ഉബുണ്ടു14.04-ല്‍ ചില അപ്ലികേഷനുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചിലപ്പോള്‍ അത് Reset ചെയ്യേണ്ടി വരാറുണ്ട്. ഇതിനായി ഒരു GUI പ്രോഗ്രാം. അതായത് ചില
സോഫ്റ്റ് വെയറുകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അവയുടെ default settingട
മാറ്റം വരാറുണ്ട്. പ്രത്യേകിച്ച് GIMP, GeoGebra, Inkscape, Desktop
Setting മുതലായവ. തന്മൂലം അവയുടെ ചില option കൾ ലഭിക്കാതെ വരും. അത് തിരികെ
ലഭിക്കാൻ /home ലെ reset - settings എന്ന ഫോൾഡറിലെ അതാത് icon ൽ click
ചെയ്താണ് ഇവ പൂർവ്വസ്ഥിതിയിലേക്ക് reset ചെയ്യാറുള്ളത്.
എന്നാൽ
ചിലപ്പോൾ ഈ ഫോൾഡർ തന്നെ deleted ആകും. അത്തരം സമയത്ത് root directory യിൽ
നിന്ന് ആ ഫോൾഡർ തിരഞ്ഞു പിടിക്കേണ്ടതായി വരും. ഈ ബുദ്ധിമുട്ടുകൾ
ഒഴിവാക്കുവാനുള്ള ഒരു GUI application ആണ്. കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ തയ്യാറാക്കി അയച്ചു തന്ന ഈ സോഫ്റ്റ്‌വെയര്‍ ഏവര്‍ക്കും പ്രയോജനപ്രദമാകുമെന്ന് കരുതട്ടെ. ബ്ലോഗിനായി ഇവ പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി. ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ കമ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം Application->SystemTools-> GResetter_Ubuntu എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്
Click Here to Download GResetter_Ubuntu