ഥാനാർത്ഥിയുടെയോ സ്ഥാനാർത്ഥികൾ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക.ടേബിളിൾ വയ്ക്കുന്ന കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്‌പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ കൗണ്ടിങ്, ഇലക്ഷൻ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണൽ ആരംഭിക്കുക. കൺട്രോൾ യൂണിറ്റിൽ നിന്നും ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടുനില ലഭിക്കും. തുടർന്ന്, ബ്ലോക്ക്പഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും വോട്ടുവിവരം കിട്ടും. ഓരോ കൺട്രോൾ യൂണിറ്റിലെയും ഫലം അപ്പോൾ തന്നെ കൗണ്ടിങ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും. ഒരു വാർഡിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ഓരോ ബൂത്തും എണ്ണി തീരുന്ന മുറയ്ക്ക് വോട്ടുനില TREND -ൽ അപ് ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാൻ കഴിയും. വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളത്.

തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‍സൈറ്റില്‍ തല്‍സമയം ലഭ്യമാകും. വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ മുതല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‍സൈറ്റിലെ TRENDS ല്‍ നിന്നും ഓരോ തദ്ദേശഭരണ സ്ഥാപനത്തിലെയും വോട്ടെണ്ണല്‍ വിവരങ്ങളും മറ്റ് വിശദാംശങ്ങളും അറിയാന്‍ കഴിയും. ഫലം അറിയുന്നതിന് ചുവടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 


മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെക്കാണുന്ന മാതൃകയിലെ മുന്നണികള്‍ ലീഡ് ചെയ്യുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ എണ്ണം കാണിക്കുന്ന ജാലകം ലഭിക്കും (നിലവില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിശദാംശങ്ങളാണ് കാണുന്നത്). 

ഇതില്‍ TOTAL എന്നതിന് നേരെയുള്ള Grama Panchayath ന് താഴെയുള്ള സംഖ്യയില്‍ ക്ലിക്ക് ചെയ്‍താല്‍ താഴെക്കാണുന്ന മാതൃകയില്‍ ഓരോ ജില്ലകളുടെ പട്ടിക കാണാം. 

ഇതിലെ ഓരോ ജില്ലയിലെ G എന്നതിന് താഴെയുള്ള സംഖ്യയില്‍ ക്ലിക്ക് ചെയ്‍താല്‍ ആ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ ലിസ്‍റ്റും B എന്നതിന് താഴെ ക്ലിക്ക് ചെയ്‍താല്‍ ബ്ലോക്ക് പഞ്ചായത്തുകളും D എന്നതിന് താഴെ ജില്ലാ പഞ്ചായത്തുകളുടെ ലിസ്റ്റും M എന്നതിന് താഴെ മുനിസിപാലിറ്റികളും C എന്നതിന് താഴെ കോര്‍പ്പറേഷനുകളുടെ ലിസ്റ്റും കാണാന്‍ കഴിയും



ഇതിലെ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്‍താല്‍ ആ തദ്ദേശഭരണ സ്ഥാപനത്തിലെ വിവിധ വാര്‍ഡുകളുടെ പേരുകള്‍ ഉള്‍പ്പെട്ട ലിസ്റ്റ് ലഭിക്കും 
ഈ പേജില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവരുടെ പേരുകളാണ് ദൃശ്യമാകുന്നത്. ആ വാര്‍ഡില്‍ മല്‍സരിച്ച എല്ലാ സ്ഥാനാര്‍ഥികളുടെയും പേരുകളും അവര്‍ക്ക് ലഭിച്ച വോട്ടുകളുടെ വിശദാംശങ്ങളും അറിയുന്നതിന് ആ വാര്‍ഡിന്റെ പേരില്‍ ക്ലിക്ക് ചെയ്താല്‍ മതി

ഓരോ പേജിന്റെയും മുകളിലെ Back ബട്ടണ്‍ അമര്‍ത്തിയാല്‍ തൊട്ട് മുന്നിലെ പേജിലേക്ക് മടങ്ങാന്‍ സാധിക്കും.
ഓരോ പേജിന്റെയും മുകളില്‍ അത് വരെയുള്ള Status കാണാന്‍ സാധിക്കും. വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫലം സൈറ്റില്‍ അപ്‍ലോഡ് ചെയ്യുന്ന മുറക്ക് മാത്രമേ സൈറ്റില്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ


Post a Comment

Previous Post Next Post