<
പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നതിന്
PRESIDING OFFICER
FIRST POLLING OFFICER
പോളിങ്ങ് ഉദ്യോഗസ്ഥരുടെ ചുമതലകള്‍
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലേദിവസം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍
പോളിങ്ങ് ദിവസം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍
2025ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അടങ്ങിയ ഈ പോസ്റ്റ് കൃത്യമായ ഇടവേളകളില്‍ അപ്‍ഡേറ്റ് ചെയ്യുന്നതായിരിക്കും. പോളിങ്ങ് ആയി ബന്ധപ്പെട്ട വിശദാംശങ്ങളും ആവശ്യമായ ഫോമുകളും മറ്റും ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും
തദ്ദേശഭരണ തിരഞ്ഞെടുപ്പ് തീയതികള്‍
| 09.12.2025(ചൊവ്വ) | തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം |
|---|---|
| 11.12.2025 (വ്യാഴം) | തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് |
| Time of Poll : - Morning 7.00 AM to evening 6.PM on the Polling Day(without Break) |
|---|
ഒരു തിരഞ്ഞെടുപ്പില്‍ ബൂത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ നിയന്ത്രണം പ്രിസൈഡിങ്ങ് ഓഫീസര്‍ക്കാണ്.തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മുനിസിപ്പല്‍/ കോര്‍പ്പറേഷൻ്‍ പ്രദേശങ്ങളില്‍ ബൂത്തിന്റെ 100 മീറ്ററും പഞ്ചായത്ത് പ്രദേശങ്ങളില്‍ 200 മീറ്റര്‍ ചുറ്റളവ് പരിധിയിലെ പ്രദേശം പ്രിസൈഡിങ്ങ് ഓഫീസറുടെ നിയന്ത്രണത്തിലാണ്. ഈ പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പിനെ സ്വീധീനിക്കുന്ന പോസ്റ്ററുകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ നേതാക്കളുടെ ഫോട്ടോകള്‍ മുദ്രാവാക്യങ്ങള്‍ മുതലായവ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുകയോ മറക്കുകയോ വേണം. പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് ആവശ്യമായ പ്രധാനനിര്‍ദ്ദേശങ്ങളും അറിയിപ്പുകളും ചുവടെ ലിങ്കുകളില്‍
| READY RECKONER | HANDBOOK 2020 |
തിരഞ്ഞെടുപ്പില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ക്കൊപ്പം തുല്യ പ്രാധാന്യമുള്ള ചുമതലകളാണ് ഒന്നാം പോളിങ്ങ് ഓഫീസര്‍ക്കുമുള്ളത്. വോട്ട് ചെയ്യാന്‍ വരുന്ന വോട്ടറുടെ തിരിച്ചറിയല്‍ രേഖപരിശോധിച്ച് യഥാര്‍ഥ വോട്ടറെന്നുറപ്പാക്കേണ്ടതും ഓരോ മണിക്കൂര്‍ ഇടവേളകളില്‍ പോള്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണം പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് നല്‍കേണ്ടതും ഒന്നാം പോളിങ്ങ് ഓഫീസറാണ്. വോട്ടറെ തിരിച്ചറിഞ്ഞാല്‍ അവരുടെ പേരിന് നേരെ അടയാളപ്പെടുത്തലുകള്‍ രേഖപ്പെടുത്തുകയും വേണം. ഓരോ മണിക്കൂറിലും അത്‍വരെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്നതിന് സഹായകരമായ Voter Turnout ഫോര്‍മാറ്റ് ചുവടെ ലിങ്കില്‍
| HOURLY VOTER TURNOUT FORMAT HERE |
| FIRST POLLING OFFICER | SECOND POLLING OFFICER | THIRD POLLING OFFICER |
|---|---|---|
|
|
|
- തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പോസ്റ്റിങ്ങ് ഓര്‍ഡര്‍ പ്രകാരം പോളിങ്ങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ നിശ്ചിത സമയത്ത് വിതരണകേന്ദ്രത്തില്‍ എത്തി ശേഖരിക്കുക.പോളിങ്ങ് ടീമിലെ ഏതെങ്കിലും അംഗം വന്നിട്ടില്ല എങ്കില്‍ വരണാധികാരിയെ ബന്ധപ്പെട്ട് പകരം ആളെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക തുടര്‍ന്ന് പോളിങ്ങ് സാമഗ്രികള്‍ ഏറ്റു വാങ്ങുക. ചെക്ക് ലിസ്റ്റ് പ്രകാരമുള്ള എല്ലാ സാമഗ്രികളും ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും കുറവുള്ള സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്യുക.Control Unit & Ballot Unit അവയുടെ ടാഗ് ആയി ഒത്ത് നോക്കുകയും പ്രവര്‍ത്തനസജ്ജമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക
- വോട്ടര്‍ പട്ടികയുടെ Marked Copy പരിശോധിച്ച് നിങ്ങളുടെ ബൂത്തിലെ തന്നെ എന്നുറപ്പ് വരുത്തുകയും സപ്ലിമെന്റുകളും പകര്‍പ്പുകളും പരിശോധിച്ച് ഉറപ്പ് വരുത്തണം
- സെക്ടറല്‍ ഓഫീസറുമായി ബന്ധപ്പെട്ട് അനുവദിച്ച വാഹനത്തില്‍ എത്തി പോളിങ്ങ് ബൂത്തില്‍ എത്തുകയും പോളിങ്ങ് ബൂത്തായി അനുവദിച്ച റൂം പരിശോധിക്കുകയും ചെയ്യുക
- മുനിസിപ്പല്‍ പ്രദേശങ്ങളില്‍ പോളിങ്ങ് ബൂത്തുകളുടെ 100 മീറ്ററും പഞ്ചായത്തുകളില്‍ 200 മീറ്ററും പ്രിസൈഡിങ്ങ് ഓഫീസറുടെ പരിധിലാണ് . ഈ പ്രദേശങ്ങളിലും പോളിങ്ങ് ബൂത്തിലും തിരഞ്ഞെടുപ്പ് പോസ്റ്റര്‍ അടയാളങ്ങള്‍/ തിരഞ്ഞെടുപ്പ് ചിഹ്നമോ മുദ്രാവാക്യങ്ങളോ ഫോട്ടോകളോ മറ്റോ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യണം
- തുടര്‍ന്ന് പോളിങ്ങ് ബൂത്ത് സജ്ജീകരിക്കുക
- List of Contesting Candidates, Polling Area ഇവ പ്രദര്‍ശിപ്പിക്കുക
- Indelible Ink ഭദ്രമായി സൂക്ഷിക്കുകയും Arrow Crossmark, Seal Pad, തുടങ്ങിയവ സജ്ജമാക്കുക
- പോളിങ്ങ് കഴിഞ്ഞാല്‍ തിരികെ നല്‍കേണ്ട കവറുകള്‍ തയ്യാറാക്കി വെക്കുകയും ഓരോ പോളിങ്ങ് ഒഫീഷ്യല്‍സിനും അവരുടെ ചുമതലകള്‍ വിശദീകരിച്ച് നല്‍കുകയും ചെയ്യുക
- വോട്ടെടുപ്പിന് തലേദിവസം പോളിങ്ങ് ഏജന്റുമാര്‍ വന്നാല്‍ അവരുടെ നിയമന കത്ത് പരിശോധിച്ച് അവര്‍ക്ക് പാസ് അനുവദിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക. മോക്ക് പോളിന് നിശ്ചിത സമയത്ത് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുക
- തിരഞ്ഞെടുപ്പ് ദിവസം രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കേണ്ടതിനാല്‍ ഇതിന് 1 മണിക്കൂര്‍ മുമ്പെങ്കിലും Mock Poll ആരംഭിക്കണം. ബൂത്ത് ഏജന്റുമാര്‍ ഹാജരായവരുടെ രേഖകള്‍ പരിശോധിച്ച് ശരിയെന്നുറപ്പ് വരുത്തി ബന്ധപ്പെട്ട രേഖകളില്‍ രേഖപ്പെടുത്തലുകളും ഹാജരായവരുടെ ഒപ്പുകളും ശേഖരിച്ച് മോക്ക് പോള്‍ 7 മണിക്ക് മുമ്പേ പൂര്‍ത്തിയാക്കണം
- മോക്ക് പോളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ Clear ചെയ്‍ത് വോട്ടിങ്ങ് മെഷീനുകള്‍ Seal ചെയ്ത് തയ്യാറാക്കുക
- സ്ഥാനാര്‍ഥിയോ ഏജന്റോ ആവശ്യപ്പെട്ടാല്‍ പേപ്പര്‍ സീല്‍ ക്രമ നമ്പര്‍ അവര്‍ക്ക് പറഞ്ഞ് കൊടുക്കണം
- വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് പ്രിസൈഡിങ്ങ് ഓഫീസര്‍ Form N10A യിലെ ഭാഗം 1 ഉച്ചത്തില്‍ വായിച്ച് അതില്‍ ഒപ്പ് വെക്കണം. 3 തലങ്ങളിലേക്കും പ്രത്യേകം പ്രത്യേകം Form N10A തയ്യാറാക്കുകയും ഏജന്റുമാരുടെ ഒപ്പ് വാങ്ങണം. ഒപ്പിടാന്‍ വിസമ്മിതിക്കുന്നവരുടെ പേരുകള്‍ പ്രത്യേകം രേഖപ്പെടുത്തണം
- വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവത്തെയും അവലംഘിച്ചാലുള്ള ശിക്ഷാനടപടികളും വിശദീകരിച്ച് കൊടുക്കണം
- കൃത്യം 7 മണിക്ക് പോളിങ്ങ് ആരംഭിക്കണം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായില്ല എങ്കിലും ക്യൂവിലെ ആദ്യ ആളിനെ ഉള്ളിലേക്ക് പ്രവേശിപ്പിച്ച് വോട്ടിങ്ങ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങണം.
- ക്യൂവിലുള്ള ഓരോ വോട്ടെറെയും ഉള്ളില്‍ പ്രവേശിപ്പിച്ച് ഒന്നാം ഓഫീസര്‍ അവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് വോട്ടറെ തിരിച്ചറിഞ്ഞാല്‍ ഏജന്റുമാര്‍ കേള്‍ക്കത്തക്ക വിധം ഉച്ചത്തില്‍ പറയുകയും രണ്ടാം ഓഫീസര്‍ Voters Register രേഖപ്പെടുത്തലുകള്‍ വരുത്തി ഒപ്പ് വാങ്ങണം. തുടര്‍ന്ന് വിരലില്‍ മഷി പുരട്ടി നല്‍കണം. മൂന്നാം ഓഫീസര്‍ വോട്ടര്‍ക്ക് വോട്ട് ചെയ്യുന്നതിനായി മെഷീന്‍ സജ്ജമാക്കി നല്‍കണം. ഒപ്പിട്ട വോട്ടര്‍ എല്ലാ വോട്ടുകളും രേഖപ്പെടുത്തിയ ശേഷമാണ് പുറത്ത് പോകുന്നത് എന്നുറപ്പാക്കണം
- Presiding Officers Diary (Form 13) ല്‍ സമയാസമയങ്ങളില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തണം
- ഓരോ മണിക്കൂര്‍ ഇടവേളകളിലും അത് വരെയുള്ള Voter Turnout രേഖപ്പെടുത്തണം
- ഇടവേളകളില്ലാതെ വോട്ടിങ്ങ് നടപടികള്‍ മുന്നോട്ട് കൊണ്ട് പോവുക
- കൃത്യം 6 മണിക്ക് ക്യൂവില്‍ ആരെങ്കിലും അവശേഷിക്കുന്നു എങ്കില്‍ അവര്‍ക്ക് സ്ലിപ്പുകള്‍ നല്‍കി വോട്ട് ചെയ്യുന്നതിന് അവസരം നല്‍കണം
- ക്യൂവിലുള്ള എല്ലാവരും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ വോട്ടിങ്ങ് മെഷീന്‍ സീല്‍ ചെയ്യുന്നതിന് നടപ്ടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. പോളിങ്ങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വേണം മെഷീനുകള്‍ സീല്‍ ചെയ്യേണ്ടത്
- തിരികെ നല്‍കേണ്ട 4 പാക്കറ്റുകളിലും എല്ലാ കവറുകളും പൂര്‍ണമായി ഉണ്ടെന്ന് ഉറപ്പ് വരുത്തുക
- വാഹനം വരുന്ന മുറക്ക് അതില്‍ കയറി മെഷീനുകള്‍ തിരികെ നല്‍കുക
- Form N20 ല്‍ രേഖപ്പെടുത്തലുകള്‍ വരുത്തി ഏജന്റില്‍ നിന്നും 10 രൂപ വാങ്ങി രസീത് നല്‍കുക
- Form 21 ല്‍ (ഒരെണ്ണത്തില്‍ മതിയാകും ഗ്രാമപഞ്ചായത്തിനുള്ള കവറില്‍ സൂരക്ഷിക്കണം) തര്‍ക്കമുന്നയിക്കപ്പെട്ട വോട്ടറുടെ പേര് രേഖപ്പെടുത്തി ഒപ്പ് /വിരലടയാളം വാങ്ങുക
- വ്യാജവോട്ടറെങ്കില്‍ Form N19ല്‍ പരാതി തയ്യാറാക്കി അതും വോട്ടെറെയും പോലീസ് ഓഫീസര്‍ക്ക് കൈമാറുകയും ഏജന്റിന് തുക തിരിക നല്‍കുകയും വേണം
- Form 21B യില്‍ രേഖപ്പെടുത്തലുകള്‍ വരുത്തുക
- വോട്ട് രേഖപ്പെടുത്തിയ Tendered Ballot Paper നോടൊപ്പം ഈ ഫോമും അതിനുള്ള കവറില്‍ സൂക്ഷിക്കുക
- ക്യൂവിലുള്ള എല്ലാവരും വോട്ട് ചെയ്തു കഴിഞ്ഞു എന്നുറപ്പായാല്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ Control Unit ലെ CLOSE ബട്ടണ്‍ അമര്‍ത്തി പോളിങ്ങ് അവസാനിപ്പിക്കുകയും പവര്‍ സ്വിച്ച് ഓഫ് ചെയ്‍ത് കണ്ട്രോള്‍ യൂണിറ്റിനെ ബാലറ്റ് യൂണിറ്റുകളില്‍ നിന്നും ഡിസ്കണക്ട് ചെയ്യുക
- Form No 24 Aയില്‍ ഡിസ്‍പ്ലേ യൂണിറ്റില്‍ കാണുന്ന പോലെ ഓരോ വിഭാഗത്തിലും ( ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകളിലെ) ആകെ പോള്‍ ചെയ്‍ത വേട്ടുകളുടെ എണ്ണം രേഖപ്പെടുത്തുക. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഓരോന്നിനും പ്രത്യേകം പ്രത്യേകം തയ്യാറാക്കണം. ഇതിന്റെ പകര്‍പ്പുകള്‍ ഹാജരായ എല്ലാ പോളിങ്ങ് ഏജന്റുമാര്‍ക്കും നല്‍കണം. ആവശ്യമായ എണ്ണം മുന്‍കൂട്ടി തയ്യാറാക്കി വെക്കുക
- ഓരോ ബാലറ്റ് യൂണിറ്റുകളും Control Unit ഉം അതതിന്റെ ലേബല്‍ പ്രകാരമുള്ള പെട്ടികളിലേക്ക് മാറ്റുക . അഡ്രസ് ടാഗുകളും ഇതില്‍ തന്നെ കെട്ടിവെക്കുക
- ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷീനുകള്‍ സീല്‍ചെയ്യുക. രണ്ട് അഗ്രങ്ങളിലെ ദ്വാരങ്ങളിലൂടെ . ചരട് കടത്തി രണ്ട് അഗ്രങ്ങളിലും പ്രിസൈഡിങ്ങ് ഓഫീസറുടെ മെറ്റല്‍ സീല്‍ ഉപയോഗിച്ച് സീല്‍ ചെയ്യണം. . സന്നിഹിതരായ ഏജന്റുമാര്‍ക്ക് ആവശ്യമെങ്കില്‍ അവരുടെ സീല്‍ പതിപ്പിക്കാന്‍ അവസരം നല്‍കാവുന്നതുമാണ്
- Form No 24A പ്രകാരം വോട്ടുകളുടെ കണക്കിന്റെ മുദ്രവെച്ച ഒരു കവറും Cancel ചെയ്ത ഒരു ബാലറ്റ് ലേബലും Control Unitനൊപ്പം സ്വീകരണ കേന്ദ്രത്തില്‍ നല്‍കുന്നതിനായി തയ്യാറാക്കി വെച്ചുക
- തിരികെ നല്‍കേണ്ട അഞ്ച് പാക്കറ്റുകളും തയ്യാറാക്കുക.
- നാലാമത്തെ പാക്കറ്റ് Control Unit നൊപ്പം ടാഗ് ചെയ്‍ത് നല്‍കേണ്ടതാണ്. അത് പ്രത്യേകം ശ്രദ്ധിക്കുക
- പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കുക
- Sealed Cover containing Marked Copy of Electoral Roll (Sealed)
- Sealed Cover containing Register of votes (Form 21A)
- Sealed Cover containing Tendered Ballot Papers and List of tendered votes (Form 21B)
- Sealed Cover containing List of Challenged votes (Form 21)
- Sealed Cover containing Unused tendered ballot papers
- Receipt for challenge fee (Form N20)
- Copy of electoral rolls other than marked copy
- Appointment of Polling Agents (Form 10)
- List of blind and infirm voters (Form 22) & Declaration of companion of
blind and infirm voters - Declaration of Electors about their age (Form N16)
- Used voter slips
- Unused and Damaged Paper Seals
- Unused and Damaged Strip Seals
- Unused and Damaged Special Tags
- Handbook of Presiding Officer
- Indelible Ink (closed bottle)
- Self inking pads
- Metal Seal of Presiding Officer
- Arrow cross mark seal
- Distinguishing Mark Seal
- Unused voter slips
- Other items if any
- Sealed Cover containing Account of votes recorded (Form 24A)
- Sealed Cover containing Cancelled Ballot label
- Sealed Cover containing Paper Seal Account
| പ്രശ്‍നം | പരിഹാരം | ആവശ്യമായി വരുന്ന ഫോമുകള്‍ |
|---|---|---|
| Blind /Infirm Voters വോട്ട് ചെയ്യാന്‍ വന്നാല്‍ | സ്വന്തമായി വോട്ട് രേഖപ്പെടുത്താല്‍ കഴിയാത്ത വ്യക്തി എന്ന് ബോധ്യപ്പെട്ടാല്‍ സഹായിയെ അനുവദിക്കാം. സഹായി സ്ഥാനാര്‍ഥിയോ ഏജന്റോ ആവരുത്. സഹായി അന്നേ ദിവസം മറ്റൊരു വോട്ടറുടെ സഹായി ആയി വോട്ട് ചെയ്യരുത് | Form 15N പൂരിപ്പിച്ച് വാങ്ങുക. വിശദാംശങ്ങള്‍ Form22ല്‍ രേഖപ്പെടുത്തുക |
| Challenging Voters Identity | വോട്ടര്‍ പട്ടികയില്‍ പേരുള്ള ഏതൊരാള്‍ക്കും വോട്ട് ചെയ്യാന്‍ അവകാശമുണ്ട്.വോട്ടറെക്കുറിച്ച് ഏജന്റുമാര്‍ പരാതി ഉന്നയിച്ചാല്‍ ഏജന്റിന്‍ നിന്നും Challenge ചെയ്യുന്ന ഇനത്തില്‍ 10 രൂപ ഫീസ് ആയി വാങ്ങി രസീത് നല്‍കണം. വ്യാജവോട്ടെറെങ്കില്‍ നേരിടേണ്ടി വരുന്ന ഭവിഷ്യത്തുകള്‍ വോട്ടറെ ബോധ്യപ്പെടുത്തണം. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച് സമ്മതിദായകനാണോ എന്നുറപ്പ് വരുത്തണം. ആണെന്ന് ബോധ്യമായാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണം. അല്ലെങ്കില്‍ വോട്ട് ചെയ്യാന്‍ വന്ന ആളെ ഡ്യൂട്ടിയിലുള്ള പോലീസ് ഓഫീസര്‍ക്ക് രേഖ സഹിതം കൈമാറണം | |
| Tendered Vote:- യഥാര്‍ഥ വോട്ടറുടെ വോട്ട് മറ്റാരെങ്കിലും രേപ്പെടുത്തിയാല് | യഥാര്‍ഥ വോട്ടെറെന്ന് ബോധ്യപ്പെട്ടാല്‍ ഇടത് ചൂണ്ട് വിരലില്‍ മഷി അടയാളം രേഖപ്പെടുത്തി . ബന്ധപ്പെട്ട ഫോമില്‍ രേഖപ്പെടുത്തലുകള്‍ വരുത്തി Tendered Ballot Paper നല്‍കി അതിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത് . മെഷീനില്‍ അല്ല | |
| സമ്മതിദായകന്റെ അര്‍ഹത : 18 വയസ് പൂര്‍ത്തിയായില്ല എന്ന പരാതി | ഏജന്റുമാര്‍ തര്‍ക്കം ഉന്നയിച്ചാല്‍ വോട്ടറില്‍ നിന്നും Declaration എഴുതി വാങ്ങണം. എഴുതി നല്‍കുന്നവരുടെയും വിസമ്മതിക്കുന്നവരുടെയും വിവരങ്ങള്‍ ബന്ധപ്പെട്ട ഫോമില്‍ രേഖപ്പെടുത്തുക | Form N16 |
| Voting Machine Complaint | പുതിയ Control Unit , Ballot Unit ഉപയോഗിക്കണം. സെക്ടറല്‍ ഓഫീസറുമായി ബന്ധപ്പെട്ട് അതിനുള്ള ക്രമീകരണം നടത്തണം. അത് വരെ ഉപയോഗിച്ച മെഷീനുകള്‍ സീല്‍ ചെയ്യണം. പുതിയ മെഷീനില്‍ Mock Poll നടത്തിയ ശേഷമേ അതില്‍ വോട്ടിങ്ങ് ആരംഭിക്കാവൂ | Form M10Aയിലെ Part II പൂരിപ്പിക്കണം |
First Packet - Statutory Covers contains the following
Second Packet - Non-Statutory Covers contains the following
Fourth Packet -(To be Sealed and taged with the Control Unit)
- Presiding Officer's Diary (Form No. 13)
- Declaration by the Presiding Officer (Form No. 10A)
- Copy of list of challenged votes (Amount collected if any to be handed
over to the officer concerned.) - സ്ഥാനാര്‍ഥിയും തിരഞ്ഞെടുപ്പ് ഏജന്റും (ഒരു സമയത്ത് ഒരു ഏജന്റ്)
- തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവാദിത്തപ്പെടുത്തിയവര്‍
- തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍
- തിരഞ്ഞെടുപ്പ് നിരീക്ഷകര്‍
- വോട്ടറുടെ കൂടെയുള്ള കൈക്കുഞ്ഞ്
- അന്ധനോ അവശനോ ആയ വോട്ടറുടെ സഹായി
- സമ്മതിദായകരെ തിരിച്ചറിയുന്നതിനോ സഹായിക്കുന്നതിനോ അതത് സമയം പ്രിസൈഡിങ്ങ് ഓഫീസര്‍ പ്രവേശിപ്പിക്കുന്ന മറ്റ് ആളുകള്‍
Fifth Packet
Voting Compartment, Waste Basket, Other Items ഇവ പ്രത്യേകം കരുതുക
| Purpose | Panchayath | Municipality/ Corporation |
|---|---|---|
| List of Contesting Candidates | Form 6 | Form 6 |
| Appointment of Polling Agent | Form 8 | Form 8 |
| Application form For Postal Ballot | Form 15 | Form 15 |
| Ballot Papaer | Form 20 | Form 20 |
| List of Challenged Votes | Form 21 | Form 21 |
| Register of Votes | Form 21A | Form 21A |
| List of Tendered Votes (Rule-35E) :- | Form 21B | Form 21B |
| List of Blind and Infirm Voters :- | Form 22 | Form 22 |
| List of Tenderd Voters :- | Form 23 | Form 23 |
| Ballot Paper Account :- | Form 24 | Form 24 |
| Votes Polled Details (Part I & II) :- | Form 24A | Form 24A |
| Notice specifying Polling Area :- | Form N7 | Form N7 |
| List of Contesting candidates :- | Form N8 | Form N8 |
| Pass to Polling Agents :- | Form N9 | Form N9 |
| Declaration by the Presiding Officer before commencement of Poll :- | Form N10A | Form N10A |
| Presiding Officers Diary :- | Form N13 | Form N13 |
| Record of Paper Seals used :- | Form N14A | Form N14A |
| Declaration of companion of Blind & Infirm voters :- | Form N15 | Form N15 |
| Declaration of electors about their age :- | Form N16 | Form N16 |
| Acquaintance for the disbursement of TA & DA :- | Form N17 | Form N17 |
| List of Voters from whom declaration as to their age have been obtained :- | Form N18 | Form N18 |
| Letter of complaint to SHO Police :- | Form N19 | Form N19 |
| Receipt for challenge fee :- | Form N20 | Form N20 |
| Certificate of Attendance :- | Form N21 | Form N21 |
| Receipt for return of election records and materials after poll :- | Form N22 | Form N22 |
| Voter's Slip(Poll Booth) :- | Form N40 | Form N40 |
തദ്ദേശഭരണ തിരഞ്ഞെടുപ്പ് ആയി ബന്ധപ്പെട്ട ഉത്തരവുകളും സര്‍ക്കുലറുകളും
| Date | Order / Circular |
|---|---|
| 16.11.2025 | Press Release-Supplimentary Voters List |
| 16.11.2025 | e-DROP software for the deployment of polling officials- Time schedule for various stages of e-Drop activity |
| 14.11.2025 | Election Notification 2025 |
| 14.11.2025 | Model Code of Conduct |
| 10.11.2025 | General Election to Local Self Governments - Remuneration to personal deployed for Election Duty |
