നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Class X Maths Objective Series Questions

പത്താം ക്ലാസ് ഗണിത പരീക്ഷക്ക് തയ്യാറെടുക്കുനന്ന Average , Below Average വിദ്യാര്‍ഥികള്‍ക്ക് ഗണിത പഠനത്തിനും പരിശീലനത്തിനുമുതകുന്ന ഏതാനും വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കല്ലിങ്കല്‍പാഠം സ്‌കൂളിലെ ഗണിതാധ്യാപകനായ ശ്രീ വി കെ ഗോപീകൃഷ്ണന്‍ സാറാണ്. ഗണിതത്തിലെ എല്ലാ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തി മലയാളം , ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം ചോദ്യശേഖരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലനസമയത്ത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്രദമാകുന്ന ഈ ചോദ്യശേഖരം ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ ഗോപീകൃഷ്‌ണന്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി. ചുവടെയുള്ള ലിങ്കില്‍ നിന്നും ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്

  • Click Here to Download the Objective Series Malayalam Medium Questions

  • Click Here to Download Objective  Series English Medium Questions

Post a Comment

Previous Post Next Post